ഓണത്തിന് ഒന്നര ലക്ഷം രൂപയുടെ ബൈക്ക് ജിം മാസ്റ്റര്‍ക്ക് സമ്മാനമായി നല്‍കി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് മലയാളത്തിന്‍റെ മസിലളിയന്‍ ഉണ്ണി മുകുന്ദന്‍. യമഹ ആര്‍ 15 ആണ് ഉണ്ണി മാസ്റ്റര്‍ക്ക് നല്‍കിയത്. ഉണ്ണിയുടെ ജിം പരിശീലകനായ ജോണ്‍സനാണ് ബൈക്ക് സമ്മാനമായി നല്‍കിയത്. അപ്രതിക്ഷിതമായി ലഭിച്ച സമ്മാനമാണെന്നും ബൈക്ക് വളരെയധികം ഇഷ്ടപ്പെട്ടുവെന്നും പറഞ്ഞറിയിക്കാനാവാത്തത്ര സന്തോഷമുണ്ടെന്നും ജോണ്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. ബൈക്ക് ഇഷ്ടപ്പെടുമോയെന്ന് ഉറപ്പില്ലായിരുന്നു. ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതില്‍ സന്തോഷം. മാമാങ്കം എന്ന സിനിമയ്ക്ക് മുന്നോടിയായി ഒരു സഹോദരന്റെ സ്ഥാനത്തുനിന്നാണ് നിങ്ങള്‍ എനിക്ക് […]
Entertainment
മലയാളത്തിന്‍റെ കെടാവിളക്കാണ് മമ്മൂട്ടിയെന്ന് എം.ടി
മലയാളം എന്നും കാത്തു സുക്ഷിക്കുന്ന കെടാവിളക്കാണ് മമ്മൂട്ടിയെന്ന് എം.ടി വാസുദേവന്‍ നായര്‍. മറ്റു ഭാഷകള്‍ക്ക് കടമായി കൊടുത്താലും തിരിച്ചു വാങ്ങി മലയാളം എന്നും കൊടാതെ സുക്ഷിക്കും. പി.വി സാമി സ്മാരക ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ പുരസ്‌കാരം മമ്മൂട്ടിക്ക് സമ്മാനിക്കവെയാണ് എം.ടി ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിയോട് തനിക്ക് സ്‌നേഹവും ആരാധനയുമാണ്. അദ്ദേഹത്തിന് അവാര്‍ഡ് നല്‍കാന്‍ തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും എം.ടി പറഞ്ഞു. വികാരഭരിതനായി സംസാരിച്ച എംടി പ്രസംഗശേഷം മമ്മൂട്ടിയെ ആലിംഗനം ചെയ്തു. അതേസമയം എംടി തനിക്ക് ഗുരുതുല്യനാണെന്ന് […]
‘എന്നെ പലരും പറ്റിച്ചിട്ടുണ്ട്’: ധനുഷിന്‍റെ പരാമര്‍ശം വിവാദത്തില്‍, പിന്തുണയുമായി ആരാധകര്‍
പുതിയ ചിത്രം അസുരന്റെ ഓഡിയോ ലോഞ്ചിനിടെ ധനുഷ് നടത്തിയ പ്രസംഗം വിവാദത്തില്‍. ചുരുക്കം നിര്‍മ്മാതാക്കളേ മുഴുവന്‍ പ്രതിഫലവും നല്‍കുന്നുള്ളൂവെന്നും പലരും കബളിപ്പിച്ചിട്ടുണ്ടെന്നുമാണ് ധനുഷ് പറഞ്ഞത്. പിന്നാലെ വിയോജിപ്പുമായി നിര്‍മാതാക്കള്‍ രംഗത്തെത്തി. “തമിഴ് നിര്‍മാതാക്കളില്‍ നിന്ന് പ്രതിഫലം കിട്ടുകയെന്നത് ഇന്നത്തെ കാലത്ത് എളുപ്പമല്ല. പ്രതിഫലം വാങ്ങിയെടുക്കുക എന്നത് തന്നെ ഒരു പണിയാണ്. തന്‍റെ വ്യക്തിപരമായ അനുഭവത്തില്‍ പലരും പറ്റിച്ചിട്ടുണ്ട്. എന്നാല്‍ അസുരന്‍റെ നിര്‍മാതാവ് ഷൂട്ടിങ് തുടങ്ങും മുന്‍പ് തന്നെ പ്രതിഫലം തന്നു”- ധനുഷ് വ്യക്തമാക്കി. പിന്നാലെ ധനുഷിനെതിരെ പ്രശസ്ത […]
നായികയായും നിര്‍മാതാവായും മഞ്ജു; ‘കയറ്റം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
