Entertainment

‘സ്ഫടികം’ സിനിമയുടെ പേരിന് കാരണം കെ.എം മാണി

ദു:ഖവെള്ളിയാഴ്ച കുരിശു മുത്താന്‍ വിശ്വാസികള്‍ കാത്തു നില്‍ക്കുന്നതു പോലെ മാണിസാറിനെ അവസാനമായി കാണാന്‍ പൊരിവെയിലത്ത് പൂക്കളുമായി ജനങ്ങള്‍ മണിക്കൂറുകളോളം കാത്തുനിന്നത് അദ്ദേഹത്തിന്‍റെ ജനസമ്മതി കൊണ്ടാണെന്ന് സംവിധായകന്‍ ഭദ്രന്‍‍. അവസാനമായി കാണാനെത്തിയവരുടെ തിരക്ക് കാരണം സംസ്‌കാര ചടങ്ങുകള്‍ വരെ വൈകിയിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ക്യാപിറ്റല്‍ ‘എം’ ആയിരുന്നു മാണി സാര്‍. തന്‍റെ ‘സ്ഫടികം’ എന്ന സിനിമയുടെ പേരിന് കാരണം കെ.എം മാണിയാണ്. ‘ആടുതോമ’ എന്ന് പേരിടണമെന്ന് നിര്‍മാതാക്കളുടെ സമ്മര്‍ദം ഒരു വശത്ത്. സ്ഫടികം എന്ന പേരിനോടുള്ള എന്‍റെ ഇഷ്ടം […]

Entertainment

മാന്‍ഹോളിന് ശേഷം വിധു വിന്‍സെന്റിന്റെ സ്റ്റാന്‍‍ഡ് അപ്പ്; നായിക നിമിഷ സജയന്‍

നിമിഷ സജയനെ കേന്ദ്ര കഥാപാത്രമാക്കി വിധു വിന്‍സെന്‍റ് സംവിധാനം ചെയ്യുന്ന സ്റ്റാന്‍ഡ് അപ്പ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. സിലിക്കന്‍ മീഡിയ നിര്‍മ്മിക്കുന്ന ഈ ചിത്രം 2019 ല്‍ തന്നെ പുറത്തിറങ്ങും. നിരവധി പുരസ്ക്കാരങ്ങള്‍ നേടിക്കൊടുത്ത മാന്‍ഹോള്‍ എന്ന തന്‍റെ ചിത്രത്തിനു ശേഷം വിധു വിന്‍സെന്‍റ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്. മാന്‍ഹോളിന്‍റെ തിരകഥാക്കൃത്തായ ഉമേഷ് ഓമനക്കുട്ടന്‍ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ രചിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദീര്‍ഘകാലമായി […]

Entertainment

സുരേഷ് ഗോപിയെ വിമര്‍ശിച്ച് സംവിധായകന്‍ സുദേവന്‍

തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതു മുതല്‍ വിവാദങ്ങള്‍ക്കൊപ്പമാണ് സുരേഷ് ഗോപി. അയ്യപ്പ സ്വാമിയുടെ പേരില്‍ വോട്ട് ചോദിച്ചെന്ന ആരോപണം കൂടി നേരിടുകയാണ് അദ്ദേഹമിപ്പോള്‍. ഇപ്പോള്‍ സുരേഷ് ഗോപിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സുദേവന്‍. പണ്ട് താങ്കളുടെ സിനിമ കണ്ട് കൈയ്യടിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ചെയ്യുന്നത് എല്ലാം കോമഡി പടമായാണ് തോന്നുന്നത് എന്നാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ സുദേവന്‍ പറയുന്നത്. സമയമുള്ളപ്പോ സ്വന്തം സിനിമകള്‍ കാണുന്നത് നല്ലതാണെന്നും സിനിമയിലെ നായകനും സിനിമയ്ക്കു പുറത്തെ ആളും എവിടെ നില്‍ക്കുന്നു […]

Entertainment

‘ആനന്ദവല്ലി ശബ്ദം നല്‍കിയ മുന്‍നിര നായികമാരാരും അവരെ അവസാനമായി കാണാന്‍ വന്നില്ല’ ഭാഗ്യലക്ഷ്മി

