Entertainment

രാജമാണിക്യം ഓർമ്മയിലേക്ക് ‘പത്താൻ ‘ കൊണ്ടുപോയി’; അതേ തീയറ്റർ അനുവഭമെന്ന് പത്മപ്രിയ

മമ്മൂട്ടി ചിത്രം ‘രാജമാണിക്യ’ത്തിന്റെ റീലിസ് സമയത്തുണ്ടായ അതേ ഊർജ്ജമാണ് പത്താൻ സിനിമ കണ്ടപ്പോൾ ഉണ്ടായതെന്ന് നടി പത്മപ്രിയ. നാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഷാരൂഖ് ഖാൻ നായകനായി എത്തിയ പത്താൻ തീയറ്ററുകളിൽ എത്തിയത്. വിവാദങ്ങൾക്കിടയിൽ റിലീസിനെത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ഷോ കാണാനെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് നടി പത്മപ്രിയ. ‘പത്താൻ ആദ്യദിനം ആദ്യ ഷോ കണ്ടു. ഇതാണ് സിനിമയുടെ മാജിക്. തീയറ്ററിലെ ഊർജ്ജം അയഥാർത്ഥമായിരുന്നു. അത് എന്നെ 2005 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം രാജമാണിക്യത്തിന്റെ റിലീസിലേക്ക് തിരികെ കൊണ്ടുപോയി. […]

Entertainment

ധോണിയുടെ രണ്ടാം ഇന്നിംഗ്സ്; ആദ്യ സിനിമ ‘ലെറ്റ്സ് ഗെറ്റ് മാരീഡ്’

ഇന്ത്യയുടെ മുൻ നായകൻ എംഎസ് ധോണിയുടെ സിനിമാ നിർമാണക്കമ്പനിയായ ധോണി എൻ്റർടെയിന്മെൻ്റ്സ് നിർമിക്കുന്ന ആദ്യ സിനിമ പ്രഖ്യാപിച്ചു. ‘ലെറ്റ്സ് ഗെറ്റ് മാരീഡ്’ എന്നാണ് സിനിമയുടെ പേര്. തമിഴിലാണ് സിനിമ പുറത്തിറങ്ങുക. ഹരീഷ് കല്യാൺ, ഇവാന (അലീന ഷാജി) എന്നിവർ ഒന്നിക്കുന്ന ചിത്രം രമേഷ് തമിൽമണി സംവിധാനം ചെയ്യും.

Entertainment

‘തങ്കം’ തനി തങ്കം തന്നെ; ത്രില്ലടിപ്പിച്ച് സിനിമ

മലയാളി പ്രേക്ഷകർ കഴിഞ്ഞ കുറെ കാലങ്ങളായി കാത്തിരുന്ന സിനിമകളിൽ മുൻ നിരയിലുള്ള സിനിമ തന്നെയായിരുന്നു തങ്കം . ദിലീഷ് പോത്തൻ , ഫഹദ് ഫാസിൽ , ശ്യാം പുഷ്കർ എന്നിവർ ചേർന്ന് നിർമിക്കുന്നു എന്നതും, ശ്യാം പുഷക്കർ തിരക്കഥയൊരുക്കുന്നുയെന്നതും സിനിമ പുറത്തിറങ്ങുന്നതിന് വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് കൂട്ടി . തങ്കം എന്ന് കണ്ടിറങ്ങിയ പ്രേക്ഷകരും കാത്തിരിപ്പ് വെറുതയായില്ല എന്ന് ഉറപ്പിക്കുകയാണ് . സഫീദ് അറാഫത്ത് സംവിധാനം ചെയ്ത ‘തങ്കം’ തനി തങ്കം തന്നെയാണെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു […]

Entertainment

സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം പൃഥ്വിയും സുപ്രിയയും; വൈറലായി ചിത്രം

തമിഴ് നടൻ സൂര്യയ്ക്കും ഭാര്യയും നടിയുമായ ജ്യോതികയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ പൃഥ്വിരാജ്. ഭാര്യ സുപ്രിയയും ഒപ്പമുണ്ട്. എന്നും പ്രചോദനം നൽകുന്ന സുഹൃത്തുക്കൾ എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജ് ചിത്രം പങ്കുവച്ചത്. ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് ഇത്. ഗ്രീന്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷാ പതാനിയാണ് സൂര്യയുടെ നായികയാകുന്നത്. ‘കാതല്‍’ […]

