Entertainment

ദിലീപും ജോഷി കൂട്ടുകെട്ട് വീണ്ടും; അണിയറയിലൊരുങ്ങുന്നത് മാസ് ചിത്രം

ഒരു ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ മാസ് ഫിലിം മേക്കര്‍ ജോഷിയും ദിലീപും ഒന്നിക്കുന്നു. അവതാരം എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് ഓണ്‍ എയര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. നവാഗതരായ അരുണും നിരഞ്ജനും ചേര്‍ന്ന് തിരക്കഥ നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍റെ വേഷത്തിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. സജിന്‍ ജാഫര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ജനുവരിയില്‍ ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. റണ്‍വേ, ലയണ്‍, ട്വന്‍റി ട്വന്‍റി, ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് എന്നീ ചിത്രങ്ങളിലൂടെയാണ് ദിലീപും ജോഷിയും […]

Entertainment

ഹൊറര്‍-ചിരി ചിത്രമായി പാതിരാ കുര്‍ബാന; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

അടി കപ്യാരെ കൂട്ടമണിക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ‘പാതിരാ കുര്‍ബാന’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നർമത്തിനൊപ്പം ഹൊററിനും പ്രാധാന്യം നൽകിയായിട്ടാകും ചിത്രം പുറത്തിറങ്ങുക. വിനയ് ജോസ് തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. ബ്ളുലൈൻ മൂവീസ്സിന്റെ ബാനറില്‍ റെനീഷ് കായകുളം, സുനീർ സുലൈമാൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജൂഡ് ആന്റണി ജോസഫ്, ജി മാർത്താണ്ഡൻ, […]

Entertainment

വൈറലായി മാമാങ്കം നിര്‍മ്മാതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

മൊഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രയിലര്‍ ഇന്ന് വൈകുന്നേരം റിലീസ് ചെയ്യും. നേരത്തെ പുറത്തു വന്ന ടീസറിനും മേക്കിങ് വീഡിയോക്കുമെല്ലാം മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. എന്നാല്‍ ടീസറിലും മേക്കിങ് വീഡിയോയിലുമെല്ലാം മമ്മൂട്ടിയുടെ വളരെ കുറച്ചു ഭാഗങ്ങള്‍ മാത്രമാണ് പ്രേക്ഷകര്‍ക്ക് കാണാനായത്. പക്ഷെ ട്രയിലര്‍ അത്തരം പരാതികള്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. കുറെയേറെ പേര്‍ സ്ഥിരമായി തനിക്ക് […]

Entertainment

ഡ്രൈവിങ് ലൈസന്‍സുമായി പൃഥ്വിരാജും സുരാജും! ചിത്രം പുറത്ത്….

പൃഥ്വിരാജിനെ നായകനാക്കി ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. കാറിനരുകിലായി പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററില്‍. ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് സുരാജ് എത്തുന്നത്. .യൂണിഫോമിലാണ് സുരാജ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ പോസ്റ്ററിനു ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷനും മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്ര നിര്‍മ്മിച്ചിക്കുന്നത്. പൃഥ്വിയ്ക്കൊപ്പം സുരാജും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നുണ്ട്. ആഢംബരക്കാറുകളോട് ഭ്രമമുള്ള സൂപ്പര്‍സ്റ്റാറായിട്ടാണ് പൃഥ്വി ചിത്രത്തില്‍ എത്തുന്നത്രേ. വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ […]

Entertainment

സംവിധായകന്‍ അനില്‍ മേനോനും പ്രിന്‍സിപ്പാളിനും വിദ്യാര്‍ഥി യൂണിയനുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ചലച്ചിത്ര നടന്‍ ബിനീഷ്‌ ബാസ്റ്റിന് കോളജ് ഡേ പരിപാടിയില്‍ അധിക്ഷേപം നേരിട്ട സംഭവത്തില്‍ പാലക്കാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍, സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍, വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ എന്നിവരെ എതിര്‍കക്ഷികളാക്കി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അന്തസ്സോടെയും വിവേചനങ്ങൾ നേരിടാതെയും ജീവിക്കുക എന്നത് ഓരോ പൗരന്റേയും അവകാശമാണെന്നു ചൂണ്ടിക്കാട്ടി കാലടി സര്‍വകലാശാലയിലെ അംബേദ്കറൈറ്റ് വിദ്യാര്‍ത്ഥി പ്രവര്‍ത്തകന്‍ ദിനു വെയില്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെയാണ് പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേ […]

Entertainment

ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; ഫെഫ്ക വിശദീകരണം തേടും, മനപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അനില്‍ രാധാകൃഷ്ണ മേനോന്‍

