Entertainment

ഓര്‍മ്മകളില്‍ രവീന്ദ്ര സംഗീതം; രവീന്ദ്രന്‍ മാസ്റ്റര്‍ വിടവാങ്ങിയിട്ട്‌ 18 വര്‍ഷം

പ്രശസ്ത സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് 18 വര്‍ഷം. മറക്കാനാകാത്ത ഈണങ്ങളും മനോഹരമായ പാട്ടുകളും സമ്മാനിച്ചാണ് ആ അനുഗ്രഹീത കലാകാരന്‍ യാത്രയായത്. ലളിതസുന്ദരവും മധുരമനോഹരമായ പാട്ടുകള്‍ രവീന്ദ്രന്‍ മാസ്റ്റര്‍ നമുക്ക് സമ്മാനിച്ചു.അമരം, ഭരതം, ഹിസ്‌ഹൈനസ് അബ്ദുള്ള, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ രവീന്ദ്ര സംഗീതത്തിന്റെ മാന്ത്രികത മലയാളികള്‍ അറിഞ്ഞിട്ടുണ്ട്. (Malayalam music director raveendran master death anniversary) ഗാനാലാപനത്തിന്റെ വ്യത്യസ്തതലങ്ങള്‍ നമുക്ക് പരിചിതമാക്കിയ രവീന്ദ്രന്‍ മാസ്റ്റര്‍ ഈണമിട്ട പാട്ടുകളെല്ലാം ഒന്നിനൊന്ന് മികച്ചവയാണ്. ചിരിയും കരച്ചിലും നിറഞ്ഞ വൈകാരിക […]

Entertainment

സുസ്‌മിത സെനിന് ഹൃദയാഘാതം; ആഞ്ജിയോപ്ലാസ്റ്റി ചെയ്തതായി താരം

ബോളിവുഡ് നടി സുസ്‌മിത സെനിന് ഹൃദയാഘാതം. താരം തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ വിവരം അറിയിച്ചത്. ഏതാനും ദിവസങ്ങൾക്കുമുൻപ് ഹൃദയാഘാതം ഉണ്ടായെന്നും ആഞ്ജിയോപ്ലാസ്റ്റി ചെയ്തു എന്നും സുസ്‌മിത അറിയിച്ചു. 47കാരിയായ താരം 84 ൽ മിസ് യൂണിവേഴ്സ് ആയതോടെയാണ് സിനിമാഭിനയം ആരംഭിച്ചത്. “നിങ്ങളുടെ ഹൃദയം എപ്പോഴും സന്തോഷത്തോടെ കാത്തുസൂക്ഷിക്കുക അങ്ങനെയെങ്കിൽ എല്ലാ അവസ്ഥയിലും അത് നിങ്ങൾക്കൊപ്പം നിൽക്കും ഷോണ’, ബുദ്ധിമാനായ എന്റെ അച്ഛൻ പറഞ്ഞ വാക്കുകളാണിത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് എനിക്ക് ഹാർട്ട് അറ്റാക്ക് അനുഭവപ്പെട്ടു. ആൻജിയോപ്ലാസ്റ്റി […]

Entertainment

വീണ്ടുമൊരു പൊലീസ് കഥാപാത്രം; പ്രകടനത്തിൽ ഞെട്ടിക്കാൻ മമ്മൂട്ടി, ‘കണ്ണൂര്‍ സ്‍ക്വാഡ്’ഫസ്റ്റ് ലുക്ക്

മമ്മൂട്ടി നായകനായി എത്തുന്ന ‘കണ്ണൂര്‍ സ്‍ക്വാഡ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. വേറിട്ട ​ഗെറ്റപ്പിലുള്ള പൊലീസ് കഥാപാത്രമാകും മമ്മൂട്ടിയുടേതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുക ആണ്.  ഫെബ്രുവരി 15നാണ് കണ്ണൂര്‍ സ്ക്വാഡിന്‍റെ ചിത്രീകരണം ആരംഭിച്ചത്. മമ്മൂട്ടി ലൊക്കേഷനില്‍ എത്തുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നിവയ്ക്കു ശേഷം മമ്മൂട്ടി […]

