സ്കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെ സംസ്ഥാന സ്കൂൾ ബസുകൾ പ്രതിസന്ധിയിൽ. ഗതാഗതമന്ത്രി പ്രഖ്യാപിച്ച നികുതിയിളവിൽ ഒരു മാസമായിട്ടും ഉത്തരവ് ഇറങ്ങിയില്ല. ഉത്തരവ് ഇറങ്ങിയ ശേഷമേ അടച്ച നികുതി തിരികെ നൽകു എന്ന മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഒരു വർഷത്തെ വാഹന നികുതിയും പിഴയും അടച്ചാൽ മാത്രമേ ഫിറ്റ്നസ് ലഭിക്കു. 2020 ഒക്ടോബർ മുതൽ ഈ വർഷം സെപ്റ്റംബർ വരെയുള്ള നികുതിയിളവാണ് പ്രഖ്യാപിച്ചത്. അതേസമയം, സംസ്ഥാനത്തെ കാലവർഷക്കെടുതികൾ കണക്കിലെടുത്ത് മാറ്റിവച്ച പ്ലസ് വൺ പരീക്ഷ ഈ മാസം […]
Education
കേരള സർവകലാശാല നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു
കേരള സർവകലാശാല നാളെ മുതൽ ഈ മാസം 29 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവച്ചു. തിയറി , പ്രാക്ടിക്കൽ പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും . മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ എംജി യൂണിവേഴ്സിറ്റിയും നടത്താനിരുന്ന പരീക്ഷകളും മാറ്റിയിരുന്നു. ഇതിനിടെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തിൽ പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചിരുന്നു. ഒക്ടോബർ 21 , ഒക്ടോബർ 23 ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്.സി വാർത്താക്കുറിപ്പിലൂടെ […]
ഓസ്ട്രിയയിൽ ചാന്‍സലര്‍ ആസ്ഥാനത്തെ മാധ്യമ വിഭാഗം തലവനായി രണ്ടാം തലമുറയിലെ ഷില്‍ട്ടന്‍ ജോസഫ് പാലത്തുങ്കല്‍ നിയമിതനായി .
വിയന്ന: ഓസ്ട്രിയയുടെ ചാന്‍സലര്‍ ആസ്ഥാനത്തെ മാധ്യമ വിഭാഗത്തിന്റെ (മീഡിയ പൊളിറ്റിക്‌സ്) തലവനായി വിയന്നയിലെ രണ്ടാം തലമുറയില്‍ നിന്നുള്ള ഷില്‍ട്ടന്‍ ജോസഫ് പാലത്തുങ്കല്‍ നിയമിതനായി. ഏതാനും നാളുകളായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോലിചെയ്തിരുന്ന ഷില്‍ട്ടന് ഓസ്ട്രിയ സര്‍ക്കാരിന്റെ മാധ്യമമുഖ്യന്‍ എന്ന വളരെ പ്രാധാന്യമുള്ള, തന്ത്രപ്രധാനമായ ചുമതലയുള്ള പദവി പെട്ടെന്ന് ലഭിക്കുകയായിരുന്നു. വന്‍വാര്‍ത്ത പ്രാധാന്യത്തോടെയാണ് ഓസ്ട്രിയയിലെ മാധ്യമങ്ങള്‍ ഷില്‍ട്ടന്റെ നിയമനം റിപ്പോര്‍ട്ട് ചെയ്തത്. ഭരണഭരണകൂടത്തിന്റെ മാധ്യമ വിഭാഗത്തിന്റെ പ്രതിനിധി എന്ന പദവി ഓസ്ട്രിയയില്‍ ഏറെ പ്രസക്തിയുള്ള ഒരു ഉത്തരവാദിത്തമായാണ് സമൂഹം വീക്ഷിക്കുന്നത്. […]
