വലിയ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ സുഡാനി ഫ്രം നൈജീരിയക്ക് ശേഷം ഹലാല്‍ ലവ് സ്റ്റോറി എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് സംവിധായകന്‍ സകരിയ. ജോജു ജോര്‍ജ്, ഇന്ദ്രജിത്ത്, ഷറഫുദ്ദീന്‍, ഗ്രെയിസ് ആന്റണി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഹലാല്‍ ലവ് സ്റ്റോറി വരുന്ന വിഷുവിനാണ് പ്രേക്ഷകരിലെത്തുന്നത്. ആഷിഖ് അബു, ജെസ്ന അഷിം, ഹര്‍ഷദ് അലി എന്നിവര്‍ നിര്‍മിക്കുന്ന ഹലാല്‍ ലവ് സ്റ്റോറിക്ക് ശേഷം സകരിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. ഫഹദ് ഫാസിലിനെ […]
Entertainment
ഐപിഎല്‍; പതിമൂന്നാം സീസണിന്റെ ഷെഡ്യൂല്‍ ബി.സി.സി.ഐ ഔദ്യോഗികമായി പുറത്ത് വിട്ടു
ഐപിഎല്‍ പതിമൂന്നാം സീസണിന്റെ ഷെഡ്യൂല്‍ ബി.സി.സി.ഐ ഔദ്യോഗികമായി പുറത്ത് വിട്ടു. മാര്‍ച്ച് 29ന് നിലവിലെ ചാമ്പ്യന്മാരായാ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മെയ് 24നാണ് ഫൈനല്‍. ആറു മത്സരങ്ങള്‍ മാത്രമാണ് നാല് മണിക്ക് ആരംഭിക്കുന്നത്. ബാക്കി മത്സരങ്ങള്‍ രാത്രി എട്ട് മണിക്കാണ്. മിക്ക ടീമുകളും തങ്ങളുടെ ഷെഡ്യൂള്‍ പുറത്തു വിട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ബി.സി.സി.ഐ ഔദ്യോഗികമായി ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നത്. സണ്‍ റൈസേഴ്സ് ഹൈദരാബാദാണ് ആദ്യം […]
‘പോരായ്മകളുണ്ടെങ്കിൽ വിമർശനങ്ങളാവാം, പക്ഷെ രാഷ്ട്രീയ നിലപാട് കാരണം അപമാനിക്കരുത്’; പിന്തുണച്ച് നിര്‍മാതാവ്
കൊച്ചി കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംഘടിത ആക്രമണം നേരിടുന്ന സംവിധായകന്‍ ആഷിഖ് അബു, ഗായകന്‍ ഷഹബാസ് അമന്‍, സംഗീത സംവിധായകന്‍ ബിജിപാല്‍ എന്നിവരെ പിന്തുണച്ച് നിര്‍മാതാവ് ജോളി ജോസഫ്. മുന്‍പൊരിക്കല്‍ ജോൺ പോളിന്റെ കാർമികത്വത്തിൽ ജോളി ജോസഫ് നിർമിച്ച് ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ പൃഥിരാജ് നായകനായ ‘വലതു വശത്തെ കള്ളൻ’ എന്ന സിനിമ സാറ്റലൈറ്റ് കച്ചവടമാക്കിയിട്ടും, സെൻട്രൽ പിക്ചേഴ്സ് വിതരണത്തിനെടുത്തിട്ടും നടക്കാത്ത ഘട്ടത്തില്‍ അന്ന് അഡ്വാൻസ് കൊടുത്ത തുക രണ്ട് പേര്‍ മാത്രമാണ് കൃത്യമായി തിരിച്ചു […]
ദശമൂലം ദാമുവിനെ എഴുതാന്‍ ചോദിച്ചു, തന്നില്ലെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരന്‍
മമ്മൂട്ടി നായകനായി പുറത്തുവന്ന ചട്ടമ്പിനാട് എന്ന ചിത്രത്തിലെ ഏറ്റവും ഹിറ്റ് കഥാപാത്രമാണ് ദശമൂലം ദാമു. സിനിമ ഇറങ്ങിയപ്പോള്‍ കിട്ടാത്ത സ്വീകാര്യതയാണ് ദശമൂലം ദാമുവിന് പിന്നീട് ട്രോളന്‍മാര്‍ക്കിടയില്‍ നിന്നും വര്‍ഷങ്ങള്‍ക്കിപ്പുറവും ലഭിക്കുന്നത്. ഇടക്കാലത്ത് ദശമൂലം ദാമുവിനെ വെച്ച് പുതിയൊരു ചിത്രം കൊണ്ടുവരുന്നതായ വാര്‍ത്തകളും ഉണ്ടായിരുന്നു. സിനിമ സംവിധാനം ചെയ്ത ഷാഫി തന്നെയാണ് ദശമൂലം ദാമു വീണ്ടും വരുമെന്ന് പ്രഖ്യാപിച്ചത്. എന്നാലിതാ സിനിമാ ചര്‍ച്ചകളുടെ അണിയറയില്‍ മാത്രം സംഭവിച്ച കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഹിറ്റ് തിരക്കഥാകൃത്തായ ശ്യാം പുഷ്ക്കരന്‍. താന്‍ ബെന്നി […]
