Entertainment

പുരസ്കാരങ്ങളെല്ലാം ഇനി ഈ വീട്ടിൽ ഭദ്രം; നഞ്ചിയമ്മയ്ക്ക് സ്വന്തമായി ‘സ്വപ്ന ഭവനം’…

ഒടുവിൽ നഞ്ചിയമ്മയുടെ സ്വപ്നം പൂവണിയുന്നു. ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയ്ക്ക് സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്. അട്ടപ്പാടിയിൽ നിന്നും സിനിമയിലേക്കു എത്തിയ നഞ്ചിയമ്മ ഇക്കാലയളവിൽ ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കി. എന്നാൽ ഈ പുരസ്കാരങ്ങൾ ഒന്നും സൂക്ഷിക്കാനും അലങ്കരിച്ച് വെക്കാനുമായി ഒരു വീടില്ലാത്ത അവസ്ഥയിലായിരുന്നു നഞ്ചിയമ്മ. ഇപ്പോഴിതാ, നഞ്ചിയമ്മയ്ക്കായി ഒരു സുന്ദര ഭവനം ഒരുങ്ങിയിരിക്കുകയാണ്. ഫിലോകാലിയ എന്ന ഫൗണ്ടേഷനാണ് നഞ്ചിയമ്മയ്ക്ക് സ്വപ്ന ഭവനം പണിത് നൽകിയിരിക്കുന്നത്. അട്ടപ്പാടിയിലെ നക്കുപതി ഊരിലാണ് ഏറെക്കാലമായി നഞ്ചിയമ്മ […]

Entertainment

IMAX, 4DX ഫോർമാറ്റുകളിൽ സിനിമ ആസ്വദിക്കാം; കേരളത്തിലെ ഏറ്റവും വലിയ സൂപ്പർപ്ളെക്സ് തിരുവനന്തപുരത്ത്

കേരളത്തിലെ ഏറ്റവും വലിയ സൂപ്പർപ്ളെക്സ് ഇനി തലസ്ഥാനത്ത്. തിരുവനന്തപുരം ലുലു മാളിലാണ് പി വി ആർ സൂപ്പർപ്ളെക്സ് ഡിസംബർ അഞ്ച് മുതൽ പ്രവർത്തനം ആരംഭിക്കുന്നത്. IMAX, 4DX ദൃശ്യാനുഭവമാണ് മലയാളികൾക്ക് സ്വന്തമാകുന്നത്. 12-സ്‌ക്രീൻ സൂപ്പർപ്ളെക്സാണ് ലുലുവിൽ പ്രവർത്തനമാരംഭിക്കുന്നത്. സ്‌ക്രീനുകളിൽ 2 എണ്ണം PVR-ന്റെ ലക്ഷ്വറി സക്രീൻ വിഭാഗമായ LUXE കാറ്റഗറിയിലുളളതാണ്.  ആധുനികസൗര്യങ്ങളും ആഡംബരവും പ്രതിഫലിപ്പിക്കുന്ന സമകാലിക ശൈലിയിലാണ് സൂപ്പർപ്ലക്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫോയറിൽ മധ്യഭാഗത്തായി സ്ഥാപിച്ചിരുക്കുന്ന ഫ്‌ളോട്ടിംഗ് ഐലൻഡ് ഇഫക്റ്റ് തീയറ്ററിന് പുറത്തും ദ്യശ്യവിരുന്നൊരുക്കും. പിവിആർ സൂപ്പർപ്ളെക്സ് […]

Entertainment

വാഹന മോഡിഫിക്കേഷൻ; നടൻ വിജയ്ക്ക് പിഴ

മോട്ടോർ വാഹന നിയമം ലംഘിച്ചതിന് തമിഴ് സൂപ്പർ താരം വിജയ്ക്ക് പിഴ ചുമത്തി ചെന്നൈ പൊലീസ്. കാർ വിൻഡോ ഗ്ലാസിൽ കറുപ്പ് നിറം ഒട്ടിച്ചതിനാണ് പിഴ.  പണയ്യൂരിൽ ആരാധകരെ കാണാനെത്തിയ വിജയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ വിഡിയോയിലാണ് താരത്തിന്റെ കാർ ഗ്ലാസിൽ ഫിലിം ഒട്ടിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയത്. തുടർന്നാണ് പൊലീസ് പിഴ ചുമത്തിയത്. 500 രൂപയാണ് പിഴ. മാസത്തിൽ ഒരിക്കൽ ആരാധകരോടൊത്ത് ചെലവഴിക്കാനുള്ള തീരുമാനം വിജയ് പ്രഖ്യാപിക്കുന്നത് ഇന്നലെയാണ്. വിജയ്യുടെ ഫാൻസ് അസോസിയേഷനായ വിജയ് മക്കൾ […]