പ്ലസ് വൺ പ്രവേശനം; എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർക്ക് സീറ്റ് ലഭിച്ചില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ
എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർക്ക് സീറ്റ് ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ. പതിനായിരക്കണക്കിന് കുട്ടികൾക്ക് സീറ്റില്ല. ഇനി 683 മെരിറ്റ് സീറ്റാണ് ബാക്കി ഉള്ളത്. വിദ്യാഭ്യാസ മന്ത്രി ഒരേ മറുപടി തന്നെയാണ് ആവർത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതേസമയം യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ഉപരിപഠനം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മറുപടി നൽകി. പ്രതിപക്ഷത്തിന് രാഷ്ട്രീയ ദുഷ്ടലാക്കെന്ന് മന്ത്രി പ്രതികരിച്ചു. പ്ലസ് വൺ പ്രവേശനത്തിൽ എല്ലാ വിഷയങ്ങളിലും എ […]
പ്ലസ് വൺ പ്രവേശന പ്രതിസന്ധി; രക്ഷിതാക്കളും വിദ്യാർത്ഥികളും ആശങ്കപ്പെടേണ്ട സാഹചര്യമില്ല; വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിന് വേണ്ടിയുള്ള പിന്തുണ ശക്തമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനത്തിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവർക്ക് ഇഷ്ട വിഷയങ്ങളിൽ സീറ്റ് ഉറപ്പിക്കാൻ വേണ്ട നടപടി സ്വീകരിക്കും. ഇക്കാരണത്താൽ രക്ഷിതാക്കളും വിദ്യാർത്ഥികളും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ല. സ്കൂൾ തുറക്കുന്നതിന് വേണ്ടിയുള്ള മാർഗരേഖ വന്നതോടെ ആശങ്ക മാറി. കേരളമാണ് ഇത്രയധികം മുന്നൊരുക്കം നടത്തിയ സ്കൂൾ തുറക്കുന്ന ആദ്യത്തെ സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു. നാക്ക് പിഴ എല്ലാവർക്കും സംഭവിക്കും. ഇത് മനുഷ്യ സഹജമാണ്. […]
എഞ്ചിനീയറിംഗ്/ ഫർമസി എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും
എഞ്ചിനീയറിംഗ്/ ഫർമസി എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദുവിന്റെ വാർത്താ സമ്മേളനം രാവിലെ 8.30ന്. വാർത്താസമ്മേളനത്തിലാണ് റാങ്ക് പ്രഖ്യാപിക്കുക. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും മുമ്പ് തന്നെ വിദ്യാർത്ഥികളുടെ സ്കോർ അനുസരിച്ചുള്ള ഓപ്ഷൻ രജിസ്ട്രേഷൻ തുടങ്ങിയിരുന്നു. ഒന്നേകാൽ ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. സിബിഎസ്ഇ ഇമ്പ്രൂവ്മെന്റ് പരീക്ഷ എഴുതിയവർക്ക് കൂടി അപേക്ഷിക്കാൻ അവസരം നൽകണമെന്ന കോടതി ഉത്തരവ് മൂലമാണ് പട്ടിക പ്രസിദ്ധീകരിക്കാൻ വൈകിയതെന്നാണ് എൻട്രൻസ് കമ്മീഷണറുടെ വിശദീകരണം.
