Entertainment

അന്തരാഷ്ട്ര ചലച്ചിത്രമേളയില്‍ നടന്‍ ജയസൂര്യക്ക് മികച്ച നടനുള്ള പുരസ്കാരം

അന്തരാഷ്ട്ര ചലച്ചിത്രമേളയില്‍ നടന്‍ ജയസൂര്യക്ക് മികച്ച നടനുള്ള പുരസ്കാരം. അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ വെച്ചു നടന്ന പരിപാടിയിലാണ് അവാര്‍ഡ് ലഭിച്ചത്. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് അംഗീകാരം. തെക്കേ ഏഷ്യന്‍ രാജ്യങ്ങളിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പ്രചോദനമാവുക എന്ന ഉദ്ദേശത്തിലാണ് മേള സംഘടിപ്പിച്ചത്. സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രങ്ങള്‍ക്കാണ് മേളയില്‍ മുന്‍തൂക്കം നല്‍കുന്നത്. ഇന്ത്യയില്‍‌ നിന്നും അഞ്ഞൂറോളം ചിത്രങ്ങളാണ് മേളയില്‍ പങ്കെടുത്തത്. പാക്കിസ്ഥാന്‍ ബംഗ്ലാദേശ്, ശ്രീലങ്ക, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും മേളയില്‍ ചിത്രങ്ങളെത്തിയിരുന്നു. തന്‍റെ ഔദ്യോഗിക […]

Entertainment

‘ദുല്‍ഖറിന്റെ കൈ പിടിച്ച് മകള്‍ മറിയം’; മണിയറയിലെ അശോകനിലൂടെ ആദ്യ നിര്‍മാണ ചിത്രം പ്രഖ്യാപിച്ച് താരം

യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്ത് ജേക്കബ് ഗ്രിഗറി നായകനാകുന്ന ‘മണിയറയിലെ അശോകന്‍’ എന്ന ചിത്രമാണ് പ്രഖ്യാപിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. മൂന്ന് നവാഗതരാണ് ചിത്രത്തിലൂടെ മലയാള സിനിമക്ക് ലഭിക്കുന്നതെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. സംവിധായകന്‍ ഷംസു സൈബ, ഛായാഗ്രഹകന്‍ സജാദ് കാക്കു, എഴുത്തുക്കാരായ വിനീത് കൃഷ്ണന്‍, മകേഷ് ബോജി, പുതുമുഖ സംഗീത സംവിധായകന്‍ ശ്രീഹരി കെ നായര്‍, […]

Entertainment

‘’ഈ ബിരിയാണിക്ക് ഇത്ര സ്വാദ് കൂടാന്‍ കാരണം മമ്മൂക്കയുടെ കൈ കൊണ്ട് വിളമ്പിയതുകൊണ്ടാണ്’’

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ഷൈലോക്ക്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഷൈലോക്ക്. ചിത്രത്തിന്റെ ലൊക്കേഷനില്‍ മമ്മൂട്ടി ബിരിയാണ് വിളമ്പുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മമ്മൂട്ടി ബിരിയാണി വിളമ്പുന്നതിന്റെ ചിത്രങ്ങൾ നടൻ ബിബിൻ ജോർജാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ബിബിൻ ജോർജിന്റെ ഫേസ്ബുക്ക് കുറിപ്പ് കഴിച്ചതിൽ വെച്ച് ഏറ്റവും സ്വാദുള്ള ബിരിയാണിയാണ് ഞാൻ ഇന്ന് കഴിച്ചത്. അതിന് ഇത്രയും സ്വാദ് കൂടാനുള്ള കാരണം, അത് […]

Entertainment

ഇനിയെങ്കിലും നെഞ്ച് വിരിച്ച് സ്‌കൂളില്‍പോകാം കുട്ടികള്‍ പറഞ്ഞു; ഗാനഗന്ധര്‍വ്വനിലെ കഥാപാത്രത്തെക്കുറിച്ച് സുരേഷ് കൃഷ്ണ

