Entertainment

മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സ്നേഹം ഏറ്റുവാങ്ങി സാ​ഗരാദരം ‘2018’; അഭിമാനമെന്ന് സംവിധായകൻ

കേരളത്തിലെ മഹാപ്രളയത്തിന്റെ കഥ പറഞ്ഞ ‘2018’ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ആദരവൊരുക്കി മത്സത്തൊഴിലാളി സമൂഹം. ആർത്തുങ്കലിലെ മത്സത്തൊഴിലാളി സമൂഹമാണ് അണിയറ പ്രവർത്തകർക്ക് സാ​ഗരാദരം 2018 എന്ന പേരിൽ ആദരമർപ്പിച്ചത്. തുഴയുടെ മോഡലിലുള്ള ട്രോഫിയും ഇവർക്ക് അധികാരികൾ കൈമാറി. മഹാപ്രളയം നേരിടാൻ ഒറ്റക്കെട്ടായി നിന്ന മത്സത്തൊഴിലാളികളിൽ നിന്നും സ്നേഹാദരം ഏറ്റുവാങ്ങിയതിൽ അഭിമാനമുണ്ടെന്ന് സംവിധായകൻ ജൂഡ് ആന്റണി ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസമാണ് 2018, 200 കോടി ക്ലബ്ബിൽ ഇടം നേടിയ വിവരം നിർമാതാവായ വേണു കുന്നപ്പിള്ളി ഫേസ്ബുക്കിലൂടെ അറിയിച്ചത്. […]

Entertainment

എന്റെ വീതിയും നീളവും അളക്കാൻ നിങ്ങളെ ഏൽപിച്ചിട്ടില്ല: വിമര്‍ശകന് മറുപടിയുമായി ഭാഗ്യ സുരേഷ്

തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ബോഡി ഷെയ്മിങ് നടത്തിയ വിമർശകന് രൂക്ഷ മറുപടിയുമായി സുരേഷ്‌ഗോപിയുടെ മകൾ ഭാഗ്യ സുരേഷ്. യുബിസിയില്‍ നിന്ന് ബിരുദം നേടിയതിന്റെ ഫോട്ടോകള്‍ പങ്കുവച്ചപ്പോഴാണ് സാമൂഹ്യ മാധ്യമത്തിലൂടെ ഒരാള്‍ മോശം കമന്റുമായി എത്തിയത്. നീളത്തേക്കാള്‍ വണ്ണം കൂടിയവര്‍ക്ക് സാരി ചേരില്ല, പാശ്ചാത്യ വേഷമാണ് നല്ലത് എന്നായിരുന്നു ഒരു കമന്റ്. എന്നാല്‍ ഇഷ്‍ടപ്പെടുന്ന വേഷം ഇനിയും താൻ ധരിക്കുമെന്നായിരുന്നു ഭാഗ്യയുടെ മറുപടി. നിങ്ങള്‍ സാരി മാറ്റി പാശ്ചാത്യ വസ്‍ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത് എന്നായിരുന്നു വിമര്‍ശകൻ അഭിപ്രായപ്പെട്ടത്. നീളത്തേക്കാള്‍വീതി ഉള്ള […]

Entertainment

‘വാഴക്കുല മുതൽ ആരാന്റെ കവിത വരെ’ നമ്മുടേതാകും പൈങ്കിളിയേ; കോപ്പിയടി നാം ഒരു സമര മാർഗമായി അംഗീകരിച്ചതാണ്; ജോയ് മാത്യു

പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റിനെച്ചൊല്ലിയുള്ള വിവാദത്തിൽ പരിഹാസവുമായി നടൻ ജോയ് മാത്യു. കോപ്പിയടിഒരു സമരമാർഗമായി നമ്മൾ അംഗീകരിച്ചതാണ്. വാഴക്കുല മുതൽ ആരാന്റെ കവിത വരെ നമ്മുടെതാകും പൈങ്കിളിയെ. വിപ്ലവം എന്നാൽ നിലവിലുള്ള സമ്പ്രദായങ്ങളെ തകർത്ത് മുന്നേറുക തന്നെയാണെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. ഈ പരീക്ഷ ഒക്കെ ആരാ കണ്ടുപിടിച്ചത് ? നമ്മുടെ ബുദ്ധിയെ പരീക്ഷിക്കുന്ന ബൂർഷാ സമ്പ്രദായമാണ് അത് എന്ന് മറക്കരുത്. അപ്പോ പരീക്ഷയെഴുതാതെ പാസ്സാകുന്നതും തെറ്റല്ല. അതൊരുതരം ഒളിപ്പോരാണ്. കഠിനമായി പഠിച്ച് പരീക്ഷയെഴുതി പാസാകുന്ന […]

Entertainment

അയർലൻഡിലെ ഇന്ത്യൻ ഫെസ്റ്റിവലിൽ പങ്കെടുത്തത് 4000 പേർ; വിശിഷ്ടാതിഥിയായി ഹണി റോസും; നന്ദിയറിയിച്ച് അയർലൻഡ് ഗതാഗതമന്ത്രി

