46ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് പ്രഖ്യാപിച്ചു. ജയ ജയ ജയ ഹേ, പുരുഷപ്രേതം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദർശനാ രാജേന്ദ്രൻ മികച്ച നടിക്കുള്ള അവാർഡ് നേടി. അറിയിപ്പ്, ന്നാ താൻ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ കുഞ്ചാക്കോ ബോബൻ മികച്ച നടനുള്ള അവാർഡിനും അർഹനായി.മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി രാജീവ് നാഥ്, ശ്രുതി ശരണ്യം എന്നിവർ പങ്കിടും. മഹേഷ് നാരായണൻ ആണ് മികച്ച സംവിധായകൻ (അറിയിപ്പ്). മികച്ച സഹനടനുള്ള പുരസ്‌കാരം തമ്പി […]
Entertainment
‘രണ്ടു വർഷമായി ഞങ്ങൾ വേർപിരിഞ്ഞാണ് കഴിയുന്നത്’: വെളിപ്പെടുത്തി വീണ നായർ
വിവാഹമോചനവാർത്തകളോട് പ്രതികരിച്ച് നടി വീണ നായർ. രണ്ടു വർഷമായി ഭർത്താവ് ആർ ജെ അമനുമായി വേർപിരിഞ്ഞാണ് കഴിയുന്നതെന്നും എന്നാൽ വിവാഹമോചനത്തിലേക്ക് എത്തിയിട്ടില്ലെന്നും വീണ പറഞ്ഞു. എന്റെ കൂടെ ഏഴ്, എട്ട് വർഷം ഒരുമിച്ച് ഉണ്ടായിരുന്ന ആളാണ്. പെട്ടെന്ന് ഒരിക്കലും നമുക്ക് അതിൽ നിന്ന് വിട്ട് പോരാൻ പറ്റില്ലെന്നും വീണ പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് വീണ നായർ ഇക്കാര്യം വെളിപ്പെടുത്തിയത്. വീണ നായരുടെ വാക്കുകൾ ”ഞാന്‍ ഒരു പ്രണയത്തില്‍ ആയാലോ വിവാഹം […]
കീര്‍ത്തി സുരേഷിന്റെ ജീവിതത്തിലെ ‘മിസ്റ്ററി മാന്‍’ എന്ന പേരില്‍ വാര്‍ത്ത; വിവാഹത്തെക്കുറിച്ച് ചൂടന്‍ ചര്‍ച്ചകള്‍; ഒടുവില്‍ വിശദീകരിച്ച് താരം
തെന്നിന്ത്യയുടെ സൂപ്പര്‍ താരം കീര്‍ത്തി സുരേഷ് ദുബായിലെ ഒരു ബിസിനസുകാരനെ ഉടന്‍ വിവാഹം കഴിച്ചേക്കുമെന്ന് ഒരു വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ദുബായിലെ വ്യവസായി ഫര്‍ഹാന്‍ ബിന്‍ ലിഖായത്തുമായി ദീര്‍ഘകാലമായി താരം പ്രണയത്തിലാണെന്നായിരുന്നു ഗോസിപ്പുകള്‍. വ്യാപകമായി പരക്കുന്ന ഈ വാര്‍ത്തകളോട് ഇതാദ്യമായി ഇപ്പോള്‍ ട്വിറ്ററിലൂടെ പ്രതികരിക്കുകയാണ് കീര്‍ത്തി സുരേഷ്. റിപ്പബ്ലിക് വെബ്‌സൈറ്റില്‍ വന്ന ഒരു വാര്‍ത്ത പങ്കുവച്ച് അതിനോടാണ് കീര്‍ത്തി സുരേഷ് പ്രതികരിച്ചത്. കീര്‍ത്തിയുടെ ജീവിതത്തിലെ മിസ്റ്ററി മാന്‍ എന്ന തലക്കെട്ടിലായിരുന്നു ഓണ്‍ലൈന്‍ വാര്‍ത്ത. […]
കൊച്ചു കേരളത്തിൽ നിന്ന് അഭിമാനത്തോടെ ലോക സിനിമയ്ക്ക് മുന്നിൽ കാണിക്കാൻ സാധിക്കുന്ന വ്യക്തിത്വമാണ് ലാലേട്ടൻ; കുഞ്ചാക്കോ ബോബൻ
