പത്ത് വര്‍ഷം മുന്‍പുള്ള ഫോട്ടോകള്‍ കുത്തിപ്പൊക്കി വീണ്ടും ഓര്‍മപ്പെടുത്തുന്ന 10 ഇയര്‍ ചലഞ്ചിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. സാധാരണക്കാരും സെലിബ്രിറ്റികളുമെല്ലാം തങ്ങളുടെ പത്തും ഒന്‍പതും വര്‍ഷം മുന്‍പുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഭാവന, ഉണ്ണി മുകുന്ദന്‍, ശ്രുതി ഹാസന്‍ തുടങ്ങിയ താരങ്ങള്‍ തങ്ങളുടെ പഴയ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരുന്നു. ഇപ്പോള്‍ മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരുടെ 20 വര്‍ഷം മുന്‍പുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ്. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായി സന്തോഷ് ശിവന്‍. 1998ലെയും 2019ലെയും ചിത്രങ്ങളാണ് […]
Entertainment
മാസ് ലുക്കില്‍ മമ്മൂട്ടി; മധുരരാജ ഫസ്റ്റ് ലുക്ക് പുറത്ത്
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘മധുരരാജ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ‘പോക്കിരിരാജ’യിലെ കേന്ദ്ര കഥാപാത്രമായാണ് മമ്മൂട്ടി ഈ വൈശാഖ് ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നത്. വൈശാഖിന്‍റെ ആദ്യ ചിത്രമായിരുന്നു പോക്കിരിരാജ. പ്രഥ്വിരാജ് സുകുമാരന്‍, ശ്രേയ ശരണ്‍, മമ്മൂട്ടി, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി നീണ്ട താരനിരയായിരുന്നു ആദ്യ ഭാഗത്തില്‍ അണിനിരന്നത്. MaduraRaja First look ..!!Posted by Mammootty on Thursday, January 17, 2019 മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന […]
സംഗീത സംവിധായകന്‍ എസ്. ബാലകൃഷ്ണന്‍ വിടവാങ്ങി
സംഗീത സംവിധായകന്‍ എസ്. ബാലകൃഷ്ണന്‍ അന്തരിച്ചു. ഏറെ നാളായി ക്യാന്‍സര്‍ ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. നെഞ്ചോട് ചേര്‍ത്തുവെച്ച ഒരു പിടി നല്ല ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച കലാകാരനാണ് എസ്. ബാലകൃഷ്ണന്‍. ഒരിക്കലും മറക്കാനാവാത്ത ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച് സിനിമയുടെ ലോകത്ത് നിന്ന് മാറി നിന്ന വ്യക്തിത്വമാണ് അദ്ദേഹം. ചെയ്ത 14 സിനിമകളിലൂടെ മലയാളിയുടെ മനസ്സില്‍ സംഗീതത്തിന്‍റെ മായാത്ത ഉഷസ്സായുദിച്ച സംഗീത സംവിധായകനായിരുന്നു എസ്. ബാലകൃഷ്ണന്‍. ഇൻ ഹരിഹർ നഗർ, […]
തില്ലങ്കേരി സമരത്തിന്റെ കഥ പറയുന്ന ജനകീയ സിനിമ തിയറ്ററുകളില്‍
തില്ലങ്കേരി സമരത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ജനകീയ സിനിമ ‘1948 കാലം പറഞ്ഞത്’ ഈ ആഴ്ച കൂടുതല്‍ തിയറ്ററുകളില്‍ എത്തും. രാജീവ് നടുവനാട്ട് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ആഴ്ച കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ റിലീസ് ചെയ്തിരുന്നു. ആദ്യ റിലീസ് കേന്ദ്രങ്ങളില്‍നിന്നും മികച്ച പ്രതികരണാണ് ചിത്രത്തിന് ലഭിച്ചതെന്ന് സംവിധായകന്‍ പറഞ്ഞു. തില്ലങ്കേരി എന്ന നാടിനെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഉജ്ജ്വല സമരകഥയെ അഭ്രപാളികളിലെത്തിക്കാന്‍ ഒരുനാട് മുഴുവന്‍ കൈകോര്‍ത്തു. അങ്ങനെയാണ് 1948 കാലം പറഞ്ഞത് എന്ന സിനിമയുടെ പിറവി. 2015 മെയ് […]
‘ശ്രീദേവി ബംഗ്ലാവി’നെതിരെ വക്കീല്‍ നോട്ടീസ്
മലയാളി താരം പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റചിത്രം ‘ശ്രീദേവി ബംഗ്ലാവി’നെതിരേ വക്കീല്‍ നോട്ടീസ്. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ്. ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂറാണ് ‘ശ്രീദേവി ബംഗ്ലാവി’ന്റെ സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറില്‍ ഒരു കഥാപാത്രം ബാത്ത്ടബ്ബില്‍ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്. ഈ രംഗവും ചിത്രത്തിന്റെ പേരുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ബോണി കപൂര്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. […]
