Entertainment

ലിജോമോള്‍ ഇനി തമിഴകത്തിലും; ആദ്യ സിനിമയില്‍ സിദ്ധാര്‍ത്ഥിന്‍റെ നായിക

മഹേഷിന്റെ പ്രതികാരത്തിലൂടെയും, കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെയുമെല്ലാം മലയാളിയുടെ മനസ്സ് കീഴടക്കിയ അയല്‍പക്കത്തെ പെണ്‍കുട്ടിയെ ആരും മറന്നിട്ടുണ്ടാകില്ല. സോണിയയായും കനിമോളായുമൊക്കെ നാടന്‍ വേഷപ്പകര്‍ച്ചയുമായെത്തി നമ്മളെ ചിരിപ്പിച്ച ലിജോ മോള്‍ ഇനി തമിഴ് ബിഗ് സ്ക്രീനിലും ‘സിവപ്പ് മഞ്ഞള്‍ പച്ചൈ’ എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലൂടെയാണ് പ്രേക്ഷകരെ പിന്നെയും അത്ഭുതപ്പെടുത്തി ലിജോ മോള്‍ കൈയ്യടി നേടിയത്. ചിത്രത്തിലെ ഗാനത്തിന് ലഭിച്ച മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലിജോ മോളെ പിന്നെയും താരമാക്കിയത്. സിദ്ധാര്‍ത്ഥിന്‍റെ നായികയായെത്തിയാണ് തമിഴിലെ അരങ്ങേറ്റം ലിജോ മോള്‍ ഗംഭീരമാക്കിയത്.

Entertainment

സത്താറിക്കയ്ക്ക്‌ കണ്ണീരുമ്മ; പ്രിയ നടനെക്കുറിച്ചുള്ള ഓര്‍മകളുമായി സുഭാഷ് ചന്ദ്രന്‍

അന്തരിച്ച നടന്‍ സത്താറിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍. 2017ല്‍ തന്റെ വീട്ടിലെത്തിയ സത്താറിനെക്കുറിച്ചുള്ള ഓര്‍മകളാണ് അദ്ദേഹം പങ്കുവച്ചത്. മികച്ച നടന്‍ മാത്രമല്ല, നല്ലൊരു വായനക്കാരന്‍ കൂടിയായിരുന്നു സത്താറെന്ന് സുഭാഷ് ചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സുഭാഷ് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് സത്താറിക്കയ്ക്ക്‌ കണ്ണീരുമ്മ! 2017 നവംബറിലെ പോസ്റ്റ്‌ ഒരിക്കൽക്കൂടി ഓർക്കട്ടെ: രണ്ട്‌ മനുഷ്യർ ഇന്ന്, ഞായറാഴ്ച്ച, അവിചാരിതമായി രണ്ട്‌ അതിഥികൾ എന്റെ ‘ഭൂമി’യിൽ വന്നു.ആദ്യം വന്നത്‌ പഴയ കാലത്തെ നായകനടൻ സത്താർ ആയിരുന്നു. ജയൻ […]

Entertainment

‘എതിര്‍ക്കേണ്ടത് ഗോഡ്സയേ അല്ല, അതിന് പിന്നിലുള്ള ആശയത്തെ’

മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്സയെയല്ല, അതിന് പിറകിലുള്ള ശക്തികളെയാണ് എതിര്‍ക്കേണ്ടതെന്ന് നടന്‍ സൂര്യ. ഗോഡ്സയെ അല്ല, മഹാത്മാ ഗാന്ധിയെ വെടിവെച്ച തോക്കാണ് കഷ്ണങ്ങളാക്കി നുറുക്കേണ്ടത് എന്ന, വിഖ്യാതനായ തമിഴ് സാമൂഹ്യ നേതാവ് പെരിയാര്‍ രാമസ്വാമിയുടെ വാക്കുകളെ ഉദ്ധരിച്ചായിരുന്നു സൂര്യയുടെ പരാമര്‍ശം. ഒരു സംഭവം നടക്കുമ്പോള്‍ അതിന് പിന്നിലെ ആശയങ്ങളാണ് മനസിലാക്കേണ്ടതെന്നും സൂര്യ പറഞ്ഞു. മോഹന്‍ലാലുമൊന്നിച്ചുള്ള പുതിയ ചിത്രം കാപ്പാന്റെ ഗാനങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു സൂര്യയുടെ പ്രതികരണം.

