സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന്‍. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവയ്ക്കാറുണ്ട്. താരം ഫേസ്ബുക്കില്‍ പങ്കുവച്ച ഭാര്യ പ്രിയയുടേയും മകന്റെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ പ്രിയയുടെ നെഞ്ചോട് ചേര്‍ന്നിരിക്കുകയാണ് ഇസഹാഖ്. ‘ആവളുടെ മുഖത്തെ ആ ചിരി വിലമതിക്കാനാവാത്തതാണ്. ഇസയുടെ തുടിപ്പും ഹൃദയമിടിപ്പും അവളറിയുന്നത് കാണുമ്ബോള്‍ സന്തോഷം നിറഞ്ഞൊഴുകുന്നു. ഇതുപോലൊരു ചിത്രമെടുക്കാനായി ഒരുപാട് കാത്തിരുന്നതാണ്. കുഞ്ഞിനായി കാത്തിരിക്കുന്ന എല്ലാ ദമ്ബതികള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.’
Entertainment
വഫ പറഞ്ഞത് തെളിവല്ല, പള്‍സര്‍ സുനിയുടെ മൊഴി ഒന്നാന്തരം തെളിവ്; പൊലീസിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി
മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് വേഗത്തില്‍ ജാമ്യം ലഭിച്ച സംഭവത്തില്‍ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. ശ്രീറാം വെങ്കിട്ടരാമനൊപ്പം യാത്ര ചെയ്ത വഫ ഫിറോസും ദൃക്‌സാക്ഷികളും ശ്രീറാം മദ്യപിച്ചുവെന്ന് പറഞ്ഞിട്ടും അത് തെളിവായി സ്വീകരിക്കാത്ത പൊലീസ് പള്‍സര്‍ സുനി ദിലീപ് കുറ്റക്കാരനാണെന്ന് പറഞ്ഞ ഒരൊറ്റ മൊഴിയുടെ അടിസ്ഥാനത്തില്‍ ദിലീപിനെ 84 ദിവസം ജയിലിലിട്ടെന്നും ഇത് ഇരട്ട നീതിയാണെന്നും പറഞ്ഞാണ് ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ രംഗത്തുവന്നത്.
കഷ്ടമായിപ്പോയി, ചന്ദ്രനിലേക്ക് പോകാന്‍ റെഡിയായി ഇരിക്കുകയായിരുന്നു’; ബി.ജെ.പി നേതാവിനെ പരിഹസിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍
ജയ്ശ്രീറാം വിളിച്ചുള്ള രാജ്യത്തെ ആള്‍ക്കൂട്ടക്കൊലകളുടെ പേരില്‍ പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച സംഭവത്തില്‍ അടൂരിനെ ചന്ദ്രനിലേക്ക് അയക്കണമെന്ന ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തില്‍ വീണ്ടും പ്രതികരണവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. വിവാദം അടഞ്ഞ അധ്യായമാണെന്ന് പറഞ്ഞ് ബി.ജെ.പി നേതാവ് ഇന്നലെ രംഗത്തുവന്നതിനെ പരിഹസിച്ചാണ് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തുവന്നിരിക്കുന്നത്. താന്‍ ചന്ദ്രനിലേക്കു പോകാന്‍ റെഡിയായി ടിക്കറ്റും കാത്തിരിക്കുകയായിരുന്നു എന്നാല്‍ ആ അധ്യായം മടക്കിയെന്ന് അവരുടെ തന്നെ നേതാവ് പറഞ്ഞത് കഷ്ടമായിപ്പോയെന്നും അടൂര്‍ പറഞ്ഞു. ‘അമ്പിളിമാമനോട് കുഞ്ഞുനാള്‍ മുതല്‍ക്കെ വൈകാരിക […]
” സാറേ… ഞാൻ ഇന്ദ്രൻസാണേ…; ഒരു തുടക്കക്കാരനെ ഞെട്ടിച്ച പച്ചയായ മനുഷ്യന്‍
