പ്രണവ് മോഹൻലാലിന്റെ അഭിനയ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത് താനല്ലെന്ന് മോഹൻ ലാൽ. സിനിമയിൽ പ്രണവ് തന്റെ തുടർച്ചയല്ലെന്ന് പറഞ്ഞ ലാൽ, ദെെവാനുഗ്രഹവും പ്രതിഭയും ഒന്നിച്ച് ചേരുന്ന കാര്യമാണ് സിനിമയെന്നും, തിളങ്ങാന്‍ പറ്റിയില്ലങ്കില്‍ വേറെ മേഖലയിലേക്ക് പ്രണവ് തിരിയുമെന്നും ടെെംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ മോഹൻ ലാൽ പറഞ്ഞു. ആദിക്ക് ശേഷം പ്രണവിന്റേതായി പുറത്തിറങ്ങിയ അരുണ്‍ ഗോപി ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്’ സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. അഭിനയത്തിൽ ഏവരും പ്രതീക്ഷിച്ച മോഹൻലാൽ മാജിക്ക് […]
Entertainment
ഡാര്‍ക്ക് കോമഡിയുമായി റോഷന്റെ ‘എ വെരി നോര്‍മല്‍ ഫാമിലി’
പുതിയ നിയമം എന്ന മമ്മുട്ടി ചിത്രത്തിലൂടെ വില്ലനായി മലയാള സിനിമയിലെത്തി, പിന്നീട് ആനന്ദം, വിശ്വാസപൂര്‍വം മന്‍സൂര്‍, കൂടെ എന്നീ സിനിമകളിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാവാണ് റോഷന്‍ മാത്യൂ. റോഷന്‍ സിനിമാ അഭിനേതാവില്‍ നിന്നും മാറി നാടകവുമായി പ്രേക്ഷകരിലേക്ക് കടന്ന് വന്നിരിക്കുകയാണ് ‘എ വെരി നോര്‍മല്‍ ഫാമിലി’ എന്ന ഡാര്‍ക്ക് കോമഡി നാടകത്തിലൂടെ. റോഷന്‍ മാത്യു സംവിധാനം നിര്‍വഹിച്ച നാടകത്തിന്റെ ആദ്യ അവതരണം തിരുവന്തപുരത്ത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്നിരുന്നു. അതിന് ശേഷമുള്ള രണ്ടാമത്തെ പ്രദര്‍ശനമാണ് വരുന്ന ഒമ്പതിനും […]
നടി ഭാനുപ്രിയയുടെ വീട്ടിൽ റെയ്ഡ്; 3 പെണ്‍കുട്ടികളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്
നടി ഭാനുപ്രിയയുടെ ചെന്നൈ ടി. നഗറിലുള്ള റെയ്ഡ്.റെയ്ഡിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കണ്ടെത്തിയതായി റിപ്പോർട്ട്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയാണ് റെയ്ഡ് നടത്തിയത്. പീഡനത്തിനിരയായിട്ടുണ്ടെന്ന് പെൺകുട്ടികൾ മൊഴി നൽകിയതായി സമിതി വെളിപ്പെടുത്തി. പെൺകുട്ടികളിൽ ഒരാളുടെ അമ്മയാണ് മകൾക്ക് വേതനം നല്‌കുന്നില്ലെന്നും പീഡിപ്പിക്കുകയാണെന്നും കാണിച്ച് പരാതി നൽകിയത്. മകളെ കാണാൻ അനുവദിച്ചിരുന്നില്ലെന്നും പരാതിയിൽ പറയുന്നു. ബാലാവകാശ പ്രവർത്തകനായ അച്യുത റാവോയാണ് എൻസിപിസിആറിനും സംസ്ഥാന കമ്മീഷനും കത്തയച്ചത്. ഭാനുപ്രിയയെ അറസ്റ്റ് ചെയ്യാനും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നടിയുടെ വീട്ടിൽ നാല് […]
പേരന്‍പിന്റെ ആദ്യ ഷോ മനസ്സ് നിറഞ്ഞ് കണ്ടത് ഇവരാണ്!
മമ്മുട്ടി നായകനായ പേരന്‍പ് സിനിമ ഇന്നലെയാണ് കേരളത്തിലാകമാനം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ അമുദന്‍ എന്ന കഥാപാത്രം കടന്നുവരുന്നത്. മമ്മൂട്ടി കഥാപാത്രത്തിന്റെ മകളായി സാധനയാണ് എത്തുന്നത്. ചിത്രത്തിലെ സാധനയുടെ അഭിനയം ഇതിനകം ഏറെ കൈയടി നേടിയിരുന്നു.
ഒരിക്കല്‍ കൂടി ഓര്‍ക്കാം വട്ടവടയുടെ മുത്തിനെ
അക്രമരാഷ്ട്രീയത്തിന്റെ ഇരയായി കൊല്ലപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ ജീവിതകഥ പറയുന്ന പത്മവ്യൂഹത്തിലെ അഭിമന്യു എന്ന ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, സോനാ നായര്‍, അനൂപ് ചന്ദ്രന്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. അഭിമന്യുവിന്റെ ജീവിതത്തിലെ മറ്റൊരു പ്രധാനപ്പെട്ട വ്യക്തിയായിരുന്ന അന്തരിച്ച നേതാവ് സൈമണ്‍ ബ്രിട്ടോയും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ഫേസ്ബുക്ക് പേജിലൂടെ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ് ട്രയിലര്‍ റിലീസ് ചെയ്തത്. വിനീഷ് ആരാധ്യയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ആകാശ് ആര്യനാണ് അഭിമന്യുവിന്റെ വേഷത്തിലെത്തുന്നത്. അഭിമന്യുവിന്റെ […]
ഫാദർ ഫിലിപ്പ് കരോട്ടപ്പുറവും സംഗീത സംവിധായകൻ സ്വിസ്സ്ബാബുവും ചേർന്നൊരുക്കിയ ക്രിസ്തീയ ഭക്തിഗാന ആൽബം വൈറൽ ആകുന്നു“
ഇറ്റലിയിലെ അസ്സീസിയിലെ മലയാളീ വൈദികൻ ഫാദർ ഫിലിപ്പ് കരോട്ടപ്പുറം രചനയും നിർമാണവും നിർവഹിച്ച ക്രിസ്തീയ ഭക്തിഗാന ആൽബം വൈറൽ ആകുന്നു. കോൾബെ കമ്മ്യൂണിക്കേഷന്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ആൽബം 29.1.2019 ചൊവ്വാഴ്ച കട്ടപ്പനയിൽ വെച്ച് ഫാദർ ഫിലിപ്പിന്റെ കാർമികത്വത്തിൽ നടന്ന ഭക്തി നിർഭരമായ ദിവ്യ ബലിക്ക് ശേഷം പ്രകാശനം ചെയ്യപ്പെട്ടു. ഭക്തി നിർഭരമായ പതിനഞ്ചു ഗാനങ്ങളടങ്ങിയ ബലിക്കല്ല്, THE ALTAR എന്ന ഈ ക്രിസ്തീയ ഭക്തി ഗാന ആൽബത്തിന്റെ സംഗീത സംവിധാനം സ്വിസ്സ്ബാബുവും, സെബി തുരുത്തിപ്പുറവും, ജിജോ […]
സംവിധായകന്‍ പാ രഞ്ജിത്തിന് അമേരിക്കന്‍ ചലച്ചിത്ര മേളയിലേക്ക് ക്ഷണം
സിനിമാ മേഖലയില്‍ വത്യസ്ത രാഷ്ട്രീയ പ്രമേയം കൊണ്ട് പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ട പ്രമുഖ സംവിധായകന്‍ പാ. രഞ്ജിത്ത് പ്രത്യേക ക്ഷണിതാവായി അമേരിക്കന്‍ ചലച്ചിത്ര മേളയിലേക്ക്. ‘ദലിത് ഫിലിം ആന്‍ഡ് കള്‍ച്ചര്‍ ഫെസ്റ്റിവല്‍ 2019’ലേക്കാണ് പാ. രഞ്ജിത്തിന് ക്ഷണം ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 23, 24 തിയ്യതികളിലായി കൊളംബിയ യൂണിവേഴ്‌സിറ്റി, ന്യൂ സ്‌കൂള്‍ എന്നിടങ്ങളിലായാണ് മേള നടക്കുന്നത്. മറാത്തി ഫിലിം മേക്കറും ദേശീയ അവാര്‍ഡ് ജേതാവുമായ നാഗരാജ് മഞ്ജുളെ, നടിയും മുന്‍ മിസ് ഇന്ത്യ ജേതാവുമായ നിഹാരിക സിംഗ് എന്നിവര്‍ക്ക് […]
സി.പി.സി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; സുഡാനി ഫ്രം നൈജീരിയ മികച്ച സിനിമ
ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമ പാരഡിസോ ക്ലബ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയായി സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള പുരസ്കാരം ജോസഫ് എന്ന സിനിമയിലെ പ്രകടനത്തിലൂടെ ജോജു ജോര്‍ജ്ജ് സ്വന്തമാക്കി. മികച്ച തിരക്കഥക്കുള്ള പുരസ്കാരവും സുഡാനി ഫ്രം നൈജീരിയക്കാണ്. ചിത്രത്തിന്‍റെ സംവിധായകന്‍ സക്കരിയ, മുഹ്സിന്‍ പെരാരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഈ.മ.യൗ എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുള്ള പുരസ്കാരത്തിനര്‍ഹനായി. സ്വഭാവ നടനുള്ള പുരസ്കാരം വിനായകനാണ്. ഈ.മ.യൗവിലെ […]
പേരന്‍പില്‍ അഭിനയിക്കാന്‍ മമ്മൂട്ടി ഒരു രൂപപോലും പ്രതിഫലം വാങ്ങിയില്ലെന്ന് നിര്‍മാതാവ്
പേരന്‍പ് സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി ഒരു രൂപപോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് പി.എല്‍ തേനപ്പന്‍. ഒരു തമിഴ് ചാനലിലെ ടോക്ക് ഷോയിലാണ് മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍. ഈ സിനിമയില്‍ അഭിനയിക്കാന്‍ ഇതുവരെ ഒരു രൂപപോലും പ്രതിഫലം മമ്മുട്ടി വാങ്ങിയിട്ടില്ലെന്നാണ് നിര്‍മ്മാതാവ് പി.എല്‍ തേനപ്പന്‍ പറഞ്ഞത്. നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍ അത്ഭുതത്തോടെ കേട്ട അവതാരക മമ്മൂട്ടിയോട് കാശ് വാങ്ങാത്തിന് പിന്നിലുള്ള വിശ്വാസം എന്താണ് സാര്‍ ചോദിച്ചു. അതിന് മമ്മൂട്ടി നല്‍കിയ മറുപടി ഇങ്ങനെ; എല്ലാ പടവും കാശിന് […]
ഇരുപതാം നൂറ്റാണ്ടിനെ പറയിപ്പിക്കുമോ ഇരുപത്തിയൊന്നാം നൂറ്റാണ്ട്?
പഴയ പ്രതാപമെല്ലാം പോയതിനാല്‍ ഒരു കാലത്ത് ഗോവയിലെ ഡോണായിരുന്ന ബാബ ഇന്ന് പല സാമ്പത്തിക പ്രശ്‌നങ്ങളിലും പെട്ട് നെട്ടോട്ടമോടുകയാണ്. അതുപോലെ ഒരു പ്രശ്‌നത്തില്‍ പെടുന്ന ബാബയെ മകനായ അപ്പു രക്ഷിക്കുന്നതിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. അച്ഛന്റെ പാതയിലൂടെ പോകാതെ മാന്യമായ രീതിയില്‍ ജോലി ചെയ്ത് പണമുണ്ടാക്കി കുടുംബം നോക്കുന്ന ഉത്തരവാദിത്വമുള്ള ചെറുപ്പക്കാരനാണ് അപ്പു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സര്‍ഫിങ്ങും സ്പീഡ് ബോട്ടിങ്ങുമെല്ലാം ചെയ്ത് ഉപജീവനം നടത്തുന്ന അപ്പുവിന്റെ ജീവിതത്തിലേക്ക് ഒരു പുതുവര്‍ഷ രാത്രിയില്‍ സായ കടന്നുവരുന്നു. ശേഷം അപ്പുവിന്റെ […]