അയർലൻഡിലെ ഇന്ത്യൻ ഫെസ്റ്റിവലിൽ പങ്കെടുത്തത് 4000 പേരെന്ന് അയർലന്റ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്‌സ്. കൂടാതെ വിശിഷ്ടാതിഥിയായി മലയാള സിനിമ താരം ഹണി റോസും എത്തിയിരുന്നു. മന്ത്രി തന്നെയാണ് ഹണി റോസിനൊപ്പമുള്ള ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. അയർലൻഡിലെ ഡബ്ലിനിൽ സംസ്കാരവും കായികവും സംഗീതവും ആഘോഷിക്കുന്ന അതിമനോഹരമായ ഒരു ഔട്ട്ഡോർ ഇന്ത്യൻ ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ഹണി റോസ് വിശിഷ്ടാതിഥിയായി & 4000 പേർ ചടങ്ങിൽ പങ്കെടുത്തു. അയർലൻഡിലെ വൈവിധ്യത്തിന്റെയും ഉൾപ്പെടുത്തലിന്റെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നതിൽ സന്തോഷമുണ്ട്. ഈ കമ്മ്യൂണിറ്റി ഇവന്റ് സംഘടിപ്പിച്ച […]

Entertainment

‘വല്യചന്ദനാദി ഓർമക്കുറവിന് ബെസ്റ്റാ’; പ്രിയാ വാര്യർക്കെതിരെ പോസ്റ്റുമായി ഒമർ ലുലു

പ്രിയാ വാര്യർക്കെതിരെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി സംവിധായകൻ ഒമർ ലുലു. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗ എന്ന ചിത്രത്തിൽ പ്രിയയെ പ്രശസ്തയാക്കിയ രംഗത്തെ കുറിച്ച് താരം അടുത്തിടെ നടത്തിയ പരാമർശമാണ് പോസ്റ്റിനാധാരം.  ദ പേളി മാണി ഷോയിലായിരുന്നു പ്രിയാ വാര്യറുടെ വെളിപ്പെടുത്തൽ. അഡാർ ലൗവിലെ കണ്ണിറുക്കുന്ന രംഗം താൻ സ്വയം കൈയ്യിൽ നിന്നിട്ട് ചെയ്തതാണെന്നായിരുന്നു പ്രിയാ വാര്യർ പറഞ്ഞത്. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുൻപ് പ്രിയ തന്നെ രംഗത്തെ കുറിച്ച് പറഞ്ഞ അഭിമുഖം പോസ്റ്റ് […]

Entertainment

എനിക്ക് കിട്ടിയ പുരസ്കാരം ഫാംഹൗസിലെ ശുചിമുറിയുടെ വാതിലിന്റെ പിടിയാക്കി ഉപയോഗിച്ചു; നസീറുദ്ദീൻ ഷാ

പുരസ്കാരങ്ങളില്‍ ഒന്നും ഒരു കാര്യവുമില്ലെന്ന് നസീറുദ്ദീൻ ഷാ. തുടക്കത്തില്‍ പുരസ്കാരത്തിന് അര്‍ഹനാകുമ്പോൾ ഒരു സന്തോഷമെല്ലാം തോന്നിയിരുന്നുവെന്നും പിന്നീട് ആ ആവേശവും കൗതുകവുമെല്ലാം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ലഭിച്ച ഫിലിം ഫെയര്‍ പുരസ്കാരം ശുചിമുറിയുടെ വാതിലിന്റെ പിടിയായി ഉപയോഗിക്കുന്നുവെന്നും ഷാ കൂട്ടിച്ചേര്‍ത്തു.ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നസീറുദ്ദീൻ ഇത്തരത്തിലുള്ള വിവാദപരമായ പരാമര്‍ശങ്ങള്‍ എല്ലാം നടത്തിയത്. ഒരു വേഷം അവതരിപ്പിക്കാൻ ജീവിതം തന്നെ സമര്‍പ്പിക്കുന്ന ഏതൊരു നടനും നല്ല നടനാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു നറുക്കെടുപ്പ് നടത്തി […]

Entertainment

ഒ.ടി.ടി റിലീസിനെതിരെ സൂചനാ സമരം; തീയറ്ററുകൾ ഇന്നും നാളെയും അടച്ചിടും

മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഒ.ടി.ടി റിലീസിനെതിരെ തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് നടത്തുന്ന സുചന സമരത്തിന് തുടക്കം. ഇന്നും നാളെയും തീയറ്ററുകൾ അടച്ചിടും.  സിനിമ, തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാൽ മാത്രമേ ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാവൂ എന്നായിരുന്നു തിയേറ്റർ ഉടമകളും നിർമാതാക്കളും തമ്മിലുള്ള ധാരണ. എന്നാൽ ചില നിർമാതാക്കൾ ഈ കരാർ പൂർണമായും ലംഘിക്കുന്നുവെന്നാണ് ഫിയൊക്കിന്റെ പരാതി. ഇതേ തുടർന്നാണ് സുചന സമരം. അതേസമയം, തിയേറ്ററുകൾ അടച്ചിടില്ലെന്നാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നിലപാട്.

