ഏത് വിഷയത്തിലും തന്റെ നിലപാട് തന്റേടത്തോടെ വിളിച്ചു പറയുന്ന താരമാണ് നടി തപ്സി പന്നു. പൌരത്വ നിയമത്തില്‍ ബോളിവുഡ് അടക്കമുള്ള മേഖലകളിലെ പ്രമുഖര്‍ പ്രതികരണവുമായി രംഗത്ത് വന്നപ്പോളും അവിടെയൊന്നും തപ്സിയുടെ അഭിപ്രായം കണ്ടില്ല. എന്നാല്‍ പ്രതികരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് താരം. പൗരത്വ ഭേദതി നിയമത്തിൽ പ്രതികരിക്കാതിരിക്കുന്നത് വിഷയത്തെക്കുറിച്ച് കൂടുതൽ അറിയാത്തതുകൊണ്ടാണെന്ന് തപ്സി പറഞ്ഞു. മോസ്റ്റ് സ്റ്റൈലിസ്റ്റ് 2019 അവാർഡിനായെത്തിയ നടി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ജാമിയയില്‍ സംഭവിച്ചതിന്റെ വീഡിയോ കണ്ടുവെന്നും അവ നല്ല കാര്യങ്ങളല്ലെന്നും വിദ്യാര്‍ത്ഥികള്‍ക്കെതിരായ […]
Entertainment
തകര്‍ത്തു വാരി മാമാങ്കം 100 കോടി ക്ലബില്‍; ഇനി ചൈനയിലേക്ക്
റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് മമ്മൂട്ടിയുടെ മാമാങ്കം. റിലീസ് ചെയ്ത് എട്ടാം ദിവസം നൂറുകോടി ക്ലബ്ബില്‍ ഇടംപടിച്ചിരിക്കുകയാണ് ഈ ചരിത്ര സിനിമ. സിനിമയുടെ ആഗോള കളക്ഷന്‍ 100 കോടി പിന്നിട്ടതായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. നൂറ് കോടി ക്ലബില്‍ ഇടം നേടുന്ന മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രമാണ് മാമാങ്കം. മധുരരാജയും ഈ നേട്ടം കൈവരിച്ചിരുന്നു. സിനിമയ്‍ക്കെതിരെ നടക്കുന്ന ഡീഗ്രേഡിങ്ങിനിടയിലും വിമര്‍ശനങ്ങള്‍ക്കിടിയിലുമാണ് മാമാങ്കം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് […]
സോഷ്യല്‍ മീഡിയയില്‍ ഒതുങ്ങിയില്ല പ്രതിഷേധം, തെരുവിലിറങ്ങി താരങ്ങള്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യമാകെ പടരുമ്പോള്‍ സമൂഹത്തിന്‍റെ വിവിധ തലങ്ങളിലുള്ളവര്‍ തെരുവിലിറങ്ങുകയാണ്. അവരില്‍ സിനിമാ താരങ്ങളുമുണ്ട്. പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഒതുക്കാതെ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരില്‍ മലയാളി താരം പാര്‍വതിയും തമിഴ് നടന്‍ സിദ്ധാര്‍ത്ഥുമുണ്ട്. മുംബൈയിൽ നടന്ന പ്രക്ഷോഭത്തിലാണ് പാർവതി സമരക്കാരിലൊരാളായി പങ്കെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാള സിനിമയില്‍ നിന്ന് ആദ്യം പ്രതികരിച്ചതും പാര്‍വതിയായിരുന്നു. ‘നട്ടെല്ലിലൂടെ ഭയം അരിച്ചുകയറുന്നു. ഇത് സംഭവിക്കാൻ നമ്മൾ ഒരിക്കലും അനുവദിക്കാൻ പാടില്ല’ എന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം. പിന്നാലെ ടൊവിനോ തോമസ്, […]
അടുത്തത് നിങ്ങളുടെ ഊഴം, പ്രതികരിച്ച് ഗായിക സിത്താര
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതികരിച്ച് ഗായിക സിത്താര. പ്രതിഷേധിച്ച ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയാണ് സിത്താരയുടെ പോസ്റ്റ്. അടുത്തത് നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കൂ.. എന്നാണ് സിത്താര കുറിച്ചത്. ബംഗളൂരു ടൗണ്‍ ഹാളിനു മുന്നില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രതിഷേധിക്കാന്‍ എത്തിയപ്പോഴാണ് രാമചന്ദ്ര ഗുഹയെ പൊലീസ് അറസ്റ്റ് ചെയ്തത്. മാദ്ധ്യമങ്ങളുമായി സംസാരിച്ചു നില്‍ക്കെയാണ് പൊലീസ് തന്നെ ബലം പ്രയോഗിച്ചു നീക്കിയതെന്ന് ഗുഹ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ വിവേചനപരമായ നിലപാടിനെതിരെയാണ് സമാധാനപരമായി പ്രതിഷേധിക്കുന്നത്. എന്തെങ്കിലും അക്രമത്തിന്റെ സൂചനയെങ്കിലും ഇവിടെയുണ്ടോ […]
ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് തുടരുമെന്ന് നിര്‍മാതാക്കള്‍
