ഹയര്‍സെക്കന്‍ഡറി അധ്യയന വര്‍ഷം അവസാനിച്ചിട്ടും പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്പെഷ്യല്‍ ഫീസ് വാങ്ങാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. കലാ, കായിക മേളകളുള്‍പ്പെടെ നടത്താനാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് തുക ഈടാക്കുന്നത്. തുക പിരിച്ചില്ലെങ്കില്‍ ഓഡിറ്റ് ഒബ്ജക്ഷന്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറികളിലെ പ്രധാനാധ്യാപകര്‍. സ്‌പെഷ്യല്‍ ഫീസ് ഗൂഗിള്‍ പേ ചെയ്ത് സ്‌ക്രീന്‍ ഷോട്ട് എടുത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇടാനും രക്ഷിതാക്കളുടെ പേരും നല്‍കാനും അധ്യാപിക പറയുന്ന സന്ദേശവും പുറത്തായി. സയന്‍സ് വിഭാഗത്തിലുളളവര്‍ക്ക് 530 രൂപ, കൊമേഴ്സിന് […]
Education
സിബിഎസ്ഇ 12ാം ക്ലാസിലെ മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയം നീട്ടി
സ്‌കൂളുകള്‍ക്ക് സിബിഎസ്ഇ 12ാം ക്ലാസിലെ മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയം നീട്ടി നല്‍കി. ജൂലൈ 25ന് വൈകിട്ട് 5 മണി വരെയാണ് സമയം അനുവദിച്ചത്. നേരത്തെ ജൂലൈ 22 വരെയായിരുന്നു മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയ പരിധി. ജൂലൈ 31ന് മുന്‍പ് 12ാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിക്കാനാണ് സിബിഎസ്ഇ തയാറെടുക്കുന്നത്. തിരക്കിട്ട് മാര്‍ക്ക് സമര്‍പ്പിക്കുമ്പോഴുണ്ടാകുന്ന പിഴവ് ഒഴിവാകാന്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. അധ്യാപകര്‍ക്ക് സമര്‍ദം നല്‍കുന്നത് മൂല്യനിര്‍ണയത്തെ ബാധിക്കുമെന്നും സിബിഎസ്ഇ കരുതുന്നു. ഏതെങ്കിലും സ്‌കൂളിന് മാര്‍ക്ക് […]
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും
കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. ഇത്തവണ കൊവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിർണ്ണയവും. ഗ്രെയ്സ് മാർക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എന്നാൽ മൂല്യനിർണ്ണയം ഉദാരമാക്കിയതുകൊണ്ട് വിജയശതമാനം ഉയരാനാണ് സാധ്യത. കഴിഞ്ഞ വർഷമായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ വിജയശതമാനം. 98.82ശതമാനം വിദ്യാർത്ഥികളും കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ വിജയിച്ചിരുന്നു. സർക്കാരിന്‍റെ വിവിധ വെബ്സൈറ്റിലും കൈറ്റ് വിക്ടേഴ്സിന്‍റെ ആപ്പിലും ഫലം ലഭ്യമാകും. പരീക്ഷാഫലം അറിയാനുള്ള […]
പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ഒരു അവസരം കൂടി നൽകുമെന്ന് സാങ്കേതിക സർവകലാശാല
ബി ടെക് പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ഒരു അവസരം കൂടി നൽകുമെന്ന് സാങ്കേതിക സർവകലാശാല. ഈ അവസരത്തെ റെഗുലർ ചാൻസായി തന്നെ പരിഗണിക്കുമെന്നും സർവകലാശാല അറിയിച്ചു. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ബി ടെക് പരീക്ഷ മാറ്റില്ലെന്ന് സാങ്കേതിക സർവകലാശാല അറിയിച്ചിരുന്നു. പരീക്ഷകൾ ഓഫ്‌ലൈനായി തന്നെ നടത്തും. പരീക്ഷകൾ മാറ്റി വെക്കേണ്ട സാഹചര്യം ഇല്ലെന്നും സാങ്കേതിക സർവകലാശാല വിലയിരുത്തി. പരീക്ഷ ഓൺലൈനായി നടത്തണമെന്നായിരുന്നു എ.ഐ.സി.ടി.ഇ.യുടെ ആവശ്യമെന്നും സർവകലാശാല അധികൃതർ അറിയിച്ചു. ബി ടെക് പരീക്ഷ മറ്റന്നാൾ തുടങ്ങാനിരിക്കെയാണ് […]