Entertainment

‘ആരാധകരെ മാസത്തിൽ ഒരിക്കൽ നേരിട്ടുകാണും’; തീരുമാനവുമായി വിജയ്

മാസത്തിൽ ഒരിക്കൽ ആരാധകരോടൊത്ത് ചെലവഴിക്കാനുള്ള തീരുമാനവുമായി തമിഴ് താരം വിജയ്. വിജയ്‌യുടെ ഫാൻസ് അസോസിയേഷനായ വിജയ് മക്കൾ ഇയക്കമാണ് വെബ്സൈറ്റിലൂടെ നടന്റെ തീരുമാനം പ്രഖ്യാപിച്ചത്. ഇതിന് തുടക്കമിട്ട് ഇന്നലെ ആരാധകരും ഫാൻസ് അസോസിയേഷൻ ഭാരവാഹികളുമായി വിജയ് കൂടിക്കാഴ്ച നടത്തി. 5 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ആരാധകരുടെ മുന്നിലെത്തുന്നത്. പൊങ്കലിനോട് അനുബന്ധിച്ച് പുതിയ ചിത്രമായ ‘വാരിസ്’ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ആരാധകരെ സജീവമാക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് വിവരം.ചെന്നൈയ്ക്കടുത്ത് പനയൂരിലുള്ള വീട്ടിൽ ‍താരം നേരിൽ ‍കാണുമെന്ന് അറിയിച്ചതിനെ തുടർന്ന് […]

Entertainment Kerala

ലഹരിക്കെതിരെ കേരള നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ വൈറൽ

ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി കേരള നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ലഘുചിത്രം ‘ഹർഡിൽസ്’ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ലഹരി പങ്കിടാൻ പ്രേരിപ്പിക്കുന്ന ആളുകളെയും ഇടങ്ങളെയും അതിജീവിച്ച് കുട്ടികൾ ഒരു ഹർഡിൽസ് മത്സരത്തിന് എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ട്രാക്കിലെ ഹർഡിൽസ് ചാടി മറികടന്നു ലക്ഷ്യത്തിലേക്കു കുതിക്കുന്നത് പോലെ ജീവിതത്തിലും ലഹരി എന്ന പ്രതിബദ്ധം മറികടന്ന് മുന്നേറണം എന്ന സന്ദേശമാണ് കുട്ടികൾക്ക് ഈ ചിത്രം നൽകുന്നത്. ഡി. സന്തോഷ്‌ കുമാറിന്റെ സ്ക്രിപ്റ്റിൽസബാഹാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. വെള്ളായണി ശ്രീ […]

Entertainment

പാന്‍ ഇന്ത്യന്‍ ചിത്രം ‘ഋഷഭ’യില്‍ മോഹന്‍ലാലിനൊപ്പം വിജയ് ദേവരകൊണ്ടയും- റിപ്പോര്‍ട്ട്

പാന്‍ ഇന്ത്യന്‍ ചിത്രമായി പ്രഖ്യാപിക്കപ്പെട്ട ‘ഋഷ’ഭയില്‍ മോഹന്‍ലാലിനൊപ്പം തെന്നിന്ത്യന്‍ താരം വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ഋഷഭയുടെ പ്രഖ്യാപനം വലിയ തരംഗമായിരുന്നു. തെലുങ്കിലും മലയാളത്തിലുമായി എത്തുന്ന ഋഷഭയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദുബായി കേന്ദ്രീകരിച്ചായിരിക്കുമെന്ന് മോഹന്‍ലാല്‍ നേരത്തെ അറിയിച്ചിരുന്നു. മോഹന്‍ലാലിന്റെ മകനായിട്ടായിരിക്കും വിജയ് ദേവരകൊണ്ട ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് ഒടിടി പ്ലേ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. കന്നട, ഹിന്ദി, തമിഴ് ഭാഷകളിലും ചിത്രത്തിന്റെ റിലീസിങ് ഉണ്ടാകുമെന്ന് തെലുങ്ക് […]

