Entertainment

മാധവന് 50; ഹാപ്പി ബെര്‍ത്ഡേ മാഡി

കഴിഞ്ഞ ഇരുപത് വര്‍ഷമായി ദക്ഷിണേന്ത്യന്‍ സിനിമയുടെ പുഞ്ചിരിയാണ് രംഗനാഥന്‍ മാധവന്‍ പ്രണയത്തിന്‍റെ മധുരഭാവങ്ങള്‍ സിനിമാ പ്രേക്ഷകര്‍ക്ക് പകര്‍ന്ന് നല്‍കിയ താരമാണ് തമിഴ്‍നടന്‍ മാധവന്‍. മാധവന് ഇന്ന് അന്‍പതാം പിറന്നാള്‍ മധുരം. കഴിഞ്ഞ ഇരുപത് വര്‍ഷമായി ദക്ഷിണേന്ത്യന്‍ സിനിമയുടെ പുഞ്ചിരിയാണ് രംഗനാഥന്‍ മാധവന്‍. 20 വര്‍ഷം മുമ്പ് അലൈ പായുതേ എന്ന മണിരത്നം ചിത്രത്തിലൂടെ ദക്ഷിണേന്ത്യയുടെ മനസു കീഴടക്കി മാധവന് . ചിത്രം ബോക്സോഫീസില് വലിയ വിജയം നേടി. ആദ്യ സിനിമ കൊണ്ട് തന്നെ മാധവന് ആരാധക ഹൃദയങ്ങളിലേക്ക് […]

Entertainment Kerala

മനുഷ്യന്റെ ശരീരത്തിന് മാത്രമേ പരിമിതി ഉള്ളൂ, മനസ്സിന് അതില്ല; ഫിറ്റ്നെസ് വീണ്ടെടുത്ത് പൃഥ്വിരാജ്

ആട്ജീവിതത്തിനായി ശരീരഭാരം കുറച്ച പൃഥ്വിയുടെ രൂപം കണ്ട് ആരാധകര്‍ ഞെട്ടിയിരുന്നു ആട്ജീവിതത്തിനായി ശരീരഭാരം കുറച്ച പൃഥ്വിയുടെ രൂപം കണ്ട് ആരാധകര്‍ ഞെട്ടിയിരുന്നു. 30 കിലോയോളം ഭാരം കുറച്ച് ആകെ മെലിഞ്ഞുണങ്ങിയ പ്രിയ നടനെ കണ്ട് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചോര്‍ത്ത് ആരാധകര്‍ ആകുലപ്പെടുകയും ചെയ്തു. ജോര്‍ദ്ദാനില്‍ നിന്നും മടങ്ങിയെത്തിയ ശേഷവും ഇതേ രൂപത്തില്‍ തന്നെയായിരുന്നു താരം. എന്നാല്‍ ക്വാറന്‍റൈന്‍ കാലം തന്‍റെ ഫിറ്റ്നെസ് വീണ്ടെടുക്കാനായി മാറ്റി വച്ചിരിക്കുകയാണ് പൃഥ്വി. ഒപ്പം ജിം ബോഡിയുമായി നില്‍ക്കുന്ന ചിത്രവും നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. […]

Entertainment Movies

കത്തിക്കയറി വിജയ് സേതുപതിയും ഐശ്വര്യയും; കാപേ രണസിംഗത്തിന്‍റെ ടീസര്‍ കാണാം

ലോക്ഡൌണിന്‍റെ ഭാഗമായി സിനിമാ രംഗം അടച്ചുപൂട്ടിയിരിക്കുകയാണെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നുണ്ട്. തമിഴ് സിനിമാ മേഖലയും ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ്. വിജയ് സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കാപേ രണസിംഗമെന്ന ചിത്രത്തിന്റെ ടീസര്‍ ഈയിടെ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സേതുപതിക്കൊപ്പം ഐശ്വര്യ രാജേഷ് നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിരുമാണ്ടിയാണ്. നെൽപ്പാടങ്ങൾ നികത്തി വലിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ എത്തുന്ന രാജ്യാന്തര കമ്പനിക്കെതിരെ പോരാടാൻ എത്തുന്ന യുവാവായാണ് ചിത്രത്തിൽ സേതുപതി എത്തുന്നത്. പൗരത്വ ഭേദഗതി […]

Entertainment Kerala

‘ആമേന്‍ സിനിമക്ക് വേണ്ടിയിട്ട സെറ്റ് തീര്‍ത്ഥാടന കേന്ദ്രമോ?’; സത്യാവസ്ഥ ഇങ്ങനെയാണ്

ബേസില്‍ ജോസഫിന്‍റെ സംവിധാനത്തില്‍ ടോവിനോ തോമസ് നായകനായി അഭിനയിക്കുന്ന മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിച്ചിരിക്കെ ആമേന്‍ സിനിമയിലെ പള്ളിക്കെതിരെ വ്യാജ പ്രചരണവുമായി സംഘപരിവാര്‍. 2013ല്‍ ആമേന്‍ സിനിമയിലെ കുമരങ്കരി ഗ്രാമത്തില്‍ മര്‍മ്മ പ്രധാന ഭാഗമായ ‘ഗീവര്‍ഗീസ് പുണ്യാളന്‍റെ’ പള്ളിക്കെതിരെയാണ് വ്യാജ ആരോപണങ്ങളുമായി സംഘപരിവാര്‍ അനുകൂല പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരണം നടത്തുന്നത്. ‘ആമേന്‍ സിനിമക്ക് വേണ്ടി 2013ല്‍ ഇട്ട സെറ്റ് ഇന്ന് തീര്‍ത്ഥാടന കേന്ദ്രമാണ്‘ എന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ പ്രചരണം […]

Entertainment

അട്ടപ്പാടിയും കടന്ന് അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക്

ജോണ്‍ എബ്രഹാമിന്‍റെ ജെ എ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യുന്നു. ബോളിവുഡ് താരവും പാതി മലയാളിയുമായ ജോണ്‍ എബ്രഹാമിന്‍റെ ജെ എ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജോണ്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആക്ഷനും ആവേശകരമായ മുഹൂര്‍ത്തങ്ങളും നിറഞ്ഞ അയ്യപ്പനും കോശിയും ഒരു നല്ല ചിത്രമാണെന്ന് ജോണ്‍ ട്വിറ്ററില്‍ കുറിച്ചു. ഒറിജിനലിന്‍റെ തനി ചോരാതെ ഹിന്ദിയിലൂടെ മികച്ച അനുഭവം നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും […]

Entertainment

മഞ്ഞ് മലയില്‍ പൊളി ലുക്കില്‍ മഞ്ജു വാര്യര്‍; കയറ്റത്തിന്റെ പോസ്റ്റര്‍ പുറത്ത്

ഹിമാലയത്തിലൂടെയുള്ള ട്രക്കിംഗാണ് ചിത്രത്തിന്റെ പ്രമേയം മഞ്ജു വാര്യര്‍ നായികയായ സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം കയറ്റത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മഞ്ഞ് മൂടിയ മലനിരകളില്‍ ഇരിക്കുന്ന മഞ്ജുവാണ് പോസ്റ്ററിലുള്ളത്. ഹിമാലയത്തിലൂടെയുള്ള ട്രക്കിംഗാണ് ചിത്രത്തിന്റെ പ്രമേയം. വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോനിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂർ, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു.നിവ് ആർട്ട് മൂവീസ്, […]

Entertainment Kerala

ബഹദൂറിക്ക പറഞ്ഞ ആ തമാശക്ക് എണ്ണ കോരിയൊഴിച്ച് ദിലീപേട്ടനും, ഭാഗ്യത്തിനാണ് ഞാൻ കരയാതിരുന്നത്; ബഹദൂറിന്റെ ഓര്‍മകളില്‍ ലോഹിതദാസിന്റെ മകന്‍

അവർ ഇരുവരും അടുത്ത ടേക്ക്നായി ഒരുങ്ങി, വിങ്ങുന്ന മനസുമായി നടന്ന് അകന്നു. അമ്മയുടെ അടുത്ത് ചെന്നതും പിടിച്ചു കെട്ടിയ എന്റെ കരച്ചിൽ അണ പൊട്ടി ഹാസ്യ കഥാപാത്രങ്ങളിലൂടെ വന്ന് ഒടുവില്‍ കരയിപ്പിച്ച് പിരിഞ്ഞുപോയ നടനാണ് ബഹദൂര്‍. മേയ് 22ന് ബഹദൂര്‍ മരിച്ചിട്ട് 20 വര്‍ഷം തികയുകയാണ്. 2000ത്തില്‍ പുറത്തിറങ്ങിയ ജോക്കറായിരുന്നു ബഹദൂര്‍ അവസാനം അഭിനയിച്ച ചിത്രം. എ.കെ ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ അബൂക്ക എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ബഹദൂറിന്റെ ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് […]

Entertainment Kerala

മലയാളത്തിന്‍റെ ആഘോഷത്തിന് ഇന്ന് അറുപതാം പിറന്നാള്‍

മോഹന്‍ലാലിന്‍റെ ജന്മദിനം ആഘോഷമാക്കി ആരാധകര്‍ ജന്മദിനം ആഘോഷമാക്കി ആരാധകര്‍ മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിന്‍റെ അറുപതാം ജന്‍മദിനം ആണ് ഇന്ന്. നാലു പതിറ്റാണ്ടിലേറെയായി മലയാളിയുടെ സിനിമാ സ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. ചിലപ്പോള്‍ നിങ്ങള്‍ ചിരിപ്പിച്ചു, ചിലത് ചിന്തിപ്പിച്ചു, ചിലതാകട്ടെ ത്രില്ലടിപ്പിടിച്ചു, കണ്ട്, കണ്ണ് നിറച്ച് നിങ്ങളോടൊപ്പമിരുന്ന് ചില നേരം കരഞ്ഞു. ഏതൊക്കെയോ നേരങ്ങളില്‍ ഞങ്ങള്‍ നിങ്ങളെ പ്രേമിച്ചു. അതേ മലയാളത്തിന്‍റെ ആഘോഷമാണ് ലാലേട്ടന്‍. മോഹന്‍ലാല്‍, അഭിനയ കലക്ക് കേരളം നല്‍കിയ വിലപ്പെട്ട സമ്മാനം. […]

Entertainment Kerala

പിറന്നാള്‍ സമ്മാനം; വരുന്നു ദൃശ്യത്തിന് രണ്ടാം ഭാഗം

മോഹന്‍ലാലിന്‍റെ പിറന്നാളിന് മുന്നോടിയായി ആരാധകര്‍ക്ക് ആവേശം നല്‍കി ദൃശ്യം 2 പ്രഖ്യാപനം. ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ അവസാനിക്കുന്നയുടന്‍ ദൃശ്യം 2 സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം നിയന്ത്രിത സാഹചര്യം മുന്‍ നിര്‍ത്തിയുള്ള ചിത്രീകരണമായിരിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ലോക്ക് ഡൌണിന് ശേഷം 60 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാകുന്ന രീതിയിലാകും ചിത്രം ഒരുക്കുക. ദൃശ്യം 2വിന്‍റെ ചിത്രീകരണം കഴിഞ്ഞാകും തുടര്‍ന്നുള്ള മറ്റു സിനിമകളുടെ ചിത്രീകരണവും […]

Entertainment Kerala

റോസ്റ്റിങ് വീഡിയോകളുമായി ഇനി കേരള പൊലീസും

‘പി.സി കുട്ടന്‍പിള്ള’യാണ് അറിയാവുന്ന റെസിപ്പികളുമായി റോസ്റ്റിങ് മേഖലയിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിലെ പുതു തരംഗമായ റോസ്റ്റിങ് വീഡിയോകളുമായി കേരള പൊലീസും. ‘പി.സി കുട്ടന്‍പിള്ള’യാണ് അറിയാവുന്ന റെസിപ്പികളുമായി റോസ്റ്റിങ് മേഖലയിലേക്ക് എത്തുന്നത്. ഒരാഴ്ച കൊണ്ട് യൂട്യൂബിന്‍റെ സിൽവർ ബട്ടണും ഗോൾഡ് ബട്ടണും ഒരുമിച്ച് നേടി യൂട്യൂബിനെ വരെ ഞെട്ടിച്ച് റോസ്റ്റിങ് വീഡിയോകളിലൂടെ ശ്രദ്ധേയനായ അര്‍ജുന്റെ ചിത്രം ഉപയോഗിച്ചാണ് കേരള പൊലീസിന്റെ പ്രചാരണം. തുറന്നുപിടിച്ച കണ്ണുകളുമായി കാതോർത്ത് സദാസമയം സോഷ്യൽ മീഡിയ പട്രോളിംഗ് നടത്തുന്ന ഞങ്ങളുടെ ടീമിന് മുന്നിലേക്കെത്തുന്ന നിങ്ങളുടെ […]