വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ താര സംഘടനയായ ‘അമ്മ’യിൽ അംഗത്വം നേടാൻ അപേക്ഷ നൽകി നടൻ ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫിസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ നടൻ കൈമാറി. സിനിമ സംഘടനകൾ നടന്റെ വിലക്കുമായി ബന്ധപ്പെട്ട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് പുതിയ നീക്കം. അമ്മയുടെ നിയമപ്രകാരം എക്സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷം മാത്രമാകും അപേക്ഷയ്ക്കുള്ള നടപടി സ്വീകരിക്കുക. നിർമ്മാതാവിൽ നിന്ന് അഡ്വാൻസ് വാങ്ങിയിട്ടും ഡേറ്റ് നൽകാതെയും പല സിനിമകൾക്ക് ഒരേസമയം ഡേറ്റ് കൊടുത്ത് സിനിമയുടെ മുഴുവൻ ഷെഡ്യൂളിനെയും മാറ്റിമാറിക്കുകയും ചെയ്യുന്ന അവസ്ഥ […]
Entertainment
‘വരുന്ന 20 വർഷത്തിൽ കേരളം ഇസ്ലാമിക രാജ്യമായി മാറും’; വിവാദ സിനിമ ‘ദി കേരള സ്റ്റോറി’ ട്രെയിലർ പുറത്ത്
പ്രമേയം കൊണ്ട് വിവാദമായ ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. കേരളത്തിൽ നിന്നുള്ള പതിനായിരക്കണക്കിന് ഇതരമതസ്ഥരായ യുവതികളെ മുസ്ലിം ചെറുപ്പക്കാർ പ്രണയിച്ച് മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിലെത്തിച്ചു എന്നാണ് ട്രെയിലർ പറയുന്നത്. മെയ് അഞ്ചിന് സിനിമ തീയറ്ററുകളിലെത്തും. ശാലിനി ഉണ്ണികൃഷ്ണൻ എന്നാണ് ആദ ശർമ്മ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിൻറെ പേര്. ശാലിനിയെ പ്രണയിച്ച് ഫാത്തിമയാക്കി മാറ്റി ഐഎസിൽ എത്തിക്കുന്നതും മുസ്ലിം സ്ത്രീകൾ വഴി ഇതര മതസ്ഥരായ യുവതികളെ ഇസ്ലാമിലേക്ക് ആകർഷിക്കുന്നതുമൊക്കെ സംഭവ കഥകളെന്ന പേരിൽ […]
‘എഡിറ്റിംഗ് എന്നെയും മാതാവിനേയും കാണിക്കണം’; ഷെയ്ന്‍ നിഗമിന്റെ വിലക്കിന് കാരണമായ കത്ത് പുറത്ത്
യുവനടന്‍ ഷെയ്ന്‍ നിഗത്തിനെ വിലക്കിയ സിനിമാ സംഘടനകളുടെ തീരുമാനത്തിന് കാരണമായ കത്ത് പുറത്ത്. നടന്‍ ഷെയ്ന്‍ നിഗം നിര്‍മാതാവ് സോഫിയ പോളിന് അയച്ച കത്താണ് പുറത്തെത്തിയിരിക്കുന്നത്. സിനിമയുടെ എഡിറ്റിംഗ് തന്നെയും മാതാവിനേയും കാണിക്കണമെന്ന് ഉള്‍പ്പെടെ പറഞ്ഞുകൊണ്ടാണ് ഷെയ്ന്‍ കത്തയച്ചിരിക്കുന്നത്. സിനിമാ പോസ്റ്ററില്‍ പ്രൊമോഷനില്‍ തനിക്ക് പ്രാമുഖ്യം വേണമെന്നും ഷെയ്ന്‍ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമയുടെ പ്രവര്‍ത്തങ്ങളെ തടസപെടുത്തുന്നു എന്ന് കാണിച്ചു നിര്‍മ്മാതാവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്ന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനകള്‍ വിലക്കിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. ബ്രാന്‍ഡിംഗിലും പ്രൊമോഷനിലും […]
കോഴിക്കോട് പാട്ടിന്റെ വിരുന്നൊരുക്കിയ ഡിബി നൈറ്റ് അനന്തപുരിയിലുമെത്തും; സംഗീത മാമാങ്കം അരങ്ങേറാന്‍ ഇനി ദിവസങ്ങള്‍ മാത്രം