നമ്മുടെ കൊച്ചു കേരളം ഇവിടെയുണ്ട് അവിടെ നിന്ന് അഭിമാനത്തോടെ ലോക സിനിമയ്ക്ക് മുന്നിൽ കാണിക്കാൻ സാധിക്കുന്ന വ്യക്തിത്വമാണ് ലാലേട്ടനെന്ന് കുഞ്ചാക്കോബോബൻ. ഇന്നലെയായിരുന്നു മോഹനലാലിന്റെ പിറന്നാൾ സാധാരണ എല്ലാവരും ചെയ്യുന്നപോലെ ഒരു പോസ്റ്റ് പങ്കവയ്ക്കാൻ സാധിച്ചില്ല. എന്നാൽ എനിക്ക് അവസാനത്തേത്തും ഏറ്റവും മികച്ചതുമായ ആശംസ നൽകാനായതിൽ സന്തോഷമുണ്ടെന്നും കുഞ്ചാക്കോ ബോബൻ ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞു. ഗൾഫ് നാട്ടിലെ ജനതയ്ക്ക് മുന്നിൽ വച്ചുള്ള ഒരു പിറന്നാൾ ആശംസ വിഡിയോയാണ് അദ്ദേഹം പങ്കുവച്ചത്. കുഞ്ചാക്കോബോബാന്റെ ഫേസ്ബുക്ക് വിഡിയോയിലെ വാക്കുകൾ മെയ് 21ന് […]
‘കുടുമ കെട്ടി, കൈയ്യിൽ ടാറ്റൂ അടിച്ച് വാലിബൻ’; മോഹന്‍ലാല്‍ ലുക്ക് വൈറൽ
മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസ് സമ്മാനവുമായി‘മലൈക്കോട്ടൈ വാലിബൻ’ നിർമാതാവ് ഷിബു ബേബി ജോൺ. ‘മലൈക്കോട്ടൈ വാലിബൻ’ ആയുള്ള മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഷിബു ബേബി ജോൺ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കുടുമി കെട്ടി, കയ്യിൽ പച്ച കുത്തിയ മോഹൻലാലിനെ ചിത്രത്തിൽ കാണാം. ഷിബു ബേബി ജോണും ഒപ്പമുണ്ട്. ‘തലങ്ങൾ മാറിവന്ന ഒരു ആത്മബന്ധം. മോഹൻലാലിൽ തുടങ്ങി ലാലുവിലൂടെ വാലിബനിൽ എത്തിനിൽക്കുന്നു. ഹാപ്പി ബർത്ത് ഡെ ലാലു’’- ചിത്രം പങ്കുവച്ച് ഷിബു കുറിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി […]
പബ്ജി ബാറ്റിൽഗ്രൗണ്ട്സ് വിലക്ക് മാറി തിരികെയെത്തുന്നു
പ്രമുഖ ബാറ്റിൽ റൊയാൽ ഗെയിമായ പബ്ജിയുടെ ഇന്ത്യൻ പതിപ്പ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ വിലക്ക് മാറി തിരികെയെത്തുന്നു. ഗെയിം തുടർന്ന് പ്രവർത്തിക്കാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയതായി ഗെയിം നിർമാതാക്കളായ ക്രാഫ്റ്റൺ അറിയിച്ചു. കൃത്യമായ തീയതി അറിയിച്ചിട്ടില്ലെങ്കിൽ ഗെയിം ഉടൻ തിരികെയെത്തുമെന്നാണ് വിവരം. 10 മാസം മുൻപ് കഴിഞ്ഞ ജൂലായിലാണ് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഗെയിമിനെ ഇന്ത്യയിൽ വിലക്കിയത്. അത് മുതൽ വിലക്ക് നീക്കാൻ ക്രാഫ്റ്റൺ ശ്രമിക്കുകയാണ്. ഗെയിം കളിക്കാൻ സമ്മതിക്കാത്തതിന് 16കാരൻ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയതുമായി […]
നാടിനെ ട്രോളി നവ്യാ നായർ; വഴക്കിട്ട് നാട്ടുകാർ; സോഷ്യൽ മീഡിയയിൽ വിവാദം
നടി നവ്യാ നായർ ജന്മനാടിനെ കുറിച്ച് നടത്തിയ പരാമർശം വിവാദത്തിൽ. തന്റെ പ്രദേശത്തെ നാട്ടുകാരുടെ അകത്തും പുറത്തും വെള്ളമാണെന്നായിരുന്നു നവ്യാ നായരുടെ പരാമർശം. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നവ്യാ നായർ വിവാദ പരാമർശം നടത്തിയത്. ‘ഞാനൊരു നാട്ടിൻപുറത്തുനിന്ന് വരുന്നയാളാണ്. ചേപ്പാട്. ഇപ്പോഴാണ് മുതുകുളം എന്നു പറയുന്ന സ്ഥലത്ത് താമസിക്കുന്നത്. അമ്മയുടെയും അച്ഛന്റെയും നാടെല്ലാം അടുത്തടുത്താണ്. ഒരു കിലോമീറ്റർ വ്യത്യാസമേയുള്ളൂ. അവിടെ വന്നിട്ട് പണ്ട് ദിലീപേട്ടൻ ചോദിച്ചിട്ടുണ്ട്, ഇവിടെ കറണ്ടൊക്കെയുണ്ടോയെന്ന്. അത്രയും പാടങ്ങൾ മാത്രം. കുറേ […]
