Entertainment

പ്രേക്ഷകര്‍ കാത്തിരുന്ന വീഡിയോ എത്തി; ഗിരീഷ് ഗംഗാദരന്‍റെ ക്യാമറയുമായുള്ള ഓട്ടം ഹിറ്റ്!

പ്രേക്ഷകരെ ജല്ലിക്കെട്ടിനു പിന്നാലെ ലിജോ ജോസ് ഓടിച്ചപ്പോള്‍ ക്യാമറയും തൂക്കി ഓടിയ ഗിരീഷ് ഗംഗാദരനെ എല്ലാവരും തിരഞ്ഞിരുന്നു. സിനിമയുടെ ജീവനായ വിഷ്വലുകള്‍ കാഴ്ചക്കാരെ അത്രയധികം സ്വാധീനിച്ചിരുന്നു. വളരെയധികം കായികാധ്വാനമുള്ള ചിത്രീകരണമായിരുന്നു ജല്ലിക്കെട്ടിന്‍റേത്. പോത്ത് ഓടുന്നു, പോത്തിന്‍റെ പിന്നാലെ ഓടുന്നു, പോത്ത് ഓടിക്കുന്നു! ചുരുക്കം പറഞ്ഞാല്‍ ഗിരീഷ് ഗംഗാദരന് ഓട്ടമൊഴിഞ്ഞ് നേരം കിട്ടിയിട്ടുണ്ടാകില്ല. റേസിങ് താരത്തെ ഗിരീഷ് ഓടിത്തോല്‍പ്പിക്കുന്ന ട്രോളുകള്‍ വരെ സമൂഹ്യ മാധ്യമങ്ങളില്‍ ഇറങ്ങിയിരുന്നു. ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ കാണാനുള്ള ആരാധകരുടെ കാത്തിരപ്പിന് വിരാമമിട്ടുകൊണ്ടാണ് ഇന്ന് അണിയറ […]

Entertainment

ആ രംഗം ഇല്ലെങ്കില്‍ ലൂക്ക ഇല്ല, എന്തിനാണത് വെട്ടിമാറ്റിയത്? വേദനയോടെ സംവിധായകന്‍

നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്ത് ടൊവീനോ തോമസും അഹാനയും നായികാ നായകന്മാരെത്തിയ ലൂക്ക തിയേറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. ചിത്രത്തിന്റെ ഡി.വി‍.ഡിയില്‍ നിന്നും ഒരു രംഗം മുറിച്ചുമാറ്റിയതിലെ വേദന പങ്കുവെക്കുകയാണ് സംവിധായകന്‍. സെന്‍സര്‍ ബോര്‍ഡ് പോലും ഒഴിവാക്കരുതെന്ന് പറഞ്ഞ ചുംബനരംഗം ലൂക്കയുടെ ഡിവിഡി ഇറങ്ങിയപ്പോള്‍ മുറിച്ചുമാറ്റിയതെന്തിനെന്നാണ് സംവിധായകന്‍റെ ചോദ്യം. ആ രംഗം ഇല്ലെങ്കിൽ ലൂക്ക എന്ന സിനിമ ഇല്ല. തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ആ രംഗം മോശമെന്ന് വിലയിരുത്തിയിട്ടില്ല. കവിതയിൽ ഒരു വരി നഷ്ടപ്പെട്ടാൽ, ഒരു വാക്കു നഷ്ടപ്പെട്ടാൽ […]

Entertainment

‘അതിര്‍ത്തിയില്‍ പോയി കാവല്‍ കിടക്കാതെ ഇവിടൊരു ബിരിയാണിക്കട തുടങ്ങിക്കൂടായിരുന്നോ?’

ടൊവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയന്‍ 06ന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. പട്ടാളക്കാരനായ ടൊവിനോ നാട്ടിലെത്തുന്നതും നാട്ടുകാരുടെ പ്രതികരണവുമാണ് ടീസറിലുള്ളത്. സംയുക്ത മേനോനാണ് സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക. പി.ബാലചന്ദ്രന്റേതാണ് തിരക്കഥ. സിനു സിദ്ധാര്‍ഥ് ഛായാഗ്രഹണം നിര്‍വഹിച്ചു. കൈലാസ് മേനോന്‍റേതാണ് സംഗീതം. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. സലീം കുമാര്‍, പി.ബാലചന്ദ്രന്‍, സരസ ബാലുശ്ശേരി, […]

Entertainment

‘മൊബൈല്‍ ഫോണും സാമൂഹ്യ മാധ്യമത്തില്‍ അക്കൗണ്ടും ഉള്ള ആര്‍ക്കും ആരുടേയും ജീവിതം തകര്‍ത്തെറിയാന്‍ പറ്റും’; ലാല്‍ജോസ്