എസ്എസ്എൽസി പരീക്ഷാ ഫലം ബുധനാഴ്ച്ച
എസ്എസ്എൽസി പരീക്ഷാ ഫലം ബുധനാഴ്ച്ച പ്രഖ്യാപിക്കും. ബുധനാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്കാണ് വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിക്കുക. എസ്എസ്എൽസി ഫലത്തോടൊപ്പം തന്നെ ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. എസ്എസ്എൽസി പരീക്ഷാ ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകൾ : http://keralapareekshabhavan.inhttp://sslcexam.kerala.gov.inwww.results.kite.kerala.nic.inwww.prd.kerala.gov.inwww.sietkerala.gov.in എസ്എസ്എൽസി (എച്ച്.ഐ) റിസൾട്ട് http://sslchieexam.kerala.gov.in എന്ന വെബ്‌സൈറ്റിലും ടിഎച്ച്എസ്എൽസി (എച്ച്‌ഐ) റിസൾട്ട് http://thslchieexam.kerala.gov.in എന്ന വെബ്‌സൈറ്റിലും, ടിഎച്ച്എസ്എൽസി റിസൾട്ട് http://thslcexam.kerala.gov.in ലും എഎച്ച്എസ്എൽസി റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകും. 4,22,226 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനു പൊതുവിദ്യാഭ്യാസ […]
വിദ്യാഭ്യാസ രംഗത്ത് നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; സ്വന്തമായി ഡിജിറ്റല്‍ പഠന പ്ലാറ്റ്‌ഫോം വികസിപ്പിക്കും
സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍. ഓണ്‍ലൈന്‍ പഠനത്തിനായി സംസ്ഥാനം സ്വന്തമായി ഡിജിറ്റല്‍ പഠന പ്ലാറ്റ്‌ഫോം വികസിപ്പിക്കാന്‍ തീരുമാനമായി. കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കാനായി ഈ മാസം 25നകം ചീഫ് മിനിസ്റ്റര്‍ എജ്യുക്കേഷണല്‍ എംപവര്‍മെന്റ് ഫണ്ട് നിലവില്‍ വരും. ഇക്കാര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയും രൂപീകരിക്കും. പ്രതിപക്ഷ നേതാവ് ഈ സമിതിയില്‍ പ്രത്യേക ക്ഷണിതാവായിരിക്കും. ഇതോടൊപ്പം ജില്ലാ-സംസ്ഥാനതലങ്ങളില്‍ കര്‍മസമിതികളുമുണ്ടാകും.ഡിജിറ്റല്‍ പഠനത്തിനുള്ള പ്രവര്‍ത്തന രൂപരേഖ അംഗീകരിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് സ്വന്തമായി ഡിജിറ്റല്‍ പഠന […]
സംസ്ഥാന എന്‍ജിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചേക്കും
സംസ്ഥാന എന്‍ജിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഐ.ഐ.ടി, ജെ.ഇ.ഇ പരീക്ഷകള്‍ അതേദിവസം നടക്കുന്നതിനാലാണ് പരീക്ഷകള്‍ മാറ്റിവെക്കുന്നത്. ഈ മാസം 24ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷകളാണ് മാറ്റിവെക്കാന്‍ ആലോചിക്കുന്നത്. അന്തിമ തീരുമാനം ഉടനെടുക്കുമെന്ന് എന്‍ട്രന്‍സ് കമ്മീഷണറേറ്റ് അറിയിച്ചു. ജൂലൈ 11 ന് തീരുമാനിച്ചിരുന്ന പരീക്ഷ കൊവിഡ് വ്യാപനം കണക്കിലെടുത്ത് 24ലേക്ക് നീട്ടിവെക്കുകയായിരുന്നു. ഒന്നരലക്ഷത്തോളം പേരാണ് ഇത്തവണ പരീക്ഷയ്ക്കു വേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് മാറ്റിവെക്കാനുള്ള ആലോചന. അതേസമയം, ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ […]
