Entertainment

കാര്‍ത്തിയും ജ്യോതികയും; ജീത്തു ജോസഫിന്റെ തമ്പിയുടെ ട്രയിലറെത്തി

കാര്‍ത്തിയും ജോതികയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ തമിഴ് ചിത്രം തമ്പിയുടെ ട്രെയിലര്‍ പുറത്തിറക്കി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തമ്പി. പാപനാശം എന്ന സിനിമയ്ക്കുശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തമ്പി.സത്യരാജ്, നിഖില വിമല്‍, ഇളവരസ്, ബാല, ആന്‍സണ്‍, ഹരീഷ് പേരടി എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്. സമീര്‍ അരോറ, രെണ്‍സില്‍ഡിസില്‍വ, ജീത്തു ജോസഫ് എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. സംഗീതം ഗോവിന്ദ് വസന്ത. ആര്‍.ഡി. രാജശേഖറാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. […]

Entertainment

വീണ്ടും വിസ്മയിപ്പിച്ച് ദീപിക; ഛപാകിന്റെ ട്രെയിലര്‍ എത്തി

ശത്രുക്കളെ ‘തോല്‍പ്പിച്ച്’ സ്വയം ചിതയില്‍ എരിഞ്ഞടങ്ങിയ രജപുത്ര രാജ്ഞി പദ്മാവതിയെ അനശ്വരമാക്കിയ ദീപിക, ആസിഡ് ആക്രമണത്തിന് ഇരയായ മാലതി ആയി വെള്ളിത്തിരയിലേക്ക് എത്തുന്ന ഛപാകിന്റെ ട്രെയിലര്‍ പുറത്ത്. ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമാണ് മാലതി എന്ന കഥാപാത്രം. റാസി എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ മേഘ്നാ ഗുൽസാറാണ് ഛപാക് സംവിധാനം ചെയ്യുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ ജീവിത കഥയാണ് ഛപാക് പറയുന്നത്. ആസിഡ് ആക്രമണങ്ങളെ അതിജീവിച്ച ആളുകളുടെ ജീവിതവും പ്രതിസന്ധികളും ഉയര്‍ത്തെഴുന്നേലുപ്പമൊക്കെയാണ് ചിത്രം. ജനുവരി പത്തിനാണ് ചിത്രം […]

Entertainment

1981ല്‍ അമ്മ മേനക നായിക, ഇപ്പോള്‍ മകളും; രജനിയുടെ നായികയാകാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തില്‍ കീര്‍ത്തി സുരേഷ്

സ്റ്റൈല്‍ മന്നന്റെ പുതിയ ചിത്രം പ്രഖ്യാപിക്കുമ്പോള്‍ തന്നെ അതിലെ നായിക ആരാണെന്ന കാര്യത്തിലും ആരാധകര്‍ക്ക് ആകാംക്ഷയുണ്ടാകാറുണ്ട്. രജനിയെ നായികയാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികയെക്കുറിച്ചും ഈ സംശയം ഉയര്‍ന്നിരുന്നു. ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരമാമിട്ടുകൊണ്ട് രജനിയുടെ 168-ാം ചിത്രത്തിലെ നായികയെ തീരുമാനിച്ചിരിക്കുകയാണ്. തമിഴിലെ തിരക്കുള്ള നടിയും മലയാളിയുമായ കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ രജനീകാന്തിന്റെ ജോഡിയാകുന്നത്.ജ്യോതിക, മഞ്ജു വാര്യര്‍, മീന ഇവരില്‍ ആരെങ്കിലും നായികയായേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. അസുരനിലെ തകര്‍പ്പന്‍ പ്രകടനം കൊണ്ട് മഞ്ജുവിനായിരുന്നു കൂടുതല്‍ മുന്‍തൂക്കം. എന്നാല്‍ ഈ […]

Entertainment

മനോരോഗികളെന്ന് വിളിക്കുന്നയാളുമായി എന്ത് ചർച്ചയെന്ന് നിര്‍മാതാക്കള്‍

നടന്‍ ഷെയിന്‍ നിഗവുമായി ഇനി ചർച്ചക്ക് പ്രസക്തിയില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത്. നിർമാതാക്കളെ മനോരോഗികളെന്ന് വിളിക്കുന്നയാളുമായി എന്ത് ചർച്ച ചെയ്യാനാണെന്ന് രഞ്ജിത് ചോദിച്ചു. ഷെയിനുമായി മുമ്പും പല തവണ ചർച്ച നടത്തിയതാണെന്നും രഞ്ജിത്ത് തിരുവനന്തപുരത്ത് പറഞ്ഞു. ഷെയിന്‍ ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവനയില്‍ നിര്‍മാതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. സിനിമ മുടങ്ങിയതില്‍ നിര്‍മാതാക്കള്‍ക്കുള്ള വിഷമത്തെ കുറിച്ചുള്ള ചോദ്യത്തിന് നിര്‍മാതാക്കള്‍ക്ക് മനോവിഷമമാണോ മനോരോഗമാണോ എന്നായിരുന്നു ഷെയിന്‍റെ പ്രതികരണം. ഷെയിനും നിർമ്മാതാക്കളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ […]

Entertainment

വി.കെ പ്രകാശ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, നിർണ്ണായകം, പ്രാണ തുടങ്ങിയ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ വി.കെ. പ്രകാശ് പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ബെൻസി പ്രൊഡക്ഷൻസ് നിർമ്മിച്ച് എസ്. സുരേഷ് ബാബു തിരക്കഥ എഴുതി പുറത്തിറക്കുന്ന സിനിമയിലേക്കാണ് അഭിനേതാക്കളെ തേടുന്നത്. ജയസൂര്യ നായകനായ ഇ. ശ്രീധരന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് പുറത്തിറങ്ങാനിരിക്കുന്നതെന്നാണ് സൂചന. 9-10 വയസ്സുള്ള ആൺകുട്ടി, 4-5 വയസ്സുള്ള പെൺകുട്ടി, 17-25 നും ഇടയിൽ പ്രായമുള്ള യുവതികൾ, 60-65 വയസ്സിനിടയിലുള്ള അമ്മമാർ, 40-60 വയസ്സിനുള്ളിലെ പുരുഷന്മാർ എന്നിവർക്കാണ് അവസരം. […]

Entertainment

71 കോടി കാഴ്ചക്കാരുമായി റൗഡി ബേബി

ധനുഷിന്റെയും സായ് പല്ലവിയുടെയും കിടിലന് നൃത്തച്ചുവടുകളുമായെത്തി ആസ്വാദകരുടെ മനസ് കവര്ന്ന റൌഡി ബേബി യു ട്യൂബിലും റെക്കോഡിടുന്നു. 2019ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മ്യൂസിക്കൽ വിഡിയോ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് റൗഡി ബേബി. 2015ല് പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമായ മാരി2വിലെതാണ് ഗാനം. യുവൻ ശങ്കർരാജയാണു സംഗീതം. ധനുഷിന്റെ വരികൾ. ധനുഷും ദീയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. പ്രഭുദേവയാണു ഗാനത്തിന്റെ കൊറിയോഗ്രാഫി ഒരുക്കിയത്. ധനുഷിനെ വെല്ലുന്ന പ്രകടനമായിരുന്നു ഗാനരംഗത്തില് സായ് പല്ലവി കാഴ്ച വച്ചത്. […]

Entertainment

വിവാദങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കാമായിരുന്നുവെന്ന് സംവിധായകൻ കമല്‍

നടന് ഷെയ്‌ൻ നിഗവുമായി ബന്ധപ്പെട്ട വിവാദത്തില് പ്രതികരണവുമായി സംവിധായകന് കമല്. ഷെയ്‌ൻ വിചാരിച്ചിരുന്നെങ്കില്‍ വിവാദങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. “ഒരു സെറ്റില്‍ ഒരു സിനിമ തീര്‍ക്കാനായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ അയാള്‍ക്ക് പ്രതിബദ്ധത ആരോടാണെന്ന് ആലോചിക്കണം. തന്നോടായിരിക്കരുത് പ്രതിബദ്ധത. അന്ന് പുറത്തുവന്ന വാര്‍ത്തകള്‍ നോക്കുമ്പോള്‍ ഷെയ്‌ൻ അയാളോട് മാത്രമാണ് പ്രതിബദ്ധത കാണിച്ചത്. അങ്ങനെ ചെയ്യരുത്. കരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ പിന്നെ സിനിമയോടായിരിക്കണം പ്രതിബദ്ധത.” കമല്‍ പറഞ്ഞു. ഒരു ചാനലിന് നല്കിയ […]

Entertainment

‘ഞാനാണ് നാടുവാഴി’.. വലിയപെരുന്നാളിലെ ഗാനം പുറത്ത്

ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വലിയപെരുന്നാള്‍. ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ഞാനാണ് നാടുവാഴി’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടത്. കെ.വി അബൂബക്കര്‍ എഴുതിയ ഗാനം ആലപിച്ചത് സൂരജ് സന്തോഷ്, ഇമാം മജ്ബൂര്‍ എന്നിവര്‍ ചേര്‍ന്നാണ്. റെക്‌സ് വിജയന്‍ ആണ് സംഗീതം നല്കിയത്. പാട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവാഗതനായ ഡിമല്‍ ഡെന്നിസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് വലിയപെരുന്നാള്‍. ‘എ ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്’ എന്ന ടാഗോടെയാണ് […]

Entertainment

ദുല്‍ഖറും കുഞ്ചാക്കോയും ആസിഫ് അലിയുമൊന്നും അത്തരക്കാരല്ല’

മലയാള സിനിമയില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുണ്ടെന്ന് നടന്‍ മഹേഷ്. എല്ലാവരും അങ്ങനെയാണെന്ന് പറയാനാവില്ല. ദുല്‍ഖറും കുഞ്ചാക്കോ ബോബനും ആസിഫ് അലിയൊന്നും അങ്ങനെയുള്ളവരല്ലെന്നും മഹേഷ് പറഞ്ഞു. ചില യുവനടന്മാരുടെ ലൊക്കേഷനില്‍ അബദ്ധത്തിലോ മേക്കപ്പ് ചെയ്യാനോ കാരവനില്‍ കയറിയാല്‍ ഇതിന്റെ മണമാണ്. പുറത്തേക്ക് വരിക നമ്മള്‍ വലിച്ചതിന് തുല്യമായിട്ടാണ്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ലഹരി മാഫിയ ആണോ എന്ന് അറിയില്ല. പക്ഷേ 10 ശതമാനം യുവനടന്മാര്‍ എങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ട്. അത് ഇല്ലാതാകണം. സിനിമാ മേഖല മുഴുവനായി ഇതിന്‍റെ പേരില്‍ […]

Entertainment

അനന്തപുരിയില്‍ ഇനി ലോകസിനിമകളുടെ ഉത്സവം

24-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്യുക. പാസ്ഡ് ബൈ സെന്‍സര്‍ ആണ് ഉദ്ഘാടന ചിത്രം. ഇനി ഒരാഴ്ച തലസ്ഥാനത്ത് ലോകസിനിമകളുടെ വസന്തോല്‍വസം. വൈകിട്ട് ആറിനാണ് ഔപചാരിക ഉദ്ഘാടനമെങ്കിലും രാവിലെ മുതൽ ചിത്രങ്ങളുടെ പ്രദർശനമുണ്ടാകും.. ആകെ 14 വേദികളിലായി 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങളാണ് മേളയിലുള്ളത്. 53 ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമായിരിക്കും മേളയിൽ. ആദ്യ ദിനം 16 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ഉദ്ഘാടനച്ചടങ്ങിന് ശേഷം നിശാഗന്ധിയില്‍ […]