തന്‍റേതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിനെതിരെ രംഗത്തു വന്നിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ഷൂട്ടിങ്ങിനിടെ താന്‍ തൃശൂര്‍ ചാപ്പാറയിലും വാഴാനി ഡാമിലും പോയെന്നും അവിടെ വിദ്യാര്‍ഥികളുള്‍പ്പെടെ സദാചാര വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയാണെന്നും ലാല്‍ജോസ് പറയുന്ന തരത്തിലാണ് ഓഡിയോയിലുള്ളത്. എന്നാല്‍ ക്ലിപ്പ് തന്‍റേതല്ലെന്നും സൈബര്‍ സെല്ലില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും ലാല്‍ ജോസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളില്‍ വൈറാലാകുന്ന വ്യാജ വാര്‍ത്തകള്‍ മുഖ്യ പ്രമേയമാകുന്ന വികൃതി എന്ന സിനിമ കഴിഞ്ഞ ദിവസം […]

Entertainment

ജല്ലിക്കട്ടിലെ ആ ‘മാസ്’മരിക ശബ്ദങ്ങള്‍ പിറന്നതിങ്ങനെയാണ്!

ജല്ലിക്കട്ട് തിയേറ്ററുകളില്‍ കണ്ടവരാരും മറക്കാത്തതാണ് അതിലെ വന്യതക്കൊപ്പം തന്നെ ജനങ്ങളുടെ ആര്‍ത്തിരമ്പുന്ന ശബ്ദങ്ങള്‍. ചിത്രത്തിന്റെ എല്ലാവിധ ഭീകര ദൃശ്യങ്ങളും മനസ്സില്‍ പതിഞ്ഞതിന് പിന്നില്‍ വന്യമായ ആ ഭീകര ശബ്ദങ്ങള്‍ വഹിച്ച പങ്ക് ചെറുതൊന്നുമായിരുന്നില്ല. പോത്തിന് പിന്നാലെ കമ്പും വടികളുമായി പാഞ്ഞടുക്കുന്ന ജനം പുറപ്പെടുവിപ്പിച്ച അതിഭയങ്കര ശബ്ദങ്ങള്‍ പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കിയത് സിനിമയുടെ മുഴുവനാനുഭവമായിരുന്നു. ആ ശബ്ദങ്ങള്‍ക്ക് പിന്നിലെ അധ്വാനം വെളിപ്പെടുത്തുന്ന സൗണ്ട് റെക്കാേര്‍ഡിങ് ചിത്രീകരണ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ സൗണ്ട് റെക്കോര്‍ഡിസ്റ്റായ രംഗനാഥ് രവി. […]

Entertainment

‘ദുർഗ്ഗാഷ്ടമി ദിനത്തിൽ നകുലനും ഗംഗയും വീണ്ടും ഒന്നിച്ചപ്പോൾ’; ഫോട്ടോ വൈറല്‍

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ഫോട്ടോ വൈറല്‍. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള സെല്‍ഫിയാണ് വൈറലായത്. 1993ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മണിചിത്രത്താഴിലെ പ്രശസ്ത കഥാപാത്രങ്ങളായ ഗംഗയും നകുലനുമായി വിസ്മയിപ്പിച്ചവരാണ് സുരേഷ് ഗോപിയും ശോഭനയും. പഴയെ ആ അനുഭവം അനുസ്മരിച്ചാണ് സുരേഷ് ഗോപി പുതിയ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ശോഭന പകര്‍ത്തിയ സെല്‍ഫി ക്ലിക്കില്‍ നകുലനായി അഭിനയിച്ച […]

Entertainment

മരടിലെ ഫ്ലാറ്റ് പൊളിച്ചുമാറ്റല്‍; താമസക്കാരുടെ ദുരിതങ്ങള്‍ ഡോക്യുമെന്‍ററിയാക്കാന്‍ സംവിധായകന്‍ ബ്ലെസി

