ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളി. തിരക്കഥാകൃതും സംവിധായകനുമായ സജീവ് പിള്ള നൽകിയ ഹർജി എറണാകുളം ജില്ലാ കോടതിയാണ് തളളിയത്. മമ്മൂട്ടി നായക വേഷത്തിലെത്തുന്ന ബഹുഭാഷാ ചിത്രത്തിൽ നിന്നും തന്നെ ഒഴിവാക്കി എന്ന് കാണിച്ചാണ് ചിത്രീകരണം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സജീവ് പിള്ള കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ മാമാങ്കം സിനിമയുടെ പൂർണാവകാശം സജീവ് പിള്ള നിർമ്മാതാവായ വേണു കുന്നപ്പള്ളിക്ക് കൈമാറിയതായി കോടതി കണ്ടത്തി. തിരക്കഥയ്ക്ക് ഉൾപ്പെടെ പ്രതിഫലമായി നിശ്ചയിച്ചിരുന്ന 23 ലക്ഷത്തിൽ […]
Entertainment
ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടി; ദീപിക പദുകോണിന്‍റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്
ദീപിക പദുകോണ്‍ ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന കഥാപാത്രമാകുന്ന ചിത്രമായ ചപ്പാക്കിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ആലിയ ബട്ടിന്‍റെ റാസിക്ക് ശേഷം മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മാല്‍ടി എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്. ലക്ഷമി അഗര്‍വാള്‍ എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പതിനഞ്ചാം വയസിലാണ് ലക്ഷമിക്ക് ആസിഡ് ആക്രമണത്തിന് ഇരയാവേണ്ടി വന്നത്. അന്നുമുതല്‍ ആസിഡ് അക്രമങ്ങളെയും ആസിഡ് വില്‍പ്പനയെയും എതിര്‍ത്തുകൊണ്ട് ലക്ഷമി പോരാടുകയാണ്. തന്‍റെ ലക്ഷ്യം […]
റോഷൻ ആൻഡ്രൂസ് – ആൽവിൻ ആന്റണി തർക്കം; മോഹൻലാലും മമ്മുട്ടിയും ഇടപെടുന്നു
സംവിധായകൻ റോഷൻ ആൻഡ്രൂസും സിനിമ നിർമ്മാതാവ് ആൽവിൻ ആന്റണിയും തമ്മിലുള്ള തർക്കത്തിൽ മോഹൻലാലും മമ്മുട്ടിയും ഇടപെടുന്നു. നിർമ്മതാക്കളുടെ സംഘടയുടെ പ്രതിനിധികൾ ഇരുവരുമായി വിശദമായ ചർച്ച നടത്തി. അതേസമയം, റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നവരെല്ലാം ചേമ്പറുമായി ബന്ധപ്പെടണം എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ പുതിയ തീരുമാനം. നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ വീട്ടിൽ കയറി വീട്ടുകാരെ മർദിക്കുകയും ഭീഷണിപ്പെടുത്തിയെന്നും അൽവിനും അദ്ദേഹത്തിന്റെ ഭാര്യയും ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പതിനഞ്ചോളം വരുന്ന സംഘം രാത്രിയില്‍ വീട്ടിൽ കയറി മർദ്ദിച്ചെന്നായിരുന്നു […]
മലയാളത്തിന്റെ ആക്ഷന്‍ ഹീറോ ഇനി ഹോളിവുഡിലേക്ക്
മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോ ഹോളിവുഡിലേക്ക്. നായകനായും വില്ലനായും സഹനടനായും മലയാളം തമിഴ് ഭാഷകളിൽ വേഷങ്ങൾ ചെയ്ത ബാബു ആന്റണി ഹോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. റോബർട്ട് ഫർഹാം മുഖ്യ വേഷത്തിലെത്തുന്ന ‘ബ്ലഡ്, ബ്ലേഡ്സ് ആന്റ് ബുള്ളറ്റ്’ എന്ന ചിത്രത്തിലൂടെയാണ് താരം ഹോളിവുഡിൽ എത്തുന്നത്. കാലിഫോർണിയയിലെ പിറ്റ്സബർഗിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് വാറൻ ഫോസ്റ്ററാണ്. ആക്ഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തിൽ ആയോധന കലയിലെ നിരവധി പ്രമുഖർ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഏപ്രിൽ പകുതിയോടെ ചിത്രീകരണം പൂർത്തിയാകും. സംഘട്ടന രംഗങ്ങളിൽ […]
“കോവളത്ത് വിദേശിയെന്ന് കരുതി നിരവധി പേര്‍ മയക്കുമരുന്നുമായി സമീപിക്കുമായിരുന്നു” ചര്‍ച്ചയായി കല്‍ക്കി കൊച്‌ലിന്റെ തുറന്നെഴുത്ത്
“ഫ്രാന്‍സുകാരനായ അച്ഛന്റെയും ഇന്ത്യക്കാരിയായ അമ്മയുടെയും മകളാണ് താന്‍. ബാല്യത്തില്‍ വെള്ളക്കാരിയെന്ന വേര്‍തിരിവ് അനുഭവിക്കേണ്ടി വന്നിട്ടില്ല. കൌമാരത്തിലേക്ക് കടന്നപ്പോള്‍ ആ വേര്‍തിരിവ് അനുഭവിച്ച് തുടങ്ങി. കൂട്ടുകാരുമൊത്ത് കോവളം ബീച്ചില്‍ പോയപ്പോള്‍ വിദേശിയെന്ന് കരുതി നിരവധി പേര്‍ മയക്കുമരുന്നുമായി എന്നെ സമീപിക്കുമായിരുന്നു. ഇന്ത്യന്‍ സംസ്കാരം പിന്തുടരുന്നവളല്ല എന്നാരോപിച്ച് ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ഭയവുമുണ്ടായിരുന്നു. അതിനാല്‍ മറ്റുള്ളവരോട് ഇടപെടുമ്പോള്‍ വളരെ ശ്രദ്ധ പുലര്‍ത്തിയിരുന്നു. നടിയാകാന്‍ ആഗ്രഹിച്ച് നിരവധി ഓഡിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. പലയിടത്തും അവസരം നിഷേധിക്കപ്പെട്ടു. ഒരുപാട് കഷ്ടപ്പെട്ടാണ് ദേവ് ഡിയില്‍ ഒരു […]
വീണ്ടും ഭയപ്പെടുത്താന്‍ നയന്‍സെത്തുന്നു; ഐറയുടെ ട്രയിലര്‍ കാണാം
മായ, ഡോറ എന്നീ ചിത്രങ്ങള്‍ക്കുശേഷം നയന്‍താര നായികാവേഷത്തിലെത്തുന്ന ഹൊറര്‍ ചിത്രം ഐറയുടെ ട്രയിലര്‍ പുറത്തിറങ്ങി. ലക്ഷ്മി, മാ, തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സര്‍ജുന്‍ കെ.എം സംവിധാനം ചെയ്ത ചിത്രമാണ് ഐറ. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കെജെ ആര്‍ സ്റ്റുഡിയോസാണ്. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് നയന്‍താര എത്തുന്നത്. യമുന എന്ന ജേര്‍ണലിസ്റ്റായും ഭവാനി എന്ന നാട്ടിന്‍പുറത്തുകാരിയുമായിട്ടാണ് നയന്‍സെത്തുന്നത്. യോഗിബാബു, ജയപ്രകാശ്, കലൈരസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇന്ദ്രന്റെ വാഹനമായ ഐരാവതം എന്നതിന്റെ ചുരുക്കമാണ് ഐറ എന്നത്. ആനകള്‍ക്ക് വളരെ മികച്ച […]
പിണറായി വിജയനായി മോഹന്‍ലാലോ? പോസ്റ്ററിന് പിന്നിലെ സത്യാവസ്ഥയെന്ത്
നടൻ മോഹൻലാൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ വേഷത്തിലെത്തുന്നുവെന്ന വാർത്തയില്‍ എത്രത്തോളം സത്യമുണ്ട്?. ഇന്നലെ മുതലാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി മോഹന്‍ലാലിന്റെ കാരക്റ്റര്‍ പോസ്റ്റര്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കൊമ്രേഡ് എന്ന പേരിലുള്ള സിനിമക്ക് പിന്നിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് ഒടുവില്‍ പോസ്റ്ററിലെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. പുതിയ പോസ്റ്റര്‍ ഒടിയന്‍ സിനിമക്ക് മുന്‍പ് തീരുമാനിച്ചിരുന്നതായിരുന്നെന്നും അതിന്റെ ഭാഗമായി ഒരുക്കിയ കാരക്റ്റര്‍ സ്കെച്ച് ഇപ്പോള്‍ പുറത്ത് വിട്ടത് ശരിയായില്ലെന്നും ശ്രീകുമാര്‍ മേനോന്‍ കുറ്റപ്പെടുത്തുന്നു. 1990ൽ […]
