Business Entertainment

പരസ്യ ചിത്രങ്ങളിൽ തെലുങ്ക് താരങ്ങൾക്ക് വൻ ഡിമാൻഡ്; ബോളിവുഡ് താരങ്ങൾക്ക് വിലയിടിയുന്നു

ഇന്ത്യൻ പരസ്യ ചിത്ര രംഗം അടക്കി വാണിരുന്ന ബോളിവുഡ് എന്നത് പഴങ്കഥയാകുന്നു. ഇന്ന് മുൻനിര ബ്രാൻഡുകളെല്ലാം തെലുങ്ക് താരങ്ങൾക്ക് പിന്നാലെയാണ്. അല്ലു അർജുൻ, മഹേഷ് ബാബു, രശ്മിക മന്ദാന, സാമന്ത്, പ്രഭാസ്, വിജയ് ദേവരക്കൊണ്ട എന്നിങ്ങനെ ദക്ഷിണേന്ത്യൻ താര നിരയ്ക്കാണ് പരസ്യ ലോകത്ത് ഇന്ന് ഡിമാൻഡ്. കൊക്കോ കോള, ഫ്രൂട്ടി, കിംഗ്ഫിഷർ, റെഡ്ബസ്, മക്ക്‌ഡോണൾഡ്‌സ്, ബോട്ട് എന്നീ മുൻനിര ബ്രാൻഡുകളിലെല്ലാം തെലുങ്ക് താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. ബ്രാൻഡ് അംബാസിഡർമാരെ തെരഞ്ഞെടുക്കുമ്പോൾ കമ്പനികൾ ഒരിക്കലും ഇവരുടെ ജന്മദേശം നോക്കില്ലെന്നും താരമൂല്യമാണ് […]

Business

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വില കുറച്ചു

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വില കുറച്ചു. സിലിണ്ടറിന് 94.50 രൂപയാണ് കുറച്ചത്. ഇതോടെ പുതുക്കിയ വില 1896.50 രൂപയായി.

Business

സ്വർണ വിലയിൽ നേരിയ ഇടിവ്

സ്വർണ വിലയിൽ നേരിയ ഇടിവ്. പവന് 170 രൂപ കുറഞ്ഞ് സ്വർണ വില ( 22 കാരറ്റ് ) 47,150 ൽ എത്തി. 24 കാരറ്റ് സ്വർണത്തിന് 51,430 രൂപയാണ് ഇന്നത്തെ വില. കേരളത്തിന് പുറമെ ഹൈദരാബാദ്, ബംഗളൂരു, വിശാഖപട്ടണം എന്നിവിടങ്ങളിലും സ്വർണവില ( 24 കാരറ്റ് ) 10 ഗ്രാമിന് 51,430 രൂപയാണ്. 22 കാരറ്റിന് 47,150 രൂപുയം. ഒരു കിലോ വെള്ളിക്ക് 60,000 രൂപയാണ് വില.

Business

അടുത്ത മാസം 11 ദിവസം ബാങ്ക് അവധി

അടുത്ത മാസം 11 ദിവസം ബാങ്ക് അവധി. രണ്ടാം ശനിയും ഞായറും കൂട്ടാതെ 7 അവധി ദിനങ്ങളാണ് വരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ വിവിധ ദിവസങ്ങളിലാണ് അവധി വരുന്നത്. ഇതിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ ദിവസം അവധി. ശ്രീ നാരായണ ഗുരു ജയന്തരി, കർമ പൂജ, ഒന്നാം ഓണം, തിരുവോണം, ഇന്ദ്രജത്ര, ശ്രീ നരവന ഗുരു ജയന്തി, ശ്രീ നാരായണ ഗുരു സമാധി, നവരാത്രി എന്നിവയാണ് രാജ്യത്ത് വരുന്ന വിശേഷ ദിവസങ്ങൾ. ഇതിൽ ഒന്നാം ഓണമായ സെപ്റ്റംബർ 7, […]

Business

പൊന്നിന് വില കുറഞ്ഞു; ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണ വിലയില്‍ ഇന്ന് കുറവുണ്ടായത്. പവന് 120 രൂപ കുറഞ്ഞ് ഇന്ന് 37720 രൂപയിലെത്തി. സ്വര്‍ണം ഒരു ഗ്രാം 22 കാരറ്റിന് 15 രൂപ കുറഞ്ഞ് വിപണിവില 4715 രൂപയിലെത്തി. അവസാന ദിവസങ്ങളിലെ സ്വര്‍ണവിലയിലുണ്ടായ മാറ്റം ഓഗസ്റ്റ് 22 -37680ഓഗസ്റ്റ് 23 -37,600ഓഗസ്റ്റ് 24 -37,800ഓഗസ്റ്റ് 25 -38,200ഓഗസ്റ്റ് 26 -38,120ഓഗസ്റ്റ് 27 -37,840ഓഗസ്റ്റ് 28 -37,720ഓഗസ്റ്റ് 29-37720 രൂപ 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് […]