Entertainment

വിശ്വാസ വഞ്ചനാക്കുറ്റത്തിന് പരാതി; ഗൗരി ഖാനെതിരെ കേസെടുത്ത് യുപി പൊലീസ്

ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. മുംബൈ സ്വദേശിയായ ജസ്വന്ത് ഷാ നല്‍കിയ പരാതിയിലാണ് ഗൗരി ഖാനെതിരെ കേസെടുത്തിരിക്കുന്നത്. ഗൗരി ഖാനും തുള്‍സിയാനി കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് ലിമിറ്റഡിന്റെ സിഎംഡി അനില്‍ കുമാര്‍ തുള്‍സിയാനിയും ഡയറക്ടര്‍ മഹേഷ് തുള്‍സിയാനിയുമെതിരായ പരാതിയില്‍ വഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.(UP police registered case against sharukh khan’s wife gauri khan) ലനൗവിലെ സുശാന്ത് ഗോള്‍ഫ് സിറ്റി ഏരിയയില്‍ പരാതിക്കാരന്‍ ജസ്വന്ത് ഷാ നിക്ഷേപം നടത്തിയെന്നും എന്നാല്‍ 86 […]

Entertainment

ഷൂട്ടിംഗിനിടയില്‍ നടി സാമന്തയ്‍ക്ക് പരുക്കേറ്റു

ഷൂട്ടിംഗിനിടയില്‍ പരുക്കേറ്റെന്ന് നടി സാമന്ത. ‘സിറ്റാഡല്‍’ എന്ന ഹിന്ദി വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെയാണ് സാമന്തയ്‍ക്ക് പരുക്കേറ്റത്. കൈക്ക് മുറിവേറ്റതിന്റെ ഫോട്ടോ സാമന്ത തന്നെ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന ഹോളിവുഡ് സീരീസിന്റെ ഇന്ത്യൻ പതിപ്പിലാണ് വരുണ്‍ ധവാനൊപ്പം സാമന്ത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാമന്തയുടേതായി ‘ശാകുന്തളം’ എന്ന പുതിയ ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത ‘ശകുന്തള’യാകുമ്പോള്‍ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ‘ശകുന്തള’യുടെ […]

Entertainment

‘ഐ ആം ബാക്ക് ബേബി!!’, ആക്ഷൻ രംഗങ്ങളുമായി അർണോൾഡിൻ്റെ ‘ഫുബാർ’ ടീസർ

ഉജ്ജ്വല തിരിച്ചുവരവിനൊരുങ്ങി ഹോളിവുഡ് ഐക്കൺ അർണോൾഡ് ഷ്വാസ്‌നെഗർ. താരത്തിൻ്റെ ആദ്യ നെറ്റ്ഫ്ലിക്സ് സീരീസായ ഫുബാറിൻ്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നെറ്റ്ഫ്ലിസ്കിൽ ഉടൻ സ്ട്രീമിംഗ് ആരംഭിക്കുന്ന ഫ്യുബറിൽ സിഐഎ ഏജൻ്റ് ആയി ആണ് അർണോൾഡിൻ്റെ കഥാപാത്രം എത്തുന്നത്. “അർനോൾഡ് ഷ്വാസ്‌നെഗർ ഒരു അതീവ രഹസ്യ സ്വഭാവമുള്ള, വളരെ കുഴപ്പം പിടിച്ച ചാര ദൗത്യം നിർവഹിക്കാൻ തിരിച്ചെത്തിയിരിക്കുന്നു! അദ്ദേഹത്തിന്റെ ആദ്യത്തെ സീരീസായ ഫ്യുബറിലൂടെ” ടീസർ പങ്കുവച്ചുകൊണ്ട് നെറ്റ്ഫ്ലിക്സ് ഇന്ത്യ കുറിച്ചു. സിഗാർ വലിച്ച് സ്റ്റൈലിഷ് ലൂക്കിലുള്ള അർനോൾഡിനെയും, സ്ലോ […]

Entertainment

ഇത് മലയാള സിനിമയ്‌ക്കൊരു മാതൃക, ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയം; ഓ മൈ ഡാര്‍ലിംഗിന് അഭിനന്ദനവുമായി സൈക്കോളജിസ്റ്റ്

അനിഖ സുരേന്ദ്രൻ, മെൽവിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആൽഫ്രഡ് ഡി സാമുവൽ സംവിധാനം നിർവഹിച്ച ഓ മൈ ഡാർലിംഗ് മികച്ച അഭിപ്രായവുമായി തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ആഷ് ട്രീ വെഞ്ജ്വെഴ്സിൻ്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിൻ്റെ നിർമ്മാണം. കേവലമൊരു ടീനേജ് ലൗ സ്റ്റോറി മാത്രം ആക്കാതെ ഗൗരവപൂർണമായ ഒരു വിഷയം കൂടി ചിത്രം ചർച്ച ചെയ്യുന്നുണ്ട് എന്നത് ഈ സിനിമയെ വ്യത്യസ്തമാക്കുന്നു. ചിത്രത്തെ കുറിച്ച് പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജി ശൈലേഷ്യ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ […]