കോഴിക്കോടിന്റെ മണ്ണില്‍ ആവേശം തീര്‍ത്ത സംഗീത നിശ ‘ഡിബി നൈറ്റ് ബൈ ഫഌവഴ്‌സ്’ ഇനി തിരുവനന്തപുരത്ത് ആവേശം പകരും. ‘ഡിബി നൈറ്റ് ബൈ ഫഌവഴ്‌സ് ചാപ്റ്റര്‍ 2’ ഏപ്രില്‍ 29,30 തീയതികളില്‍ വൈകുന്നേരം 4.30 മുതല്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് നടക്കുക. ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് കോഴിക്കോട് ആവേശം നിറച്ച ഡിബി നൈറ്റ് തിരുവനന്തപുരത്തേക്ക് എത്താന്‍ ബാക്കിയുള്ളത്. ഡിബി നൈറ്റ് ചാപ്റ്റര്‍ 2 ല്‍ അണിനിരക്കുന്ന മലയാളികളുടെ പ്രിയ ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജ്, ജോബ് കുരിയന്‍ […]
കോഴിക്കോടിന്റെ ഐക്കണായിരുന്നു മാമുക്കോയ; ഹാസ്യശാഖയിൽ രാജാവായിരുന്നു; ജോയ് മാത്യു
കോഴിക്കോടിന്റെ ഐക്കണായിരുന്നു മാമുക്കോയയെന്ന് നടൻ ജോയ് മാത്യു. ധാരാളം പുസ്തകം വായിക്കുന്നയാളാണ് മാമുക്കോയ. വൈക്കം മുഹമ്മദ് ബഷീറിന്റെ അനുയായി എന്ന് പറയുന്ന വിധമാണ് അദ്ദേഹത്തിന്റെ പാടവം. ബഷീറിന്റെ ജീവിത വീക്ഷണവും തമാശയും നർമ്മവും മാമുക്കോയക്കുണ്ട്. ഏത് ഭാഷയിൽ അദ്ദേഹം അഭിനയിച്ചാലും ഒരു കോഴിക്കോടൻ ടച്ച് ഉണ്ടായിരുന്നു. സാധാരണക്കാർക്കൊപ്പമായിരുന്നു എന്നും. എന്തു കാര്യത്തിനാണെങ്കിലും മുന്നിലുണ്ടായിരുന്നു. അടുപ്പം തോന്നുന്ന വളരെ കുറച്ചു സിനിമാ താരങ്ങളിലൊരാളായിരുന്നു മാമുക്കോയയെന്നും ജോയ് മാത്യു പറഞ്ഞു. കോഴിക്കോടിനും ലോകത്തെ സിനിമ പ്രേമികൾക്കും വലിയ നഷ്ടമാണ്. നടനെന്ന […]
ചിരിയുടെ ഉസ്താദിന് വിട….
മലയാള സിനിമയില്‍ എന്നും പ്രേക്ഷകരെ ചിരിപ്പിച്ച് മാത്രം അരങ്ങില്‍ നിറഞ്ഞ നടനാണ് മാമുക്കോയ. ചിരിയുടെ ഉസ്താദ് വിടവാങ്ങുമ്പോള്‍ നികത്താനാകാത്ത നഷ്ടമാണ് മലയാള സിനിമാ മേഖലയ്ക്ക്. കോഴിക്കോടന്‍ ഭാഷയില്‍ ഹാസ്യപ്രധാനമായ റോളുകള്‍ മികച്ച കൈയടക്കത്തോടെ ചെയ്തുവന്ന ഹാസ്യനടന്‍ എന്ന നിലയിലും സ്വഭാവനടന്‍ എന്ന നിലയിലും മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കെറി. സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി സിനിമയിലെ ഹാസ്യാഭിനയത്തിന് പുരസ്‌കാരം ഏര്‍പ്പെടുത്തിയപ്പോള്‍ ആ വര്‍ഷം ലഭിച്ചത് മാമുക്കോയയ്ക്കായിരുന്നു. ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിഷയുടെയും മകനായി 1946 ജൂലൈ 5ന് കോഴിക്കോട് […]
ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗമിനും വിലക്ക്; താരങ്ങളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ
നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനും വിലക്കേര്‍പ്പെടുത്തി സിനിമാ സംഘടനകള്‍. താരങ്ങളുമായി സിനിമ ചെയ്യാന്‍ ഇനി സഹകരിക്കില്ലെന്നാണ് സംഘടനകളുടെ തീരുമാനം. ഇരുവരും ലൊക്കേഷനില്‍ വൈകി എത്തുന്നുവെന്നതടക്കമുള്ള ആരോപണങ്ങള്‍ നേരിട്ടിരുന്നു.. ഇതിന് പിന്നാലെയാണ് നടന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം വാര്‍ത്താ സമ്മേളനത്തില്‍ സംഘടനയിലെ അംഗങ്ങള്‍ പ്രഖ്യാപിച്ചത്. ലൊക്കേഷനില്‍ മോശം പെരുമാറ്റമെന്ന വ്യാപക പരാതികളെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ വിലക്കേര്‍പ്പെടുത്തുകയാണെന്ന് നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി. നിര്‍മാതാക്കളുടെ സംഘടന, അമ്മ, ഫെഫ്ക എന്നീ സംഘടനകളാണ് യോഗത്തില്‍ പറയുന്നത്. നിര്‍മാതാക്കളുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് അമ്മ ജനറല്‍ […]
