Entertainment

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ സിനിമ; ‘മലൈക്കോട്ടൈ വാലിബൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ മോഹൻലാൻ ആണ് പോസ്റ്റർ പങ്കുവച്ചത്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും പോസ്റ്റർ പങ്കുവച്ചു. ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. കഴിഞ്ഞ ദിവസങ്ങളായി പോസ്റ്ററിൻ്റെ ഓരോ ഭാഗങ്ങൾ മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും പങ്കുവച്ചിരുന്നു. ഇന്ന് ഈ പോസ്റ്ററിൻ്റെ പൂർണഭാഗം ഇന്ന് ഇവർ പുറത്തുവിട്ടു. ആമേൻ, ഉട്ടോപ്യയിലെ രാജാവ് തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ പിഎസ് […]

Entertainment

എക്കാലത്തേയും മികച്ച 50 അഭിനേതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ താരമായി ഷാരൂഖ് ഖാന്‍; പ്രഖ്യാപനവുമായി എംപയര്‍

പ്രമുഖ വിദേശ മാസികയായ എംപയര്‍ തയാറാക്കിയ എക്കാലത്തേയും മികച്ച 50 അഭിനേതാക്കളുടെ ലിസ്റ്റില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരമായി ഷാരൂഖ് ഖാന്‍. തങ്ങളുടെ ഔദ്യോഗിക പേജിലൂടെയാണ് എംപയര്‍ മാസിക ലിസ്റ്റ് പുറത്തുവിട്ടത്.  നാല് പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിലൂടെ കോടിക്കണക്കിന് ആരാധകരേയും നിരവധി ഹിറ്റുകളും സ്വന്തമാക്കിയ ഇന്ത്യന്‍ താരമാണ് ഷാരൂഖ് ഖാന്‍ എന്ന് മാസിക വിശദീകരിക്കുന്നുണ്ട്. വ്യക്തിപ്രഭാവവുംസമ്പൂര്‍ണ്ണ വൈദഗ്ധ്യവുമാണ് ഷാരൂഖിനെ ഇത്രയും കാലം അഭിനയ ലോകത്ത് നിലനിര്‍ത്തിയതെന്നും മാസിക പറയുന്നുണ്ട്. എല്ലാ വിധത്തിലുമുള്ള റോളുകളും ഷാരൂഖ് ഖാന് […]

Entertainment

വിശ്വവേദിയിൽ അഭിമാന സാന്നിധ്യമായി ദീപിക; അഭിനന്ദന പ്രവാഹം

ഇന്ത്യയിലെ വിവാദങ്ങൾക്ക് ഇടയിലും കഴിഞ്ഞ ദിവസം നടന്ന ഫിഫ വേൾഡ് കപ്പ് ഫൈനലിൽ ട്രോഫി അനാവരണം ചെയ്യാന്‍ ദീപിക എത്തിയപ്പോൾ, അത് ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷമായി മാറി. സമൂഹമാധ്യമങ്ങളിൽ ദീപികയെ പ്രശംസിച്ചും പുകഴ്ത്തി കൊണ്ടുമുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ നടി ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്നത്. അർജന്റീന-ഫ്രാൻസ് ഫൈനലിന് മുമ്പ് പ്രത്യേകം തയാറാക്കിയ ലൂയിസ് വ്യൂട്ടൺ ട്രങ്കിൽ ലുസൈൽ സ്റ്റേഡിയത്തിൽ എത്തിച്ച കപ്പ് ദീപികയും സ്‍പെയിനിന്റെ മുൻ ക്യാപ്റ്റൻ ഇകർ കസീയസും […]

Entertainment

മുസ്ലിം സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തി; ‘പത്താൻ’ പ്രദർശിപ്പിക്കില്ലെന്ന് ഉലമ ബോർഡ്