മൂവായിരത്തോളം സിനിമകളിലായി പതിനായിരത്തിലേറെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയ ഡബ്ബിംങ് ആര്‍ട്ടിസ്റ്റാണ് ആനന്ദവല്ലി. പൂര്‍ണ്ണിമ ജയറാം, ഗീത, മാധവി, മേനക, സുഹാസിനി, ശാന്തികൃഷ്ണ, മീരാ ജാസ്മിന്‍ തുടങ്ങി ആനന്ദവല്ലി സിനിമയില്‍ ശബ്ദമായ നായികമാര്‍ ഏറെ. എന്നാല്‍ അവരാരും ആനന്ദവല്ലിയെ മരണശേഷം കാണാന്‍വന്നില്ലെന്ന വിവരം പങ്കുവെക്കുകയാണ് ഡബ്ബിംങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ മുന്‍നിര ഡബ്ബിംങ് ആര്‍ട്ടിസ്റ്റായ ആനന്ദവല്ലി അന്തരിച്ചത്. സാമ്പത്തിക പ്രതിസന്ധിയും അകാലത്തില്‍ മകനും സിനിമാ സംവിധായകനുമായ ദീപന്റെ മരണവും ആനന്ദവല്ലിയെ അവസാന കാലത്ത് ഉലച്ചിരുന്നു. പലകാര്യങ്ങളിലും […]

Entertainment

ഒരു യമണ്ടന്‍ പ്രേമകഥയുമായി ദുല്‍ക്കര്‍; റിലീസ് തിയതി ഇന്ന് പ്രഖ്യാപിക്കും

ഒരു യമണ്ടന്‍ പ്രേമകഥയുമായി ദുല്‍ക്കര്‍ സല്‍മാന്‍ നിങ്ങള്‍ക്കു മുന്നിലെത്തുന്നു. ചിത്രത്തിന്റെ റിലീസ് തിയതി ഇന്ന് പ്രഖ്യാപിക്കുമെന്ന് ദുല്‍ഖര്‍ പറയുന്നു. വൈകീട്ട് ഏഴ് മണിക്ക് ഫേസ്ബുക്ക് ലൈവിലൂടെയായിരിക്കും റിലീസ് തിയതി പ്രഖ്യാപിക്കുക. സോളോ, ജോമോന്‍റെ സുവിശേഷങ്ങള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷവും കര്‍വാന്‍, മഹാനടി തുടങ്ങിയ മറു ഭാഷാ ചിത്രങ്ങള്‍ക്ക് ശേഷവുമാണ് ദുല്‍ഖര്‍ മലയാളത്തിലെത്തുന്നത്. ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ എന്നാണ് ഈ ചിത്രത്തിന്റെ ടാഗ്‌ലൈന്‍. നവാഗതനായ ബി.സി നൗഫല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിറ്റ് […]

Entertainment

ഫഹദ് ഫാസിലും സായി പല്ലവിയും ഒന്നിക്കുന്ന അതിരന്‍; ടീസര്‍ കാണാം

ഞാന്‍ പ്രകാശന് ശേഷം ഫഹദ് ഫാസിൽ നായകനായി എത്തുന്ന അതിരന്റ ടീസര്‍ പുറത്തിറങ്ങി. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ഒരു ത്രില്ലർ സിനിമയാണ് അതിരൻ. സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ സെഞ്ച്വറി കൊച്ചുമോൻ ആണ് ചിത്രം നിർമ്മിക്കുന്നത്. പി.എഫ്. മാത്യൂസ് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുന്നു. ഒരു ഡോക്ടറുടെ കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഊട്ടിയിലെ […]

Entertainment

‘എന്റെ പിള്ളേരെ തൊടുന്നോടാ…?’; ലൂസിഫര്‍ പോസ്റ്ററിനെതിരെ കേരള പൊലീസ് സംഘടന

പൃഥ്വിരാജ്–മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ലൂസിഫറിന്റെ പ്രചാരണ പോസ്റ്ററിനെതിരെ  കേരള പൊലീസ് അസോസിയേഷൻ. പൊലീസുകാരെ പൊതുമധ്യത്തില്‍ മനഃപൂർവം മോശമാക്കി കാണിക്കുന്ന ഈ പ്രവണത ചെറുപ്പക്കാരെ തെറ്റായ രീതിയില്‍ സ്വാധീനിക്കുമെന്ന് അസോസിയേഷൻ മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നു. മോഹൻലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രം വില്ലനായ പൊലീസുകാരന്റെ നെഞ്ചിൽ ചവിട്ടുന്ന ചിത്രമാണ് പരസ്യപോസ്റ്ററിനായി ഉപയോഗിച്ചത്. ‘എന്റെ പിള്ളേരെ തൊടുന്നോടാ…?’ എന്ന ചിത്രത്തിലെ ഹിറ്റ് ഡയലോഗും പരസ്യത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പോസ്റ്ററാണ് പുതിയ വിവാദത്തിന് ഇടയാക്കിയത്. പോസ്റ്ററിനൊപ്പം നല്‍കിയ വാചകം സമൂഹത്തിൽ തെറ്റായ […]