Entertainment

‘സിനിമയിൽ അഭിനയിച്ച ആ മോളേ വെച്ചു ഭക്തി കച്ചവടം നടത്തി എന്നൊക്കെ കേൾക്കാൻ ബുദ്ധിമുട്ടള്ളത് കൊണ്ടാണ് നേരിട്ട് വിളിച്ചത്’; ഫോൺകോൾ വിവാദത്തിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദന്റെ ഫോൺ കോൾ വിവാദത്തിൽ പ്രതികരണവുമായി താരം. സിനിമയിൽ അഭിനയിച്ച ആ മോളേ വെച്ചു ഭക്തി കച്ചവടം നടത്തി എന്നൊക്കെ കേൾക്കാൻ ബുദ്ധിമുട്ടള്ളത് കൊണ്ടാണ് നേരിട്ട് വിളിച്ചതെന്നും വാക്കുകൾകൊണ്ട് വേദനിപ്പിച്ചവരോട് ക്ഷമചോദിക്കുന്നുവെന്നും താരം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണ രൂപം : Please spare a minute or two:തെറ്റ് സംഭവിച്ചു എന്നൊന്നും ഞാൻ പറയുന്നില്ല, പക്ഷെ ഇന്നലെ ആ വ്യക്തിയെ, ഞാൻ 15 മിനിറ്റിനു ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നു.തിരിച്ചു അദ്ദേഹം എന്നോടും […]

Entertainment

സ്വർണ്ണ ഏജന്‍റുമാരുടെ കഥ പറയുന്ന ‘തങ്കം’ നാളെ മുതൽ തിയറ്ററുകളിൽ

ജനപ്രിയ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ ഭാവന സ്റ്റുഡിയോസിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘തങ്കം’ നാളെ മുതൽ തിയറ്ററുകളിലെത്തുകയാണ്. ഉദ്വേഗ മുനയിൽ നിർ‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങിയപ്പോൾ മുതൽ സിനിമാ പ്രേമികൾ കാത്തിരിപ്പിലാണ്. സ്വർണ്ണ ഏജന്‍റുമാരായ രണ്ടുപേരുടെ പലവഴി സഞ്ചാരങ്ങളും പോലീസ് കേസും മറ്റുമൊക്കെയായി ഒരു ക്രൈം ഡ്രാമ തന്നെയാണ് സിനിമയെന്നാണ് ട്രെയിലറിൽ നിന്ന് മനസ്സിലാക്കാനാകുന്നത്. ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം സഹീദ് അറാഫത്താണ് സംവിധാനം ചെയ്യുന്നത്. ബിജു മേനോനും വിനീത് ശ്രീനിവാസനും ഏറെ […]

Entertainment National

‘ആർ.ആർ.ആർ’ ഉൾപ്പടെ 4 ഇന്ത്യൻ ചിത്രങ്ങൾ; ഓസ്കർ നാമനിർദേശ പ്രഖ്യാപനം ഇന്ന്

ഓസ്കർ നാമനിർദേശ പ്രഖ്യാപനം ഇന്ന്. കാലിഫോർണിയയിലെ ബെവർലി ഹിൽസിൽ നിന്ന് തത്സമയം പ്രഖ്യാപിക്കും.വൈകുന്നേരം ഏഴുമണിക്കാണ് പ്രഖ്യാപന ചടങ്ങ്. ആർ.ആർ.ആർ ഉൾപ്പടെ നാല് ഇന്ത്യൻ ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി നാമനിർദേശം ലഭിക്കാൻ ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. മാർച്ച് 12നാണ് ഓസ്കർ പുരസ്കാര പ്രഖ്യാപനം. ഗോൾഡൻ ഗ്ലോബ് നേടിയ രാജമൗലിയുടെ ആർ.ആർ.ആർ ആണ് ഇന്ത്യൻ പ്രതീക്ഷയിൽ മുന്നിലുള്ളത്. ഒറിജിനൽ സോങ് വിഭാഗത്തിലാണ് ഇതിനോടകം ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.ഒരാഴ്ച നീണ്ട വോട്ടെടുപ്പ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനിച്ചത്. സാമുവൽ ഗോൾഡ്‍വിൻ തിയറ്റിലെ ചടങ്ങിൽ […]

