മമ്മൂട്ടി, ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിന്റെ ആദ്യ സംരംഭമായ നൻപകൽ നേരത്ത് മയക്കം മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാളം, തമിഴ് പ്രേക്ഷകർക്ക് ഒരുപോലെ ആസ്വദിക്കാൻ പാകത്തിന് ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ എല്ലാ റിവ്യൂസും കഴിവതും താൻ വായിക്കുന്നുണ്ടെന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇതുവരെയുള്ള ചലച്ചിത്ര സമീപനങ്ങളിൽ നിന്നും വേറിട്ട തരത്തിൽ കുടുംബ പ്രേക്ഷകർക്ക് ഉൾപ്പടെ സ്വീകാര്യമായ തരത്തിലാണ് ലിജോ ജോസ് പെല്ലിശ്ശേരി തന്റെ ഏറ്റവും പുതിയ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. നൻപകൽ നേരത്ത് മയക്കത്തെക്കുറിച്ചുള്ള നിങ്ങളുടെ […]
Entertainment
വിദ്യാർത്ഥിയുടെ മോശം പെരുമാറ്റം: അപർണ ബാലമുരളിയോട് മാപ്പ് ചോദിക്കുന്നുവെന്ന് ലോ കോളജ് യൂണിയൻ
കോളജ് യൂണിയൻ ഉത്ഘാടനവേദിയിൽ നടി അപർണ ബാലമുരളിയോട് വിദ്യാർത്ഥി മോശമായി പെരുമാറിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് എറണാകുളം ഗവ. ലോ കോളജ്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് യൂണിയൻ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചത്. വിദ്യാർത്ഥികളിൽ ഒരാളിൽ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണ്. സംഭവ സമയത്ത് തന്നെ യൂണിയൻ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാൻ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തിൽ കോളേജ് യൂണിയൻ നിർവ്യാജം […]
രാജീവ് ആലുങ്കലിൻ്റെ ‘മാളികപ്പുറം’; അയ്യപ്പ ഭക്തിഗാനം ശ്രദ്ധനേടുന്നു
പ്രമുഖ കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിൻ്റെ ഏറ്റവും പുതിയ അയ്യപ്പ ഭക്തിഗാനം ശ്രദ്ധ നേടുന്നു. മാളികപ്പുറം എന്ന പേരിലുള്ള ഗാനത്തിന് അജയ് തിലക് ആണ് സംഗീതം നൽകിയിരിക്കുന്നത്. അഭിനന്ദ എം കുമാർ ഗാനം ആലപിച്ചിരിക്കുന്നു. അവതാർ മീഡിയയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനം ഇതിനകം ഒരു ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. ആർകെ കുമാർ ആണ് മ്യൂസിക് വിഡിയോയുടെ സംവിധാനവും നിർമാണവും നിർവഹിച്ചിരിക്കുന്നത്. മാളികപ്പുറമായി ബ്രഹ്‌മി എം പ്രശോഭ് സ്ക്രീനിലെത്തുന്നു. സനിൽ മേലത്ത് ആണ് ക്യാമറ. നാവി ഡിസൈൻസ് […]
