സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നതോടെ ലോട്ടറിയടിച്ചത് സർക്കാരിനാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്വർണ്ണ നികുതി വഴി സർക്കാർ ഖജനാവിലെത്തിയത് 4,432 കോടി രൂപയാണ്. 2021-22 ൽ 1,121 കോടിയായിരുന്നു നികുതി വരുമാനം. സ്വർണ്ണ വിലയിൽ ഉണ്ടായ വർധനവാണ് സർക്കാരിന്റെ നികുതി വരുമാനവും വർധിപ്പിച്ചത്. 2017-18 ൽ 614 കോടി രൂപയായിരുന്നു നികുതി ഇനത്തിൽ സർക്കാർ ഖജനാവിൽ എത്തിയത്. എന്നാൽ ഇക്കഴിഞ്ഞ സാമ്പത്തിക വർഷം നികുതിയായി ലഭിച്ചത് 1121 കോടി രൂപയാണ്. 2019 ൽ ഇത് 852 കോടിയും 2020 […]
Business
തുടര്‍ച്ചയായ വര്‍ധനവിനൊടുവില്‍ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായുണ്ടായ വര്‍ധനവിന് േഷമാണ് ഇന്ന് വിലയില്‍ മാറ്റമില്ലാത്തത്. ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയും ഒരു പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4785 രൂപയാണ് നിലവിലെ വിപണിവില. സ്വര്‍ണം പവന് 38280 രൂപയിലുമെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി കേരളത്തില്‍ സ്വര്‍ണവില ഉയരുകയാണ്. ബുധനാഴ്ച സ്വര്‍ണം ഗ്രാമിന് 40 രൂപ കൂടി വിപണി വില 4775 രൂപയിലെത്തുകയും പവന് 38200 രൂപയുമായിരുന്നു.അന്താരാഷ്ട്ര […]
ഇന്ത്യയുടെ ജിഡിപി കുത്തനെ ഇടിയുമെന്ന് യുഎന്‍ ഏജന്‍സി; ഈ വര്‍ഷം ജിഡിപി 5.7 ശതമാനമാകുമെന്ന് റിപ്പോര്‍ട്ട്
2022ല്‍ ഇന്ത്യയുടെ ജിഡിപി 5.7 ശതമാനം മാത്രമായിരിക്കുമെന്ന് യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫെറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡവലപ്‌മെന്റ്. 2023ല്‍ നാല് ശതമാനത്തിലേക്ക് വീണ്ടും ജിഡിപി നിരക്ക് താഴുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 20212ല്‍ ഇന്ത്യയുടെ ജിഡിപി 8.2 ശതമാനമായിരുന്നു. ഇന്ത്യ ബ്രിട്ടണിനെ മറികടന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയത് സമീപ ദിവസങ്ങളിലാണ്. എന്നാല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ സമീപ ഭാവിയില്‍ കാര്യമായ ഇടിവുണ്ടാകും എന്നാണ് യുഎന്‍സിടിഡിയുടെ റിപ്പോര്‍ട്ടിലുള്ളത്. തിങ്കളാഴ്ചയാണ് യു എന്‍ ഏജന്‍സി വാര്‍ഷിക ട്രേഡ് […]
റിപ്പോ നിരക്ക് കൂട്ടി; ഇനി കൂടുതൽ ഇഎംഐ അടയ്ക്കണം; എത്ര അടയ്‌ക്കേണ്ടി വരും ?