Entertainment Movies

ഹോര്‍ഡിങ്ങുകള്‍ ഒഴിവാക്കി മമ്മൂട്ടി, തമിഴിലും ഫ്ലക്സ് വേണ്ടെന്ന് താരങ്ങള്‍

രമേഷ് പിഷാരടി സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിക്കുന്ന ഗാനഗന്ധര്‍വന്‍ എന്ന സിനിമയുടെ പ്രചരണത്തിന് ഫ്ലക്സ് ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കുകയില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍. തമിഴ്നാട്ടില്‍ ഫ്ലക്സ്ബോര്‍ഡ് പൊട്ടി വീണ് യുവതി മരിച്ച സംഭവമാണ് ഇങ്ങനെയൊരു തീരുമാനമെടക്കാന്‍ കാരണമെന്നും സംവിധായകന്‍ രമേഷ് പിഷാരടിയും നിര്‍മാതാവ് ആന്റോ ജോസഫും പറഞ്ഞു. സിനിമയുടെ പ്രചാരണത്തിന് പോസ്റ്ററുകള്‍ മാത്രമേ ഉപയോഗിക്കൂവെന്നും രമേഷ് പിഷാരടി പറഞ്ഞു. ബിഗ് ബജറ്റ് സിനിമകള്‍ക്ക് സാധാരണയായി നൂറ്റമ്പതിന് മുകളില്‍ ഫ്ലക്സ് ഹോര്‍ഡിങ്ങുകളാണ് സംസ്ഥാനത്ത് ഉപയോഗിക്കാറ്. അതെ സമയം തമിഴ് താരങ്ങളും ഫ്ലക്സ് […]

Entertainment Movies

മനുഷ്യ കമ്പ്യൂട്ടര്‍ ശകുന്തളാ ദേവിയായി വിദ്യാ ബാലന്‍; ഫസ്റ്റ് ലുക്ക് പുറത്ത്

പ്രശസ്ത ഗണിതശാസ്ത്രജ്ഞ ശകുന്തളാ ദേവിയുടെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വിദ്യാ ബാലനാണ് പോസ്റ്റര്‍ പങ്കുവെച്ചത്. അസാമാന്യ കഴിവോടെ ഗണിത ലോകത്തില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച പ്രതിഭയാണ് ശകുന്തളാ ദേവി. വെള്ളിത്തിരയില്‍ ശകുന്തളാ ദേവിയുടെ കഥ പറയാന്‍ തയ്യാറെടുക്കുകയാണ് വിദ്യാ ബാലന്‍. ശകുന്തളാ ദേവിയുടെ തന്നെ പേരില്‍ ഒരുക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ വിദ്യാ ബാലന്‍ ട്വിറ്ററില്‍ പങ്കുവെച്ചു. വേഷം ചെയ്യാന്‍ സാധിച്ചതിലെ സന്തോഷവും വിദ്യാ ബാലന്‍ ശകുന്തള ദേവി എന്ന ഹാഷ്ടാഗോടെ ട്വിറ്ററില്‍ […]

Entertainment

ഫ്ലക്സ് വീണ് യുവതി മരിച്ച സംഭവം; സിനിമാ പ്രചരണത്തിന് ഫ്ലക്സ് ഹോര്‍ഡിങ്ങുകള്‍ ഒഴിവാക്കി മമ്മൂട്ടി, തമിഴിലും ഫ്ലക്സ് വേണ്ടെന്ന് താരങ്ങള്‍

രമേഷ് പിഷാരടി സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിക്കുന്ന ഗാനഗന്ധര്‍വന്‍ എന്ന സിനിമയുടെ പ്രചരണത്തിന് ഫ്ലക്സ് ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കുകയില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍. തമിഴ്നാട്ടില്‍ ഫ്ലക്സ്ബോര്‍ഡ് പൊട്ടി വീണ് യുവതി മരിച്ച സംഭവമാണ് ഇങ്ങനെയൊരു തീരുമാനമെടക്കാന്‍ കാരണമെന്നും സംവിധായകന്‍ രമേഷ് പിഷാരടിയും നിര്‍മാതാവ് ആന്റോ ജോസഫും പറഞ്ഞു. സിനിമയുടെ പ്രചാരണത്തിന് പോസ്റ്ററുകള്‍ മാത്രമേ ഉപയോഗിക്കൂവെന്നും രമേഷ് പിഷാരടി പറഞ്ഞു. ബിഗ് ബജറ്റ് സിനിമകള്‍ക്ക് സാധാരണയായി നൂറ്റമ്പതിന് മുകളില്‍ ഫ്ലക്സ് ഹോര്‍ഡിങ്ങുകളാണ് സംസ്ഥാനത്ത് ഉപയോഗിക്കാറ്.