‘കാലമേ ലോകമേ…’ചാള്‍സ് എന്റര്‍പ്രൈസസിലെ പുതിയ ഗാനം പുറത്തിറങ്ങി
സോഷ്യല്‍ മിഡിയ ഏറ്റെടുത്ത ആദ്യ രണ്ട് ഗാനങ്ങള്‍ക്ക് ശേഷം ചാള്‍സ് എന്റര്‍പ്രൈസസിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. ജോയ് മ്യൂസിക് യൂട്യുബ് ചാനല്‍ വഴിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ബാലു വര്‍ഗീസ്, ഭാനു പ്രിയ, കലൈയരസന്‍, മൃദുല തുടങ്ങിയ താരങ്ങളാണ് ഈ ഗാന രംഗത്തുള്ളത്. കാലമേ ലോകമേ.. എന്നു തുടങ്ങുന്ന പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്. സംഗീതം സുബ്രഹ്മണ്യന്‍ കെ വി യും നിര്‍വ്വഹിച്ചിരിക്കുന്നു. അശോക് പൊന്നപ്പനാണ് ഗാനം പ്രോഗ്രാം ചെയ്ത് ഒരുക്കിയിരിക്കുന്നത്. അശോക് […]
രാഹുലിന്റേയും എസ്ആര്‍കെയുടേയും കോലിയുടേയും ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ബ്ലൂ ടിക്ക് മാഞ്ഞു; വെരിഫിക്കേഷന്‍ നഷ്ടമായത് നിരവധി പ്രമുഖര്‍ക്ക്
പരമ്പരാഗത ട്വിറ്റര്‍ ബ്ലൂ ടിക്കുകള്‍ ഒഴിവാക്കി അവയ്ക്ക് സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്തിയതോടെ വിവിധ മേഖലകളിലുള്ള പ്രമുഖര്‍ക്ക് അക്കൗണ്ട് വെരിഫിക്കേഷന്‍ നഷ്ടമായി. പണം നല്‍കി സബ്‌സ്‌ക്രൈബ് ചെയ്യാത്തവരുടെ അക്കൗണ്ടുകളില്‍ നിന്ന് ഇന്നലെയോടെ ബ്ലൂ ടിക്കുകള്‍ മാഞ്ഞപ്പോള്‍ രാഹുല്‍ ഗാന്ധി, വിരാട് കോലി, ഷാരൂഖ് ഖാന്‍ തുടങ്ങിയവരുടെ അക്കൗണ്ടുകളും വെരിഫൈഡ് അല്ലാതെയായി. ബ്ലൂ ടിക്ക് മാഞ്ഞവരുടെ പട്ടികയില്‍ വെള്ളിത്തിരയിലെ സൂപ്പര്‍ താരങ്ങള്‍ മുതല്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖരും ആരാധകരുടെ പ്രീയപ്പെട്ട കായിക താരങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സേഴ്‌സും എല്ലാമുണ്ട്. എസ്ആര്‍കെയുടെ അക്കൗണ്ടില്‍ […]
ആ നീളം കൂടിയ ചിരി മലയാളി മറക്കില്ല; മാള അരവിന്ദന്റെ ഓര്‍മകള്‍ക്ക് ഏട്ട് വയസ്
മലയാളികളെ ചിരിച്ചും കരയിപ്പിച്ചും കടന്നുപോയ മഹാനടന്‍ മാള അരവിന്ദന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് എട്ടാണ്ട്. സ്വന്തം പേരിനേക്കാള്‍ നാട് തന്നെ പേരായിമാറിയ നടനെ ഓര്‍ക്കാന്‍ ഇന്നും ഒരു സ്മാരകം പോലുമില്ല. മാള അരവിന്ദന്‍ ഫൌണ്ടേഷന്റെ നേതൃത്വത്തില്‍ ഇന്ന് മാള വ്യാപാരഭവനില്‍ അനുസ്മരണപരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. മലയാളികള്‍ക്ക് മാളയെന്നാല്‍ അരവിന്ദന്‍ തന്നെയാണ്. മഹാനടന്റെ ഓര്‍മ്മകളുറങ്ങുന്ന നാട് ഒരു സ്മാരകം നിര്‍മ്മിക്കാന്‍ ഇതുവരെ തയാറായില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ്, വടമ കിമര്‍, അമ്പഴക്കാട് റോഡ് എന്നിവയ്ക്ക് അരവിന്ദന്റെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് ഫൌണ്ടേഷന്‍ […]