Entertainment

’അഭിനയ മോഹം കൊണ്ടാണ് സാര്‍ ഞാനും കൂടി നിന്നോട്ടെ’’; താന്‍ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ അനുഭവം തുറന്ന് പറഞ്ഞ് മമ്മൂട്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയ രംഗത്തെന്നുന്നത് കെ.എസ് മാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ്. വളരെ അവിചാരിതമായിരുന്നു തന്‍റെ സിനിമാ പ്രവേശനമെന്ന് മമ്മൂട്ടി മുൻപ് തന്നെ പറഞ്ഞിരുന്നു. താന്‍ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ അനുഭവം പറയുകയാണ് മലയാളത്തിന്‍റെ മമ്മൂക്ക. ”അന്ന് ഞാന്‍ ഷൂട്ടിംഗ് കാണാന്‍ പോയതാണ്. കെ എസ് സേതുമാധവന്‍ സാറിനോട് അഭിനയ മോഹം കൊണ്ട് സര്‍.. ഞാനും കൂടെ നിന്നോട്ടെ എന്ന് ചോദിച്ചു. നിന്നോളാന്‍ പറഞ്ഞു. അതൊക്കെ അവിചാരിതമായി സംഭവിച്ച് പോയതാണ്. ഞാനന്ന് പഠിച്ച് […]

Entertainment

40 വര്‍ഷത്തിന് ശേഷം ഷീല വീണ്ടും സംവിധായക കുപ്പായമണിയുന്നു

നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം മലയാളത്തിന്റെ നിത്യഹരിത നായിക ഷീല വീണ്ടും സംവിധായികയുടെ കുപ്പായമണിയുന്നു. കുടുംബ കഥ പറയുന്ന ചിത്രത്തിന്റെ രചനയും ഷീല തന്നെയാണ് നിര്‍വ്വഹിക്കുന്നത്. അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷ ത്തിലധികമായി ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു ഷീല. മകന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഷീല തിരക്കഥ എഴുതുന്നുവെന്ന വാര്‍ത്ത ഇടക്കാലത്തുണ്ടായിരുന്നു. എന്നാല്‍ ഈ പ്രോജക്റ്റ് ഇപ്പോള്‍ ഉണ്ടാകില്ല എന്നാണറിയുന്നത്. 1962-ൽ ഭാഗ്യജാതകം എന്ന ചിത്രത്തിലൂടെയാണ് ഷീല അഭിനയരംഗത്തു എത്തുന്നത്. യക്ഷഗാനമാണ് ഷീല സംവിധാനം ചെയ്ത […]

Entertainment

ഒമര്‍ ലുലു നിര്‍മ്മാതാവാകുന്നു; സംവിധാനം റോഷ്നി ദിനകര്‍

ഹാപ്പി വെഡ്ഡിങ്, ഒരു അഡാറ് ലവ്, ചങ്ക്സ് എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ഒമര്‍ ലുലു നിര്‍മ്മാതാവാകുന്നു. ഒമര്‍ ലുലു എന്റര്‍ടൈന്‍മെന്റ് എന്ന ബാനറിലാണ് ആദ്യമായി സിനിമ നിര്‍മ്മാണത്തിലേക്കൊരുങ്ങുന്നത്. ഓഗസ്റ്റില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് പൃഥിരാജ്-പാര്‍വതി കൂട്ടുക്കെട്ടിലെത്തിയ മൈ സ്റ്റോറിയുടെ സംവിധായിക റോഷ്‌നി ദിനകറാണ്. റോഷ്നിയുടെ രണ്ടാമത്തെ ചിത്രമാണ് വരാനിരിക്കുന്ന പുതുമുഖ ചിത്രം. മുഴുവനായും പുതുമുഖങ്ങളെ അണിനിരത്തികൊണ്ടുള്ള ചിത്രത്തിന്റെ പേര് പ്രേക്ഷകരില്‍ നിന്നും സ്വീകരിക്കാനാണ് തീരുമാനമെന്നും ഒമര്‍ ലുലു പുതിയ സിനിമയുടെ പ്രഖ്യാപനത്തോടനുബന്ധിച്ച് അറിയിച്ചു. […]

