“ഇന്ത്യയിൽ 5ജി സംവിധാനം നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ എങ്ങുമെത്തിയിട്ടില്ല. ലോകത്തെ മറ്റുപല രാജ്യങ്ങുമായി താരതമ്യം ചെയ്യുമ്പോൾ മന്ദഗതിയിലുള്ള തുടക്കഘട്ടം പോലും നമ്മൾ പിന്നിട്ടിട്ടില്ല.” രാജ്യത്തെ മൊബൈൽ ഫോൺ – ഇന്റർനെറ്റ് ഉപയോക്താക്കളുടെ 5ജിക്കായുള്ള കാത്തിരിപ്പ് ഇനിയും നീളും. 2021 മധ്യത്തോടെ നടപ്പാക്കുമെന്ന് കരുതിയിരുന്ന 5ജി സാങ്കേതികവിദ്യ ഭാഗികമായെങ്കിലും നടപ്പാകണമെങ്കിൽ അടുത്തവർഷം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് കേന്ദ്രസർക്കാർ ഇപ്പോൾ നൽകുന്ന സൂചന. വിവിധ ലോകരാജ്യങ്ങൾ ഇതിനകം വാണിജ്യാടിസ്ഥാനത്തിൽ നടപ്പാക്കിയ 5ജിയുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകുന്നതിന്റെ കാരണം ഒരുക്കങ്ങളിലെ മന്ദഗതിയാണെന്ന് ടെലികോം […]
Entertainment
മുരളി ഗോപിയുടെ തിരക്കഥയില്‍ മമ്മൂട്ടി നായകന്‍; ബിഗ് ബജറ്റ് ചിത്രമൊരുക്കുന്നത് വിജയ് ബാബു
ഫ്രൈഡെ ഫിലിംഹൗസ് സിനിമാസിന്റെ ബാനറില്‍ മുരളിഗോപി തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ഫ്രൈഡെ ഫിലിംഹൗസിന്റെ ബാനറില്‍ വിജയ്ബാബുവാണ് ചിത്രമൊരുക്കുന്നത്. നവാഗതനായ ഷിബു ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫേസ്ബുക്ക് പേജിലൂടെ മുരളിഗോപിയും വിജയ്ബാബുവും ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ മറ്റു വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വമ്പന്‍ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങാനാണ് പദ്ധതി. മുരളി ഗോപിയുടെ സ്വപ്ന പദ്ധതിയാണിത്. മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യണമെന്നത് വലിയൊരു ആഗ്രഹമാണ്. ആ ആഗ്രഹത്തിലാണ് കോട്ടയം കുഞ്ഞച്ചന്റെ […]
സെലിബ്രിറ്റികളെ ബിജെപി സമ്മര്‍ദത്തിലാക്കിയോ? മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷിക്കും
നമ്മള്‍ എന്തുകൊണ്ട് കര്‍ഷക സമരത്തെ പിന്തുണക്കുന്നില്ലെന്ന ഗായിക റിഹാനയുടെ ചോദ്യത്തിന് പിന്നാലെ ഇന്ത്യയിലെ സെലിബ്രിറ്റികള്‍ നടത്തിയ പ്രതികരണം സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷിക്കും. ഒരേ സമയത്ത് ഒരേ ആശയമടങ്ങിയ സമാനമായ ഹാഷ് ടാഗുള്ള ട്വീറ്റുകള്‍ വന്നതോടെയാണ് അന്വേഷണം. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അന്വേഷണം നടത്താമെന്ന് അറിയിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൈന നേവാള്‍, അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി തുടങ്ങിയവരുടെ ട്വീറ്റുകള്‍ ഒരേ സ്വഭാവത്തിലുള്ളതായിരുന്നു. ഇതില്‍ നിന്ന് വ്യക്തമാകുന്നത് സെലിബ്രിറ്റികളും […]
നടന്‍ സൂര്യക്ക് കോവിഡ്
തമിഴ് താരം സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സൂര്യ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ – കൊവിഡ് ബാധിച്ചു, ചികിത്സയ്ക്ക് പിന്നാലെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ജീവിതം പഴയത് പോലെയായിട്ടില്ല എന്ന വസ്തുത നാം തിരിച്ചറിയണം. എന്നാൽ പേടിക്കേണ്ടതില്ല. അതേസമയം, ജാഗ്രതയും സുരക്ഷയുമൊരുക്കണം. നമുക്ക് പിന്തുണ നൽകുന്ന ഡോക്ടർമാരോട് സ്നേഹവും നന്ദിയും.