രമേശ് പിഷാരടി സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ഗാനഗന്ധര്‍വന്‍ തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രത്തില്‍ നടന്‍ സുരേഷ് കൃഷ്ണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്യാമപ്രസാദ് എന്ന ഗായകനെയാണ് സുരേഷ് അവതരിപ്പിച്ചിരിക്കന്നത്. അത്തരത്തിൽ ഒരു കഥാപാത്രം മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ ലഭിച്ചതിൽ വളരെയധികം സന്തോഷത്തിലാണ് താനെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഗാനഗന്ധർവ്വൻ അടക്കം തനിക്ക് പുതുമയാർന്ന കഥാപാത്രങ്ങൾ സമ്മാനിച്ചത് എല്ലാം മമ്മൂട്ടി ചിത്രങ്ങൾ ആണെന്നും അദ്ദേഹം ഓർത്തെടുക്കുന്നു. പഴശ്ശിരാജയിലെ കൈതേരി അമ്പു, കുട്ടി സ്രാങ്കിലെ ലോനി ആശാന്‍ എന്നിവ […]

Association Cultural Entertainment Europe Pravasi Switzerland World

യൂറോപ്പിൽ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഒരുക്കിയ “മസാല കോഫി ” സംഗീതനിശക്ക് സമാപനം ..

മസാല കോഫിക്കും ,വിവിധ രാജ്യങ്ങളിൽ പ്രോഗ്രാമൊരുക്കിയ സംഘടനകൾക്കും സംഘാടകർക്കും ,ആസ്വാദകര്‍ക്കും നന്ദിയോടെ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് . സ്വിറ്റസർലണ്ടിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക ചാരിറ്റി സംഘടനയായ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് മറ്റു സംഘടനകളുടെയും ,സംഘാടകരുടെയും സഹകരണത്തോടെ സെപ്റ്റംബർ ഏഴിന് സൂറിച്ചിൽ തുടക്കമിട്ട മസാല കോഫി മ്യൂസിക് യൂറോപ്പ് ടൂർ ഒമ്പതിലധികം വേദികളിൽ സംഗീതത്തിന്റെ പെരുമഴ പെയ്യിച്ചു സെപ്റ്റംബർ 29 നു അയർലണ്ടിലെ ഡബ്ലിനിൽ അരങ്ങേറിയ ഷോയോടെ യൂറോപ്പ് ടൂറിന് തിരശീല വീണു . മസാല കോഫി ലൈവ് മ്യൂസിക് ഷോ യൂറോപ്പിയൻ  മലയാളികളില്‍ […]

Entertainment

വിമര്‍ശകര്‍ക്കുള്ള മറുപടി വര്‍ക്കൌട്ടുമായി; മോഹന്‍ലാലിന്‍റെ വീഡിയോ വൈറല്‍

മോഹന്‍ലാല്‍ മരക്കാര്‍ ലുക്കില്‍ എത്തുന്ന പുതിയ സിനിമയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ബോഡി ഷേമിംഗിനിരയായിരുന്നു. സിനിമയുടെ ലൊക്കേഷനില്‍ മോഹന്‍ലാല്‍ ഇരിക്കുന്ന ചിത്രം ഉപയോഗിച്ചാണ് താരത്തിന്‍റെ ശരീരത്തെ പരിഹസിച്ച് വ്യക്തിയധിക്ഷേപം എന്ന നിലയ്ക്ക് കാര്യങ്ങള്‍ പ്രചരിച്ചത്. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പേജിലും മോഹന്‍ലാലിന്‍റെ ശരീരത്തെയും തടിയെയും വിമര്‍ശിച്ച് ബോഡി ഷേമിംഗ് ട്രോളുകളും പ്രചരിച്ചിരുന്നു. ഇതിനെല്ലാം മറുപടിയെന്നോണം ആണ് പുതിയ ചിത്രങ്ങളും വീഡിയോയും വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ പൊതുവേ ശ്രദ്ധ പുലര്‍ത്തുന്ന നടനാണ് മോഹന്‍ലാല്‍. ഒടിയന് വേണ്ടി താരം […]

Entertainment

ജല്ലികട്ടിന്‍റെ ട്രെയിലര്‍ കണ്ട് അമ്പരന്ന് മാധവന്‍; പ്രതികരണം ഇങ്ങനെ…

ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലികട്ടിന്‍റെ ട്രെയിലര്‍ സിനിമ ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ടൊറന്‍റോ ഫിലിം ഫെസ്റ്റിവലില്‍ മികച്ച പ്രതികരണം നേടിയ ജല്ലികട്ട് ഒക്ടോബര്‍ നാലിന് തിയേറ്ററിലെത്തും. ചിത്രത്തിന്‍റെ ട്രെയിലര്‍ കണ്ട് അമ്പരന്ന് നടന്‍ മാധവനും രംഗത്തെത്തി. അതുല്യവും ഉദ്യോഗജനകവുമായ ട്രെയിലര്‍. മനോഹരമായിരിക്കുന്നു. എന്നാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത് മാധവന്‍ നല്‍കിയ ക്യാപ്ഷന്‍. തന്‍റെ ആദ്യ സംവിധാന സംരംഭമായ, റോക്കട്രിയുടെ ജോലികളില്‍ തിരക്കിലായിരിക്കുമ്പോഴാണ് മലയാളം സിനിമകളുടെ വലിയ ആരാധകനായ മാധവന്‍ ജല്ലികട്ടിന്‍റെ ട്രെയിലറെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. […]

