തമിഴ് സിനിമയിലെ ഉലകനായകനായി അറിയപ്പെടുന്ന താരമാണ് കമല്‍ഹാസന്‍. വര്‍ഷങ്ങള്‍ നീണ്ട അഭിനയജീവിതത്തില്‍ നിരവധി ശ്രദ്ധേയ സിനിമകളാണ് അദ്ദേഹം ചെയ്തത്. ഇന്ത്യയിലെ മുന്‍നിര ഇന്‍ഡസ്ട്രികളിലെല്ലാം തന്നെ സിനിമകള്‍ ചെയ്ത അദ്ദേഹത്തിന്റയെ അഭിനയം പ്രേക്ഷകരെ ഒന്നടങ്കം അതിശയിപ്പിച്ചിരുന്നു. അഞ്ച് പതിറ്റാണ്ട് പിന്നിട്ട തന്റയെ കരിയറില്‍ കമല്‍ഹാസന്‍ നമ്മളെ വിസ്മയിപ്പിച്ച കഥാപാത്രങ്ങള്‍ നിരവധിയാണ്.അഭിനേതാവെന്നതിപുലരി തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, കൊറിയോഗ്രാഫര്‍ തുടങ്ങിയ മേഖലകളിലും തിളങ്ങിയിരുന്നു അദ്ദേഹം. ഇപ്പോഴിതാ സിനിമാത്തിരക്കുകള്‍ക്കിടയിലും മറ്റൊരു പിറന്നാള്‍ ദിനം കൂടി ആഘോഷിക്കുകയാണ് താരം. ഇത്തവണ കുടുംബത്തിനൊപ്പമാണ് അദ്ദേഹം പിറന്നാള്‍ ആഘോഷിച്ചത്. […]
Entertainment
വൈവിധ്യങ്ങളുടെ ‘ഉലകനായകന്‘ ഇന്ന് അറുപത്തിയഞ്ചാം പിറന്നാള്‍
ഉലക നായകന്‍ എന്ന വിളിപ്പേരുള്ള തമിഴകത്തിന്‍റെ സ്വന്തം കമല്‍ ഹാസന് ഇന്ന് അറുപത്തിയഞ്ചാം പിറന്നാള്‍. പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന അദ്ദേഹത്തിന്‍റെ പകര്‍ന്നാട്ടങ്ങള്‍ക്ക് പരിതിയോ പരിമിതിയോ ഇല്ല. പ്രതിഭയും വൈവിധ്യവും തുല്യ അളവില്‍ ഒത്തുചേര്‍ന്ന അതുല്യ പ്രതിഭ പ്രായത്തെ തോല്‍പിച്ചുകൊണ്ട് ജൈത്രയാത്ര തുടരുകയാണ്. എല്ലാ സിനിമയിലും വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടായിരിക്കണമെന്ന പിടിവാശിയോടെ അവയെ സമീപിക്കുന്ന ഒരു നടന്‍. എന്തും ഒരുകൈ പയറ്റിനോക്കാന്‍ കമല്‍ എപ്പോഴും തയ്യാറായിരുന്നു. അഭിനയവും സംഗീതവും സംവിധാനവുമെല്ലാം അതില്‍ ഉള്‍പ്പെടുന്നു. 1960ല്‍ ‘കളത്തൂര്‍ കണ്ണമ്മ’ എന്ന ചിത്രത്തില്‍ […]
ദൃശ്യം രണ്ടാം ഭാഗം പരിഗണനയിലുണ്ട്, ജീത്തുവിന്റെ കഥ മോഹന്‍ലാല്‍ കേട്ടു
മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ് മോഹന്‍ലാല്‍ ചിത്രം ദൃശ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിലെ കോണ്‍സ്റ്റബിള്‍ സഹദേവന്‍ എന്ന കഥാപാത്രം കലാഭവന്‍ ഷാജോണിനും കരിയറില്‍ നാഴികക്കല്ലായി. കഴിഞ്ഞ ദിവസം ശ്യാം എന്ന പ്രേക്ഷകന്‍ സഹദേവന്‍ എന്ന കഥാപാത്രം വര്‍ഷങ്ങള്‍ക്കു ശേഷം ദൃശ്യത്തിലെ കേസില്‍ തെളിവ് കണ്ടെത്തുന്നത് പ്രമേയമാക്കി നല്‍കിയ ഫേസ്ബുക്ക് കുറിപ്പ് വൈറലായിരുന്നു. കവളപ്പാറയിലെ ഉരുള്‍പൊട്ടല്‍ പ്രദേശത്ത് കഴിഞ്ഞ സഹദേവന്റെ ബന്ധുക്കള്‍ മണ്ണിനടിയിലാകുന്നതും വീട് നിന്ന സ്ഥലം വളര്‍ത്തുനായ കണ്ടെത്തുന്നതുമാണ് ഈ കഥയില്‍ ഉണ്ടായിരുന്നത്. ഇതില്‍ […]
‘മുസ്‍ലിംകള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്തെത്തിയത്’ ശ്രീകുമാരന്‍ തമ്പി
മലയാള സിനിമയില്‍ വര്‍ഗീയതയുണ്ടെന്നു പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ല എന്ന് മുതിര്‍ന്ന സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ബിനീഷ് ബാസ്റ്റിന്‍-അനില്‍ രാധാകൃഷ്ണ മേനോന്‍ വിഷയത്തെ മുന്‍നിര്‍ത്തിയെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പേരിന്‍റെ കൂടെ മേനോന്‍, പിള്ള, നായര്‍ എന്നൊക്കെയുള്ളവര്‍ വര്‍ഗീയ വാദികളാണെങ്കില്‍ സത്യന്‍, പ്രേം നസീര്‍, യേശുദാസ് മുതലായവര്‍ ഔന്നത്യത്തില്‍ എത്തുകയില്ല. മുസ്‍ലിംകള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്തെത്തിയത് എന്നും ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കിലൂടെ ചോദിക്കുന്നു. ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം […]
‘കേട്ടറിവിനേക്കാള്‍ വലുതാണ് പീറ്റര്‍ ഹെയിന്‍ എന്ന സത്യം’ ചിത്രം പങ്കുവെച്ച് ദിലീപ്
പുലിമുരുകനിലെ മാസ്മരിക ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളികളെ കോരിത്തരിപ്പിച്ച ആക്ഷന്‍ കൊറിയോഗ്രാഫറാണ് പീറ്റര്‍ ഹെയിന്‍. ബാഹുബലി പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളിലെയും ആക്ഷന്‍ കൊറിയോഗ്രാഫറായിരുന്ന അദ്ദേഹം ചുരുങ്ങിയ കാലയളവില്‍ തന്നെ പ്രശസ്തിയിലെത്തിയിരുന്നു. ഇപ്പോള്‍ നടന്‍ ദിലീപ് പീറ്റര്‍ ഹെയിനുമായുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. കേട്ടറിവിനേക്കാള്‍ വലുതാണ് പീറ്റര്‍ ഹെയിന്‍ എന്ന സത്യം എന്ന ക്യാപ്ഷനോടെയാണ് ദിലീപ് ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവെച്ചത്. ദിലീപ് നായകനാകുന്ന ജാക്ക് ആന്‍റ് ഡാനിയേല്‍ എന്ന ചിത്രത്തിതന്‍റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കൂടിയാണ് പീറ്റര്‍ ഹെയിന്‍. ആക്ഷനും കോമഡിക്കും […]
മാമാങ്കം 250 കോടി നേടും, ചരിത്രവിജയമാവും! മമ്മൂട്ടി പങ്കുവെച്ച പുതിയ ചിത്രത്തെ ഏറ്റെടുത്ത് ആരാധകര്‍
മമ്മൂട്ടി ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മാമാങ്കം. പ്രഖ്യാപനേവള മുതലിങ്ങോട്ട് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് സിനിമ. ലൊക്കേഷന്‍ വിശേഷങ്ങളും ടീസറും ട്രെയിലറും ഗാനവുമൊക്കെ ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. റിലീസിന് മുന്നോടിയായി സിനിമയെക്കെുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് അണിയറപ്രവര്‍ത്തകരും എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മമ്മൂട്ടിയും ഫേസ്ബുക്കിലൂടെ മാമാങ്കത്തിന്റെ ചിത്രം പങ്കുവെച്ച് എത്തിയിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്ത് എത്തിയിട്ടുള്ളത്. എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിനായി വന്‍താരനിരയാണ് അണിനിരന്നിട്ടുള്ളത്. കാവ്യ […]
അങ്കമാലി ഡയറീസിൽ താരങ്ങളാകാനിരുന്നത് ടൊവിനോയും സൗബിനും ജോജുവും ഭാസിയും !
