ഓംശാന്തി ഓശാന എന്ന ഹിറ്റ് ചിത്രത്തിലൂടെ സംവിധായകനായി മലയാളത്തില്‍ തുടക്കം കുറിച്ച് പിന്നീട് നടനായി തിളങ്ങിയ ജൂഡ് ആന്റണി ജോസഫ് നിര്‍മ്മാണ മേഖലയിലേക്കും കടക്കുന്നു. ആന്റണി വര്‍ഗീസ് നായകനാകുന്ന ചിത്രത്തിന് നവാഗതനായ നിധീഷ് സഹദേവ് രചനയും സംവിധാനവും നിര്‍വ്വഹിക്കും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കുന്ന കാര്യം ജുഡ് ആന്റണി ജോസഫ് വെളിപ്പെടുത്തിയത്.
Entertainment
മുപ്പത് സെക്കന്റില്‍ ഒരു ഞെട്ടിക്കുന്ന ഷോര്‍ട്ട് ഫിലിം!
മുപ്പത് സെക്കന്റില്‍ ഒരുക്കിയ ഞെട്ടിക്കുന്ന ഒരു ഷോര്‍ട്ട് ഫിലിമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. കുറഞ്ഞ സമയത്തിനുള്ളില്‍ പ്രസക്തമായ വലിയ വിഷയം തന്നെ ചര്‍ച്ച ചെയ്യുന്ന ദേവിക എന്ന ഷോര്‍ട്ട് സിനിമയുടെ നിര്‍മ്മാണവും മികവുറ്റതാണ്. 36 സെക്കന്റുകളിലാണ് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ കഥ പറഞ്ഞു പോകുന്നത്. ഹിമല്‍ മോഹന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍മ്മിച്ച ഷോര്‍ട്ട് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത് അമൂദസനാണ്. ജിതിന്‍ ഐസക്ക് തോമസിന്റെതാണ് കഥ. രോഹിത് വി.എസ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. മിലന്‍ വി.എസിന്റെതാണ് ശബ്ദം.
വരുന്നു വീണ്ടും, സലീം അഹമ്മദ്-മമ്മൂട്ടി ചിത്രം !
ഒരിടവേളക്ക് ശേഷം ആരാധകരെ ആവേശത്തിലാഴ്ത്താൻ മമ്മൂട്ടി – സലീം അഹമ്മദ് ചിത്രം വീണ്ടും. ദേശീയ അവാർഡ് ഉൾപ്പടെ വലിയ നിരൂപക പ്രശംസ നേടിയ ‘പത്തേമാരി’ ഇറങ്ങി നാല് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഇരുവരും ഒന്നിക്കുന്നതായുള്ള റിപ്പോർട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. മമ്മൂട്ടിയുടേതായി അവസാനം പുറത്തിറങ്ങിയ ഖാലിദ് റഹ്‍മാൻ ചിത്രം ‘ഉണ്ട’ വൻ ഹിറ്റായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഹിറ്റ് സിനിമകളുമായി മുന്നേറവെയാണ് സലീം അഹമ്മദുമായുള്ള ചിത്രത്തിന് മമ്മൂട്ടി വീണ്ടും ഒരുങ്ങുന്നത്. ടോവിനോയെ നായകനാക്കിയുള്ള […]
‘ഇച്ചായാ എന്ന വിളി വേണ്ട, ടൊവിനോ എന്നാണ് സുഖം’
സാമൂഹികമായ ഇടപെടലുകള്‍ കൊണ്ടും മികച്ച കഥാപാത്രങ്ങള്‍ കൊണ്ടും ടൊവിനോ തോമസ് എന്ന യുവനടന്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ആരാധകര്‍ ഇച്ചായന്‍ എന്ന് അദ്ദേഹത്തെ വിളിക്കാറുണ്ട്. എന്നാല്‍ ഇച്ചായാ വിളിയോട് താല്‍പര്യമില്ലെന്നും ടൊവിനോ എന്ന് വിളിക്കുന്നതാണ് താല്‍പര്യമെന്നും അദ്ദേഹം പറയുന്നു. ഏതെങ്കിലും ഒരു മതത്തിലോ, അങ്ങനെ എന്തിലെങ്കിലും തീവ്രമായി വിശ്വസിക്കുന്ന ആളല്ല ഞാന്‍. ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ടാണ് എന്നെ ഇച്ചായന്‍ എന്നു വിളിക്കുന്നതെങ്കില്‍ അതു വേണോ എന്ന് ടൊവിനോ ചോദിക്കുന്നു. ആ ഒരു കണ്ണുകൊണ്ട് എന്നെ കാണുന്നതിനോട് […]
നടിയും സംവിധായികയുമായ വിജയ നിര്‍മല അന്തരിച്ചു
പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മല അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക് സിനിമകളിലായി നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 25ലധികം മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്‍ഗവീ നിലയത്തിലൂടെയായിരുന്നു മലയാളത്തിലെ അരങ്ങേറ്റം. ഏറ്റവും കൂടുതല്‍ സിനിമ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് റെക്കോര്‍ഡിന് ഉടമ കൂടിയാണ് വിജയ നിര്‍മല. 1971ല്‍ മീന എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധായിക അരങ്ങേറ്റം. മലയാള സിനിമയിലെ ആദ്യവനിത സംവിധായികയെന്ന റെക്കോര്‍ഡും വിജയ നിര്‍മലയുടെ പേരിലാണ്.
