Education Kerala

സ്‌കൂൾ തുറക്കൽ; ആരോഗ്യ -വിദ്യാഭ്യാസ വകുപ്പിന്റെ മാർഗരേഖ തയാറായി: ഏഴാം ക്ലാസ് വരെ ഒരു ബെഞ്ചിൽ ഒരു കുട്ടി

സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് ആരോഗ്യ -വിദ്യാഭ്യാസ വകുപ്പിന്റെ മാർഗരേഖ തയാറായി. എൽ പി വിഭാഗത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മാർഗ രേഖയിൽ പറയുന്നു. ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ ഒരു ബെഞ്ചിൽ ഒരു കുട്ടിമാത്രം മതി എന്നാണ് നിർദേശം. ഹൈ സ്‌കൂൾ തലത്തിൽ ഒരു ക്ലാസിൽ 20 കുട്ടികൾക്കാണ് അനുമതി. വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ ഉച്ചഭക്ഷണം കൊണ്ട് വരാൻ തത്ക്കാലം അനുമതിയില്ലെന്ന് മാർഗരേഖയിൽ വ്യക്തമാക്കുന്നു. എന്നാൽ ക്ലാസുകൾ തുടരുന്നതിന് അനുസരിച്ച് പിന്നീട് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. അതേസമയം ആരോഗ്യ […]

Education Kerala

സംസ്ഥാനത്ത് കോളജുകള്‍ ഇന്നുതുറക്കും; ബാച്ചുകളായി തിരിച്ച് ക്ലാസ് നടത്തും

സംസ്ഥാനത്തെ കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നുതുറക്കും. അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസ് തുടങ്ങുന്നത്. ബാച്ചുകളായി തിരിച്ചാണ് ക്ലാസുകള്‍ നടത്തുക. colleges reopen ഇതോടൊപ്പം സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തി. കോളജുകളില്‍ ബിരുദാനന്തര ബിരുദ ക്ലാസ്സുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വച്ച് നടത്തും. ബിരുദ ക്ലാസ്സുകള്‍ പകുതി വീതം വിദ്യാര്‍ത്ഥികളെ ഓരോ ബാച്ചാക്കി ഇടവിട്ട ദിവസങ്ങളിലോ, പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ നടത്താനാണ് തീരുമാനം. ക്ലാസുകള്‍ക്ക് മൂന്നു സമയക്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാവിലെ 8.30 മുതല്‍ 1.30 […]

Education Kerala

സംസ്ഥാനത്ത് കോളജുകളുടെ പ്രവര്‍ത്തനം ഈ മാസം 18 മുതല്‍

സംസ്ഥാനത്ത് ഈ മാസം 18 മുതല്‍ എല്ലാ കോളജുകളും തുറക്കാന്‍ തീരുമാനം. വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകള്‍ തുറക്കുന്ന നവംബര്‍ 1ന് തന്നെ പ്രീമെട്രിക് ഹോസ്റ്റലുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും തുറക്കും. ബയോ ബബിള്‍ മാതൃകയിലായിരിക്കും പ്രവര്‍ത്തനം. എല്ലാ പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ഇതോടൊപ്പം തുടങ്ങാം. സിഎഫ്എല്‍ടിസി, സിഎസ്എല്‍ടിസികളായി പ്രവര്‍ത്തിക്കുന്ന കോളജുകളും കോളജ് ഹോസ്റ്റലുകളും സ്‌കൂളുകളും പ്രവര്‍ത്തനം പുനരാരംഭിക്കുന്നതില്‍ […]

Education Kerala

ക്ലാസിൽ മൂന്നിലൊന്ന് കുട്ടികൾ; യൂണിഫോമും ഹാജറും നിർബന്ധമല്ല

സ്‌കൂൾ തുറക്കുമ്പോൾ ക്ലാസുകൾ മൂന്നിലൊന്ന് കുട്ടികളെ വച്ച് നടത്താൻ ആലോചന. യൂണിഫോമും ഹാജറും നിർബന്ധമായിരിക്കില്ല. വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിലാണ് അധ്യാപക സംഘടനകൾ ആവശ്യങ്ങൾ ഉന്നയിച്ചത്. ആദ്യഘട്ടത്തിൽ ഒരു ഷിഫ്റ്റിൽ 25% വിദ്യാർത്ഥികളെ മാത്രം ഉൾക്കൊള്ളിച്ച് ക്ലാസുകൾ നടത്തണമെന്ന് അധ്യാപക സംഘടനകൾ പറഞ്ഞു. പ്രൈമറി ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒരു മാസത്തേക്കെങ്കിലും ബ്രിഡ്ജ് കോഴ്‌സുകൾ സംഘടിപ്പിക്കണമെന്ന് അധ്യാപകർ പറയുന്നു. ഒന്നരവർഷമായി വിദ്യാർത്ഥികൾ വീട്ടിലിരുന്ന് മാനസിക പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ഹാപ്പിനസ് കരിക്കുലം വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. കലാ […]