പരീക്ഷയെഴുതാൻ കഴിയാത്തവർക്ക് പ്രത്യേകം നടത്തണം; മനുഷ്യാവകാശ കമ്മീഷൻ
കൊവിഡ് മൂലം സർവകലാശാലാ പരീക്ഷകൾ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്കും ക്വാറൻയിനിലുള്ളവർക്കും പ്രത്യേക ഷെഡ്യൂൾ തയ്യാറാക്കി പരീക്ഷ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് സംസ്ഥാനത്തെ എല്ലാ സർവകലാശാലാ രജിസ്ട്രാറുമാർക്കാണ് ഉത്തരവ് നൽകിയത്. പരീക്ഷ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് യാതൊരു മാനസിക സംഘർഷവും ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണം ബന്ധപ്പെട്ട കോളജുകൾ ചെയ്യണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കൊവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ വിദ്യാർത്ഥികൾക്കുള്ള ആശങ്കകൾ പരിഹരിക്കണം. മാനദണ്ഡങ്ങൾ പാലിച്ച്, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കി പരീക്ഷകൾ ക്രമീകരിക്കേണ്ട ഉത്തരവാദിത്വം […]
സംസ്ഥാനത്ത് പ്ലസ് ടു പ്രാക്ടിക്കല്‍, ബിരുദ പരീക്ഷകള്‍ ആരംഭിച്ചു
കൊവിഡ് കാരണം മാറ്റി വച്ച പ്ലസ് ടു പ്രാക്ടിക്കല്‍, ബിരുദ പരീക്ഷകള്‍ ആരംഭിച്ചു. ജൂലൈ 12 വരെയാണ് പരീക്ഷകള്‍ നടക്കുക. 2024 പരീക്ഷാ കേന്ദ്രങ്ങളിലായി 4.50 ലക്ഷം വിദ്യാര്‍ത്ഥികളാണ് പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കുന്നത്. ലാബുകളില്‍ ഒരേസമയം, 15 കുട്ടികളെ മാത്രമെ പ്രവേശിപ്പിക്കു. ഉപകരണങ്ങള്‍ നിശ്ചിത ഇടവേളകളില്‍ അണുവിമുക്തമാക്കുന്നുണ്ട്. സാമൂഹിക അകലം പാലിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ക്രമീകരണങ്ങള്‍. കൊവിഡ് രോഗം സ്ഥിരീകരിച്ച കുട്ടികള്‍ക്ക് പിന്നീട് പരീക്ഷ നടത്തും. ഒരു ദിവസം മൂന്ന് ബാച്ചുകളായി തിരിച്ചാണ് […]
പത്താംക്ലാസ് പരീക്ഷാഫലം: വിദ്യാർത്ഥികൾക്കായി പ്രത്യേക കൗൺസിലിംഗ് സെഷനുകൾ നടത്തും: വിദ്യാഭ്യാസ മന്ത്രി
പത്താംക്ലാസ് പരീക്ഷാഫലം വരുമ്പോൾ കുട്ടികളുടെ സംശയനിവാരണത്തിന് ഹയർസെക്കൻഡറി വിഭാഗത്തിന്റെ കീഴിലുള്ള കരിയര് ഗൈഡന്സ് ആന്ഡ് കൗണ്സിലിംഗ് സെല് പ്രത്യേക കൗണ്സിലിംഗ് സെഷനുകള് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ – തൊഴില് വകുപ്പ് മന്ത്രി വി ശിവന്കുട്ടി. പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാര്ഥികള്ക്കായുള്ള കരിയര് ഗൈഡന്സ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാര്ഥികളുടെ കരിയര് സംബന്ധമായ സഹായങ്ങളും കൗമാരക്കാരുടെ മാനസികാരോഗ്യം കാത്തുസംരക്ഷിക്കാനുള്ള വിവിധ പ്രവര്ത്തനങ്ങളുമാണ് സെല് ഇപ്പോള് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി സ്കൂളുകളില് സൗഹൃദ ക്ലബ്ബുകളും ക്ലബ്ബിന്റെ […]