സിനിമാക്കാര്‍ ജാഡക്കാരാണോ ? ആണെന്നായിരിക്കും മിക്കവരുടെയും ഉത്തരം. എന്നാല്‍ ഇന്ദ്രന്‍സ് എന്ന മനുഷ്യന്‍ ഇതിന് അപവാദമാണ്. വന്ന വഴി മറക്കാത്ത, വേര്‍തിരിവുകളില്ലാത്ത, എളിമയുള്ള പച്ചയായ മനുഷ്യന്‍. ദേശീയ ശ്രദ്ധയാകര്‍ഷിച്ച, സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങള്‍ തേടി എത്തിയിട്ടും എളിമയോടെ നിലകൊള്ളുന്ന താരം. പലരും ഇക്കാര്യം പലപ്പോഴായി പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ, സണ്ണി വെയ്‍ന്‍ നായകന്‍ ആകുന്ന അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിന്റെ കഥയെഴുതിയ ജിഷ്ണു എസ് രമേശും ഇന്ദ്രന്‍സിനെ കുറിച്ച് പറയുന്നത് ഇതേ കാര്യം തന്നെയാണ്. ജിഷ്ണുവിന്റെ […]
എനിക്ക് ഏറ്റവും അസൂയയും ദേഷ്യവുമുള്ള ഐറ്റം; സൗബിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ
കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ ആരാധകരുടെ ഇഷ്ടതാരമായി മാറിയ നടന്‍ സൗബിന്‍ ഷാഹിര്‍. കോമഡി റോളുകളിലും ക്യാരക്ടര്‍ വേഷങ്ങളിലും ഒരു പോലെ തിളങ്ങാന്‍ തനിക്ക് സാധിക്കുമെന്ന് സൌബിന്‍ തെളിയിച്ചു കഴിഞ്ഞു. താരം നായകനായി എത്തുന്ന ചിത്രമാണ് അമ്പിളി. ചിത്രത്തിന്റെ പോസ്റ്ററും ടീസറും ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. അമ്പിളിയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നിരുന്നു. ചടങ്ങില്‍ കുഞ്ചാക്കോ ബോബന്‍ സൌബിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തനിക്ക് ഏറ്റവും അസൂയയും ദേഷ്യവുമുള്ള ഐറ്റമാണ് […]
മോഹന്‍ രാജ് കീരിക്കാടന്‍ ജോസായ കഥ
മലയാളികള്‍ ഇന്നും ഏറെ അഭിമാനത്തോടെ എടുത്തു പറയുന്ന ചിത്രമാണ് കിരീടം. ലോഹിതദാസ്- സിബി മലയില്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ സേതുവിനേയും കീരിക്കാടന്‍ ജോസിനേയും പ്രേക്ഷകര്‍ അത്ര പെട്ടൊന്ന് മറക്കാന്‍ വഴിയില്ല. മോഹന്‍ലാലിന്‍റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് സേതുമാധവന്‍. നായകനൊപ്പം തന്നെ കീരിക്കാടന്‍ ജേസിന്‍റെ വില്ലന്‍ കഥാപാത്രവും പ്രേക്ഷകരെ അമ്പരപ്പിച്ച് കളഞ്ഞു. കിരീടത്തിന്‍റെ പിറവിയ്ക്ക് പിന്നില്‍ പ്രേക്ഷര്‍ അറിയാത്ത ഒട്ടനവധി കഥകളുണ്ടെന്നാണ് ചിത്രത്തിന്‍റെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയായ ദിനേശ് പണിക്കര്‍ പറയുന്നത്. ചിത്രത്തിലെ വില്ലന്‍റെ പിറവിയെക്കുറിച്ചും […]
“ശൂ.. ശൂ അതിവിടെയല്ല” ആരാധകനോട് ടൊവിനൊ പറഞ്ഞു
കൂളിംങ് ഗ്ലാസ് ചോദിച്ച ആരാധകന് അത് വീട്ടിലെത്തിച്ചു കൊടുത്ത ഉണ്ണി മുകുന്ദന്‍റെ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് ചുവട് പിടിച്ച് നടന്‍ ടൊവിനോ തോമസിന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴേ സമാനമായൊരു ചോദ്യം ഒരു ആരാധകന്‍ ചോദിച്ചു. ഇങ്ങള് ആ കണ്ണട തരോ’ എന്ന ആരാധകന്‍റെ ചോദ്യം എന്നാല്‍ പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലൊരു മറുപടിയായിരുന്നു ടൊവിനോ അതിന് നല്‍കിയത്. ”ശൂ, ശൂ, ആള് മാറി, അതിവിടെയല്ല” എന്നായിരുന്നു ടൊവിനോയുടെ മറുപടി. സംഗതി അവിടെ […]