റീസണ്‍ കേരള രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും
ഹിന്ദുത്വ തീവ്രവാദം ചര്‍ച്ച ചെയ്യുന്ന ആനന്ദ് പട്‌വര്‍ദ്ധന്‍റെ ഡ്യോകുമെന്‍ററി ‘റീസണ്‍’ കേരള രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. ഹൈക്കോടതിയാണ് പ്രദര്‍ശനാനുമതി നല്‍കിയത്. കേന്ദ്രം ചിത്രത്തിന് അനുമതി നിഷേധിച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങളുണ്ടെങ്കിൽ പൊലിസ് ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. റീസണ്‍ പ്രദര്‍ശനാനുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ആനന്ദ് പട്‍വര്‍ധന്‍ പറഞ്ഞു. സിനിമാ വിലക്ക് അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നും പട്‍വര്‍ധന്‍ പറഞ്ഞു.
ജതിൻ രാംദാസിന്റെ തകര്‍പ്പന്‍ പ്രസംഗം, ആ രംഗം ചിത്രീകരിച്ചതിങ്ങനെ…
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ ശ്രദ്ധേയ രംഗങ്ങളിലൊന്നായിരുന്നു ടൊവീനോ അവതരിപ്പിച്ച ജിതിന്‍ രാംദാസ് എന്ന രാഷ്ട്രീയക്കാരന്‍റെ പ്രസംഗം. ഇതിന്‍റെ മേക്കിങ് വീഡിയോ ആണ് ഇപ്പോള്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഏറെ കയ്യടി നേടിയ രംഗങ്ങളിലൊന്നായിരുന്നു ഇത്. എന്നാല്‍ ചിത്രത്തിലേത് പോലെ വലിയ ആള്‍ക്കൂട്ടമൊന്നും ചിത്രീകരണ വേളയില്‍ ഉപയോഗിച്ചിട്ടില്ല.
‘പൊട്ടിച്ചിതറി കിടന്നിടത്തു നിന്നും പൊട്ടി മുളച്ച് വൻ വൃക്ഷമായി മാറിയ മനുഷ്യാ…’ ഇന്ദ്രന്‍സിനെ പ്രകീര്‍ത്തിച്ച് ബിനീഷ് കൊടിയേരി
ഇരുപത്തിരണ്ടാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഡോ. ബിജുവിന്‍റെ വെയില്‍മരങ്ങള്‍ അര്‍ഹത നേടി. ഈ നേട്ടത്തില്‍ ഇന്ദ്രന്‍സിനെ പ്രകീര്‍ത്തിച്ച് ബിനീഷ് കൊടിയേരി. അവഗണിച്ചു മാറ്റിനിര്‍ത്തിയ ആളുകള്‍ തന്നെ ഒരുനാള്‍ നമ്മെ കൂടെ നിര്‍ത്തുമെന്ന് ജീവിതം കൊണ്ട് കാണിച്ചുതന്ന വ്യക്തിത്വമാണ് ഇന്ദ്രന്‍സിന്റേതെന്ന് ബിനീഷ് പറഞ്ഞു. അതേസമയം, ബിനീഷിന്റെ പോസ്റ്റിന് താഴെ ബിനോയ് കേസുമായി ബന്ധപ്പെട്ട കമന്റുകള്‍ നിറയുകയാണ്. ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി ഡോ ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ ഔട്ട് […]
‘സ്റ്റൈല്‍ കുട്ടി മന്നന്‍’; രജനിയെ അനുകരിച്ച് ചെറുമകന്‍-ഫോട്ടോ വൈറല്‍
സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ മാസ്റ്റര്‍ സ്റ്റൈയിലിനെ അനുകരിച്ച് താരത്തിന്റെ ചെറുമകന്‍. കൈകള്‍ പിന്നിലേക്ക് കെട്ടിയുള്ള ശക്തമായ രജനിയുടെ പോസ് ആരാധകര്‍ക്ക് ഹൃദ്യസ്ഥമാണ്. ആ നില്‍പ്പിന്റെ അനുകരണം തന്നെയാണ് ചെറുമകന്‍ അനുകരിച്ചിരിക്കുന്നത് എന്ന് പറഞ്ഞ് ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് ട്വിറ്ററില്‍.
പ്രീഡിഗ്രി സെക്കന്‍റ് ഇയര്‍ തോറ്റു ജീവിതം വരെ പണയം വച്ച് സിനിമയ്ക്ക് പോയ ആളാണ് താനെന്ന് മമ്മൂട്ടി
മലയാള സിനിമയെ ലേക ചലച്ചിത്ര ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നതില്‍ കൃത്യമായ പങ്കു വഹിച്ച നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. സിനിമയെന്നാല്‍ തനിക്ക് ഭ്രന്താണെന്നാണ് മമ്മൂട്ടി പണ്ടും പല തവണ പറഞ്ഞിരുന്നു. സിനിമ എന്ന വികാരം തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് വീണ്ടും ഒരു തവണ കൂടി പ്രേക്ഷകരോട് പറയുകയാണ് മെഗാസ്റ്റാര്‍. ”സിനിമ കാണാന്‍ പോയതിന്‍റെ പേരില്‍ ഒരുപാട് വഴക്കു കേട്ടിട്ടുണ്ട്. സിനിമ കാണാന്‍ പോയ കാരണം പള്ളിക്കൂടത്തില്‍ ഒരു വര്‍ഷം നഷ്ടപ്പെടുത്തി. പ്രീഡിഗ്രി സെക്കന്‍റ് ഇയര്‍ തോറ്റു ജീവിതം വരെ പണയംവച്ച് […]












