Entertainment Mollywood Movies

രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്നേ അറിയേണ്ടൂ; രഞ്ജിത്തിനെ വിമര്‍ശിച്ച് ഹരീഷ് പേരടി

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ പരിഹാസക്കുറിപ്പുമായി നടന്‍ ഹരീഷ് പേരടി. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത് നടന്‍ ഭീമന്‍ രഘുവിനെ പരിഹസിക്കുകയും മുഖ്യമന്ത്രിയെ പുകഴ്ത്തുകയും ചെയ്തിരുന്നു. മുന്‍പ് ഒരു പൊതുവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്ന വേളയില്‍ ഭീമന്‍ രഘു എഴുന്നേറ്റ് നിന്നത് പരാമര്‍ശിച്ചായിരുന്നു രഞ്ജിത്തിന്‍റെ പ്രസ്താവന. രാജാവിനെ പുകഴ്ത്താൻ പെടാപാടുപെടുന്ന രാജസദസിലെ രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ ഇനി അറിയേണ്ടു.ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് […]

Entertainment Mollywood Movies

IFFKയിൽ മമ്മൂട്ടി ചിത്രം കാതൽ കാണാൻ വൻതിരക്ക്; തീയറ്ററിൽ ഉൾക്കൊള്ളുന്നതിനേക്കാൾ പ്രേക്ഷകർ

ഇരുപത്തിയെട്ടാമത്‌ രാജ്യാന്തര ചലചിത്രോത്സവത്തിൽ മൂന്നാം ദിനം ശ്രദ്ധേയമായത് ജിയോ ബേബിയുടെ മമ്മൂട്ടി ചിത്രം കാതൽ. 5 മലയാള സിനമകൾക്ക് പുറമെ 67 ലോക സിനിമകളും വിവിധ തീയറ്ററുകളിലായി പ്രദർശിപ്പിക്കുന്നു.റിസർവേഷൻ തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ബുക്കിങ് കഴിഞ്ഞിരുന്നു കാതലിന്. തീയറ്ററിൽ ഉൾക്കൊള്ളുന്നതിനേക്കാൾ പ്രേക്ഷകർ എത്തിയപ്പോൾ സംഘാടകരും പ്രതിനിധികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വേൾഡ് ക്ലാസിക്, റീസ്റ്റോർഡ് ക്ലാസിക് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ സിനിമകൾ ഇന്ന് പ്രദർശനത്തിനെത്തി. വലിയ തിരക്കാണ് 14 വേദികളിലും ഉണ്ടായത്. മമ്മൂട്ടി ചിത്രം കാതൽ ദ കോർ […]

Entertainment

‘ഒരു കോടി രൂപ വേണം’; തൃഷയ്ക്കെതിരെ മാനനഷ്ടക്കേസ് നൽകി മൻസൂർ അലി ഖാൻ

നടി തൃഷയ്ക്കെതിരെ മാനനഷ്ടക്കേസ് നൽകി നടൻ മൻസൂർ അലി ഖാൻ. തന്നെ സോഷ്യൽമീഡിയയിലൂടെ അപമാനിച്ചെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് നടന്റെ ആവശ്യം. ചെന്നൈ കോടതിയിലാണ് മൻസൂർ അലി ഖാൻ കേസ് ഫയൽ ചെയ്തത്.തൃഷയെ കൂടാതെ നടിയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെയും കേസ് ഫയൽ ചെയ്തിട്ടുണ്ട്.ലിയോ സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലായിരുന്നു മൻസൂർ അലി ഖാന്റെ സ്ത്രീവിരുദ്ധ പരാമർശം. താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വിഡിയോ […]

Entertainment

രാജ്യാന്തര ചലച്ചിത്ര മേള; വിദ്യാർത്ഥികൾക്ക് ദിവസവും സൗജന്യ ഉച്ചഭക്ഷണമൊരുക്കി പ്രൊഡ്യുസേഴ്സ് അസോസിയേഷൻ

രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷനും ട്രിവാൻഡ്രം ഫിലിം ഫ്രറ്റേർണിറ്റിയും സ്റ്റുഡന്റ് ഡെലിഗേറ്റുകൾക്ക് സൗജന്യ ഉച്ചഭക്ഷണം വിതരണം ആരംഭിച്ചു .ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് ഉദ്ഘാടനം ചെയ്തു.ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ സെക്രട്ടറി ബി. രാകേഷ് , ട്രിവാൻഡ്രം ഫിലിം ഫ്രറ്റേർണിറ്റി സെക്രട്ടറി കല്ലിയൂർ ശശി, കെ.എസ്.പി.എ. വൈസ് പ്രസിഡന്റ് ജി സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു . ടാഗോർ തിയറ്റർ പരിസരത്തെ എക്സിബിഷൻ സ്റ്റാളിൽ ദിവസവും ഉച്ചയ്ക്ക് ഒന്ന് മുതൽ രണ്ടു വരെയാണ് ഭക്ഷണവിതരണം. […]

Entertainment Switzerland

സ്വിറ്റസർലണ്ടിന്റെ മനോഹാരിതയിൽ ശ്രീ എൽബിൻ എബിയുടെ ആലാപനത്തിൽ ഡോ.ആനന്ദ് ജോർജിന്റെ സംവിധാനത്തിൽ അണിയിച്ചൊരുക്കിയ ക്രിസ്മസ്‌ഗാനം സ്നേഹം പിറന്നരാവ്

മലയാളികൾക്ക് ഏറെ പ്രിയങ്കരമായ “നാവിൽ എൻ ഈശോതൻ നാമം” എന്ന ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ച, ചലചിത്ര സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഡോ . ഡൊണാൾഡ് മാത്യു രചനയും സംഗീതവും നിർവഹിച്ചു സ്വിറ്റ്സർലൻഡ് കർമ്മഭൂമിയാക്കിയ ശ്രീ എൽബിൻ എബി എന്ന അനുഗ്രഹീത ഗായകന്റെ ആലാപനത്തിൽ “നിഹാരം ” എന്ന തന്റെ മ്യൂസിക് ആൽബത്തിലൂടെ ഈ വർഷത്തെ ക്രിസ്മസ്‌ഗാനം “സ്നേഹം പിറന്നരാവ് ” എന്ന മനോഹര സംഗീതം യൂട്യൂബിലൂടെ ഇന്ന് റിലീസ് ചെയ്തു … യുട്യൂബിൽ റിലീസ് […]

Entertainment

മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; കൈപിടിച്ച് വേദിയിലേക്ക് വരവേറ്റ് കാളിദാസ്

താരദമ്പതികളായ ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു. സ്വകാര്യ ചടങ്ങായി ഇന്ന് രാവിലെയാണ് നിശ്ചയം നടത്തിയത്. കാളിദാസിന്റെ കൈപിടിച്ച് അതിസുന്ദരിയായാണ് മാളവിക വേദിയിലെത്തിയത്.ഏകദേശം ഒരു മാസം മുമ്പാണ് സഹോദരൻ കാളിദാസ് ജയറാമും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. കാളിദാസ്–താരണി വിവാഹത്തിനു മുമ്പ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് പാർവതി വെളിപ്പെടുത്തിയിരുന്നു.കാളിദാസും താരിണിയും പാർവതിയും ചേർന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്. മോതിര മാറ്റ ചടങ്ങിന് ശേഷം മാളവികയുടെ കണ്ണുനനയുന്നതും വിഡിയോയിൽ കാണാം. ഏറ്റവുമടുത്ത ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് ചടങ്ങുകൾ […]

Bollywood Entertainment Movies

ഇന്ത്യന്‍ സിനിമാ പ്രദര്‍ശനത്തിനിടെ കാഴ്ചക്കാര്‍ക്ക് നേരെ ‘സ്‌പ്രേ’ ആക്രമണം; കടുത്ത ചുമ; കാനഡയില്‍ ജാഗ്രത