തിലകനില്‍ കണ്ട പ്രതിഭ ചെമ്പനില്‍ കണ്ടെന്ന് ജോഷി
നാല് വർഷത്തെ ഇടവേളക്ക് ശേഷം ഒരു ജോഷി ചിത്രം തീയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ജോജു ജോർജ്, ചെമ്പൻ വിനോദ്, നെെല ഉഷ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പൊറിഞ്ചു മറിയം ജോസിലെ തന്റെ നായകൻമാരെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകൻ ജോഷി. തിലകനിൽ താൻ കണ്ട പ്രതിഭ ചെമ്പൻ വിനോദ് ജോസിൽ കണ്ടതായാണ് ജോഷി പറഞ്ഞത്. നല്ല പോലെ ബോധ്യം വന്ന ചിത്രത്തിലേ ചെമ്പൻ വിനോദ് അഭിനയിക്കൂ. നല്ലൊരു നടന്റെ ലക്ഷണമാണെന്നും ജോഷി പറഞ്ഞു. വളരെ വലിയ […]
അതിയായ മോഹം, ആത്മാര്‍ത്ഥത, ഭാഗ്യം ഇത് മൂന്നും ഒരുമിച്ചു സംഭവിച്ച അതുല്യ പ്രതിഭ; തണ്ണീര്‍മത്തനിലെ ജെയ്സനെ അഭിനന്ദിച്ച് അജു വര്‍ഗീസ്
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ പ്രേക്ഷകരുടെ മുഴുവന്‍ ഇഷ്ടം നേടി നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ ജെയ്സന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാത്യുവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് തണ്ണീര്‍മത്തന്റെ ഹൈലൈറ്റ്. കുമ്പളങ്ങി നൈറ്റ്സിലെ ഫ്രാങ്കിയായി വന്ന് അരങ്ങേറ്റം ഗംഭീരമാക്കിയ തന്റെ രണ്ടാമത്തെ ചിത്രത്തിലും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. ഇപ്പോള്‍ മാത്യുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. അതിയായ മോഹം, ആത്മാര്‍ത്ഥത, ഭാഗ്യം ഇത് മൂന്നും ഒരുമിച്ചു സംഭവിച്ച അതുല്യ പ്രതിഭയാണ് മാത്യുവെന്ന് അജു ഫേസ്ബുക്കില്‍ കുറിച്ചു. […]
തനിക്ക് ഇളയ സൂപ്പര്‍സ്റ്റാര്‍ പട്ടം വേണ്ടെന്ന് ധനുഷ്
ഇളയ സുപ്പര്‍സ്റ്റാര്‍ പട്ടം തനിക്ക് വേണ്ടെന്ന് നടന്‍ ധനുഷ്. താരത്തിന്‍റെ പുതിയ ചിത്രമായ പട്ടയുടെ ടൈറ്റില്‍ പുറത്തു വന്നതിന് പിന്നാലെയാണ് ധനുഷിന് മേല്‍ ഇളയ സൂപ്പര്‍സ്റ്റാര്‍ പട്ടം ചാര്‍ത്തപ്പെട്ടത്. എന്നാല്‍ ആ വിളിയേക്കാള്‍ തന്നെ പേര് വിളിക്കുന്നതാണ് ഇഷ്ടമെന്ന് ധനുഷ് പറഞ്ഞു. ആരാധകര്‍ സംഘടിപ്പിച്ച പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു ധനുഷ് ഇക്കാര്യം പറഞ്ഞത്. “രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കള്‍ എല്ലാം ധനുഷിനെ വച്ച് സിനിമ നിര്‍മ്മിക്കാന്‍ താത്പര്യപ്പെടുന്നുണ്ട്. ഏത് കഥാപാത്രത്തെയും ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് സാധിക്കുന്നത് കൊണ്ടാണത്. അധികം വൈകാതെ […]