2017ല്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ചെമ്പൻ വിനോദ് ജോസിന്റെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ്. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടിയ ചിത്രം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. പുതുമുഖ താരങ്ങളെ അണിനിരത്തിയായിരുന്നു ചിത്രം ഒരുക്കിയത്. എന്നാൽ അങ്കമാലി ഡയറീസ് സംവിധാനം ചെയ്യാമെന്ന് കരുതിയിരുന്നപ്പോള്‍ ആലോചിച്ചിരുന്നത് ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ശ്രീനാഥ് ഭാസി ഉള്‍പ്പെടെയുള്ള നടന്‍മാരെ ആയിരുന്നു എന്ന് ചെമ്പന്‍ വിനോദ് പറയുന്നു. ഒരു അഭിമുഖത്തിലാണ് ചെമ്പന്റെ […]
ഇവിടെയുള്ള ഒരു നായകനും ചെയ്താല്‍ ശരിയാകില്ല, അതുകൊണ്ടാണ് കമലയിലേക്ക് അജുവിനെ തെരഞ്ഞെടുത്തതെന്ന് രഞ്ജിത് ശങ്കര്‍
അജു വര്‍ഗീസ് ആദ്യമായി നായകനാകുന്ന ചിത്രമാണ് രഞ്ജിത് ശങ്കറിന്റെ കമല. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 36 മണിക്കൂറുകള്‍ കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്. കമലയുടെ ട്രയിലറും പാട്ടും ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഹാസ്യതാരത്തില്‍ നിന്നുമുള്ള അജുവിന്റെ ചുവടുമാറ്റം തന്നെയാണ് കമലയുടെ പ്രത്യേകത. ഒരു സുപ്രഭാതത്തിലാണ് ഇതില്‍ അജു വര്‍ഗീസിനെ നായകനാക്കാന്‍ ആലോചിച്ചതെന്നാണ് രഞ്ജിത് ശങ്കര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. സഫറിന്റെ വേഷം ആരു ചെയ്യുമെന്ന് ആലോചിച്ചപ്പോള്‍ സ്വാഭാവികമായും ഇവിടെയുള്ള നായകന്മാര്‍ തന്നെയാണു മനസിലേക്കു […]
എ ആര്‍ റഹ്മാന്‍ മലയാളത്തില്‍ ഗാനമൊരുക്കുന്നു
കാല്‍ നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഓസ്‌കാര്‍ ജേതാവ് എ ആര്‍ റഹ്മാന്‍ മലയാളത്തില്‍ ഗാനം ഒരുക്കുന്നു. ഗായകന്‍ വിജയ് യേശുദാസാണ് ഈ ഗാനം ആലപിക്കുന്നത്. ഗാനത്തിന്റെ റെക്കോര്‍ഡിംഗ് കഴിഞ്ഞു. സംവിധായകന്‍ ബ്ലെസ്സി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ബ്ലെസ്സി സംവിധാനം ചെയ്ത് പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിലൂടെയാണ് എആര്‍ റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. 1992ല്‍ പുറത്തിറങ്ങിയ മണി രത്‌നം ചിത്രമായ റോജയിലൂടെ സംഗീത രംഗത്തെത്തിയ എആര്‍ റഹ്മാന്‍ മലയാളത്തില്‍ യോധയ്ക്ക് വേണ്ടി സംഗീതം നിര്‍വഹിച്ചിട്ടുണ്ട്. എആര്‍ […]
മമ്മൂട്ടിയെ കണ്ട സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞ് ആരാധിക; ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ച് താരം
സിനിമാതാരങ്ങളെ ഒന്ന് നേരിട്ട് കാണാനായി ആരാധകര്‍ കാത്തുനില്‍ക്കുന്നത് സാധാരണയാണ്.. കൈ കൊടുക്കുകയും, സെല്‍ഫിക്ക് പോസ് ചെയ്യുകയും, അപൂര്‍വം ചിലരെ കെട്ടിപ്പിടിക്കുന്നതും കൈ കൊടുത്ത് പിരിയുന്നതും എല്ലാം നമ്മള്‍ കണ്ടിട്ടുണ്ട്.. ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നേരിട്ട് കണ്ട സന്തോഷത്തിലുള്ള ആരാധികയായ പെണ്‍കുട്ടിയുടെ പൊട്ടിക്കരച്ചിലും, ചേര്‍ത്തുനിര്‍ത്തിയുള്ള താരത്തിന്‍റെ സ്നേഹപ്രകടനവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. എറണാകുളത്ത് മമ്മൂട്ടിയുടെ വീടിന് മുമ്പിലായിരുന്നു സംഭവം. മമ്മൂട്ടിയെ കാണാനായി വീടിന് മുന്നില്‍ കാത്തുനിന്ന ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് താരം ഇറങ്ങി വന്നതോടെയാണ്, കൂട്ടത്തില്‍ ഒരു ആരാധിക സന്തോഷം […]