‘ട്വന്‍റി ട്വന്‍റി’ മാതൃകയിൽ ‘അമ്മ’ വീണ്ടും സിനിമ നിർമിക്കുന്നു
താരസംഘടനയായ അമ്മ വീണ്ടും സിനിമ നിർമിക്കുന്നു. ‘ട്വന്‍റി ട്വന്‍റി’ മാതൃകയിൽ സിനിമ നിർമിക്കുമെന്ന് മോഹൻ ലാൽ. പ്രിയദർശനും രാജീവ് കുമാറും ചേർന്ന് സംവിധാനം ചെയ്യും. ആശിര്‍വാദ് സിനിമാസ് ആണ് നിര്‍മ്മാണം. 140 താരങ്ങളാണ് സിനിമയ്ക്ക് വേണ്ടി അണിനിരക്കുക. താരസംഘടനയായ അമ്മയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടന വേളയിലാണ് പ്രഖ്യാപനം. 10 കോടി മുതല്‍ മുടക്കില്‍ എല്ലാവിധ അത്യാധുനിക സംവിധാനങ്ങളോട് കൂടിയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. കലൂര്‍ ദേശാഭിമാനി റോഡില്‍ നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തത് മമ്മൂട്ടിയും മോഹന്‍ലാലും […]
ചലച്ചിത്ര അക്കാദമിയില്‍ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ വീണ്ടും തിരക്കിട്ട നീക്കം
ആറ് പേരെ സ്ഥിരപ്പെടുത്തണമെന്ന് അക്കാദമി സർക്കാരിനോട് ആവശ്യപ്പെട്ടു. ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവരെ സ്ഥിരപ്പെടുത്തണമെന്നാണ് ആവശ്യം ചലച്ചിത്ര അക്കാദമിയില്‍ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ വീണ്ടും തിരക്കിട്ട നീക്കം. ആറ് പേരെ സ്ഥിരപ്പെടുത്തണമെന്ന് അക്കാദമി സർക്കാരിനോട് ആവശ്യപ്പെട്ടു. അക്കാദമി സെക്രട്ടറിയാണ് കത്ത് നല്‍കിയത്. ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന റെക്കോഡ് കീപ്പർ, റിസപ്ഷനിസ്റ്റ്, ഹൗസ് കീപ്പിങ്, അറ്റന്‍ഡന്റ്, പ്രൊജക്ഷനിസ്റ്റുകള്‍ എന്നിവരെ സ്ഥിരപ്പെടുത്തണമെന്നാണ് ആവശ്യം. പത്ത് വർഷം പൂർത്തിയായത് ചൂണ്ടികാണിച്ചാണ് നടപടി. അക്കാദമി ഭരണ സമിതിയുടെ ശുപാർശ […]
‘നിഗൂഢതകൾ തുടരുന്നു..’; ദൃശ്യം 2 ന്റെ ട്രെയ്‌ലർ റിലീസ് ഉടൻ
മോഹൻലാൽ ചിത്രം ദൃശ്യം 2 ന്റെ ട്രെയ്‌ലർ ഈ മാസം 8ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. മോഹൻലാലാണ് ട്രെയ്‌ലറിന്റെ റിലീസ് പ്രഖ്യാപിച്ചത്. നിഗൂഢതകൾ തുടരുന്നുവെന്ന് പറഞ്ഞാണ് മോഹൻലാൽ ട്രെയ്‌ലർ റിലീസ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കിയ വിവരം സംവിധായകൻ ജീത്തു ജോസഫ് അറിയിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം 2020 സെപ്റ്റംബർ 21നാണ് ആരംഭിച്ചത്. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ചിത്രീകരണം. മോഹൻലാൽ ഉൾപ്പെടെയുള്ള അഭിനേതാക്കൾ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് […]