മരടിലെ ഫ്ലാറ്റ് സമുച്ഛയം പൊളിച്ചുമാറ്റുന്നതിലൂടെ ദുരിതമനുഭിക്കേണ്ടി വരുന്ന താമസക്കാരുടെ പ്രശ്നങ്ങള്‍ സംവിധായന്‍ ബ്ലെസി ഡോക്യുമെന്‍ററിയാക്കുന്നു. മരടിലെ ഫ്ലാറ്റുകളില്‍ കിടപ്പിലായ രോഗികള്‍ മുതല്‍ പരീക്ഷക്ക് പോകുന്ന കുട്ടികള്‍ വരെയുണ്ട്. ഫ്ലാറ്റ് പൊളിക്കുന്നതിലൂടെ ചെയ്യാത്ത തെറ്റിന് ദുരിതമനുഭവിക്കേണ്ടി വരുന്ന ഇവരുടെ ജീവിതമാണ് ഡോക്യുമെന്‍ററിയില്‍ പ്രധാനമായുള്ളത്. ഫ്ലാറ്റില്‍ നിന്നും താമസക്കാര്‍ കുടിയിറക്കപ്പെടുന്നതിന്‍റെ ചിത്രങ്ങള്‍ ബ്ലെസിയുടെ സഹായികള്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞു എന്നാണ് അറിയാന്‍ കഴിഞ്ഞ വിവരം. മരടിലെ ഫ്ലാറ്റ് സമുച്ഛയം പൊളിക്കുന്നതിലേക്ക് നയിച്ച കാരണങ്ങളും അതുമൂലം ദുരിതമനുഭവിക്കുന്നവരുടെ യഥാര്‍ഥ ചിത്രവുമാണ് ഡോക്യുമെന്‍ററി […]

Entertainment

സ്വന്തം ജീവിതം ബിഗ് സ്ക്രീനില്‍ കണ്ടപ്പോള്‍ വികാരനിര്‍ഭരനായി എല്‍ദോ

ഇന്നലെ തീയറ്ററുകളിലെത്തിയ ‘വികൃതി’ പ്രേക്ഷക പ്രശംസ നേടി കുതിപ്പ് തുടങ്ങി കഴിഞ്ഞു. നവാഗതനായ എം.സി ജോസഫ് സംവിധാനം ചെയ്ത ‘വികൃതി’യില്‍ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്ന കഥാപാത്രം എല്‍ദോ എന്ന അങ്കമാലിക്കാരന്റെ ജീവിതമാണ്. ‘മെട്രോയിലെ പാമ്പ്’ എന്ന പേരില്‍ രണ്ടു വര്‍ഷം മുമ്പ് നവമാധ്യമങ്ങളിലൂടെ എല്‍ദോയുടെ ജീവിതമാണ് യാഥാര്‍ഥ്യം അറിയാതെ പലരും പന്താടിയത്. കൊച്ചി മെട്രോയില്‍ മദ്യപിച്ച് ബോധമില്ലാതെ കിടന്നുറങ്ങിയ ഒരാള്‍ എന്ന പേരില്‍ എല്‍ദോയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും വന്‍തോതില്‍ പ്രചരിക്കപ്പെടുകയും ചെയ്തു. ചിത്രം വൈറലായതോടെ തകര്‍ന്നുപോയത് […]

Entertainment

ആ കഥാപാത്രം എന്നെ ഒരുപാട് നാള്‍ വേട്ടയാടി… സൈജു കുറുപ്പ് പറയുന്നു

മലയാളത്തില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് സൈജു കുറുപ്പ്. ആടിലെ അറക്കല്‍ അബുവിനെ വെള്ളിത്തിരയില്‍ മനോഹരമാക്കിയ സൈജു കുറുപ്പ് തന്‍റെ സിനിമ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ്. വി.കെ പ്രകാശ് സംവിധാനം ചെയ്ത താങ്ക് യു എന്ന ചിത്രത്തിലെ കഥാപാത്രം തന്നെ ഒരുപാട് നാള്‍ പിന്‍തുടര്‍ന്നതും വേട്ടയാടിയതുമായ കഥാപാത്രമാണെന്നാണ് സൈജു കുറുപ്പ് വെളിപ്പെടുത്തുന്നത്. സൈജു അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകളെ ബസ് ഡ്രൈവര്‍ ഉപദ്രവിക്കുന്നതും മകള്‍ കൊല്ലപ്പെടുകയും ചെയ്യുന്ന രംഗം ചിത്രത്തിലുണ്ട്. മകളുടെ മൃതദേഹം വീട്ടിലേക്ക് […]

Entertainment

പുതിയ ലുക്കില്‍ നാല് വര്‍ഷത്തിന് ശേഷം സുരേഷ് ഗോപി തിരിച്ചെത്തുന്നു; അനൂപ് സത്യന്‍ ചിത്രം പണിപ്പുരയില്‍

സുരേഷ് ഗോപിയെയും ശോഭനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പുതിയ ലുക്കില്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലൊക്കേഷന്‍ ചിത്രങ്ങള്‍ താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. 2015ല്‍ പുറത്തിറങ്ങിയ മൈ ഗോഡ്, തമിഴ് ചിത്രം ഐ എന്നീ സിനിമകള്‍ക്ക് ശേഷം സുരേഷ് ഗോപി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുകയാണ്. ഇതിന് ശേഷം ടിവി ഷോകളിലും രാഷ്ട്രീയത്തിലും താരം സജീവമായിരുന്നു. നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനത്തിലൊരുങ്ങുന്ന […]