Entertainment

പഞ്ചാബി സിനിമയിലെ ‘ഹേമ മാലിനി’; നടി ദല്‍ജീത് കൗര്‍ അന്തരിച്ചു

പ്രശസ്ത പഞ്ചാബി നടി ദല്‍ജീത് കൗര്‍ അന്തരിച്ചു. പഞ്ചാബ് സിനിമാ രംഗത്തെ ക്വീന്‍ എന്നറിയപ്പെട്ടിരുന്ന താരം പഞ്ചാബി സിനിമയിലെ ഹേമ മാലിനി എന്നും ആരാധകരാല്‍ അറിയപ്പെട്ടിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലിരിക്കെ 68ാം വയസിലായിരുന്നു അന്ത്യം. ആരോഗ്യം വഷളായതോടെ മുംബൈയില്‍ നിന്ന് നാട്ടില്‍ തിരികെയത്തിയതോടെ സിനിമാ മേഖലയില്‍ നിന്നും കൗര്‍ പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു. ഒരു കാലത്ത് പഞ്ചാബ് സിനിമയില്‍ നിറഞ്ഞുനിന്ന താരമായിരുന്നു ദല്‍ജീത് കൗര്‍. പുട് ജട്ടന്‍ ദേ, രൂപ് ഷാക്കിനന്‍ ദാ, ഗിദ്ദ, ദാജ്, ഇഷാഖ് […]

Entertainment

പൊന്നിയൻ സെൽവൻ രണ്ടാം ഭാഗം; റിലീസ് തിയതി പുറത്ത്

പൊന്നിയൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രിൽ 28ന് പിഎസ് 2 തിയറ്ററുകളിൽ എത്തുമെന്നാണ് സിനിമാ പ്രവർത്തകൻ രമേഷ് ബാല ട്വിറ്ററിലൂടെ അറിയിച്ചത്.  ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം പ്രേക്ഷകർ കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ചിത്രമാണ് പിഎസ് 2. മണിരത്നം ചിത്രം പൊന്നിയിൻ സെൽവന് സമ്മിശ്ര പ്രതികരണമാണ് ബോക്‌സ് ഓഫീസിൽ ലഭിച്ചത്. എന്നാൽ ആദ്യ 4 ദിവസം കൊണ്ട് ചിത്രം ലോകമെമ്പാടുമായി 250 കോടി നേടി. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ […]

Entertainment

വിജയം ആഘോഷിക്കുന്നതുപോലെ പരാജയങ്ങളും സ്വീകരിക്കണം: റോഷന്‍ ആന്‍ഡ്രൂസ്…

സിനിമയില്‍ 17 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. സമൂഹമാധ്യമത്തിൽ പങ്കുവച്ച കറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്. വിജയം ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങളെ സ്വീകരിക്കുന്നത് നല്ലതാണെന്നു പറഞ്ഞ റോഷൻ അടുത്ത സിനിമയെക്കുറിച്ചുള്ള വിവരങ്ങളും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ‘‘ഈ പോസ്റ്റിന് നന്ദി. കഴിഞ്ഞ 17 വര്‍ഷമായി എന്നെയും എന്റെ സിനിമകളെയും പിന്തുണയ്ക്കുന്നതിനും നന്ദി. വിജയവും പരാജയവും ഗെയിമിന്റെ ഭാഗമാണ്. നമ്മള്‍ നമ്മുടെ വിജയത്തെ ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങളെ സ്വീകരിക്കുന്നതും എപ്പോഴും നല്ലതാണ്. ഞാന്‍ തിരിച്ച് […]

Entertainment

പുതു പുത്തൻ സിനിമ അനുഭവമൊരുക്കി മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്

കഥ പറച്ചിലിന്റെ വ്യത്യസ്തയും പ്രമേയത്തിന്റെ സമ്പന്നതയും അഭിനയ മികവും കൊണ്ട് ജനഹൃദയങ്ങളിലേക്ക് ചേക്കേറുകയാണ് വിനീത് ശ്രീനിവാസൻ ചിത്രം മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. ജീവിത ലക്ഷ്യത്തിലെത്താൻ ഏതറ്റം വരെയും പോകുന്ന മുകുന്ദൻ ഉണ്ണി എന്ന വക്കീൽ കഥാപാത്രത്തോടൊപ്പം സിനിമയുടെ തുടക്കം മുതൽ അവസാനം വരെ യാത്ര ചെയ്യാൻ പ്രക്ഷകർക്ക് കഴിഞ്ഞു എന്നിടത്താണ് സിനിമയുടെ വിജയം. സമകാലികമായി ഏറെ ചർച്ചയാക്കേണ്ട ഒരു വിഷയം സരസമായി കൈകാര്യം ചെയ്യുന്ന സിനിമ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ് .മലയാളത്തിൽ അത്രകണ്ട് ആഘോഷിക്കപ്പെടാത്ത […]