മീ ടുവിനെ അനുകൂലിച്ച് ‘ജില്ലെറ്റ്’ പരസ്യം; ഡിസ്‌ലൈക്ക് പെരുമഴയുമായി ജില്ലെറ്റ് ആരാധകര്‍
ജില്ലെറ്റിന്റെ ഏറ്റവും പുതിയ പരസ്യമാണ് ഇന്റര്‍നെറ്റ് ലോകത്ത് ഇപ്പോള്‍ വൈറല്‍. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷമാദ്യവും വാര്‍ത്തകളില്‍ ഏറെ നിറഞ്ഞു നിന്ന മീ ടു മൂവ്മെന്റെിനെ പിന്തുണച്ചുള്ള പരസ്യത്തിനെതിരെ നിരവധി പേരാണ് യു ട്യൂബിലെ വീഡിയോക്ക് കീഴെ വരുന്നത്. ജില്ലെറ്റിന്റെ പ്രശസ്ത ടാഗ് ലൈനായ ദി ബെസ്റ്റ് എ മാന്‍ കാന്‍ ഗെറ്റ് എന്നത് മാറ്റി ദി ബെസ്റ്റ് മെന്‍ കാന്‍ ബി എന്ന് മാറ്റിയാണ് പുതിയ പരസ്യം പുറത്തിറക്കിയത്. നിരവധി പേര്‍ പരസ്യത്തെ പ്രശംസിക്കുമ്പോഴും യു […]
‘കോളേജ് ലൈല കോളടിച്ചു’; പഴയെ ഹിറ്റ് ഗാനം പുനര്‍ സൃഷ്ടിച്ച് ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’
ഗായകന്‍ യേശുദാസും അമ്പിളിയും പാടി ഹിറ്റാക്കിയ കോളേജ് ലൈല കോളടിച്ച് എന്ന പഴയെ ഗാനം പുനര്‍ സൃഷ്ടിച്ച് ഓള്‍ഡ് ഈസ് ഗോള്‍ഡ് ടീം. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന സിനിമക്ക് വേണ്ടിയാണ് അണിയറക്കാര്‍ ഗാനം റീമേക്ക് ചെയ്തത്. 1982ല്‍ പുറത്തിറങ്ങിയ മൈലാഞ്ചി എന്ന സിനിമയിലൂടെയാണ് ഗാനം ആദ്യമായി പ്രേക്ഷകരിലേക്കെത്തുന്നത്. എം. കൃഷ്ണന്‍ നായര്‍ സംവിധാനം നിര്‍വഹിച്ച മൈലാഞ്ചിക്ക് വേണ്ടി എ.ടി ഉമ്മറാണ് ഈണമിട്ടത്. പി. ഭാസ്ക്കരന്റേതാണ് വരികള്‍. പഴയെ ഗാനം പുതുനിര ഗായകനായ ജുബൈര്‍ മുഹമ്മദാണ് വീണ്ടും […]
സമാന്തര സിനിമകൾക്ക് പുതുഭാവം നൽകിയ സംവിധായകന്‍
സമാന്തര സിനിമകൾക്ക് പുതുഭാവം നൽകിയ സംവിധായകനായിരുന്നു ലെനിൻ രാജേന്ദ്രൻ. 38 വർഷം മലയാള സിനിമയിൽ സജീവമായിരുന്ന അദ്ദേഹം സിനിമയിലെ മൂന്നു തലമുറകൾക്കൊപ്പം പ്രവർത്തിച്ചു. അവലംബിത തിരക്കഥകൾ ഒരുക്കുന്നതിലെ ലെനിൻ രാജേന്ദ്രന്റെ മികവിന് അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങൾ തെളിവാണ്. തിരുവനന്തപുരത്ത് ജനിച്ച ലെനിൻ രാജേന്ദ്രന് സിനിമയിലേക്കുള്ള വാതിൽ തുറന്നത് കോളജ് പഠനം കഴിഞ്ഞ് ജോലിക്കായി എറണാകുളത്ത് എത്തിയപ്പോഴാണ്. പ്രശസ്ത സംവിധായകനായിരുന്ന പി.എ ബക്കറിന്റെ സംവിധാനസഹായി ആയി തുടക്കം. സുകുമാരനെ നായകനാക്കി 1981ൽ വേനൽ എന്ന സൂപ്പർഹിറ്റ് ചിത്രം ഒരുക്കി […]
ഓര്‍മ്മകള്‍ക്ക് ജീവന്‍ പകര്‍ന്ന ചെരാതുകള്‍; കുമ്പളങ്ങി നൈറ്റ്സിലെ ആദ്യ ഗാനമെത്തി
മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സിലെ ആദ്യ ഗാനം പുറത്ത്. ചെരാതുള്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് പുറത്ത് വന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിച്ചിരിക്കുന്ന ഗാനം സിത്താര കൃഷ്ണകുമാറും സുഷിന്‍ ശ്യാമും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ശ്യാം പുഷ്കരന്‍ രചന നിര്‍വഹിക്കുന്ന സിനിമയില്‍ സൌബിന്‍ ഷാഹിര്‍, ഷൈന്‍ നിഗം, ശ്രീനാഥ് ഭാസി, ഫഹദ് ഫാസില്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ഈയിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറിന് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. […]
വെട്രിമാരന്‍റെ അസുരനാവാന്‍ പുതിയ രൂപത്തില്‍ ധനുഷ്
സിനിമ ആസ്വാദകരും നിരൂപകരും ഒരു പോലെ പ്രശംസിച്ച പൊല്ലാതവന്‍, ആടുകളം, വട ചെന്നൈ എന്നീ സിനിമകള്‍ക്ക് ശേഷം ധനുഷ് – വെട്രിമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ധനുഷ് എത്തുന്നത്. പുതിയ ഗെറ്റപ്പ് ധനുഷ് തന്നെ ട്വിറ്ററിലൂടെ പുറത്ത് വിട്ടു തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമക്ക് ആധാരമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുന്ന സിനിമ പ്രതികാരത്തിന്‍റെ കഥ തന്നെയാണ് […]