റോട്ടർഡാം ചലച്ചിത്രമേളയിൽ ടൈഗർ പുരസ്കാരം നേടിയ എസ്. ദുർഗ്ഗക്കും വെനീസ് മേളയിൽ മത്സരവിഭാഗത്തിൽ ഇടം പിടിച്ച ചോലക്കും ശേഷം സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന കയറ്റം (അഹർ) സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അപകടം നിറഞ്ഞ ഹിമാലയൻ മലനിരകളിലൂടെയുള്ള ട്രെക്കിംഗ് പ്രമേയമായ ചിത്രത്തിൽ മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോസഫ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കൽ, രതീഷ് […]
മാപ്പിളപാട്ട് വിനീത് ശ്രീനിവാസൻ പാടിയാൽ മൊഞ്ച് ഇച്ചിരി കൂടും
‘’മൊഹബത്തിൻ പുതുനിലവാകെ പൂത്ത പനിമലരുകൾ പോലെ.. ഖൽബിലൊളി വിരിയണതാരേ നീലമിഴി എഴുതിയ പെണ്ണെ..’’ ഒപ്പനയെന്ന ഹ്രസ്വചിത്രത്തിലെ ഈ പാട്ടിനെ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു… വിനീത് ശ്രീനിവാസനാണ് പാട്ട് പാടിയിരിക്കുന്നത്. മലബാറിന്‍റെ പശ്ചാത്തലത്തിൽ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് ഒപ്പന. മലബാറിലെ ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. സോംഗിന്‍റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. റ്റിറ്റൊ പി തങ്കച്ചനാണ് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം ജോയൽ ജോൺസ്. വിനീത് ശ്രീനിവാസന്‍റെ തന്‍റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഗാനം […]
ഞാനന്നേ പറഞ്ഞില്ലേ ലാലേട്ടന് ഈ പാട്ടിന് അവാര്‍ഡ് കിട്ടുമെന്ന്: ശ്രീകുമാര്‍ മേനോന്‍
‘ഞാനന്നേ പറഞ്ഞില്ലേ ലാലേട്ടന് ഈ പാട്ടിന് അവാര്‍ഡ് കിട്ടുമെന്ന്’ ഈ വര്‍ഷത്തെ മികച്ച സെലിബ്രിറ്റി സിങ്ങറിനുള്ള റെഡ് എഫ്.എം അവാര്‍ഡ് നേടിയപ്പോള്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞതിങ്ങനെയാണ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഭിനന്ദനങ്ങൾ ലാലേട്ടാ… ഞാനന്നേ പറഞ്ഞതല്ലേ ഈ പാട്ടിന് ലാലേട്ടന് അവാർഡ് കിട്ടുമെന്ന്. അതിലാദ്യത്തേത് റെഡ് എഫ്എമ്മിന്‍റേതായി ഞാൻ ലാലേട്ടനെക്കാളും സന്തോഷിക്കുന്നു. വരികളെഴുതിയ പ്രഭാവർമ്മ സാറിനോടും സംഗീതം നൽകിയ എം.ജയചന്ദ്രനോടുമൊപ്പം സന്തോഷം പങ്കുവെയ്ക്കുന്നു…ഞാനിപ്പോഴുമോർക്കുന്നു, ലാലേട്ടൻ ഏറ്റവും ആസ്വദിച്ച് പടിയ പാട്ടാണിത്. ലാലേട്ടൻ പാടിയ പാട്ടുകളിൽ […]
32 വര്‍ഷങ്ങള്‍ക്കു മുമ്പും അയാള്‍ ഫ്രീക്കനായിരുന്നു; ലാലിന്‍റെ വിവാഹ ചിത്രങ്ങള്‍ കാണാം
സംവിധായകനായും നടനായുമെല്ലാം മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ലാല്‍. ഇടക്കുവെച്ച് ചുവടുമാറ്റി അഭിനയത്തിലേക്ക് തിരിഞ്ഞപ്പോഴും ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ലാല്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. രൂപത്തിലും ഭാവത്തിലുമെല്ലാം ജീവിതത്തിലും ലാല്‍ പ്രേക്ഷകരോട് അടുത്തു നിന്നു. ഇപ്പോഴിതാ 32 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള തന്‍റെ വിവാഹ ചിത്രങ്ങള്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. മിന്നുകെട്ട് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങിവരുമ്പോഴുള്ള ചിത്രമാണ് ലാൽ ഷെയർ ചെയ്തത്. വിവാഹ വേഷമണിഞ്ഞ് നവവധുവിനൊപ്പം നില്‍ക്കുന്ന ആ താടിയുള്ള ചെറുപ്പക്കാരനെ ഏറെ കൌതുകത്തേടെയാണ് ആരാധകര്‍ കണ്ടത്. പിന്നീട് […]
