Entertainment

നടി മംമ്ത മോഹന്‍ദാസ് നിരീക്ഷണത്തില്‍

ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ അതിന്റെ താണ്ഡവം തുടരുകയാണ് . ചൈനയിലെ വുഹാനില്‍ നിന്ന് ആരംഭിച്ച്‌ ഇപ്പോള്‍ ഏകദേശം നൂറ്റിഅറുപതിന് മുകളില്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിച്ചിരിക്കുകയാണ്. കായിക താരങ്ങള്‍ക്കും, അഭിനേതാക്കള്‍ക്കും എല്ലാം കൊറോണ ബാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയ നടി മമത മോഹന്‍ദാസ് ഹോം ഐസലേഷനില്‍ ആണെന്നാണ് വാര്‍ത്ത . കൊറോണ വ്യാപനം നടക്കുന്ന സമയത്ത് താരം വിദേശത്തുനിന്ന് നാട്ടിലേക്ക് യാത്ര ചെയ്തിരുന്നു. ഈ സാ ഹചര്യത്തില്‍ രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും വിദേശയാത്ര കഴിഞ്ഞ് 14 […]

Entertainment

സുരക്ഷിതരായി ഇരിക്കുക, ഇത് വളരെയധികം ദുഷ്കരമായ സമയമാണ്; ആരാധകരോട് പൃഥ്വിരാജ്

കോവിഡ് 19 പടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ സുരക്ഷിതരായിട്ട് ഇരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന്‍ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് ദുഷ്‌കരമായ സമയങ്ങളാണ്. കൂട്ടായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട സമയമെന്നും പൃഥിയുടെ കുറിപ്പില്‍ പറയുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ബ്ലെസ്സിയും അണിയറപ്രവർത്തകരും പൃഥ്വിരാജും ജോർദാനിൽ ആണ്. കൊറോണ വൈറസ് സംശയത്തെത്തുടർന്ന് ആടുജീവിതത്തിൽ അഭിനയിക്കുന്ന ഒമാനി താരം ഡോ. താലിബ് അൽ ബലൂഷി ജോർദാനിലെ ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയുന്നുവെന്ന് വാർത്ത പുറത്തുവന്നതിനെത്തുടർന്ന് പൃഥ്വിയും കൂട്ടരും സുരക്ഷിതരല്ലേയെന്ന ആശങ്ക നിരവധി […]

Entertainment Movies

വിജയ് സേതുപതിയുടെ വാക്ക് കേട്ട് ആരും ദൈവത്തെയോ, ആള്‍ദൈവങ്ങളെയോ അവിശ്വസിക്കില്ലെന്ന് നടി ഗായത്രി രഘുറാം

മാസ്റ്റര്‍ സിനിമയുടെ ഓഡിയോ ലോഞ്ചിലെ വിജയ് സെതുപതിയുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് തെന്നിന്ത്യന്‍ നടിയും കൊറിയോഗ്രാഫറുമായ ഗായത്രി രഘുറാം. വിജയ് സേതുപതിയുടെ കാഴ്ചപ്പാടുകളെ അംഗീകരിക്കാനാകില്ലെന്നും അയാള്‍ പറയുന്നത് കേട്ട് ആരും ദൈവത്തെ അവിശ്വസിക്കില്ലെന്നുമാണ് ഗായത്രി പറയുന്നത്. മാസ്റ്റര്‍ ഓഡിയോ ലോഞ്ചില്‍ വിജയ് സേതുപതി ദൈവ വിശ്വാസത്തെ കുറിച്ചു നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധേയമായിരുന്നു. വിജയ് സേതുപതിയുടെ കാഴ്ചപ്പാടിനോട് തനിക്ക് യോജിക്കാന്‍ സാധിക്കില്ല എന്നാണ് ഗായത്രി പറയുന്നത്. വിജയ് സേതുപതിയുടെ വാക്കുകള്‍ ശ്രവിച്ചു കൊണ്ട് ആരും ദൈവത്തെയോ ആള്‍ദൈവങ്ങളെയോ […]

