സിനിമാ ചിത്രീകരണത്തിനിടെ നടന്ന അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടൻ വിശാൽ. ‘മാർക്ക് ആന്റണി’ എന്ന പുതിയ ചിത്രത്തിനായി പൂനമല്ലിയിൽ സംഘട്ടനരംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം. അപകട വീഡിയോ നടൻ തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. ആക്ഷന്‍ രംഗത്തിനായി ഉപയോഗിച്ചിരുന്ന വലിയ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ‘ഏതാനും നിമിഷങ്ങളും ഏതാനും ഇഞ്ചുകളും കൊണ്ട് എന്റെ ജീവിതം നഷ്ടമായെന്ന് ഓര്‍ത്തു. ദൈവത്തിന് നന്ദി. എല്ലാം പഴയത് പോലെയായി ഞങ്ങള്‍ ഇപ്പോള്‍ ബാക്കി ഷൂട്ടിംഗ് ആരംഭിച്ചു’, വീഡിയോ പങ്കുവെച്ച് വിശാല്‍ […]
Entertainment
‘ഇന്ത്യയാണ് എനിക്കെല്ലാം’; കനേഡിയൻ പൗരത്വം ഉപേക്ഷിക്കാനൊരുങ്ങി അക്ഷയ് കുമാർ
കനേഡിയൻ പൗരത്വം ഉപേക്ഷിക്കാനൊരുങ്ങി ബോളിവുഡ് താരം അക്ഷയ് കുമാർ. തനിക്ക് ഇന്ത്യയാണ് എല്ലാം എന്നും പാസ്പോർട്ട് മാറ്റാൻ അപേക്ഷ നൽകിക്കഴിഞ്ഞു എന്നും കാര്യമറിയാതെയാണ് ആളുകൾ തൻ്റെ കനേഡിയൻ പൗരത്വത്തെ വിമർശിക്കുന്നത് എന്നും ആജ് തകിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. “ഇന്ത്യയാണ് എനിക്കെല്ലാം. ഞാൻ സമ്പാദിച്ചതെല്ലാം ഇവിടെനിന്നായിരുന്നു. അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തിൽ ലഭിച്ചത് തിരികെനൽകാൻ കഴിയുന്നത് ഭാഗ്യമാണ്. ഒന്നുമറിയാതെ ആളുകൾ പറയുന്നത് വിഷമമുണ്ടാക്കും. 90കളിൽ തുടരെ 15 സിനിമകൾ പരാജയപ്പെട്ടതോടെയാണ് കനേഡിയൻ പൗരത്വമെടുത്തത്. ഞാൻ വിചാരിച്ചു. […]
അക്ഷയ് കുമാർ ഇനി സെൽഫി ഖിലാഡി; മൂന്ന് മിനുട്ടിൽ 184 സെൽഫികളെടുത്ത് ഗിന്നസ് റെക്കോർഡിൽ
മൂന്ന് മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ സെൽഫികൾ ക്ലിക്കു ചെയ്‌തതിന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ബോളിവുഡ് താരം അക്ഷയ് കുമാർ. മൂന്ന് മിനിറ്റിനുള്ളിൽ 184 സെൽഫികൾ ക്ലിക്കു ചെയ്‌താണ് താരം റെക്കോർഡ് തകർത്തത്. മൂന്ന് മിനിറ്റിനുള്ളിൽ 168 സെൽഫികൾ ക്ലിക്കു ചെയ്തതിന് കപ്പൽ ജീവനക്കാരനായ അമേരിക്കൻ വംശജൻ ജെയിംസ് സ്മിത്തിന്റെ പേരിലായിരുന്നു മുൻപ് ഈ ലോക റെക്കോർഡ്. 2018 ജനുവരി 22 ന് ഈ റെക്കോർഡ് അദ്ദേഹം നേടിയത്. അതിന് മുൻപ് ഈ റെക്കോർഡ് കൈവശം വെച്ചിരുന്നത് […]
‘30000 രൂപയുടെ റം തീര്‍ത്ത ശേഷം ഞങ്ങള്‍ എന്റെ കൈയിലെ ഓള്‍ഡ് മങ്കും കുടിച്ചു’; രണ്‍ബീറിനൊപ്പമുള്ള അനുഭവം പറഞ്ഞ് സൗരഭ് ശുക്ല
