ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍ ടൊവിനോ തോമസ്. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാര്‍ഥികള്‍, മുഖമില്ലാത്ത ഭീരുക്കളാല്‍ അക്രമിക്കപ്പെട്ടതിന് ശേഷവും ഭരണ സംവിധാനങ്ങള്‍ നിഷ്ക്രിയരായി ഇരിക്കുന്നെങ്കില്‍ നമ്മുടെ രാജ്യത്തിന് സാരമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നും ടൊവിനോ ഫേസ് ബുക്കില്‍ കുറിച്ചു. അവസാനം നമ്മളോര്‍ക്കുക ശത്രുവിന്‍റെ വാക്കുകളല്ല, മറിച്ച് സുഹൃത്തുക്കളുടെ നിശബ്ദതയാണ് എന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്‍റെ വാക്കുകള്‍ ഉദ്ധരിച്ചാണ് ടൊവിനോ കുറിപ്പ് അവസാനിപ്പിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍,മുഖമില്ലാത്ത ഭീരുക്കളാല്‍ അക്രമിക്കപ്പെട്ടതിനു ശേഷവും നമ്മുടെ ഭരണസംവിധാനങ്ങള്‍ […]
Entertainment
സസ്പെന്‍സ് ഒളിപ്പിച്ച് ബിഗ് ബ്രദറിന്റെ ട്രെയിലറെത്തി
മോഹന്‍ലാലിന്റെ പുതിയ ചിത്രം ബിഗ് ബ്രദറിന്റെ ട്രെയിലറെത്തി. മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബിഗ് ബ്രദര്‍. ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ധിഖും ഒന്നിക്കുന്ന ചിത്രമാണിത്. ആക്ഷന്‍ ത്രില്ലര്‍ ചട്ടക്കൂടില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സസ്പെന്‍സ് നിലനിര്‍ത്തിയാണ് ട്രെയിലറും എത്തിയിരിക്കുന്നത്. വിയറ്റ്‌നാം കോളനിയാണ് സിദ്ധിഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ ചിത്രം. ബോളിവുഡ് താരം അര്‍ബാസ് ഖാനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനൂപ് മേനോന്‍, ഹണി റോസ്, […]
‘അമ്മ’യുടെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്ന് ഷെയ്ൻ നിഗം
ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങ് പൂർത്തിയാക്കുന്നത് സംബന്ധിച്ച് വിശദീകരണവുമായി ഷെയ്ൻ നിഗം. താരസംഘടനയായ അമ്മയുടെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്നാണ് ഷെയ്ൻ നിർമ്മാതാക്കളെ അറിയിച്ചിരിക്കുന്നത്. ഉല്ലാസം സിനിമയുടെ ഡബിംഗ് പൂർത്തീകരിക്കാതെ ഷെയ്നുമായി ചർച്ചകൾക്കില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന നിലപാടെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് നിർമ്മാതാക്കൾക്ക് വിശദീകരണവുമായി ഷെയ്ൻ രംഗത്തെത്തിയിരിക്കുന്നത്. ഒമ്പതാം തിയതി ചേരുന്ന എക്സ്ക്യുട്ടിവ് കമ്മിറ്റി യോഗത്തിന് ശേഷം അമ്മ എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നാണ് ഷെയ്ൻ നിർമ്മാതാക്കൾക്കയച്ച കത്തിൽ പറയുന്നത്. തിരുമാനം എന്ത് തന്നെയായാലും ഷെയ്ൻ അംഗീകരിക്കുമെന്ന സൂചനയാണ് കത്തിലൂടെ ലഭിക്കുന്നത്. […]
വീണ്ടും ഞെട്ടിക്കാനൊരുങ്ങി നിവിന്‍ പോളി; തുറമുഖത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ എന്ന ചിത്രത്തിലൂടെ ഏവരെയും ഞെട്ടിച്ച നിവിന്‍ പോളി വീണ്ടും മലയാളികളെ ഞെട്ടിക്കാന്‍ ഒരുങ്ങുന്നു. രാജീവ് രവിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന തുറമുഖം എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ മറ്റൊരു ശക്തമായ കഥാപാത്രവുമായി വരുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം. ചിത്രത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. തെക്കേപ്പാട്ട് ഫിലിംസിന്‍റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മിക്കുന്ന ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് […]
‘വലിയപെരുന്നാള്’ : ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
ഷെയിന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ജോജു എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വലിയ പെരുന്നാള്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് മാജിക് മൗണ്ടന്‍ സിനിമാസിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദ് ആണ്. ഇഷ്‌ക്കിന് ശേഷം ഷെയിന്‍ നിഗം നായകനായി എത്തുന്ന ചിത്രമാണ് വലിയപെരുന്നാള്‍. സുരേഷ് രാജന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. വിവേക് ഹര്‍ഷന്‍ ആണ് എഡിറ്റര്‍. ഹിമിക ബോസ്,വിനായകന്‍, സുധീര്‍ കരമന, അലന്‍സിയര്‍, അതുല്‍ കുല്‍ക്കര്‍ണി, […]
ഷെയിന്‍ നിഗം വിഷയം; നിലപാട് കടുപ്പിച്ച് നിര്‍മ്മാതാക്കള്‍
ഷെയിന്‍ നിഗം പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മക്ക് മുമ്പില്‍ നിബന്ധന വെച്ച് നിര്‍മാതാക്കള്‍. ഉല്ലാസം സിനിമ ഡബ്ബ് ചെയ്തതിന് ശേഷം ഷെയിന്‍റെ പരാതി അമ്മയുമായി ചര്‍ച്ച ചെയ്യാമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പറയുന്നത്. ഷെയിന്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാതെ ഒത്തുതീര്‍പ്പിനില്ലെന്നും നിര്‍മാതാക്കള്‍ അമ്മയെ അറിയിച്ചു.