കാനഡയില്‍ ഹിന്ദി ചിത്രം പ്രദര്‍ശിപ്പിച്ച മൂന്നു തീയറ്ററുകള്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ഒരാഴ്ചയ്ക്കുള്ളിലാണ് ആക്രമണങ്ങള്‍ നടന്നത്. മുഖംമൂടി ധരിച്ചെത്തിയവര്‍ തീയറ്ററില്‍ ഇടിച്ച് കയറി അഞ്ജാതമായ വസ്തു കാണികള്‍ക്ക് നേരെ സ്‌പ്രേ’ ചെയ്തായിരുന്നു ആക്രമണം. ആക്രമണം നടന്നതോടെ കാണികളെ തീയറ്റര്‍ അധികൃതര്‍ ഒഴിപ്പിച്ചു.ഏകദേശം ഇരുന്നൂറോളം പേരാണ് സിനിമ കാണാന്‍ തീയറ്ററുകളില്‍ ഉണ്ടായിരുന്നത്. അന്വേഷണം തുടരുകയാണ്. പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. മൂന്നിടത്തും നടന്ന ആക്രമണങ്ങളുമായുള്ള ബന്ധവും പൊലീസ് പരിശോധിക്കുന്നുണ്ട്.ആക്രമികള്‍ അജ്ഞാത വസ്തു സ്‌പ്രേ’ ചെയ്തതിന് പിന്നാലെ സിനിമ […]

Entertainment India Kerala Mollywood Movies

യുവനടി ലക്ഷ്മിക സജീവൻ അന്തരിച്ചു

കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ യുവനടി ലക്ഷ്മിക സജീവൻ (27) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരം. ഷാർജയിൽ വെച്ചായിരുന്നു അന്ത്യം. ഷാർജയിൽ ജോലി ചെയ്ത് വരികയായിരുന്നു. പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളാണ് ലക്ഷ്മിക. ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Entertainment Mollywood Movies

‘വടക്കുനോക്കിയന്ത്രം സിനിമയിൽ മാമൂക്കോയ ഇന്നസെന്റിനെ ചെയ്തപോലെ ചെയ്യണം’; സ്ത്രീധനം നമ്മുടെ അന്തസിന് ചേർന്നതല്ലെന്ന് എ എൻ ഷംസീർ

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ അട്ടിമറിക്കാൻ ശ്രമമെന്ന് സ്പീക്കർ എ എൻ ഷംസീർ. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അപമാനിക്കുന്നു. പേര് എഴുതാൻ അറിയാത്ത ആരും ഇവിടെയില്ല.അടച്ചിട്ട മുറിയിൽ നടന്ന ചർച്ച ചോർത്തിയത് ശരിയല്ല. അനാവശ്യ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നു.സംസ്ഥാനത്തെ സ്കൂളുകളിൽ ലഹരി ഉപയോഗം കൂടുന്നുവെന്നും ഷംസീർ വ്യക്തമാക്കി. സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നു.ദുരഭിമാനംകൊണ്ട് രക്ഷിതാക്കൾ പലതും പറയുന്നില്ല.കുട്ടികൾ ലഹരിക്ക് അടിമപ്പെടുന്നു. സ്ത്രീധനം നമ്മുടെ അന്തസിന് ചേർന്നതല്ല. വിവാഹത്തിന് കാശ് ചോദിക്കുന്നത് കേരള സമൂഹത്തിന് യോജിച്ചതല്ലെന്നും ഷംസീർ പറഞ്ഞു. […]

Entertainment

ഐഎഫ്എഫ്‌കെ 2023: ഗുഡ്‌ബൈ ജൂലിയ ഉദ്ഘാടന ചിത്രം

ഇരുപത്തിയെട്ടാമത് കേരള രാജ്യന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തലസ്ഥാന നഗരിയില്‍ തുടക്കമാകും. പ്രധാനവേദിയായ ടാഗോര്‍ തീയറ്ററില്‍ വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടന സമ്മേളനം. സുഡാനിയന്‍ നവാഗത സംവിധായകന്‍ മുഹമ്മദ് കൊര്‍ദോഫാനിയുടെ ഗുഡ്‌ബൈ ജൂലിയ ആണ് ഉദ്ഘാടന ചിത്രം. 19 വിഭാഗങ്ങളിലായി 180 ഓളം ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്.എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ചലച്ചിത്ര മാമാങ്കത്തിന് സിനിമ പ്രേമികള്‍ ഒരുങ്ങി കഴിഞ്ഞു. ഡെലിഗേറ്റ് കിറ്റ് വിതരണം ആരംഭിച്ചതോടെ പ്രധാനവേദിയായ ടാഗോര്‍ തിയറ്ററില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സുഡാനില്‍ നിന്ന് […]