റോഷന്‍ ആന്‍ഡ്രൂസിന് വിലക്കുമായി നിര്‍മ്മാതാക്കളുടെ സംഘടന
സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ വിലക്ക്. നിര്‍മാതാവ് ആല്‍വില്‍ ആന്‍റണിയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ആല്‍വിന്‍ ആന്‍റണി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റക്ക് പരാതി നല്‍കി. റോഷന്‍ ആന്‍ഡ്രൂസുമായി സഹകരിക്കേണ്ടതില്ലെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് ആല്‍വിനും കുടുംബവും പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. പ്രൊഡ്യൂസേഴ്സ് ആസോസിയേഷന്‍ ഭാരവാഹികളായ സുരേഷ് കുമാര്‍, രഞ്ജിത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു. പരാതിയിന്‍മേല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ഉറപ്പു നല്‍കിയതായി […]
ഈ പ്രായത്തിലും എന്നാ ഒരിതാ…’
തമിഴിയുലും തെലുങ്കിലും ഹിറ്റുകൾ തീർത്ത് വർഷം തുടങ്ങിയ മമ്മൂട്ടി, മലയാളി ആരാധകരെയും ഞെട്ടിക്കാനെത്തുന്നു. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പതിനെട്ടാം പടി’ എന്ന സിനിമയിലെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മമ്മൂട്ടിയുടേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മധുരരാജ. ഈ വെെശാഖ് സിനിമക്കായുള്ള കാത്തിരിപ്പിനിടെയാണ് പതിനെട്ടാം പടിയുടെ ചിത്രം പുറത്ത് വന്നത്. ഒരു വെള്ളച്ചാട്ടത്തിന് മുന്നിൽ നിൽക്കുന്ന മമ്മൂക്കയുടെ സ്റ്റെെലൻ ചിത്രമാണ് പുറത്ത് വന്നിരിക്കന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രം ഫെയ്സബുക്ക് പേജിലൂടെ പുറത്ത് […]
കോട്ടയം കുഞ്ഞച്ചന്‍ വരുമോ ഇല്ലയോ? ആരാധകരുടെ ആശങ്കയ്ക്ക് വിരാമം
കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിന്‍റെ പ്രഖ്യാപനം നടന്ന് ഒരു വര്‍ഷം കഴിഞ്ഞും പടത്തിന്‍റെ ഒരു വിവരവും ഇല്ലല്ലോ എന്ന് ചോദിച്ച് ട്രോളിയവരോട് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ മറുപടി. ചിത്രത്തിനായി അധികം കാത്തിരിക്കേണ്ട, ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്നാണ് സംവിധായന്‍ പറഞ്ഞത്. മമ്മൂട്ടിയുടെ എക്കാലത്തേയും മെഗാഹിറ്റ് ചിത്രം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുമെന്ന് സംവിധായകന്‍ ഉറപ്പ് നല്‍കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിരുന്നു. ചിത്രത്തെപ്പറ്റി ഒരു വിവരവും ഇല്ലാതിരുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം നടത്തി ഒരു വര്‍ഷം […]