റിപ്പോ നിരക്കുകൾ 50 ബേസ് പോയിന്റ് ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതോടെ റിപ്പോ നിരക്ക് 5.9% ആയി വർധിച്ചു. ( repo rate increased emi will increase ) കഴിഞ്ഞ മൂന്ന് മാസത്തിനിടെ റിപ്പോ നിരക്കിലുണ്ടായ നാലാമത്തെ വർധനയാണ് ഇത്. അവസാനമായി ഓഗസ്റ്റ് 5 നാണ് 5.4% ആയിരുന്ന റിപ്പോ നിരക്ക് 50 ബേസ് പോയിന്റ് ഉയർത്തിയത്. എല്ലാ ഫ്‌ളോട്ടിംഗ് റേറ്റ് റീടെയിൽ ലോണുകളും റിപ്പോ നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ […]
അദാനിയിലെ ജീവനക്കാരെ ഇനി റിലയൻസ് നിയമിക്കില്ല; പുതിയ കരാറിലൊപ്പുവച്ച് വ്യവസായ ഭീമന്മാർ
അദാനി ഗ്രൂപ്പിലെ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരെ ഇനി റിലയൻസ് നിയമിക്കില്ല. റിലയൻസ് ജീവനക്കാരെ അദാനി ഗ്രൂപ്പും. ഇരു വ്യവസായ ഭീമന്മാരും ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. ഈ വർഷം മേയ് മുതൽ ഈ കരാർ നിലവിൽ വന്നു കഴിഞ്ഞു. ഇന്ത്യയിൽ വർഷങ്ങളായി നിലവിലുള്ള സമ്പ്രദായമാണ് നോ പോച്ചിംഗ് എഗ്രിമെന്റുകൾ. ഒരു വ്യക്തിയുടെ തൊഴിൽ നേടാനുള്ള അവസരം തടസപ്പെടുത്താത്തിടത്തോളം ഇത് നിയമവിരുദ്ധമാകില്ലെന്ന് ഈ രംഗത്തെ വിദഗ്ധർ വ്യക്തമാക്കി. കഴിഞ്ഞ വർഷം റിലയൻസ് ഗ്രൂപ്പിന് ആധിപത്യമുള്ള പെട്രോകെമിക്കൽ രംഗത്തേക്ക് അദാനി ചുവടുവയ്ക്കാനൊരുങ്ങുന്നു […]
സ്വർണ വിലയിൽ നേരിയ വർധന
സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 4,595 രൂപയായി വില. ഒരു പവൻ സ്വർണത്തിന് വില 36,760 രൂപയാണ്. വെള്ളിയുടെ നിരക്കിൽ ഇന്നും മാറ്റമില്ല. ഇന്നലെ ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് സ്വർണ വില 4585 ൽ ത്തെിയിരുന്നു. ഈ വിലയാണ് നിലവിൽ 4595 ൽ എത്തിയത്. വെള്ളിയാഴ്ച സ്വർണ വിലയിൽ 40 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ ശേഷം ശനിയാഴ്ച സ്വർണ […]
ആമസോണ്‍ തലവനെയും പിന്തള്ളി; ലോകസമ്പന്നരില്‍ രണ്ടാം സ്ഥാനത്ത് ഗൗതം അദാനി
ഫോബ്‌സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ലോകസമ്പന്നരില്‍ രണ്ടാം സ്ഥാനത്തേക്ക് ഗൗതം അദാനി. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെയും ലൂയിസ് വിട്ടന്റെ ബെര്‍നാഡ് അര്‍നോള്‍ട്ടിനെയും പിന്തള്ളിക്കൊണ്ടാണ് അദാനി രണ്ടാം സ്ഥാനത്തേക്കെത്തിയത്. നിലവില്‍ ഫോബ്‌സിന്റെ കണക്കുപ്രകാരം 154.7 ബില്യണ്‍ ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി. നിലവില്‍ ലോകസമ്പന്നരില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത് സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് തന്നെയാണ്. 273.5 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി. കഴിഞ്ഞ മാസം അര്‍നോള്‍ട്ടിനെ പിന്തള്ളി അദാനി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നെങ്കിലും […]