Entertainment

സ്ഫടികം 2വിനെ പരിഹസിച്ച്‌ ആളൊരുക്കം സംവിധായകന്‍ വിസി അഭിലാഷ്

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഭദ്രന്‍ ഒരുക്കിയ സ്ഫടികം. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമെന്ന നിലയില്‍ സ്ഫടികം 2 ഇരുമ്ബന്‍ എന്ന ചിത്രവുമായി സംവിധായകന്‍ ബിജു.ജെ.കട്ടക്കല്‍ രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു. സ്ഫടികത്തിന്റെ തുടര്‍ച്ചയാണെന്ന് അവകാശപ്പെട്ട് ബിജു കെ കട്ടയ്ക്കല്‍ സ്ഫടികം 2 ഇറക്കാന്‍ ഒരുങ്ങുന്നത്. ഭദ്രന്റെ എതിര്‍പ്പ് മാനിക്കാതെയാണ് ഈ നീക്കം. സ്ഫടികം 2വിന്റെ ടീസറിനെതിരെ ആരാധകരുടെ രോഷം അണപൊട്ടുകയാണ്. ഇപ്പോഴിതാ ആളൊരുക്കത്തിന്റെ സംവിധായകന്‍ വി സി അഭിലാഷും വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്. ‘ഭദ്രന്‍ […]

Entertainment

സ്ഫടികം 2 ന്റെ ടീസറിന് ലാലേട്ടന്‍ ഫാന്‍സിന്റെ പൊങ്കാല

മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഭദ്രന്റെ സ്ഫടികം. ഇപ്പോഴും ചാനലുകളില്‍ വരുമ്പോള്‍ സ്ഫടികം കാണാത്തവര്‍ ചുരുക്കമാണ്. അതിനിടയിലാണ് സ്ഫടികത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നുവെന്ന വാര്‍ത്ത വന്നത്. യുവേഴ്സ് ലവിംഗ്‍ലി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ബിജു.ജെ കട്ടക്കലാണ് രണ്ടാം ഭാഗമൊരുക്കുന്നത്. ഏറെ വിവാദങ്ങള്‍ക്കും സ്ഫടികം 2 ന്റെ പ്രഖ്യാപനം വഴിവെച്ചിരുന്നു. ഇപ്പോഴിതാ ആടുതോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥ പറയുന്ന സ്ഫടികം 2 ന്റെ ടീസര്‍ പുറത്തുവന്നപ്പോള്‍ മോഹന്‍ലാല്‍ ആരാധകരുടെ പൊങ്കാലയാണ് നടക്കുന്നത്. നേരത്തെ സ്ഫടികത്തിന്റെ രണ്ടാം ഭാഗമൊരുക്കുന്നതിനെ […]

Entertainment

ലൂസിഫര്‍ കാണാന്‍ മോഹന്‍ലാലും പൃഥ്വിയും കുടുംബസമേതം തീയറ്ററില്‍

മോഹന്‍ലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ലൂസിഫറിന്റെ പ്രദര്‍ശനം തുടങ്ങി. കേരളത്തിലെ 400 കേന്ദ്രങ്ങളിലാണ് ചിത്രത്തിന്റെ റിലീസ്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം. രാവിലെ തുടങ്ങിയ ഷോ കാണാന്‍ എറണാകുളം കവിതാ തിയറ്ററില്‍ പൃഥ്വിരാജ്, മോഹന്‍ലാല്‍ തുടങ്ങി ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരുമെത്തി. കേരളത്തിനകത്തും പുറത്തുമായി 3079 തിയറ്ററുകളില്‍ ചിത്രമെത്തുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജൊരുക്കുന്ന ചിത്രം, പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭം തുടങ്ങി നിരവധി പ്രത്യേകതകളുമായാണ് ലൂസിഫറിന്റെ വരവ്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. സ്റ്റീഫന്‍ നെടുംമ്പള്ളി എന്ന […]