Entertainment

അനശ്വരനാദം, കേട്ടുകേട്ടിരിക്കെ അലിഞ്ഞുപോകുന്ന അന്‍പെഴും ഗാനങ്ങള്‍, വിനയം കൊണ്ട് ഉള്ളുതൊടുന്ന പ്രതിഭ; ഇന്ന് എസ്പിബിയുടെ 77-ാം ജന്മവാര്‍ഷികം

അനശ്വരനാദം കേട്ട് കൊതിതീരുന്നതിന് മുന്‍പ് വിടപറഞ്ഞുപോയ തെന്നിന്ത്യയിലെ പ്രിയ ഗായകന്‍ എസ് പി ബാലസുബ്രമണ്യത്തിന്റെ 77 -ാം ജന്മവാര്‍ഷിക ദിനമാണിന്ന്. പാടിയ എല്ലാ ഭാഷകളിലും ആരാധരെ ഉണ്ടാക്കിയ ആ പ്രതിഭ ഉയരങ്ങളിലെത്തുമ്പോഴും വിനയം ഒരിക്കലും കൈവിട്ടിരുന്നില്ല. ഇന്ത്യന്‍ സംഗീത ലോകത്ത് കൊവിഡ് ഉണ്ടാക്കിയ തീരാ നഷ്ടമാണ് എസ്പിബിയുടെ വിയോഗം. മരണമില്ലാത്ത എസ്ബിയുടെ വിസ്മയ സംഗീതത്തെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ഹൃദയം കൊണ്ട് പുണരുകയാണ് ആരാധകര്‍.  അഞ്ചു പതിറ്റാണ്ടുകള്‍ നീണ്ട സംഗീത യാത്രയില്‍ ആസ്വാദകരുടെ മനസു കവര്‍ന്ന ഒട്ടനവധി […]

Entertainment

ഒഡിഷ ട്രെയിൻ അപകടം: ആവശ്യമുള്ളവർക്ക് രക്തം എത്രയും പെട്ടന്ന് എത്തിക്കണം: ആരാധകരോട് ചിരഞ്ജീവി

അപകടമേഖലയുടെ പരിസരത്തുള്ളവർ ആവശ്യമുള്ളവർക്ക് രക്തം എത്രയും പെട്ടന്ന് എത്തിക്കണമെന്ന് ആരാധകരോട് ചിരഞ്ജീവി. രക്തം ആവശ്യമുള്ളവർക്ക് അതെത്തിച്ചുനല്കണമെന്നും രക്തം ദാനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒറീസയിലെ ദാരുണമായ കോറോമാണ്ടൽ എക്‌സ്‌പ്രസ് അപകടത്തിലും മരണത്തിലും ഞെട്ടിയെന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു. ജീവൻ രക്ഷിക്കാൻ രക്ത യൂണിറ്റുകളുടെ അടിയന്തിര ആവശ്യമുണ്ടെന്ന് താൻ മനസിലാക്കുന്നു. രക്തം ദാനം ചെയ്യുന്നതിന് സാധ്യമായ എല്ലാ സഹായവും നൽകാൻ എല്ലാ ആരാധകരോടും സമീപ പ്രദേശങ്ങളിലെ സുമനസുകളോടും അഭ്യർത്ഥിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഒഡിഷയിലെ അപകടത്തില്‍ പ്രതികരണവുമായി കശ്മീര്‍ […]

Entertainment

നാസി ജർമ്മനിയുടെ വഴിയേ നമ്മൾ പോകുന്നു, എന്തു പറഞ്ഞാലും ‘കേരള സ്‌റ്റോറി’ കാണില്ല; നസീറുദ്ധീന്‍ ഷാ

കേരളാ സ്‌റ്റോറി സിനിമയ്‌ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടന്‍ നസീറുദ്ധീന്‍ ഷാ. കേരള സ്റ്റോറി താന്‍ കണ്ടിട്ടില്ലെന്നും ഇനി കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടന്‍ നസീറുദ്ദീന്‍ ഷാ ഇന്ത്യ ടുഡേയോട് പറഞ്ഞു. “ഭീദ്, അഫ്‌വ, ഫറാസ് തുടങ്ങി മൂല്യവത്തായ സിനിമകൾ മൂന്നും തകർന്നു. ആരും അവ കാണാൻ പോയില്ല, പക്ഷേ ഞാനിതുവരെ കണ്ടിട്ടില്ലാത്ത കേരള സ്റ്റോറി കാണാൻ അവർ കൂട്ടത്തോടെ ഒഴുകുകയാണ്, ഞാൻ കേരളസ്റ്റോറി കാണാൻ ഉദ്ദേശിക്കുന്നില്ല, കാരണം ഞാൻ അതിനെക്കുറിച്ച് വേണ്ടത്ര വായിച്ചിട്ടുണ്ട്”, എന്ന് നസിറുദ്ദീൻ […]