രണ്ടാമൂഴം; എം.ടിയുടെ ഹരജി നടപടികള്‍ക്ക് സുപ്രീം കോടതി സ്റ്റേ
രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പുതിയ വഴിത്തിരിവ്. എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ വി.എ ശ്രീകുമാര്‍ നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി സ്റ്റേ അനുവദിച്ചു. കോഴിക്കോട് ഒന്നാം മുന്‍സിഫ് കോടതിയില്‍ എം.ടി നല്‍കിയ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ശ്രീകുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എം.ടിയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം രണ്ട് കോടി രൂപ കൈമാറിയിട്ടുണ്ട്. ഇതൊന്നും കാണാതെയുള്ള വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചതെന്നാണ് വി.എ ശ്രീകുമാറിന്‍റെ വാദം. ശ്രീകുമാറിന്‍റെ ഹരജിയില്‍ എം.ടിക്ക് […]
വിനീതിന്‍റെ ‘ഹൃദയ’ത്തില്‍ പ്രണവും കല്യാണിയും: ഷൂട്ടിങ് തുടങ്ങി
പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും നായികാനായകന്മാരായി എത്തുന്ന ഹൃദയം എന്ന സിനിമയുടെ ഷൂട്ടിങ് തുടങ്ങി. വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ സംവിധായകന്‍. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസന്‍റേതാണ്. സിനിമാ നിര്‍മാണ മേഖലയില്‍ ഏറെ പ്രശസ്തമായിരുന്ന മെറിലാന്‍റ് 40 വര്‍ഷത്തിന് ശേഷം ഈ ചിത്രത്തിലൂടെ നിര്‍മാണരംഗത്ത് തിരിച്ചെത്തുകയാണ്. മെറിലാന്‍ഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിര്‍മിക്കുന്നത്. നോബിള്‍ ബാബു തോമസും നിര്‍മാണത്തില്‍ പങ്കാളിയാണ്. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ഛായാഗ്രഹണം […]
ത്രില്ലടിപ്പിച്ചൊരു ‘ഫോറന്‍സിക്’ അന്വേഷണം
പുതുമയേറിയ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതില്‍ യുവനടന്‍മാരില്‍ മുന്‍പന്തിയിലാണ് ടൊവിനോ തോമസ്. എടക്കാട് ബറ്റാലിയനിലെ പട്ടാളക്കാരന് ശേഷം ഫോറന്‍സിക് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ടൊവിനോ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ഫോറന്‍സിക് സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ട്രെയിലര്‍ പുതുമയേറിയ അന്വേഷണമാകും പ്രേക്ഷകര്‍ക്ക് മുന്നില്‍ വഴിതുറക്കുകയെന്ന പ്രതീക്ഷയിലാണ്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ഫോറന്‍സിക്കില്‍ മംമ്ത മോഹന്‍ദാസാണ് നായിക. ഇതാദ്യമായിട്ടാണ് ടൊവിനൊയും മംമ്തയും ഒന്നിക്കുന്നത്. രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, റെബ മോണിക്ക ജോണ്‍, ‘ഉണ്ട’ സിനിമയിലൂടെ […]