Business

യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി

ഭാവിയിൽ യുപിഐ പണമിടപാടുകൾക്കും ഇനി സർവീസ് ചാർജ് ഈടാക്കിയേക്കും. പുതിയ കരട് നിർദേശത്തോട് അഭിപ്രായം തേടിയിരിക്കുകയാണ് ആർബിഐ. യുപിഐ, ഐഎംപിഎസ്, എൻഇഎഫ്ടി, ആർടിജിഎസ് എന്നിങ്ങനെയുള്ള വിവിധ പണമിടപാട് സേവനങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കുന്നത് സംബന്ധിച്ചുള്ള നയങ്ങളിൽ മാറ്റം വേണമെന്ന് നിർദേശിക്കുന്ന ഡിസ്‌കഷൻ പേപ്പർ ആർബിഐ ബുധനാഴ്ച പുറത്തിറക്കിയിരുന്നു. ഒക്ടോബർ 3ന് മുൻപായി ഇതിൽ പ്രതികരണം അറിയിക്കാനാണ് ആർബിഐ നിർദേശിച്ചിരിക്കുന്നത്. ‘ഐഎംപിഎസ് ഫണ്ട് ട്രാൻസ്ഫർ പോലെ തന്നെയാണ് യുപിഐയുടേയും പ്രവർത്തനം. അതുകൊണ്ട് തന്നെ ഐഎംപിഎസിന് ഈടാക്കുന്ന സർവീസ് ചാർജ് […]

Business

എസ്ബിഐ സേവനങ്ങൾ ഇനി വീട്ടുപടിക്കൽ എത്തും സൗജന്യമായി ! അപേക്ഷിക്കേണ്ടത് എങ്ങനെ ?

എസ്ബിഐ ഡോർസ്റ്റെപ് ബാങ്കിം​ഗ് സർവീസുകൾ ആരംഭിച്ചിട്ട് വർഷങ്ങളേറെയായി. ഈ സേവനം ഏറ്റവും കൂടുതൽ ഉപകാരപ്പെട്ടത് കൊറോണ കാലത്താണ്. എന്നാൽ ഇതാ ഇപ്പോൾ സൗജന്യമായി എസ്ബിഐ ഡോർസ്റ്റേപ് ബാങ്കിം​ഗ് സർവീസ് അവതരിപ്പിച്ചിരിക്കുകയാണ് എസ്ബിഐ. ഭിന്നശേഷിക്കാരായ ഉപഭോക്താക്കൾക്കാണ് സൗജന്യമായി ഈ സേവനം അവതരിപ്പിച്ചിരിക്കുന്നതെന്ന് എസ്ബിഐ ഇന്നലെ ട്വീറ്റ് ചെയ്തു. കാഷ് പിക്ക് അപ്, കാഷ് ഡെലിവറി, ചെക്ക് പികപ്, ഫോം 15എച്ച് പിക്ക് അപ്, കെവൈസ് രേഖകളുടെ പിക് അപ് എന്നിങ്ങനെയുള്ള സേവനങ്ങൾ എസ്ബിഐ ഉറപ്പ് നൽകുന്നു. മാസത്തിൽ മൂന്ന് […]

Business

സ്വർണ വില കുറഞ്ഞു; ഇന്നത്തെ വില അറിയാം

സ്വർണ വില കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 37,880 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 4,735 രൂപയായി. 38,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം സ്വർണത്തിന് വില. ഗ്രാമിന് 4,795 രൂപയുമായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഓഗസ്റ്റ് ഒന്നിനാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമായിരുന്നു അന്ന് സ്വർണത്തിന്റെ വില.

Business

വെറും 155 രൂപയ്ക്ക് ജിയോ അൺലിമിറ്റഡ് പ്ലാൻ

വെറും 155 രൂപയ്ക്ക് അൺലിമിറ്റഡ് പ്ലാനുമായി ജിയോ. 155 രൂപയുടെ റീചാർജ് ചെയ്യുന്ന ഉപഭോക്താവിന് അൺലിമിറ്റഡ് വോയിസ് കോളും രണ്ട് ജിബി ഡേറ്റയും 300 എസ്എംഎസും ലഭിക്കും. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി. കുറഞ്ഞ ചിലവിൽ കൂടുതൽ ഡേറ്റ നൽകുന്ന പ്ലാനുമായി ബിഎസ്എൻഎലും രംഗത്ത് വന്നിട്ടുണ്ട്. 98 രൂപയ്ക്ക് റീചാർജ് ചെയ്താൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് രണ്ട് ജിബി ഡേറ്റ ലഭിക്കും. 22 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. അതേസമയം, ബിഎസ്എൻഎൽ പ്രതിമാസം 19 രൂപ വരുന്ന റിചാർജ് പ്ലാൻ […]

Business Kerala

മിശ്രവിവാഹിതർക്ക് 30,000 രൂപയുടെ ധനസഹായം നൽകാൻ കേരള സർക്കാർ

മിശ്രവിവാഹിതർക്ക് ധനസഹായവുമായി കേരള സർക്കാർ. മാർച്ച് 2021 വരെയുള്ള കാലയളവിനകത്ത് വിവാഹിതരായ 4,170 മിശ്രവിവാഹിതർക്കായി 12.51 കോടി രൂപ സർക്കാർ അനുവദിച്ചു. സാമൂഹ്യ നീതി വകുപ്പാണ് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മിശ്രവിവാഹിതർക്കായി ( എസ്‌സി/ എസ്ടി വിഭാഗത്തിൽപ്പെട്ടവരല്ലാത്ത) 30,000 രൂപ സഹായധനം അനുവദിച്ചത്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവയെ ചുമതലപ്പെടുത്തി. ധനസഹായത്തിനായി അപേക്ഷിക്കുന്നവരുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. വിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കേറ്റ്, ആധാർ അല്ലെങ്കിൽ […]