Entertainment

ആറ്റുകാൽ ഉത്സവത്തിന് തുടക്കം; കലാപരിപാടികൾ ഉണ്ണിമുകുന്ദൻ ഉദ്ഘാടനം ചെയ്‌തു

ആറ്റുകാൽ പൊങ്കാല ഉത്സവം തിങ്കളാഴ്ച ആരംഭിച്ചു. മാർച്ച് ഏഴിന് രാവിലെ 10.30-നാണ് ആറ്റുകാൽ പൊങ്കാല. വൈകുന്നേരം 6.30-ന് കലാപരിപാടികൾ ഉണ്ണിമുകുന്ദൻ ഉദ്ഘാടനം ചെയ്‌തു. ഉത്സവത്തിനു മുന്നോടിയായി ഭഗവതിയെ കാപ്പുകെട്ടി പാടി കുടിയിരുത്തുന്ന ചടങ്ങ് പുലർച്ചെ നടന്നു.(attukal pongala 2023 unnimukundan inaugurated programes) മാളികപ്പുറം വിജയിപ്പിച്ച പ്രേക്ഷകർക്ക് ഉണ്ണിമുകുന്ദൻ നന്ദി പറഞ്ഞു. ആ സിനിമയാണ് എന്നെ ഇവിടെ വിളിക്കാൻ നിമിത്തമായത്. ജീവിതത്തിൽ പരാജയങ്ങൾ സംഭവിച്ചപ്പോഴും അമ്മയുടെ അനുഗ്രഹം കൂടെയുണ്ടായിരുന്നുവെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു. പ്രേക്ഷകരുടെ പോത്സാഹനം എപ്പോഴും ആവശ്യമാണ്. […]

Entertainment

പ്രണയത്തിന്റെ പുതു പുത്തൻ വായന സമ്മാനിക്കുന്ന പ്രണയ വിലാസം

പ്രണയം ആരാലും നിർവചിക്കാനാകാത്ത മാജിക് തന്നെയാണ്. മലയാള സിനിമയിൽ സുന്ദരമായ പ്രണയത്തിന്റെ ദൃശ്യവിഷ്ക്കാരം പലകുറി നമ്മൾ കണ്ടതുമാണ്. പ്രണയത്തിന്റെ പുതിയ കാലത്തെ വായനയായി മാറുകയാണ് നിഖിൽ മുരളി സംവിധാനം ചെയ്ത ‘പ്രണയവിലാസം’. പ്രേക്ഷകരുടെ ഇഷ്ട സിനിമയായി മാറി തിയേറ്ററിൽ മുന്നേറുന്ന ചിത്രം സാധാരണ ഒരു പ്രണയ സിനിമ എന്നതിനപ്പുറം ഹൃദയത്തോട് അത്രമേൽ ആർദ്രമായി ചേർന്ന് നിൽക്കുന്ന സിനിമ തന്നെയാണ്. നഷ്ട്ട പ്രണയത്തിന്റെ ഓർമ്മകൾ തെല്ലൊരു നൊമ്പരത്തോടെ മനസിലൂടെ കാഴ്ച്ചക്കാരുടെ മനസിലേക്ക് കടത്തിവിടുന്നുണ്ട് ഈ സിനിമ. പ്രണയ സിനിമകൾ […]

Entertainment

ടിക്കറ്റ് വില്പന മന്ദഗതിയിൽ; അക്ഷയ് കുമാറിൻ്റെ ന്യൂ ജേഴ്സി ഷോ ക്യാൻസൽ ചെയ്തു

ബോളിവുഡ് നടൻ അക്ഷയ് കുമാർ അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ നടത്താനിരുന്ന ‘ദി എൻ്റർടൈനേഴ്സ്’ ലൈവ് ഷോ ക്യാൻസൽ ചെയ്തു എന്ന് റിപ്പോർട്ട്. അക്ഷയ് കുമാറിൻ്റെ തന്നെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ നിന്ന് ഇത്തരത്തിൽ സൂചന ലഭിച്ചതായി ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. പരിപാടിയുടെ പ്രമോട്ടർമാരിൽ ഒരാളായ അമിത് ജെയ്റ്റ്ലി ഇക്കാര്യം സ്ഥിരീകരിച്ചു എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ടിക്കറ്റ് വില്പന മന്ദഗതിയിലായതിനാലാണ് ന്യൂ ജേഴ്സിയിലെ പ്രോഗ്രാം മാറ്റിയതെന്ന് അമിത് ജെയ്റ്റ്ലി പറഞ്ഞു. “പ്രോഗ്രാം ക്യാൻസൽ ചെയ്യാനുള്ള പ്രധാനപ്പെട്ട കാരണം ടിക്കറ്റ് വില്പന […]