Education Kerala

എയ്‌ഡഡ് സ്‌കൂൾ അധ്യാപന നിയമനത്തിൽ വയസ് ഇളവ് നൽകി സർക്കാർ ഉത്തരവ്

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് എയ്‌ഡഡ് സ്‌കൂൾ അധ്യാപന നിയമനത്തിൽ വയസ് ഇളവ് നൽകി സർക്കാർ ഉത്തരവ് ഇറക്കി. 2021 – 22 വർഷത്തെ നിയമനങ്ങളിലാണ് ഇളവ് അനുവദിച്ചത്. കഴിഞ്ഞ അധ്യയന വർഷം നിയമനങ്ങളൊന്നും നടക്കാത്തത് പരിഗണിച്ചാണ് ഇളവ് നൽകിയത്. പ്രായപരിധിയിൽ ഇളവ് നൽകിയില്ലെങ്കിൽ ഒട്ടേറെ അർഹർക്ക് അവസരം നഷ്ടപ്പെടുമെന്ന വിലയിരുത്തലിലാണ് തീരുമാനം. ഇളവ് പ്രാബല്യത്തിൽ വരുന്നതോടെ 40 വയസ് കഴിഞ്ഞവർക്കും അധ്യാപന നിയമനം ലഭിക്കും. എസ്.എസി – എസ്.ടി , ഒ.ബി.സി വിഭാഗക്കാർക്കും ഇളവ് ബാധകമാണെന്ന് സർക്കാർ […]

Education Kerala

കണ്ണൂർ സർവ്വകലാശാല വിവാദ പിജി സിലബസ് വിഷയം പരിഗണിക്കുന്ന അക്കാദമിക് കൗൺസിൽ യോഗം ഇന്ന്

കണ്ണൂർ സർവ്വകലാശാല വിവാദ പിജി സിലബസ് വിഷയം പരിഗണിക്കുന്ന  നിർണായക അക്കാദമിക് കൌൺസിൽ യോഗം ഇന്ന്. രാവിലെ പത്തിന് ഓൺലൈനായാണ് യോഗം ചേരുക. സിലബസിൽ മാറ്റം വരുത്തണമോയെന്ന കാര്യത്തിൽ കൗൺസിൽ അന്തിമ തീരുമാനം കൈക്കൊള്ളും. (kannur university syllabus meeting) കണ്ണൂർ സർവ്വകലാശാല  പിജി ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് മൂന്നാം സെമസ്റ്റർ സിലബസാണ് വിവാദത്തിലായത്. ആർഎസ്എസ് നേതാക്കളായ സവർക്കറുടെ ഹു ഇസ് ഹിന്ദു, ഗോൾവാൾക്കറുടെ ദ ബഞ്ച് ഓഫ് തോട്ട്സ് എന്നീ പുസ്തകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ദീൻദയാൽ ഉപാധ്യായയുടെ […]

Education Kerala

കുട്ടികളെ സ്‌കൂളിലേക്കയക്കാൻ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ

സ്‌കൂൾ തുറക്കുമ്പോൾ കുട്ടികളെ സ്‌കൂളിലേക്കയക്കാൻ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ. മാസ്‌കും സാമൂഹിക അകലവും സാനിറ്റൈസറും കുട്ടികളെ ശീലിപ്പിക്കുകയാണ് രക്ഷിതാക്കൾ ചെയ്യേണ്ടത്. ഇതു സ്‌കൂളിലെ അച്ചടക്കത്തിന്റേയും ക്രമീകരണത്തിന്റേയും ഭാഗമായി മാറിയാൽ ആശങ്കയൊന്നുമില്ലാതെ സ്‌കൂൾ പഠനം തുടങ്ങാൻ കഴിയുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. (students school heath professionals) സ്‌കൂൾ തുറക്കുമ്പോൾ കൊവിഡ് പ്രതിരോധത്തിന് തന്നെയാണ് സർക്കാർ ഊന്നൽ നൽകുന്നത്. ഏതു തരത്തിലായിരിക്കണം സ്‌കൂൾ പ്രവർത്തിക്കേണ്ടതെന്ന മാർഗരേഖ അടുത്ത മാസം അഞ്ചിന് പ്രസിദ്ധീകരിക്കും. എന്നാൽ സ്‌കൂൾ തുറന്നാൽ കുട്ടികളെ സ്‌കൂളുകളിലേക്കയ്ക്കാൻ ആശങ്കപ്പെടേണ്ടതില്ലെന്ന് […]