Entertainment

അമുദവന്‍ അവാര്‍ഡിലേക്ക്? മമ്മൂട്ടിക്ക് വീണ്ടും ദേശീയ പുരസ്കാര നാമനിര്‍ദേശം

പേരൻപിലെ അമുദവൻ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ മമ്മൂട്ടിക്ക് വീണ്ടും ദേശീയ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം. ഇതോടെ ഇരുപത്തിയൊമ്പതാം നാമനിർദ്ദേശമാണ് മമ്മൂട്ടിക്ക് ലഭിച്ചിരിക്കുന്നത്. ദേശീയ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ഏറ്റവുമധികം ലഭിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി. മുമ്പ് 28 നാമനിർദ്ദേശങ്ങളിൽ നിന്നായി പതിനഞ്ചു വട്ടം മമ്മൂട്ടി അവസാന റൗണ്ടിൽ എത്തിയിട്ടുണ്ട്. ഇതും റെക്കോർഡാണ്. അതിൽ തന്നെ മൂന്നു വട്ടം ദേശീയ പുരസ്കാരം സ്വന്തമാക്കി. രണ്ടാം സ്ഥാനത്തുള്ള മോഹൻലാൽ 12 തവണ അവസാന റൗണ്ടിലെത്തുകയും രണ്ട് വട്ടം പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു. ഇത് മലയാളത്തിന് […]

Entertainment

പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഇന്ദ്രജ മലയാള സിനിമയിലേയ്ക്ക്

മലയാള സിനിമയിലേയ്ക്ക് പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഇന്ദ്രജ മടങ്ങിവരുകയാണ് . നവാഗത സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ട്വല്‍ത്ത് സി’ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലൂടെ ആയിരിക്കും ഇന്ദ്രജ വീണ്ടും മലയാള സിനിമയിലേയ്ക്ക് ചുവട് വയ്ക്കുന്നത് . ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍ അഭിജിത്ത്,ബാലാജി,യുവശ്രീ എന്നിവരാണ്. അനില്‍ നെടുമങ്ങാട്,അക്ഷത്ത് സിംഗ്,പ്രകാശ് മേനോന്‍,സിബി തോമസ്,മഹേഷ്,സുധീപ്,സന്തോഷ് കുറുപ്പ്,നവനീത്,അശ്വിന്‍,കാവ്യ ഷെട്ടി,റോണ,ശിഖ,ശ്രുതി തുടങ്ങിയവര്‍ക്കൊപ്പം മധുപാല്‍,ദിലീഷ് പോത്തന്‍,ഗ്രിഗറി തുടങ്ങിയവരും അഭിനയിക്കും .

Entertainment Uncategorized

ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കായി ‘ഉയരെ’; സിനിമ കണ്ട് മന്ത്രി ശൈലജ ടീച്ചറും പാര്‍വതിയും

വിവിധ ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികൾക്കായി ഒരുക്കിയ ഉയരെ സിനിമയുടെ പ്രദര്‍ശനം കാണാന്‍ മന്ത്രി കെ.കെ ശൈലജ ടീച്ചറും എത്തി. നടി പാര്‍വതിയും കുട്ടികള്‍ക്കൊപ്പം സിനിമ കണ്ടു. സധൈര്യം മുന്നോട്ട് സമ്മര്‍ ക്യാംപിന്റെ ഭാഗമായാണ് സംസ്ഥാനത്തെ വിവിധ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ സിനിമ കാണാനെത്തിയത്. തിരുവനന്തപുരം കൈരളി തിയ്യറ്ററിലായിരുന്നു പ്രദര്‍ശനം. മന്ത്രി കെ.കെ ശൈലജ ടീച്ചറും, ഉയരെയിലെ നായിക പാര്‍വതിയും ചിത്രത്തിന്റെ നിര്‍മ്മാതാക്കളും കുട്ടികള്‍ക്കൊപ്പം സിനിമ കാണാനെത്തി. ഏത് സാഹചര്യത്തിലും പെണ്‍കുട്ടികള്‍ക്ക് സധൈര്യം മുന്നോട്ട് പോകാന്‍ ഊര്‍ജം പകരുന്നതാണ് […]