ഷാരൂഖ് ഖാൻ ചിത്രം പത്താനെതിരെ പ്രതിഷേധം കടുക്കുന്നു. ചിത്രം പ്രദർശിപ്പിക്കില്ലെന്ന നിലപാടിൽ കൂടുതൽ സംഘടനകൾ രംഗത്തെത്തി. ചിത്രം മുസ്ലിം സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ ഉലമ ബോർഡ് പ്രതിഷേധം അറിയിച്ചു. ചിത്രം വിലക്കണമെന്നാണ് മധ്യപ്രദേശ് ഉലമ ബോർഡ് അധ്യക്ഷൻ സയ്യിദ് അനസ് അലി ആവശ്യപ്പെട്ടത്. മുസ്ലീങ്ങൾക്കിടയിലെ ആദരിക്കപ്പെടുന്ന വിഭാഗമാണ് പത്താൻ എന്നും ചിത്രത്തിലൂടെ ഈ വിഭാഗത്തെ അപമാനിക്കുകയാണെന്നും ആണ് ആരോപണം. പത്താൻ എന്ന് പേരുള്ള സിനിമയിൽ സ്ത്രീകൾ അൽപ വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് തെറ്റാണെന്നും […]

Entertainment

‘സമൂഹമാധ്യമങ്ങൾ ഭിന്നിപ്പിക്കലിനായി ഉപയോഗിക്കുന്നു’; പോസിറ്റീവായ മനുഷ്യർ ലോകത്ത് ജീവനോടെയുണ്ടെന്ന് ഷാരൂഖ് ഖാൻ

താൻ നായകനാവുന്ന പുതിയ ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനങ്ങൾ ഉയരുന്നതിനിടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളെക്കുറിച്ചുള്ള പ്രതികരണവുമായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. കൊൽക്കത്ത അന്തർദേശീയ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാരൂഖ്. പിന്തിരിപ്പനായ എല്ലാറ്റിനേയും പോസിറ്റീവായ സമീപനത്തോടെ കൂട്ടായി നേരിടുകയാണ് വേണ്ടതെന്ന് നടൻ പറഞ്ഞു. പഠാൻ എന്ന ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ, വിശേഷിച്ചും ട്വിറ്ററിൽ ഉയർന്ന ബഹിഷ്കരണാഹ്വാനത്തെക്കുറിച്ച് പരമാർശിക്കാതെയാണ് കിംഗ് ഖാൻറെ പ്രതികരണം. സിനിമയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനങ്ങൾ ഇന്ന് ഏറെ ജനകീയമാണ്. വർത്തമാനകാലത്തെ നമ്മുടെ സാമൂഹിക ആഖ്യാനങ്ങളെ രൂപപ്പെടുത്തുന്നതിൽ സമൂഹമാധ്യമങ്ങൾക്കുള്ള […]

Entertainment

ഐഎഫ്എഫ്‌കെയില്‍ ഇന്ന് ‘നന്‍പകല്‍ നേരത്ത് മയക്കം’; 67 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശനത്തിന്

27ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ വേള്‍ഡ് പ്രീമിയര്‍ പ്രദര്‍ശനം ഇന്ന്. മത്സര വിഭാഗത്തിലെ 9 ചിത്രങ്ങളടക്കം67 ചിത്രങ്ങള്‍ ഇന്ന് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം’നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്റെ ആദ്യ പ്രദര്‍ശനമാണ് ഇന്ന്. ഉച്ചതിരിഞ്ഞ് 3.30ക്ക് ടാഗോര്‍ തിയറ്ററിലാണ് പ്രദര്‍ശനം.ബ്രിട്ടീഷ് കൊളോണിയ ലിസത്തിന്റെ അവസാനനാളുകളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച പ്രണയകഥ തഗ് ഓഫ് വാര്‍, ബ്രസീല്‍ ചിത്രം കോര്‍ഡിയലി യുവേഴ്‌സ്, […]

Entertainment

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരി തെളിയും: ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രം

27ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിർവഹിക്കും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി മുഖ്യമന്ത്രി ആദരിക്കും. യാത്രാ നിയന്ത്രണങ്ങള്‍ കാരണം മേളയില്‍ നേരിട്ടു പങ്കെടുക്കാന്‍ കഴിയാത്ത മഹ്നാസിനുവേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചല്‍ സംഗാരി അവാര്‍ഡ് ഏറ്റുവാങ്ങും. ഉദ്ഘാടനച്ചടങ്ങിനുശേഷം […]