വ്യാജന്മാര്‍ വാഴുന്നു; മലയാള സിനിമയുടെ കേരളത്തിന് പുറത്തുള്ള റിലീസുകള്‍ക്ക് ഇനി ഒരാഴ്ച്ച കാത്തിരിക്കണം
വ്യാജന്മാരെ തടയുന്നതിന്റെ ഭാഗമായി മലയാള സിനിമകളുടെ കേരളത്തിന് പുറത്തുള്ള റിലീസുകള്‍ വൈകിപ്പിക്കാന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം. വ്യാജ പ്രിന്റുകള്‍ സുലഭമായതോടെ ജനങ്ങള്‍ സിനിമ കാണാന്‍ തിയേറ്ററുകളിലെത്തുന്നില്ലെന്നും ഇത് സിനിമാ വ്യവസായത്തെ സാരമായി ബാധിച്ചതായും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡണ്ട് എം. രഞ്ജിത്ത് ദി ന്യൂസ് മിനുറ്റി-നോട് പറഞ്ഞു. കേരളത്തിന് പുറത്ത് സിനിമ കാണുന്നവര്‍ തിയേറ്ററില്‍ വന്ന് സിനിമ ചിത്രീകരിക്കുകയാണെന്നും ഇവിടുങ്ങളിലാണ് വ്യാജന്മാര്‍ പിടിമുറുക്കിയിരിക്കുന്നതെന്നും നിര്‍മാതാവ് എം. രഞ്ജിത്ത് പറഞ്ഞു. നിര്‍മാതാക്കള്‍ക്ക് പുറമെ വിതരണക്കാര്‍ക്കും തിയേറ്ററുടമകള്‍ക്കും വ്യാജ പ്രിന്റുകള്‍ […]
മകന്റെ സിനിമക്ക് അച്ഛന്റെ തിരക്കഥ
ഡ്രൈവിങ് ലൈസന്‍സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ” T സുനാമി “. മകന്റെ സിനിമക്ക് അച്ഛന്‍ ലാല്‍ ആണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്. സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മം കൊച്ചിയില്‍ നടന്നു. ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ വെച്ച് സംവിധായകന്‍ സിബി മലയില്‍ ആണ് ടി സുനാമിയുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം ആദ്യ ക്ലാപ്പടിച്ചു. ചലച്ചിത്രരംഗത്തെ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ […]
ആ വേഷം ദുല്‍ഖര്‍ ചോദിച്ചുവാങ്ങിയതെന്ന് സംവിധായകന്‍
മലയാള സിനിമയുടെ ഭാഗമായി നില്‍ക്കാന്‍ ആഗ്രഹമുള്ളതുകൊണ്ടാണ് നിര്‍മാണ രംഗത്തേക്കും ചുവടുവെച്ചതെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ഭാവിയില്‍ കൂടുതല്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കാമെന്നും ദുല്‍ഖര്‍ പറഞ്ഞു. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത്, ദുല്‍ഖര്‍ നിര്‍മിച്ച വരനെ ആവശ്യമുണ്ട് തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെയാണ് കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിക്കുമെന്ന് ദുല്‍ഖര്‍ വ്യക്തമാക്കിയത്. പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണിയുടെ മലയാള അരങ്ങേറ്റ ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്. സിനിമയിലെ […]