പരീക്ഷയെഴുതുന്ന എല്ലാവരെയും ജയിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു; അല്ലെങ്കിൽ പരീക്ഷകൾ നിരോധിക്കണം; ഹരീഷ് പേരടി
പരീക്ഷയെഴുതുന്ന എല്ലാവരെയും ജയിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് നടൻ ഹരീഷ് പേരടി.ആധുനിക വിദ്യാഭ്യാസവുമായി ഒരു പുല ബന്ധവുമില്ലാത്ത പരീക്ഷകൾ നിരോധിച്ചാൽ എല്ലാവർക്കും ഉയർന്ന വിദ്യാഭ്യാസവും ഉയർന്ന ജീവിത നിലവാരവും കണ്ടെത്താൻ പറ്റും. അല്ലാത്ത കാലത്തോളം നമ്മൾ തോൽക്കുന്നവരും ജയിക്കുന്നവരുമായ വിവേചനമുള്ള ഒരു സമൂഹമായി മാറുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത് പരീക്ഷയെഴുതുന്ന എല്ലാവരെയും ജയിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു…അല്ലെങ്കിൽ പരീക്ഷകൾ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു…ആധുനിക വിദ്യാഭ്യാസവുമായി ഒരു പുല ബന്ധവുമില്ലാത്ത പരീക്ഷകൾ നിരോധിച്ചാൽ എല്ലാവർക്കും ഉയർന്ന […]
ഇത് കണ്ടതിൽ വളരെ സന്തോഷം, ബോർഡിംഗിൽ സൈനികർക്ക് മുൻഗണന; എയർ ഏഷ്യക്ക് നന്ദിയറിയിച്ച് ഉണ്ണിമുകുന്ദൻ
എയർ ഏഷ്യയെ അഭിനന്ദിച്ച് നടൻ ഉണ്ണിമുകുന്ദൻ. എയർ ഏഷ്യയുടെ ബോർഡിംഗിന് സൈനികർക്ക് മുൻഗണന നൽകുന്ന തീരുമാനം പ്രശസനീയമാണെന്ന് ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.എയർ ഏഷ്യയുടെ ഇതുമായി ബന്ധപ്പെട്ട ചിത്രം സഹിതമാണ് താരം ഫേസ്ബുക്കിൽ പങ്ക് വച്ചിരിക്കുന്നത്. ‘ഗംഭീരം എയർ ഏഷ്യ ! ഇത് ഇത് കണ്ടതിൽ വളരെ സന്തോഷം ‘ എന്നാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പ്. നിരവധി പേരാണ് ഈ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.അവർ കൊള്ളുന്ന വെയിലാണ് നമ്മുടെ തണൽ, പരിഗണനകൾ പരിഗണനകൾ അർഹമായിടത്ത് നൽകുന്നതിലൂടെ നാം […]
‘അടുത്ത തലമുറകൾ വിശ്വാസികളാകണമെങ്കില്‍ കേരള സ്റ്റോറി കാണൂ’; കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ കൂറ്റന്‍ ഫ്‌ളക്‌സ്
വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ കാണാനഭ്യർത്ഥിച്ച് കൊല്ലൂർ മൂകാംബിക ക്ഷേത്ര കവാടത്തിൽ ഫ്ളക്സ് ബോർഡ്. ക്ഷേത്രത്തിന്റെ പിന്‍വശത്തെ ഗേറ്റിന് സമീപമാണ് ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.അടുത്ത തലമുറകളും മൂകാംബിക വിശ്വാസികള്‍ ആവണമെങ്കില്‍ സിനിമ ദയവായി കാണൂ എന്നാണ് ബോർഡിൽ എഴുതിയിരുന്നത്. ഇംഗ്ലീഷ് ഭാഷയിലാണ് എഴുത്ത്. ”മലയാളി വിശ്വാസികള്‍ക്ക് മൂകാംബിക ക്ഷേത്രത്തിലേക്ക് സ്വാഗതം. നിങ്ങളുടെ അടുത്ത തലമുറകളും മൂകാംബിക ദേവിയുടെ വിശ്വാസികള്‍ ആവണമെങ്കില്‍ ദ കേരള സ്റ്റോറി കാണൂ” എന്നാണ് ഫ്‌ളക്‌സിലുള്ളത്. ഒരു സംഘടനയുടെയോ വ്യക്തിയുടേയോ പേര് പരാമര്‍ശിക്കാതെ […]