പാലക്കാട് മെഡിക്കല്‍ കോളജില്‍ നടൻ ബിനീഷ് ബാസ്റ്റിന് അപമാനം നേരിട്ട സംഭവത്തിൽ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനോട്‌ വിശദീകരണം ചോദിക്കും. ബിനീഷിനെ മനപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അനില്‍ രാധാകൃഷ്ണ മേനോന്‍ പ്രതികരിച്ചു. അനില്‍ രാധാകൃഷ്ണമേനോന്‍ പറഞ്ഞിട്ടാണ് ബിനീഷ് ബാസ്റ്റിനെ വേദിയില്‍ ഇരുത്താതിരുന്നതെന്ന് കോളേജ് യൂണിയൻ ചെയർമാൻ വൈഷ്ണവ് പറഞ്ഞു. ബിനീഷ് ബാസ്റ്റിന് സംവിധായകൻ അനില്‍ രാധാകൃഷ്ണമേനോനിൽ നിന്ന് അപമാനം നേരിടേണ്ടി വന്ന സംഭവം ഗൗരവത്തോടെയാണ് ഫെഫ്ക കാണുന്നത്. വിഷയത്തിൽ അനിൽ രാധാകൃഷ്ണ […]

Entertainment

മുണ്ട് മടക്കി കുത്തി ബിനീഷ്; ടൊവിനോയുടെ കേരളപ്പിറവി ആശംസ ഇങ്ങനെ…

കേരളപ്പിറവി ദിനത്തില്‍ മുണ്ട് മടക്കി കുത്തി ബിനീഷ് ബാസ്റ്റിന്‍, നടന്‍ ടൊവിനോ തോമസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍. മഞ്ഞ ഷര്‍ട്ടും മുണ്ടും ഉടുത്ത് നില്‍ക്കുന്ന ബിനീഷ് ബാസ്റ്റിന്റെ ചിത്രത്തോടൊപ്പമാണ് മലയാളികള്‍ക്ക് ടൊവിനോ കേരളപ്പിറവി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ചിത്രത്തിന് മുകളില്‍ കേരളപ്പിറവി ആശംസകളെന്നും ചിത്രത്തിന് താഴെ ബിനിഷ് ബാസ്റ്റിന്‍ എന്നുമാണ് ടൊവിനോ ചേര്‍ത്തിരിക്കുന്നത്. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടന്ന വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ടൊവിനോയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. പാലക്കാട് സർക്കാർ മെഡിക്കൽ കോളജിലെ കോളജ് ഡേ പരിപാടിയില്‍ മുഖ്യാതിഥി […]

Entertainment

പേടിപ്പിക്കാന്‍ ‘ഡ്രാക്കുള’ വീണ്ടുമെത്തുന്നു

നോവലുകളിലൂടെയും സിനിമകളിലൂടെയും വായനക്കാരെയും കാഴ്ച്ചക്കാരെയും ഒരുപോലെ വിറപ്പിച്ച രക്തദാഹിയായ കഥാപാത്രമാണ് ഡ്രാക്കുള. ഭയത്തിന്റെ പുത്തന്‍ കാഴ്ച്ചകളുമായി ഒരിക്കല്‍ കൂടി ഡ്രാക്കുള എത്തുകായണ്. ഇത്തവണ ടിവി സീരീസ് രൂപത്തിലാണ് ഡ്രാക്കുള വീണ്ടും ലോകത്തിന് മുമ്പിലേക്കെത്തുന്നത്. സീരീസിന്റേതായി പുറത്തിറങ്ങിയ ടീസര്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. ബിബിസി ചാനലാണ് ഡ്രാക്കുളയുടെ ടിവി സീരീസൊരുക്കുന്നത്. വെബ് പോര്‍ട്ടലായ നെറ്റ്ഫ്‌ളിക്‌സാണ് സീരീസിന്റെ നിര്‍മ്മാതാക്കള്‍. ഷെര്‍ലോക്ക് എന്ന സൂപ്പര്‍ഹിറ്റ് സീരിസിന്റെ മേക്കേര്‍സാണ് ‘ഡ്രാക്കുള’യുടെ പിന്നണിയിലും പ്രവര്‍ത്തിക്കുന്നത്. മാര്‍ക് ഗറ്റിസ്, സ്റ്റിവെന്‍ മൊഫാറ്റ് എന്നിവര്‍ […]

Entertainment

മുന്തിരിമൊഞ്ചനിലെ സലിം കുമാറിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മനേഷ് കൃഷ്ണന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മുന്തിരിമൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സലിം കുമാറിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്. തവള എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിജിത് നമ്ബ്യാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പി.കെ അശോകന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മനു ഗോപാലും മൊഹറലി പൊയ്​ലുങ്ങല്‍ ഇസ്മായിലും ചേര്‍ന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും […]

Entertainment

വിജയ്ക്കൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ പെപ്പെ

തമിഴകത്തെ ഇളയദളപതി വിജയ്ക്കൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ പെപ്പെ എന്ന അന്‍റണി വര്‍ഗീസ്. വിജയ് അഭിനയിക്കുന്ന 64ാമത്തെ ചിത്രമായതിനാല്‍ ദളപതി 64 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയുടെ നായികയായി എത്തുന്നത് ആൻഡ്രിയ ജെറമിയായണ്. ആൻഡ്രിയ വിജയ്‌ക്കൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും സിനിമക്കുണ്ട്. കൈദി, മനഗരം എന്നീ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമാണ് ദളപതി 64. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കൈദി മികച്ച […]