വിദ്യാര്‍ത്ഥിക്ക് ഇഷ്ടമുള്ള സ്കൂളില്‍ ചേരാൻ ടിസി വേണ്ട; വിദ്യാഭ്യാസ മന്ത്രി
കൊവിഡ് കാലത്ത് ടി സി ഇല്ലാതെ വിദ്യാർത്ഥിയ്ക്ക് ഇഷ്ടമുള്ള സ്കൂളിൽ ചേരാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സെൽഫ് ഡിക്‌ളറേഷൻ ഉണ്ടെങ്കിൽ വിദ്യാർത്ഥിയ്ക്ക് അഡ്മിഷൻ എടുക്കാം. ഇതു സംബന്ധിച്ച് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ചില സ്കൂളുകൾ വിദ്യാർത്ഥികൾക്ക് വക്കീൽ നോട്ടീസ് അയക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. ടിസി ആവശ്യപ്പെടുന്ന ഏതൊരു കുട്ടിക്കും വിദ്യാഭ്യാസ അവകാശ നിയമം സെക്ഷൻ 5 (2) , (3) അനുശാസിക്കും […]
സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷം; രണ്ടാംഘട്ട അലോട്ട്‌മെന്റിനുശേഷം ബാക്കിയുള്ളത് 655 മെറിറ്റ് സീറ്റുകൾ
രണ്ടാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷം. രണ്ടാംഘട്ട അലോട്ട്‌മെന്റിനുശേഷം ബാക്കിയുള്ളത് 655 മെറിറ്റ് സീറ്റുകൾ മാത്രമാണ്. ബാക്കിയുള്ളവ മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ട ആയതിനാൽ പലർക്കും അൺ എയ്ഡഡ് മേഖലയെ ആശ്രയിക്കേണ്ടി വരും. സംസ്ഥാനത്ത് 4,65,219 പേരാണ് പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചത്. രണ്ട് അലോട്ട്‌മെന്റുകൾ പൂർത്തിയായപ്പോൾ 2,69,533 പേർക്കാണ് പ്രവേശനം ലഭിച്ചത്. അപേക്ഷിച്ച 1,95,686 വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് മെറിറ്റ് സീറ്റിൽ അവസരമില്ലെന്ന് വ്യക്തമായി. കമ്മ്യൂണിറ്റി ക്വാട്ടയിൽ 26,000 സീറ്റുകളും മാനേജ്‌മെന്റ് […]
ആദ്യഘട്ടത്തിൽ ക്ലാസുകൾ രാവിലെ; സ്‌കൂൾ തുറക്കൽ മാർഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി
സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി. ആരോഗ്യമന്ത്രി വീണാ ജോർജും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ചേർന്നാണ് മാർഗരേഖ കൈമാറിയത്. അധ്യാപകരും അനധ്യാപകരും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കണമെന്നതടക്കമുള്ള വിവരങ്ങൾ മാർഗരേഖയിലുണ്ട്. ആദ്യഘട്ടത്തിൽ ക്ലാസുകൾ രാവിലെയായിരിക്കും. പ്രവൃത്തി ദിനങ്ങളിൽ എല്ലാ അധ്യാപകരും സ്‌കൂളിൽ എത്തണം. രോഗലക്ഷണമുള്ള കുട്ടികൾക്കായി സിക്ക് റൂമുകൾ സജ്ജീകരിക്കും. സ്‌കൂൾ തലത്തിൽ ഹെൽപ് ലൈൻ ഏർപ്പെടുത്തുമെന്നും മാർഗരേഖയിലുണ്ട്. ക്ലാസുകൾ ആരംഭിക്കുന്ന സമയം, ക്ലാസുകൾക്ക് നൽകുന്ന ഇന്റർവൽ, സ്‌കൂൾ വിടുന്ന സമയം എന്നിവയിൽ വ്യത്യാസം […]
സ്‌കൂള്‍ തുറക്കല്‍; ഒരു ബെഞ്ചില്‍ മൂന്നുകുട്ടികള്‍ വേണമെന്ന് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതോടെ ക്രമീകരണങ്ങളില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍. ഒരു ബെഞ്ചില്‍ മൂന്നുകുട്ടികളെയെങ്കിലും ഇരുത്തണമെന്ന നിര്‍ദേശനമാണ് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ മുന്നോട്ടുവയ്ക്കുന്നത്. school opening kerala സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ശുചീകരണത്തിനുപയോഗിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും ലഭ്യമാക്കണം, ഓണ്‍ലൈന്‍ ക്ലാസിനായി കുറച്ചുനല്‍കിയ ഫീസ് ഘടന പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തന്നെ നിര്‍ദേശം നല്‍കണമെന്നും സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ പറയുന്നു. സാമൂഹ്യ അകലം പാലിച്ച് ഒരു ബെഞ്ചില്‍ മൂന്നുപേരെ ഇരുത്തണം, ഒന്നിടവിട്ട ദിവസങ്ങളില്‍ […]