20 കിലോ കുറച്ചു.തല മുണ്ഡനം ചെയ്ത് കുചേലനായി ജയറാം
ശ്രീകൃഷ്‍ണന്‍റെ ഉറ്റ സുഹൃത്തായ കുചേലന്‍റെ കഥ സിനിമയാകുന്നു.ജയറാമാണ് കുചേലനായി എത്തുന്നത്. ജയറാം ചിത്രത്തിനായി 20 കിലോയാണ് തടി കുറച്ചത്. തല മുണ്ഡനവും ചെയ്‍തിട്ടുണ്ട്. ഗുരുവായൂര്‍ സ്വദേശിയായ വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രത്തിന് നമോ എന്നാണ് പേര്. സംസ്‍കൃതത്തിലാണ് ചിത്രം. മറ്റ് സംസ്ഥാനങ്ങളിലെയും പ്രമുഖ അഭിനേതാക്കളും സാങ്കേതിക വിദഗദ്ധരും ചിത്രത്തിന്റെ ഭാഗമാകും. എസ് ലോകനാഥനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
അവഗണനക്കെതിരെ തുറന്നടിച്ച് ഗായകന്‍ കെ.ജി മാര്‍ക്കോസ്
ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ ഏറെ പ്രശസ്തനായി ഗായകനാണ് കെ.ജി മാര്‍ക്കോസ്. മാര്‍ക്കോസിന്റെ ഭക്തിഗാനങ്ങള്‍ ആസ്വാദകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അതിലുപരി യേശുദാസിന്റെ രൂപസാദൃശ്യമായിരുന്നു മാര്‍ക്കോസിനെ മറ്റൊരു വിധത്തില്‍ ശ്രദ്ധേയനാക്കിയത്. വേഷത്തിലും ആലാപനത്തിലും ഗാനഗന്ധര്‍വ്വനെ അനുകരിച്ചെന്ന് ആരോപിച്ച് ഒട്ടേറെ പഴി കേട്ടിട്ടുണ്ട് മാര്‍ക്കോസ്. ഇതിനെക്കുറിച്ച് മാര്‍ക്കോസ് പലവട്ടം പ്രതികരിച്ചിട്ടുണ്ട്. ഈയിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലും സിനിമാരംഗത്ത് തനിക്ക് നേരിട്ട അവഗണനയെക്കുറിച്ച് അദ്ദേഹം തുറന്നടിച്ചു. യേശുദാസിനെ മലയാളികള്‍ ഇത്രയും ഇടിച്ചുതാഴ്ത്തി കാണിക്കുന്നത് എന്തിനാണെന്ന് തനിക്ക് അറിയില്ലെന്നും യേശുദാസിനെ അനുകരിക്കുന്നു എന്നതാണ് കരിയറില്‍ […]
ബിഗ് ബ്രദര്‍ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
മോഹന്‍ലാല്‍ നായകനായി എത്തുന്ന എറ്റവും പുതിയ ചിത്രം ബിഗ് ബ്രദറിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. പതിവ് പോലെ ഒരു കോമഡി എന്റര്‍ടൈന്മെന്റ് മൂവി ആയിരിക്കില്ല ഈ സിദ്ദിഖ് ചിത്രം. മോഹന്‍ലാല്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിഗ് ബ്രദറിലെ നായികാ വേഷത്തില്‍ എത്തുന്നത് പുതുമുഖമായ മിര്‍ണ മേനോന്‍ ആണ്. ആക്ഷനും ത്രില്ലും കോമഡിയും എല്ലാം ചേര്‍ന്ന ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെര്‍ ആയാവും ബിഗ് ബ്രദര്‍ എത്തുക എന്നാണ് ആരാധകരുടെ പ്രതീക്ഷ.
മൂന്ന് കഥാപാത്രങ്ങള്‍, മൂന്ന് കാലം.. അജയന്റെ രണ്ടാം മോഷണവുമായി ടൊവിനോ
പുതുവത്സര ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തില്‍ ട്രിപ്പിള്‍ റോളിലാണ് ടൊവിനോ എത്തുക. ചിത്രത്തിന്‍റെ പോസ്റ്ററും ടൊവിനോ പുറത്തുവിട്ടു. ജിതിന്‍ ലാലാണ് ചിത്രം സംവിധാനം ചെയ്യുക. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ഇതില്‍ ട്രിപ്പിള്‍ റോളിലാണ് ടൊവിനോ എത്തുക. വടക്കന്‍ കേരളത്തിലായിരിക്കും ചിത്രീകരണം. തന്‍റെ കരിയറിലെ നാഴികക്കല്ലാകാന്‍ പോകുന്ന ചിത്രമാണിതെന്ന് ടൊവിനോ ഫേസ് ബുക്കില്‍ കുറിച്ചു. എന്ന് നിന്‍റെ മൊയ്തീന്‍, കുഞ്ഞിരാമായണം, ഗോദ, […]