നടന്‍ ഷെയ്ന്‍ നിഗത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന് നിര്‍മാതാക്കളുടെ യോഗത്തിലാണ് വിലക്ക് തുടരാന്‍ തീരുമാനമായത്. ഷെയ്ന്‍ കാരണം മുടങ്ങിയ മൂന്ന് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാതെ വിലക്ക് നീക്കേണ്ടെന്നാണ് യോഗത്തില്‍ ഭൂരിഭാഗവും ആവശ്യപ്പെട്ടത്. ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബിംഗ് 15 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ കത്ത് നല്‍കും. നിര്‍മാതാക്കളുടെ യോഗത്തിലെ തീരുമാനങ്ങള്‍ താരസംഘടനയായ അമ്മയെ അറിയിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷൂട്ടിംഗ് മുടങ്ങിയ കുര്‍ബാനി, വെയില്‍ എന്നീ ചിത്രങ്ങളും പൂര്‍ത്തിയായ ശേഷം മതി വിലക്ക് നീക്കുന്നത് […]
ഷെയിന്‍ നിഗം വിഷയം; നിര്‍മാതാക്കളുടെ സംഘടന ഇന്ന് യോഗം ചേരും
ഷെയിന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ഇന്ന് ചേരും. രാവിലെ 11ന് കൊച്ചിയിലെ ഓഫീസിലാണ് യോഗം. മുടങ്ങിപോയ വെയില്‍, ഖുര്‍ബാനി എന്നീ സിനിമകളുടെ നഷ്ടപരിഹാരം ഷെയിനില്‍ നിന്ന് ഈടാക്കുന്നതെങ്ങനെയെന്ന് യോഗം ചര്‍ച്ച ചെയ്യും. ആവശ്യമെങ്കില്‍ ഷെയിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനാണ് നിര്‍മാതാക്കളുടെ തീരുമാനം. അതെ സമയം തങ്ങളുടെ പഴയ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടനാ പ്രസിഡണ്ട് എം. രഞ്ജിത്ത് വ്യക്തമാക്കി. ഉല്ലാസം സിനിമ ഡബ്ബ് ചെയ്യാതെ ഷെയിനുമായി […]
‘അയാള്‍ക്ക് അതിര്‍ത്തികളില്ല’, ‘റാം’മിലൂടെ മോഹന്‍ലാലും ജീത്തുവും വീണ്ടും ഒന്നിക്കുന്നു
ദൃശ്യത്തിനു ശേഷം, മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘റാം’ . ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇതും. തെന്നിന്ത്യന്‍ നടി തൃഷയാണ് നായികയായി എത്തുന്നത് . ചിത്രത്തില്‍ ഡോക്ടറായിട്ടാണ് തൃഷ വേഷമിടുന്നത് . ഇന്ത്യ മാത്രമല്ല വിദേശ രാജ്യങ്ങളടക്കം ചിത്രത്തിന്റെ ലൊക്കേഷനാകും.
രണ്ടാമൂഴം: എം.ടിക്കെതിരെ വി.എ ശ്രീകുമാറിന്‍റെ ഹരജി
രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ ഹരജിയുമായി സംവിധായകന്‍ വി.എ ശ്രീകുമാര്‍. കോഴിക്കോട് ഒന്നാം മുന്‍സിഫ് കോടതിയില്‍ എം.ടി നല്‍കിയ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഹരജി നല്‍കിയിരിക്കുന്നത്. എം.ടിയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം രണ്ട് കോടി രൂപ കൈമാറിയിട്ടുണ്ട്. ഇതൊന്നും കാണാതെയുള്ള വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചതെന്നാണ് ഹരജിയിലെ വാദം. എന്നാല്‍ തന്‍റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ നല്‍കിയ തടസ ഹരജി സുപ്രീംകോടതിയുടെ […]
പൗരത്വ നിയമ ഭേദഗതിക്കെതിരെ മമ്മൂട്ടിയും
പൗരത്വ നിയമ ഭേദഗതിക്കെതിരെയും പ്രക്ഷോഭങ്ങളെ പിന്തുണച്ച് മമ്മൂട്ടിയും. ഫേസ്ബുക്കിലൂടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ‘ജാതി, മതം, വംശം അടക്കമുള്ള വ്യത്യസ്തതകളെ മറികടന്നാല്‍ മാത്രമേ ഒരു രാജ്യം എന്ന നിലക്ക് മൂന്നോട്ട് പോകാനാവൂ. ആ ഐക്യത്തിന് വിരുദ്ധമായിട്ടുള്ളതെന്തും എതിര്‍ക്കപ്പെടേണ്ടതാണ്’ മമ്മൂട്ടി കുറിച്ചു. സിനിമാ താരങ്ങളായ പാര്‍വതി തിരുവോത്ത്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം തുടങ്ങിയവര്‍ കഴിഞ്ഞദിവസങ്ങളില്‍ സമരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ തരത്തിലുള്ള […]
ടൊവിനോ ചിത്രം ഫോറന്‍സിക്കിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി
ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫോറന്‍സിക്, ചിത്രത്തിന്‍റ ഷൂട്ടിങ് പൂര്‍ത്തിയായി. ഒക്ടോബര്‍ 24ന് ചിത്രീകരണം ആരംഭിച്ചത്. മംമ്ത മോഹന്‍ദാസ് ആണ് ചിത്രത്തിലെ നായികാ. ചിത്രത്തില്‍ റെബ മോണിക്ക ജോണുംപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.