ഒരു സിനിമാ സെറ്റില്‍ വച്ച് ബോളിവുഡ് സൂപ്പര്‍ താരം രണ്‍ബീര്‍ കപൂര്‍ തനിക്ക് 30000 രൂപ വിലയുള്ള മദ്യം വാഗ്ദാനം ചെയ്ത അനുഭവം പങ്കുവച്ച് നടന്‍ സൗരഭ് ശുക്ല. താരവുമായി ഒരേ കുപ്പിയില്‍ നിന്ന് റം കുടിച്ചതിനെക്കുറിച്ചുള്ള സൗരഭ് ശുക്ലയുടെ അനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ബോട്ടിലിന് 30000 രൂപയുള്ള റം തങ്ങള്‍ ഇരുവരും കുടിച്ച് തീര്‍ത്തെന്നും പിന്നീട് തന്റെ കൈയിലുണ്ടായിരുന്ന ഓള്‍ഡ് മങ്ക് വാങ്ങി രണ്‍ബീര്‍ കുടിച്ചെന്നും സൗരഭ് പറഞ്ഞു. അണ്‍ഫില്‍ട്ടേര്‍ഡ് ബൈ സംദിഷ് എന്ന യുട്യൂബ് […]
ദാദാ സാഹെബ് ഫാല്‍കെ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം; മികച്ച ചിത്രം ദി കാശ്മീര്‍ ഫയല്‍സ്; ചുപിലെ പ്രകടനത്തിന് ദുല്‍ഖറിനും പുരസ്‌കാരം
2022ലെ ദാദാ സാഹെബ് ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സൗത്ത് ഇന്ത്യയില്‍ നിന്ന് ദുല്‍ഖല്‍ സല്‍മാനും ഋഷഭ് ഷെട്ടിയും പുരസ്‌കാരത്തിന് അര്‍ഹരായി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ചുപ്പി’ലെ നെഗറ്റീവ് റോളിലുള്ള നായക വേഷത്തിനാണ് ദുല്‍ഖറിന് പുരസ്‌കാരം. മലയാളത്തിലെ അഭിനേതാക്കളില്‍ ആദ്യമായി ദാദാ സാഹിബ് പുരസ്‌കാരം ലഭിക്കുന്ന നടനാണ് ദുല്‍ഖര്‍. സൈക്കോ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചുപ്പില്‍ ഡാനി എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്.2022ല്‍ പുറത്തിറങ്ങിയ കാന്താരയിലെ അഭിനയത്തിനാണ് ഋഷഭ് ഷെട്ടിക്ക് പുരസ്‌കാരം. ഏറെ വിവാദങ്ങള്‍ക്ക് കാരണമായ വിവേക് […]
പുതിയ ബൈക്ക് സ്വന്തമാക്കി മഞ്ജു വാര്യർ; ഇനി യാത്ര ബിഎംഡബ്ല്യുവിന്റെ പ്രൗഡിയിൽ
പുതിയ ബൈക്ക് സ്വന്തമാക്കി മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ. ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 എന്ന മോഡലിലാണ് മഞ്ജുവിന്റെ ഇനിയുള്ള യാത്ര. ഇൻസ്റ്റഗ്രാമിലൂടെ മഞ്ജു വാര്യർ തന്നെയാണ് പുതിയ സന്തോഷത്തെ കുറിച്ച് അറിയിച്ചത്. ‘ ധൈര്യത്തിന്റെ ചെറിയ കാൽവയ്പ്പ് നല്ലൊരു തുടക്കം തന്നെയാണ്. നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. അതുകൊണ്ട് റോഡിൽ എന്നെ കണ്ടാൽ ദയവായി സമാധാനത്തോടെ സഹകരിക്കണം. പ്രചോദനമായതിന് നന്ദി അജിത്ത് കുമാർ സർ’- മഞ്ജു കുറിച്ചു. നേരത്തെ തമിഴ് സൂപ്പർ താരം അജിത്തിനൊപ്പം ലഡാക്കിലേക്ക് […]
ഗോൾഡൻ വിസക്ക് പിന്നാലെ, ദുബായിൽ റിയൽ എസ്റ്റേറ്റ് ബിസിനസുമായി നടി റോമ
ഗോൾഡൻ വിസ സ്വന്തമാക്കിയതിന് പിന്നാലെ ദുബായിൽ സ്വന്തമായി റിയൽ എസ്റ്റേറ്റ് ബിസിനസ്സുമായി നടി റോമാ , ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ ദുബായ് വാണിജ്യ മന്ത്രാലയത്തിന്റെ റിയൽ എസ്റ്റേറ്റ് ട്രേഡ് ലൈസൻസ് നടി കരസ്ഥമാക്കി. മൂന്ന് മില്യൺ യു.എ.ഇ ദിർഹം മൂലധനം ( ആറ് കോടി ഇന്ത്യൻ രൂപ ) നിക്ഷേപമുള്ളതാണ് പുതിയ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് .ദുബായ് ബിസിനസ് ബേ കേന്ദ്രമായി പുതിയ റിയൽ എസ്റ്റേറ്റ് […]