മിഡ്‌റേഞ്ച് 5ജി ഫോണുമായി റിയൽമിയും; എക്‌സ് 7, എക്‌സ് 7 പ്രോ ഇന്ത്യയിലെത്തി
വൺപ്ലസിന്റെ നോർഡ് 5ജി, ഓപ്പോയുടെ റെനോ 5 5ജി എന്നീ ഫോണുകൾക്ക് വെല്ലുവിളി ഉയർത്താനുദ്ദേശിച്ചാണ് റിയൽമി എക്‌സ് 7 പ്രോയെ കളത്തിലിറക്കുന്നത്. 120 ഹെർട്‌സ് സൂപ്പർ അമോലെഡ് ഫുൾ സ്‌ക്രീൻ, 65 വാട്ട് സൂപ്പർഡാർട്ട് ചാർജ്, സോണിയുടെ 64 മെഗാപിക്‌സൽ ക്വാഡ് ക്യാമറ, 32 മെഗാപിക്‌സൽ സെൽഫി ക്യാമറ, ഡൈമെൻസിറ്റി 1000+ പ്രോസസ്സർ, ഇരട്ട 5 ജി സിം സ്ലോട്ടുകൾ, 184 ഗ്രാം മാത്രം ഭാരം, ഡുവൽ സ്റ്റീരിയോ സ്പീക്കർ എന്നിങ്ങനെയാണ് ഫോണിന്റെ പ്രധാന സ്‌പെക്‌സ്. 4500 […]
ആ പൂച്ച പൊളിയാണ്; ലാൽ ജോസ് ചിത്രത്തിന് ദുബായിൽ വ്യത്യസ്തമായ പാക്കപ്പ്
മ്യാവൂ എന്നു പേരിട്ട ചിത്രത്തിന് പൂച്ചയല്ലാതെ ആരാണ് പാക്കപ്പ് പറയേണ്ടത്. സംവിധായകൻ ലാൽ ജോസ് ചിന്തിച്ചതും അങ്ങനെ തന്നെ. തന്റെ പുതിയ ചിത്രമായ മ്യാവൂവിന്റെ ദുബായിലെ ചിത്രീകരണം ലാൽ ജോസ് അവസാനിപ്പിച്ചത് പൂച്ചയെ കൊണ്ട് പാക്കപ്പ് പറയിപ്പിച്ചാണ്. ഇതിന്റെ വീഡിയോയും ലാൽ ജോസ് പങ്കുവച്ചു. പൂച്ച ക്ലിപ്‌ബോർഡിന് ഇടയിലൂടെ തലയിട്ട് കരയുന്ന വീഡിയോ ആണ് സംവിധായകൻ പോസ്റ്റ് ചെയ്തത്. അമ്പതു ദിവസം നീണ്ട ചിത്രീകരണമാണ് കഴിഞ്ഞ ദിവസം പൂർത്തിയായത്.സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന […]
പ്രഭാസ് ചിത്രത്തിന്‍റെ സെറ്റില്‍ വന്‍ തീപിടിത്തം
പ്രഭാസ്, സെയ്ഫ് അലി ഖാൻ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ആദിപുരുഷ്’ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ തീപിടുത്തം. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. മുംബൈ ഗുർഗോൺ ഭാഗത്തെ റെട്രോ ഗ്രൗണ്ടിലെ സെറ്റിലാണ് തീ പിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായ സമയത്ത് സെറ്റില്‍ ആരുമില്ലാത്തത് മൂലം വന്‍ദുരന്തം ഒഴിവായി. രാമായണത്തെ ആസ്പദമാക്കിയാണ് ആദിപുരുഷ് ഒരുക്കുന്നത്. ഫെബ്രുവരി 2നാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. പ്രഭാസാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്തുവിട്ടത്. പ്രഭാസ് രാമനായി എത്തുമ്പോള്‍ സെയ്ഫ് അലിഖാനാണ് രാവണനായി അഭിനയിക്കുന്നത്. ഭൂഷന്‍ കുമാറാണ് […]