Entertainment

‘വ്യക്തിപരമായ’ കാര്യം; പൗരത്വ വിവാദങ്ങളോട് പ്രതികരിച്ച് അക്ഷയ് കുമാര്‍

തന്റെ പൗരത്വം സംബന്ധിച്ച വിവാദങ്ങള്‍ക്കിടയില്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ മറുപടി അറിയിച്ചു. ഇതെല്ലാം തന്റെ ‘വ്യക്തിപരമായ’ കാര്യങ്ങളാണെന്നും ആരും തന്നെ അനാവശ്യമായ താല്‍പര്യം ഇക്കാര്യത്തില്‍ പ്രകടിപ്പിക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു. തന്റെ പക്കല്‍ ഒരു കനേഡിയന്‍ പാസ്‌പോര്‍ട്ട് ഉണ്ടെന്ന കാര്യം താന്‍ ഒരിക്കലും നിഷേധിക്കുകയോ മറച്ചുവെക്കുകയോ ചെയ്യുന്നില്ല. പിന്നെന്തിനാണ് ആളുകള്‍ ഇതിനെക്കുറിച്ച് വേവലാതിപ്പെടുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി താന്‍ കാനഡ സന്ദര്‍ശിച്ചിട്ടില്ല. ഇന്ത്യയിലാണ് താന്‍ ജീവിക്കുന്നത്, ഇവിടെയാണ് താന്‍ നികുതി അടക്കുന്നത് […]

Entertainment

ഷെയ്ന്‍ നിഗം ചിത്രം ‘ഇഷ്‌ക്’ മെയ് 31-ന് പുറത്തിറങ്ങും

ഷെയ്ന്‍ നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇഷ്‌ക്’. പോസ്റ്റ്-പ്രൊഡക്ഷന്‍ പൂര്‍ത്തിയായ സിനിമ മെയ് 31-ന് പുറത്തിറങ്ങും. നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്‍ ശീതള്‍ നായികയാകുന്നു. ‘നോട്ട് എ ലവ് സ്റ്റോറി’ എന്ന ടാഗ് ലൈനോടെ എത്തുന്ന സിനിമയുടെ രചന നിര്‍വ്വഹിക്കുന്നത് രതീഷ് രവിയാണ്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഈണങ്ങളൊരുക്കുന്നത് ഷാന്‍ റഹ്മാന്‍. ഛായാഗ്രഹണം അന്‍സര്‍ ഷാ കൈകാര്യം ചെയ്യുന്നു. എഡിറ്റിംഗ് […]

Entertainment Uncategorized

കേള്‍ക്കാതിരുന്ന അപ്പുവും, പറയാതിരുന്ന റാമും

മാത്തനേയും അപ്പുവിനേയും അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അതുപോലെതന്നെ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ടവരാണ് റാമും ജാനുവും. മായാനദി, ‘96 എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ പ്രണയജോഡികളാണിവര്‍. ഇരുവരുടേയും നഷ്ടപ്രണയം കണ്ട് കണ്ണു നിറഞ്ഞവരാണ് നാം ഓരോരുത്തരും. മാത്തന് അപ്പുവിനേയും റാമിന് ജാനുവിനേയും സ്വന്തമാക്കാനായിരുന്നെങ്കിലെന്ന് നമ്മളില്‍ പലരും മനസ്സുകൊണ്ട് ആഗ്രഹിച്ചിട്ടുണ്ടാവും. മാത്തന്‍, അപ്പു, റാം, ജാനു. ഇവരെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. പ്രത്യേകിച്ച്, പ്രണയത്തിന്റെ കയ്പ്പും മധുരവും അറിഞ്ഞവര്‍ക്ക് ഒട്ടും കഴിയില്ല. പ്രണയം അങ്ങനെയാണ്. ചിലപ്പോഴൊക്കെ അതിന് […]

Entertainment

സ്വന്തം സിനിമയുടെ പോസ്റ്ററൊട്ടിക്കുന്ന നവാഗത സംവിധായിക; അഭിനന്ദനവുമായി നടന്‍ അജു വര്‍ഗീസ്

ദിനേഷ് പ്രഭാകർ നായകനായി വരുന്ന പ്രകാശന്റെ മെട്രോ നാളെ തിയേറ്ററുകളിലേക്കെത്തുമ്പോള്‍ സിനിമയുടെ സംവിധായിക ഹസീന സുനീര്‍ മതിലുകളില്‍ പോസ്റ്ററൊട്ടിക്കുകയാണ്. സംവിധായിക ഹസീന സുനീര്‍ പോസ്റ്ററൊട്ടിക്കുന്നതായ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ അഭിനന്ദനങ്ങളുമായി നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി എത്തിയിരിക്കുന്നത്. നടന്‍ അജു വര്‍ഗീസ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി ഹസീനക്കും മുഴുവന്‍ പിന്നണി പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ദിനേഷ് പ്രഭാകർ കേന്ദ്രകഥാപാത്രമായെത്തു പ്രകാശന്റെ മെട്രോ റോഡ് മൂവി വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. ഓട്ടോ ഡ്രൈവറായ പ്രകാശനായാണ് […]