നായികയായി അരങ്ങേറ്റം കുറിക്കാൻ അനിഖ; ‘ഓ മൈ ഡാർലിംഗി’ലെ ഡാർലിംഗ് പാട്ട് പുറത്തിറങ്ങി; പാട്ട് എഴുതിയതും പാടിയതും കൊറിയൻ ഗായിക
പുതുതലമുറയുടെ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഓ മൈ ഡാർലിംഗ്. ബാലതാരമായി എത്തി മലയാളി സിനിമാപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അനിഖ സുരേന്ദ്രൻ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിലെ ഡാർലിംഗ് എന്ന ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കൊറിയൻ ഗായികയായ ലിൻഡ ക്വെറോ ആണ് പാട്ടിന്റെ രചനയും ആലാപനവും. ഷാൻ റഹ്‌മാൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. യുവതലമുറയ്ക്ക് ആവശ്യമായ എല്ലാ ചേരുവകളും ചേർത്താണ് ഗാനം ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ചിത്രത്തിന്റെ ടീസറും ട്രയിലറും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആൽഫ്രഡ് […]
ബേസില്‍ ജോസഫ് അച്ഛനായി; മകളുടെ പേര് ‘ഹോപ് എലിസബത്ത് ബേസില്‍’
നടനും സംവിധായകനുമായ ബേസില്‍ ജോസഫിന് കുഞ്ഞുപിറന്നു. ജീവിതത്തിലെ പുതിയ വെളിച്ചത്തിന്റെ വിശേഷങ്ങള്‍ ബേസില്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവച്ചത്. ‘ഹോപ് എലിസബത്ത് ബേസില്‍’ എന്നാണ് മകളുടെ പേര്. ഞങ്ങളുടെ കുഞ്ഞ് മാലാഖയുടെ വരവ് സന്തോഷത്തോടെ അറിയിക്കുകയാണ്. ‘ഹോപ് എലിസബത്ത് ബേസില്‍’!!. ഇതിനോടകം അവള്‍ ഞങ്ങളുടെ ഹൃദയം കവര്‍ന്നുകഴിഞ്ഞു. അവള്‍ വളരുന്നത് കാണാനും അവളില്‍ നിന്ന് പഠിക്കാനും ഇനിയും ഞങ്ങള്‍ക്ക് കാത്തിരിക്കാനാകില്ല’. ബേസില്‍ ജോസഫ് കുറിച്ചു. ഭാര്യ എലിസബത്തിനും കുഞ്ഞിനുമൊപ്പം ആശുപത്രിയില്‍ നിന്നുള്ള ചിത്രമാണ് ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. […]
പ്രണയദിനം ആഘോഷിക്കാൻ പോയപ്പോൾ… ബില്ല് വന്നപ്പോൾ മുങ്ങിയ ഞാൻ പിന്നെ പൊങ്ങിയത് ബസ് സ്റ്റോപ്പിലാണ്; ആന്റണി വര്‍ഗീസ്
വാലന്റൈന്‍സ് ദിനത്തില്‍ മനോഹരമായ കുറിപ്പുമായി നടൻ ആന്റണി വർഗീസ്. തന്റെ പ്രണയകാലത്തിലെ മനോഹരമായൊരു ചിത്രമാണ് ഫേസ്ബുക്കിലൂടെ ആന്റണി പങ്കുവച്ചത്. ഒമ്പത് വര്‍ഷം മുമ്പ് പ്രണയിച്ച് നടന്ന ആന്റണിയും ഭാര്യ അനീഷയുമാണ് ചിത്രത്തിലുള്ളത്. ചിത്രത്തിനൊപ്പം രസകരമായ ഒരു കുറിപ്പും ആന്റണി പങ്കുവച്ചിട്ടുണ്ട്. ‘‘ഹാപ്പി വലന്റൈൻസ് ഡേ, മൈ ഡിയർ ഖുറേഷി…ഒരു 9 വർഷം മുൻപ് തൊഴിൽ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിക്കാൻ പോയപ്പോൾ… ബില്ല് വന്നപ്പോൾ മുങ്ങിയ ഞാൻ പിന്നെ പൊങ്ങിയത് ബസ് സ്റ്റോപ്പിലാണ്.’’–ചിത്രം പങ്കുവച്ച് […]