ഉത്പാദനം കുറവ്; രാജ്യത്ത് അരി വില കുത്തനെ ഉയർന്നേക്കും
വരും ദിനങ്ങളിൽ രാജ്യത്തെ കാത്തിരിക്കുന്നത് അരി വിലയിൽ വലിയ വർധനവ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് സാഹചര്യം വലിയ പ്രതിസന്ധി സൃഷ്ടിക്കും. രാജ്യത്ത് അരി ഉത്പാദനത്തിൽ 12 മില്യൺ ടണ്ണിന്റെ കുറവാണ് ഈ സീസണിൽ ഉള്ളത്. രാജ്യത്തെ നാല് മുഖ്യ അരി ഉൽപാദന സംസ്ഥാനങ്ങളിൽ വിളവ് കുത്തനെ ഇടിഞ്ഞു. പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, ഝാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിൽ അരി ഉത്പാദനം കുത്തനെ കുറഞ്ഞു. നിലവിലുള്ള സാഹചര്യം കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയതോതിലുള്ള അരിവില വർധനവിന് കാരണമാകും. ഏതാണ്ട് എല്ലാ […]
സ്വർണ ഖനികൾ മുതൽ ഫാബർഷി മുട്ടകൾ വരെ ; ചാൾസ് രാജാവിന് ലഭിക്കുക രാജ്ഞിയുടെ 500 ദശലക്ഷത്തിന്റെ സ്വകാര്യ ആസ്തിയും
അമ്മ എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ ചാൾസ് രാജകുമാരൻ പുതിയ രാജാവായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. രാജപദവി മാത്രമല്ല ചാൾസിന് ലഭിക്കുക, നികുതി അടയ്ക്കാതെ തന്നെ രാജ്ഞിയുടെ സ്വകാര്യ സ്വത്തുക്കൾ കൂടി ഇതോടെ ചാൾസിന് വന്നു ചേരും. ബ്രിട്ടീഷ് രാജ കുടുംബത്തിന് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല. എന്നിരുന്നാലും പുറത്ത് വരുന്ന കണക്കുകൾ പ്രകാരം രാജ്ഞിക്ക് 500 മില്യൺ ഡോളറിന്റെ സ്വകാര്യ സ്വത്തുക്കൾ ഉണ്ടെന്നാണ് റിപ്പോർട്ട്. രാജകുടുംബത്തിനുള്ള ആസ്തി കൂടാതെയുള്ള കണക്കാണ് ഇത്. സോവറിൻ ഗ്രാന്റ്, ദ റോയൽ ഫേം, പ്രിവി പഴ്‌സ്, […]
പരസ്യ ചിത്രങ്ങളിൽ തെലുങ്ക് താരങ്ങൾക്ക് വൻ ഡിമാൻഡ്; ബോളിവുഡ് താരങ്ങൾക്ക് വിലയിടിയുന്നു
ഇന്ത്യൻ പരസ്യ ചിത്ര രംഗം അടക്കി വാണിരുന്ന ബോളിവുഡ് എന്നത് പഴങ്കഥയാകുന്നു. ഇന്ന് മുൻനിര ബ്രാൻഡുകളെല്ലാം തെലുങ്ക് താരങ്ങൾക്ക് പിന്നാലെയാണ്. അല്ലു അർജുൻ, മഹേഷ് ബാബു, രശ്മിക മന്ദാന, സാമന്ത്, പ്രഭാസ്, വിജയ് ദേവരക്കൊണ്ട എന്നിങ്ങനെ ദക്ഷിണേന്ത്യൻ താര നിരയ്ക്കാണ് പരസ്യ ലോകത്ത് ഇന്ന് ഡിമാൻഡ്. കൊക്കോ കോള, ഫ്രൂട്ടി, കിംഗ്ഫിഷർ, റെഡ്ബസ്, മക്ക്‌ഡോണൾഡ്‌സ്, ബോട്ട് എന്നീ മുൻനിര ബ്രാൻഡുകളിലെല്ലാം തെലുങ്ക് താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. ബ്രാൻഡ് അംബാസിഡർമാരെ തെരഞ്ഞെടുക്കുമ്പോൾ കമ്പനികൾ ഒരിക്കലും ഇവരുടെ ജന്മദേശം നോക്കില്ലെന്നും താരമൂല്യമാണ് […]