Entertainment

മോഹന്‍ലാലിനൊപ്പം ആദ്യ പോസ്റ്റര്‍; വികാരഭരിതയായി കെ.പി.എ.സി ലളിത! മെസ്സേജ് വൈറല്‍

‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ തിയറ്ററുകളില്‍ മുപ്പതാം ദിവസം പിന്നിടുന്ന അവസരത്തില്‍ സംവിധായകന്‍ പങ്കു വെച്ച സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. മോഹന്‍ലാലും കെ.പി.എ.സി. ലളിതയും അമ്മയും മകനുമായി അഭിനയിക്കുന്ന ചിത്രം 30ആം ദിവസം തിയറ്ററുകളില്‍ ഓടുകയാണ്, അതിന്‍റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്ററില്‍ ‘മാതൃസ്നേഹത്തിന്‍റെ വിജയം’ എന്ന വാചകത്തോടെയാണ് കെ.പി.എസി. ലളിതയുടെയും മോഹന്‍ലാലിന്‍റെയും ചിത്രം വെച്ച പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ ഇറക്കിയിരിക്കുന്നത്. ഈ പോസ്റ്റര്‍ സംവിധായകര്‍ ജിബി ജോജു കെ.പി.എ,സിക്ക് അയച്ചു കൊടുത്തിരുന്നു. ഇതു കണ്ട ശേഷം […]

Entertainment

പത്താം ക്ലാസുകാരിയുടെ ‘തിരിച്ചറിവ്’ വെള്ളിത്തിരയിലേക്ക്

പത്താം ക്ലാസുകാരിയായ കണ്ണൂർ സ്വദേശിനി എഴുതിയ കഥ സിനിമയാകുന്നു. മയ്യിൽ ഹയർസെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനി ദേവിക എസ് ദേവ് രചിച്ച കഥയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ‘തിരിച്ചറിവ്’ എന്ന പേരില്‍ ദേവിക രചിച്ച കഥ ‘വെളുത്ത മധുരം എന്ന പേരിലാണ് സിനിമയാകുന്നത്. ഹയർസെക്കന്ററി സ്‌കൂൾ ജീവിതം പ്രമേയമാക്കി എഴുതിയ കഥ കലാപ്രലര്‍ത്തകന്‍ ജിജു ഒറപ്പടി വായിക്കാന്‍ ഇടയായതോടെയാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്. കാര്യായിട്ട് ആരോടും പറഞ്ഞിട്ടില്ല. എന്നെപ്പോലെ ഒരു സാധാരണക്കാരി എഴുതിയ കഥ സിനിമയാക്കുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?’ […]

Entertainment

വിജയും സേതുപതിയും നേര്‍ക്കു നേര്‍; ബോക്സോഫീസില്‍ ദീപാവലി വെടിക്കെട്ട്

തമിഴകത്തെ ഇളയദളപതി വിജയുടെയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെയും ചിത്രങ്ങള്‍ ദീപാവലിക്ക് ബോക്സോഫീസില്‍ ഏറ്റുമുട്ടാനൊരുങ്ങുമ്പോഴാണ് ആരാധകര്‍ക്കുള്ള അടുത്ത സന്തോഷ വാര്‍ത്ത. വിജയും സേതുപതിയും ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുന്നതിന്‍റെ ത്രില്ലിലാണ് ആരാധകര്‍. വിജയ് നായകനായെത്തുന്ന സിനിമയില്‍ വിജയ് സേതുപതി വില്ലനായി ആയിരിക്കും എത്തുക. ലോഗേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമ ഒക്ടോബര്‍ ആദ്യ വാരം ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളി താരം മാളവിക മോഹന്‍ ആയിരിക്കും വിജയുടെ നായികയായി എത്തുന്നത്. ദീപാവലി ആഘോഷമാക്കാന്‍ വിജയുടെ ബിജില്‍ന്റെ […]