Entertainment Movies

ഇത് വ്യാജ വാര്‍ത്തയാണ്, വെറുതെ പറഞ്ഞ് പ്രചരിപ്പിക്കാന്‍ വേണ്ടി വാര്‍ത്തയുണ്ടാക്കരുത്

തമിഴില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം വാനുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഡി.ക്യൂ ഓണ്‍ലൈന്‍ പ്രമോഷന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും സിനിമയെ സംബന്ധിച്ച വന്ന അറിയിപ്പ് തെറ്റാണെന്ന് പറഞ്ഞാണ് നടന്‍ ദുല്‍ഖര്‍ ട്വിറ്ററിലൂടെ രംഗത്തുവന്നത്. ‘ദുല്‍ഖര്‍ നായകനാകുന്ന തമിഴ് ചിത്രം വാന്‍ പുതിയ പ്രൊഡ്ക്ഷന്‍ ബാനറില്‍ ആരംഭിക്കും. സംഗീത സംവിധായകന്‍, അഭിനേതാക്കള്‍ എന്നിവര്‍ക്കും മാറ്റമുണ്ട്. നടി കിയാര അദ്വാനിയാണ് പുതിയ നായിക’- ഇതായിരുന്നു ട്വീറ്റ്. ദുല്‍ഖര്‍ സല്‍മാന്‍ ട്വിറ്ററില്‍ […]

Entertainment Movies

‘സോറി ശക്തിമാന്‍’; ശക്തിമാനോട് ക്ഷമ ചോദിച്ച് സംവിധായകന്‍ ഒമര്‍ ലുലു

ധമാക്ക എന്ന ചിത്രത്തില്‍ ശക്തിമാന്റെ വേഷം ഉപയോഗിക്കുന്നതിനെതിരെ ‘യഥാര്‍ത്ഥ ശക്തമാന്‍’ രംഗത്തു വന്നതോടെ ക്ഷമ ചോദിച്ച് സംവിധായകന്‍ ഒമര്‍ ലുലു. 1997 ല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ശക്തിമാന്‍ എന്ന പരമ്പരയുടെ സംവിധായകനും നടനുമായ മുകേഷ് ഖന്നയാണ് ഒമര്‍ ലുലുവിനെതിരെ രംഗത്ത് വന്നത്. ‘താന്‍ ആത്മാര്‍ത്ഥമായി തന്നെ അങ്ങേക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നു’; ഒമര്‍ ലുലു ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. സൂപ്പര്‍ ഹീറോ റഫറന്‍സുകള്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ സാധാരണയാണെന്നും അത് കൊണ്ട് തന്നെ കോപ്പി റൈറ്റിനെക്കുറിച്ച് […]

Entertainment

ഒമര്‍ ലുലുവിനെതിരെ പരാതിയുമായി ‘ശക്തിമാന്‍’…

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന ചിത്രത്തില്‍ ശക്തിമാന്റെ വേഷത്തില്‍ മുകേഷ് എത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞതോടെ പരാതിയുമായി യഥാര്‍ഥ ‘ശക്തിമാന്‍’ രംഗത്ത്. 1997 ല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ശക്തിമാന്‍ എന്ന പരമ്പരയുടെ സംവിധായകനും നടനുമായ മുകേഷ് ഖന്നയാണ് ഒമര്‍ ലുലുവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പുതിയ സിനിമയില്‍ ‘ശക്തിമാന്റെ’ വേഷം ഉപയോഗിക്കുന്നതിന് എതിരെയാണ് പരാതി. മുകേഷ് ഖന്ന ഫെഫ്ക പ്രസിഡന്റ് രണ്‍ജി പണിക്കര്‍ക്കാണ് പരാതി നല്‍കിയത്. തന്റെ ഭീഷം ഇന്റര്‍നാഷണല്‍ നിര്‍മ്മിച്ച് താന്‍ സംവിധാനം ചെയ്ത് […]

Entertainment

‘സുനിതയുടെ കാത്തിരിപ്പായിരുന്നു ഐസിയുവില്‍ നിന്നും എന്നെ ഇവിടെ വരെ എത്തിച്ചത്’; വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയോട് നന്ദി പറഞ്ഞ് സലിംകുമാര്‍

മലയാളികളുടെ പ്രിയതാരം സലിംകുമാറിന്റെ 23ാം വിവാഹവാര്‍ഷികമാണ് ഇന്ന്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് സെപ്റ്റംബര്‍ 14ന് നടന്ന വിവാഹവും അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും ഓര്‍ത്തെടുത്ത് മനോഹരമായ ഒരു കുറിപ്പാണ് വിവാഹ വാര്‍ഷികദിനത്തില്‍ താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഇതിനൊക്കെ പുറമെ തന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നതിന് ഭാര്യയോട് നന്ദിയും താരം ഫേസ്ബുക്ക് കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സലിംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം, ഈ ദിവസത്തിന് ഇന്നേക്ക് 23 വര്‍ഷങ്ങള്‍ തികയുന്നു. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സെപ്റ്റംബര്‍ 14 നു […]