രഹസ്യ ഐഡി കാര്‍ഡ് കൊണ്ടുനടന്നിരുന്നു; മമ്മൂട്ടിയെ അനുകരിക്കാന്‍ ശ്രമിച്ചതിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍
ഒരിക്കല്‍ മലയാള സിനിമയില്‍ റൊമാന്റിക് ഹീറോ ആയിരുന്ന കുഞ്ചാക്കോ ബോബന്‍ ഇന്ന് വ്യത്യസ്തമായ വേഷങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഏറ്റവും ഒടുവിലായി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അഞ്ചാം പാതിര എന്ന ക്രൈം ത്രില്ലറിലാണ് മലയാളികളുടെ ചാക്കോച്ചന്‍ അഭിനയിക്കുന്നത്. ക്രൈം ത്രില്ലറുകള്‍ തനിക്ക് ഏറെ പ്രിയമാണെന്ന് കുഞ്ചാക്കോ പറയുന്നു. “ഒരു സിബിഐ ഡയറി കുറിപ്പ് പുറത്തിറങ്ങിയ കാലത്ത് ഞാന്‍ മമ്മുക്കയെ അനുകരിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. വീട്ടില്‍ ഞാന്‍ അദ്ദേഹത്തെപ്പോലെ കാവി മുണ്ടൊക്കെ ഉടുത്ത് നടക്കും. സിനിമയിലെന്നപോലെ, എന്റെ സ്‌കൂള്‍ യൂണിഫോമിന്റെ […]
വിനീതിനെ നായകനാക്കി സിനിമ തല്‍ക്കാലം ചെയ്യുന്നില്ല, വാര്‍ത്ത തെറ്റ്: ദിലീഷ് പോത്തന്‍
വിനീത് ശ്രീനിവാസനെ നായകനാക്കി താന്‍ സിനിമ ചെയ്യുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് ദിലീഷ് പോത്തന്‍. വിനീതിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തങ്കം എന്ന ചിത്രം നവംബറില്‍ റിലീസ് ചെയ്യുമെന്നായിരുന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അത്തരമൊരു ഉദ്യമമം തല്‍ക്കാലം ഇപ്പോള്‍ ഇല്ലെന്നും വാര്‍ത്ത തെറ്റാണെന്നും ദിലീഷ് പോത്തന്‍ വ്യക്തമാക്കി. ശ്യാം പുഷ്‌കരന്‍റെ തിരക്കഥയില്‍ ഷഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്ന് […]
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്നവരുടെ പട്ടികയില്‍ അക്ഷയ് കുമാറും
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്നവരുടെ പട്ടികയില്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാറും. ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച പട്ടികയില്‍ അക്ഷയ് കുമാര്‍ നാലാം സ്ഥാനത്താണ്. ജൂണ്‍ 2018 വരെയുള്ള കണക്കുകള്‍ പ്രകാരം 466 കോടി രൂപയാണ് അക്ഷയ് കുമാര്‍ പ്രതിഫലമായി കൈപ്പറ്റിയിരിക്കുന്നത്. ഹോളിവുഡ് നടന്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍(റോക്ക്) ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 640 കോടി രൂപയാണ് അദ്ദേഹം പ്രതിഫലം വാങ്ങിയത്. പട്ടികയില്‍ ഇടം കണ്ടെത്തിയ ആദ്യ പത്ത് പേരിലെ ഏക ബോളിവുഡ് നടനാണ് അക്ഷയ് കുമാര്‍. […]