Education Kerala

സ്കൂൾ തുറക്കുന്നതിന് മുന്നൊരുക്കങ്ങൾ ആവശ്യമെന്ന് ഐ.എം.എ

സ്കൂൾ തുറക്കുന്നതിന് കാര്യമായ മുന്നൊരുക്കങ്ങൾ ആവശ്യമാണെന്ന് ഐഎംഎ. അധ്യാപകരേയും അനധ്യാപകരും സ്കൂൾ വാഹനങ്ങളിലെ ജീവനക്കാരും വാക്‌സിൻ എടുത്തിരിക്കണം. അത് പോലെ തന്നെ കുട്ടികളുടെ മാതാപിതാക്കളും മുതിർന്ന കുടുംബാംഗങ്ങളും നിർബന്ധമായും വാക്‌സിനെടുത്തിരിക്കണമെന്ന നിബന്ധന അത്യാവശ്യമെന്ന ഐ.എം.എ. ഓരോ ക്ലാസ്സിലും ഒരു ബെഞ്ചിൽ രണ്ട് കുട്ടികളിൽ കൂടുതൽ ഇരിക്കാൻ പാടില്ല. ക്ലാസുകളിൽ കുട്ടികൾ സാമൂഹിക അകലം പാലിച്ച് ഇരിക്കുന്ന സമ്പ്രദായം നടപ്പിലാക്കണം. ക്ലാസുകൾ വിഭജിച്ച് പഠനം നടത്തണം. ഇതിനായി ഹൈബ്രിഡ് സംവിധാനം ഉപയോഗപ്പെടുത്തണം. ക്ലാസുകൾക്കിടയിലുള്ള ഇടവേളകൾ ശാസ്ത്രീയമായി ക്രമീകരിക്കണം. സ്കൂളുകളിൽ […]

Education Kerala

സ്‌കൂളുകൾക്ക് മുന്നിൽ കൂട്ടം കൂടരുത്; രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആശങ്ക അകറ്റും: മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്ന കാര്യത്തിൽ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആശങ്ക അകറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദ്യാലയങ്ങൾക്ക് മുന്നിൽ കൂട്ടം കൂടരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു. വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുന്നതിന് ഗതാഗത സംവിധാനങ്ങൾ ക്രമീകരിക്കുമെന്നും സ്‌കൂൾ ബസ് ഡ്രൈവർമാർക്കും ആയമാർക്കും പ്രത്യേക പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുന്നതിന് മാർഗരേഖ തയാറാക്കിയെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. മാര്‍​ഗരേഖയുടെ പകര്‍പ്പ് എല്ലാ സ്കൂളുകള്‍ക്കും നല്‍കും. അടുത്ത മാസം 20 ന് മുമ്പ് […]

Education Kerala

പ്ലസ് വൺ പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും; ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം

സംസ്ഥാനത്തെ പ്ലസ് വൺ വിദ്യാർഥികളുടെ പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും. ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം. പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചു, അലോട്ട്മെന്റ് പട്ടിക ഓൺലൈനിൽ ലോഗിൻ ചെയ്യാൻ തടസം നേരിട്ടതായും വിദ്യാർഥികൾ അറിയിച്ചു. ഹയർ സെക്കൻഡറി പ്രവേശനം ഇന്ന് രാവിലെ 9നും വി.എച്ച്.എസ്.ഇ പ്രവേശനം 10നും തുടങ്ങും. ആ​കെ 2,71,136 മെ​റി​റ്റ്​ സീ​റ്റി​ലേ​ക്ക്​ 4,65,219 പേ​ര്‍ അ​പേ​ക്ഷി​ച്ചി​രു​ന്നു. ഇ​തി​ല്‍ 2,18,413 പേ​ര്‍​ക്കാ​ണ്​ അ​ലോ​ട്ട്​​മെന്‍റ്​ ല​ഭി​ച്ച​ത്. ശേ​ഷി​ക്കു​ന്ന​ത്​ 52,718 സീ​റ്റാ​ണ്. എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലെ മാ​നേ​ജ്​​മെന്‍റ്​, […]