Entertainment Movies

‘’വികൃതികളായ കുറച്ചു കഥാപാത്രങ്ങൾ, അവരെ തെളിച്ചുകൊണ്ട് അങ്ങേയറ്റം ശാന്തനായൊരു സംവിധായകൻ’’

വളരെ അടുത്ത് നിന്നാൽ ശ്വാസം പോലും വിശ്രമിക്കുന്ന ശബ്ദം കേൾക്കാം നടി മഞ്ജു വാര്യരുടെ സഹോദരന്‍ എന്നതിലുപരി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് മധു വാര്യര്‍. നടനെന്ന നിലയില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ താരം കൂടിയാണ് മധു. ഇപ്പോള്‍ മധു വാര്യര്‍ സിനിമാ സംവിധാനത്തിലേക്ക് കടക്കുകയാണ്. ലളിതം സുന്ദരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികാനായകന്‍മാരാകുന്നത് മഞ്ജു വാര്യരും ബിജു മേനോനാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ മധുവിനെക്കുറിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി കുറിച്ച വാക്കുകള്‍ ഏറെ […]

Entertainment Movies

തമിഴ് ചിത്രം ‘യാതും ഊരേ യാവരും കേളിര്‍’; പുതിയ സ്റ്റില്‍ പുറത്തുവിട്ടു

വിജയ് സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘യാതും ഊരേ യാവരും കേളിര്‍’. ചിത്രത്തിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു. വെങ്കിട്ട്കൃഷ്ണ രോഘന്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മേഖ ആകാശ് ആണ് ചിത്രത്തിലെ നായിക. സംഗീതജ്ഞരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ത്രില്ലറാണ് ചിത്രം.ചിത്രത്തില്‍ കനിഹയും,റിത്വികയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സംവിധായകന്‍ എസ്.പി. ജനനാഥന്‍റെ മുന്‍ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന വെങ്കിട്ട്കൃഷ്ണ രോഘന്ത് സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണിത്. ചിത്രത്തിന് വേണ്ടി നിവാസ് പ്രസന്നയാണ് സംഗീതം ഒരുക്കുന്നത്, […]

Entertainment

കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സുഡാനി താരം സാമുവല്‍ റോബിന്‍സണ്‍

മലയാള സിനിമയില്‍ വീണ്ടും അഭിനയിക്കണമെന്ന ആഗ്രഹവുമായി സുഡാനി താരം സാമുവല്‍ റോബിന്‍സണ്‍. താനിപ്പോള്‍ ഇന്ത്യയിലുണ്ടെന്നും ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സോഷ്യല്‍മീഡിയ അക്കൗണ്ട് വഴി സന്ദേശം അയയ്ക്കണമെന്നും താരം പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഞാന്‍ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാണ്. ചില പുതിയ മലയാളം അല്ലെങ്കില്‍ മറ്റ് ഭാഷാ സിനിമകളില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പുതിയ മൂവി ഓഫര്‍ ഉപയോഗിച്ച് നിങ്ങള്‍ എന്നെ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എന്റെ ഇമെയില്‍ വിലാസം sraactor@gmail.com ആണ്. എന്റെ ഇന്ത്യന്‍ നമ്പറിനായി […]

Entertainment Movies Social Media

‘കൈവിടാതിരിക്കാം, കൈ കഴുകൂ’; ബ്രെയ്ക്ക് ദ ചെയിനിന് പിന്തുണയുമായി സിനിമാ താരങ്ങള്‍

കൊറോണ വൈറസിന്റെ വ്യാപനം തടയുക, കണ്ണി പൊട്ടിക്കുക എന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബോധവത്കരണ ക്യാംപെയിനായ ബ്രെയ്ക്ക് ദ ചെയിനില്‍ പങ്കാളികളായി സിനിമാ പ്രവര്‍ത്തകരും. അഭിനേതാക്കളായ ദുല്‍ഖര്‍ സല്‍മാന്‍, ടോവിനോ തോമസ്, ജയറാം, ജയസൂര്യ, വിനീത് ശ്രീനിവാസന്‍, പാര്‍വതി തിരുവോത്ത്, ജോജു ജോര്‍ജ്, മഞ്ജു വാര്യര്‍, ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തന്‍, ആഷിഖ് അബു, അജു വര്‍ഗീസ്, മിഥുന്‍ മാനുവല്‍ തോമസ്, ഗോവിന്ദ് പദ്മസൂര്യ, ബിനീഷ് ബാസ്റ്റിന്‍, ഐശ്വര്യ ലക്ഷ്മി, വിധു പ്രതാപ്, മിയ, […]