Entertainment Kerala

അവതാർ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി ഫിയോക്

അവതാർ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി ഫിയോക്. ഡിസംബർ 16 നാണ് അവധാർ തീയേറ്ററുകളിലേക്കെത്തുന്നത്. സിനിമകൾ റിലീസ് ചെയ്ത് 42 ദിവസത്തിനുള്ളിൽ ഒ.ടി.ടി പ്രദർശനത്തിന് നൽകുന്നതിനെതിരെ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് രം​ഗത്തെത്തിയിരുന്നു.  അത്തരം ചിത്രങ്ങളുടെ നിർമാതാക്കളും നടീ നടൻമാരും, വിതരണക്കാരുമായും സഹകരിക്കില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ സംഘടനകൾക്കും കത്ത് നൽകുമെന്നും ഫിയോക് വ്യക്തമാക്കി. ജനുവരി 1 മുതൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ കാര്യത്തിൽ തീരുമാനം നടപ്പാക്കും. താരങ്ങൾക്ക് ഒ.ടി.ടിയിലല്ല ജനങ്ങളുടെ ഹൃദയത്തിലാണ് സ്ഥാനം വേണ്ടത്. ഏഴും […]

Entertainment

തെന്നിന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിങ് ഫ്‌ളോര്‍; ഗോകുലം മൂവീസിന്റെ ‘കത്തനാരി’ന് വേണ്ടിയൊരുങ്ങുന്നു

ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ‘കത്തനാരി’ന്റെ ചിത്രീകരണത്തിനായി കൂറ്റന്‍ മോഡുലാര്‍ ഷൂട്ടിങ് ഫ്‌ളോര്‍ ഒരുങ്ങുന്നു. ശ്രീ ഗോകുലം മൂവീസിന്റെ നിര്‍മാണത്തിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ കത്തനാരിന് വേണ്ടി നാല്‍പതിനായിരം ചതുരശ്ര അടിയിലാണ് ഷൂട്ടിങ് ഫ്‌ളോര്‍ നിര്‍മിക്കുന്നത്. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഷൂട്ടിങ് ഫ്‌ളോര്‍ എറണാകുളം ജില്ലയിലാണ് നിര്‍മിക്കുന്നത്. 35 ഏക്കര്‍ സ്ഥലമാണ് ഇതിനായി ഒരുക്കിയത്. രാജ്യത്താദ്യമായാണ് വിര്‍ച്വല്‍ സാങ്കേതിക (VR) വിദ്യയുടെ സഹായത്തോടെയാണ് ഇത്തരമൊരു ഷൂട്ടിങ് ഫ്‌ളോര്‍ ഒരു സിനിമയ്ക്ക് വേണ്ടി നിര്‍മിക്കുന്നത്. ARRI […]

Entertainment

അവതാർ 2 തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ല : ഫിയോക്

ഹോളിവുഡ് ചിത്രമായ അവതാർ 2 തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. സിനിമ തീയറ്ററുകളിൽ നൽകുന്നതിന് ഉടമകൾ കൂടുതൽ തുക ചോദിച്ചതിനാലാണ് നടപടി. കളക്ഷൻ വിഹിതത്തിന്റെ 60% നൽകണം, മൂന്നാഴ്ച ചിത്രം തീയറ്ററുകളിൽ പ്രദർശിപ്പിക്കണം എന്നീ വിതരണക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാർ പറഞ്ഞു. ഫിയോക്കിന്റെ അംഗങ്ങൾ ഒഴികെയുള്ള മറ്റാർക്കും ചിത്രം പ്രദർശിപ്പിക്കുന്നതിൽ വിലക്കയപ്പെടുത്തിയിട്ടില്ലെന്നും ഫിയോക് വ്യക്തമാക്കി. അവതാർ-2 ഉൾപ്പെടെ നാലു ഭാഗങ്ങൾ കൂടിയാണ് അവതാർ സീരീസിൽ ഇനി പുറത്തിറങ്ങാനുള്ളത്. മൂന്നാം […]