മേക്കപ്പും സാരിയും ഇഷ്ടമാണ്, ഈ ട്രാന്‍സ്ഫര്‍മേഷന്‍ മനഃപൂര്‍വ്വം; തുറന്നുപറഞ്ഞ് കൊറിയന്‍ മല്ലു
ആണിന് ഒരു വേഷം, പെണ്ണിന് ഒരു വേഷം ഇങ്ങനെ തരംതിരിച്ച് വച്ച സമൂഹത്തോട് ഞാന്‍ ഇതാണ്, ഇങ്ങനെയാണ് എന്റെ വേഷമെന്ന് ധൈര്യപൂര്‍വ്വം പറയുകയും പ്രവൃത്തിച്ച് കാണിച്ചുകൊടുക്കുകയും ചെയ്ത ആളാണ് ഡോ. സനോജ് റെജിനോള്‍ഡ്. സൗന്ദര്യ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തി, ത്രെഡ് ചെയ്ത് വടിവൊത്തതാക്കിയ പുരികങ്ങളും നീട്ടിവളര്‍ത്തിയ മുടിയും ലിപ്സ്റ്റിക് ഇട്ട ചുണ്ടും കൊറിയന്‍ മല്ലുവിന് അഴകാണ്. ആണായിട്ടോ പെണ്ണായിട്ടോ ജീവിക്കാന്‍ അല്ല, മനുഷ്യനായിട്ട് ജീവിക്കാന്‍ പഠിപ്പിക്കുന്ന ഒരു മനുഷ്യന്‍. സാരിയുടുത്താലും ചുരിദാര്‍ ഇട്ടാലും മേക്കപ്പ് ഇട്ടാലും […]
ജെയിംസ് കാമറൂൺ രണ്ട് തവണ ആർആർആർ കണ്ടെന്ന് രാജമൗലി
ഗോൾഡൻ ഗ്ലോബിൽ തിളങ്ങിയ തെലുങ്ക് ചിത്രം ആർആർആർ ഇതിഹാസ സംവിധായകനായ ജെയിംസ് കാമറൂൺ രണ്ട് തവണ കണ്ടെന്ന് വെളിപ്പെടുത്തൽ. ആർആർആർ സംവിധായകനായ എസ് എസ് രാജമൗലിയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഇക്കാര്യം അറിയിച്ചത്. കാമറൂൺ ആദ്യം സിനിമ കണ്ട് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടെന്നും ഭാര്യയോടൊപ്പമിരുന്ന് രണ്ടാം തവണയും അദ്ദേഹം സിനിമ കണ്ടു എന്നും രാജമൗലി ട്വീറ്റ് ചെയ്തു. ഗോൾഡൻ ഗ്ലോബ് പുരസ്കാരച്ചടങ്ങിൽ വച്ച് കാമറൂൺ തങ്ങളോട് 10 മിനിട്ട് സംസാരിച്ചു എന്നും അദ്ദേഹം കുറിച്ചു. ആഗോളതലത്തിൽ തന്നെ തരംഗമായ […]
നടൻ അർജുനുമായുള്ള ബന്ധം; ഗോസിപ്പുകളോട് പ്രതികരിച്ച് ഐശ്വര്യ ലക്ഷ്മി
തമിഴ് താരം അർജുൻ ദാസുമായി ബന്ധപ്പെട്ട ഗോസിപ്പുകളോട് പ്രതികരിച്ച് നടി ഐശ്വര്യ ലക്ഷ്മി. താനും അർജുനും തമ്മിൽ പ്രണയത്തിൽ അല്ലെന്നും ആ പോസ്റ്റ് മറ്റൊന്നും ഉദ്ദേശിച്ചല്ലെന്നും താരം വ്യക്തമാക്കി. ‘ഇത് എന്റെ കഴിഞ്ഞ പോസ്റ്റിനെ കുറിച്ചാണ്. ഇത്ര കണ്ട് വിവാദമാകുമെന്ന് കരുതിയില്ല. ഞങ്ങൾ യാദൃശ്ചികമായി കണ്ടുമുട്ടുകയായിരുന്നു. പിന്നീട് ഒരു ചിത്രമെടുത്ത് പോസ്റ്റ് ചെയ്തു. ഞങ്ങ ൾക്കിടയിൽ വേറൊന്നും ഇല്ല. സുഹൃത്തുക്കൾ മാത്രമാണ് ഞങ്ങൾ’- ഐശ്വര്യ ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കഴിഞ്ഞ ദിവസമാണ് നടൻ അർജുൻ ദാസിനൊപ്പമുള്ള ചിത്രം […]
ആദ്യ ദിനം കേരളത്തിൽ നിന്നും 4.37 കോടി നേടി വിജയ് ചിത്രം വാരിസ് !
പൊങ്കൽ ചിത്രമായി റിലീസ് ചെയ്ത വാരിസ് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ആദ്യ ദിനം കേരളത്തിൽ നിന്നും നേടിയത് 4.37 കോടി രൂപയാണ് എന്നാണ് റിപ്പോർട്ട് . തമിഴ് നാട്ടിലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. ആക്ഷനും സെന്റിമെന്റ്സും കോമഡിയും എല്ലാമുളള ഒരു ഫാമിലി ചിത്രമാണ് വാരിസ് എന്നാണ് പ്രേക്ഷകാഭിപ്രായം. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. പ്രകാശ് […]
‘ഇന്ത്യക്കൊട്ടാകെ അഭിമാനം’ ‘ആര്‍ആര്‍ആറി’ന്റെ നേട്ടത്തില്‍ അഭിനന്ദനവുമായി മമ്മൂട്ടിയും മോഹൻലാലും
80-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയ ചിത്രം ‘ആർആർആറി’ന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനവുമായി മമ്മൂട്ടിയും മോഹൻലാലും. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ രാജമൗലി ചിത്രത്തിന്റ അവാര്‍ഡ് നേട്ടത്തില്‍ അഭിനന്ദനവുമായി എത്തി. ഇന്ത്യക്കൊട്ടാകെ അഭിമാനമാണ് ഈ പുരസ്‌കാര നേട്ടമെന്ന് മമ്മൂട്ടിയും മോഹൻലാലും ട്വിറ്ററിൽ കുറിച്ചു. അര്‍ഹിച്ച അംഗീകാരമാണ് ഒരു ചരിത്ര നാഴികക്കല്ലാണെന്നും മോഹൻലാല്‍ കുറിച്ചു.ഇത് ഇന്ത്യക്ക് അഭിമാനമാണെന്നും മോഹൻലാല്‍ കുറിച്ചു. ലോകം ഇന്ത്യൻ സിനിമയ്‍ക്കായി നിലകൊള്ളുന്നത് കാണുമ്പോള്‍ വലിയ സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി എഴുതിയത്. ‘ഗോൾഡൻ ഗ്ലോബ് നേടിയ താങ്കളുടെ നാട്ടു […]
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം; മികച്ച സംവിധായകനായി വിഖ്യാത സംവിധായകന്‍ സ്റ്റീവൻ സ്പിൽബർഗ്
ഇക്കൊല്ലത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിൽ മികച്ച സംവിധായകനായി വിഖ്യാത സംവിധായകന്‍ സ്റ്റീവൻ സ്പിൽബർഗ്. ദ ഫാബെൽമാൻസ് എന്ന ചിത്രമാണ് മികച്ച സിനിമയായി തെരെഞ്ഞെടുത്തത്. അതിന്‍റെ സംവിധാനത്തിനാണ് വിഖ്യാത സംവിധായകന്‍ സ്റ്റീവൻ സ്പിൽബർഗിനെ മികച്ച സംവിധായകനായി തെരെഞ്ഞെടുത്തത്. അതേസമയം മികച്ച ഇംഗ്ലീഷ് ഇതര ഭാഷ ചിത്രത്തിനുള്ള അവാര്‍ഡ് ആര്‍ആര്‍ആര്‍ നേടിയില്ല. അര്‍ജന്‍റീന 1985 ആണ് ഈ നേട്ടം കൈവരിച്ചത്. അവാര്‍ഡിന്‍റെ അവസാന നോമിനേഷനില്‍ രണ്ട് വിഭാഗത്തിലാണ് എസ്എസ് രാജമൌലി സംവിധാനം ചെയ്ത് ആര്‍ആര്‍ആര്‍ ഉണ്ടായിരുന്നത്. അതില്‍ ഒരു ഗോള്‍ഡന്‍ […]
‘കമല്‍ഹാസന്‍ ആറ് സിനിമാ പ്ലോട്ടുകള്‍ പറഞ്ഞു’; എന്‍റെ ബുക്കില്‍ എല്ലാം കുറിച്ചു; അല്‍ഫോണ്‍സ് പുത്രന്‍
കമല്‍ഹാസനെ ആദ്യമായി നേരിൽ കണ്ട അനുഭവം പങ്കുവച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. അദ്ദേഹത്തില്‍ നിന്നും അഞ്ച്, ആറ് സിനിമാ പ്ലോട്ടുകള്‍ കേള്‍ക്കാന്‍ സാധിച്ചു. ആദ്യ കാഴ്ചയില്‍ തന്നെ കാലില്‍ വീണ് അനുഗ്രഹം വാങ്ങിയെന്നും അൽഫോൻസ് ട്വിറ്ററിൽ കുറിച്ചു. കമല്‍ഹാസനൊപ്പം എടുത്ത ചിത്രം പങ്കുവച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ”സിനിമയിലെ എവറസ്റ്റ് പര്‍വ്വതം ഉലക നായകന്‍ കമല്‍ ഹാസനെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ നേരില്‍ കണ്ടു. അദ്ദേഹത്തിന്‍റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങി. അദ്ദേഹത്തിന്‍റെ 5- 6 […]