Entertainment

കാർത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്ന ‘രേഖ’; ഫെബ്രുവരി റിലീസ്; പ്രോമോ കാണാം

തമിഴ് സിനിമ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്സ അവതരിപ്പിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമായ ‘രേഖ’യുടെ ടീസർ പുറത്തിറങ്ങി. വിൻസി അലോഷ്യസ് ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രം ഫെബ്രുവരി 10നു പ്രദർശനത്തിനെത്തും. ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, പ്രതാപൻ.കെ.എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. രേഖയുടെ ജീവിത പരിസരങ്ങളും ചുറ്റുമുള്ള കഥാപാത്രങ്ങളും അടങ്ങുന്ന നർമ്മ […]

Entertainment

‘വിദ്വേഷ പ്രചാരങ്ങളുമായി ബന്ധമില്ല’; ഷാരൂഖിന്റെ കട്ടൗട്ട് ചെന്നൈ മൾട്ടിപ്ലക്സിൽ നിന്നും നീക്കി

ഷാരൂഖിന്റെ കട്ടൗട്ട് ചെന്നൈ മൾട്ടിപ്ലക്സിൽ നിന്നും നീക്കി. എന്നാൽ ചെന്നൈയിൽ നീക്കിയ ഷാരൂഖിന്റെ കട്ടൗട്ടിന് വിദ്വേഷ പ്രചാരങ്ങളുമായി ബന്ധമില്ല. ജനുവരി 20ന് മൾട്ടിപ്ലക്സ് പരിസരത്ത് സ്ഥാപിക്കപ്പെട്ട കട്ടൗട്ട് സിസിടിവിക്ക് തടസമാകുന്നതിനാൽ അധികാരികൾ മാറ്റുകയായിരുന്നു. ചിത്രത്തിന്റെ പ്രചാരണാർത്ഥം പോസ്റ്ററുകൾ ഒട്ടിച്ച ഓട്ടോറിക്ഷകൾ തമിഴ്നാട്ടിലെ റോഡുകളിലൂടെ വിലസുന്ന ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്.(shah rukh khanspathaan cut out removed from chennai multiplex) അതേസമയം വാർത്തയിൽ ഇടം പിടിച്ച ചിത്രത്തിലെ ഷാരൂഖ് ഖാന്റെ കൂറ്റൻ കട്ടൗട്ട് ചെന്നൈയിലെ […]

Entertainment

‘ആരാണ് ഈ ഷാരൂഖ് ഖാന്‍’; പ്രസ്താവനയ്ക്ക് പിന്നാലെ അസം മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് കിംഗ് ഖാന്‍

ഷാരൂഖ് ഖാന്റെ പത്താന് സിനിമയ്ക്കെതിരായ പ്രതിഷേധത്തിനും വിവാദങ്ങള്‍ക്കുമിടെ ആരാണ് ഷാരൂഖ് ഖാന്‍ എന്ന ചോദ്യവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ ഇന്നലെ രംഗത്തെത്തിയിരുന്നു. ആരാണ് ഈ ഷാരൂഖ് ഖാന്‍ എന്നും അയാളെയോ അയാളുടെ ചിത്രം പത്താനെയോ കുറിച്ച് തനിക്കറിയില്ലെന്നുമായിരുന്നു അസം മുഖ്യമന്ത്രിയുടെ വാക്കുകള്‍. വിവാദങ്ങളുണ്ടായിട്ടും ഷാരൂഖ് ഖാന്‍ ഇതുവരെ തന്നെ വിളിച്ചില്ലെന്നും ഹിമന്ത ബിശ്വശര്‍മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ മുഖ്യമന്ത്രിയെ നേരിട്ട് ഫോണിലൂടെ ബന്ധപ്പെട്ടിരിക്കുകയാണ് കിംഗ് ഖാന്‍. രാത്രി വൈകി ഷാരൂഖ് ഖാന്‍ തന്നെ ഫോണില്‍ […]