Entertainment Movies Social Media

ബ്രെയ്ക്ക് ദ ചെയിനില്‍ കണ്ണികളായി സിനിമാപ്രവര്‍ത്തകര്‍

അഭിനേതാക്കളായ മഞ്ജു വാര്യര്‍, ജോജു ജോര്‍ജ്, സംവിധായകരായ ലിജോ ജോസ് പെല്ലിശ്ശേരി, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ ക്യാംപെയിന്‍റെ ഭാഗമായി. കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബോധവത്കരണ ക്യാംപെയിനായ ബ്രെയ്ക്ക് ദ ചെയിനില്‍ പങ്കാളികളായി സിനിമാ പ്രവര്‍ത്തകരും. അഭിനേതാക്കളായ മഞ്ജു വാര്യര്‍, ജോജു ജോര്‍ജ്, സംവിധായകരായ ലിജോ ജോസ് പെല്ലിശ്ശേരി, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ ക്യാംപെയിന്‍റെ ഭാഗമായി.കോവിഡ് പകരാതിരിക്കാന്‍ കൈകള്‍ ശുദ്ധമാക്കേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ച ബോധവല്‍കരണ പരിപാടിയാണ് ബ്രെയ്ക്ക് ദ […]

Entertainment Movies

കോവിഡ് ആശങ്ക: ബോളിവുഡും റിലീസ് മാറ്റുന്നു

അര്‍ജുന്‍ കപൂറും പരിനീതി ചോപ്രയും ഒരുമിച്ചെത്തുന്ന സന്ദീപ് ഔര്‍ പിങ്കി ഫരാര്‍ റിലീസ് മാറ്റി. ദിബകര്‍ ബാനര്‍ജി സംവിധാനം ചെയ്യുന്ന ചിത്രമാണ് സന്ദീപ് ഔര്‍ പിങ്കി ഫരാര്‍. അര്‍ജുന്‍ കപൂറും പരിനീതി ചോപ്രയും ഒരുമിച്ചെത്തുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് റിലീസ് നീട്ടിവെച്ച കാര്യം അറിയിച്ചത്. റിലീസ് മാറ്റിവെച്ച പശ്ചാത്തലത്തില്‍ പുതിയ തിയ്യതി അറിയിച്ചിട്ടില്ല. രാജ്യത്ത് കൊറോണ രോഗം […]

Entertainment

വിജയ് നികുതി വെട്ടിച്ചിട്ടില്ല; ക്ലീന്‍ ചിറ്റ് നല്‍കി ആദായ നികുതി വകുപ്പ്

നടന്‍ വിജയ് നികുതി വെട്ടിച്ചിട്ടില്ലെന്ന് ആദായ നികുതി വകുപ്പ്. ബിഗില്‍, മാസ്റ്റര്‍ എന്നീ സിനിമകളുടെ പ്രതിഫലത്തുകയുടെ നികുതി വിജയ് കൃത്യമായി തന്നെ അടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് ആദായ നികുതി വകുപ്പ് വിജയ്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. ബിഗിലിന് പ്രതിഫലതുകയായി 50 കോടിയും മാസ്റ്ററിന് 80 കോടിയുമാണ് വാങ്ങിയതെന്നും രണ്ട് സിനിമകള്‍ക്കും കൃത്യമായി തന്നെ നികുതി അടച്ചിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് പറഞ്ഞതായി ദ ന്യൂസ് മിനുറ്റ് റിപ്പോര്‍ട്ട് ചെയ്തു. ക്ലീന്‍ ചിറ്റിന് തൊട്ടുമുമ്പ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ […]