റിപ്പോ നിരക്ക് 25 ബെയ്‌സിസ് പോയിന്റ് ഉയർത്തി റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി. ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ ഭവന പായ്പകളുടെ പലിശ നിരക്ക് ഇനി ഉയരും. പണപ്പെരുപ്പം രണ്ട് ശതമാനത്തിനും ആറ് ശതമാനത്തിനുമകത്ത് നിജപ്പെടുത്തുക എന്നതായിരുന്നു മോണിറ്ററി പോളിസി കമ്മിറ്റിയുടെ നയപരമായ തീരുമാനം. കൊവിഡ് കഴിഞ്ഞതോടെ റേറ്റ് ഓഫ് ഇന്ററസ്റ്റ് വർധിപ്പിക്കാതെ രണ്ട് വർഷക്കാലത്തോളം 4% ൽ നിർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഈ കണക്ക് 5.27% […]
Business
റെക്കോര്‍ഡ് വര്‍ധനയ്ക്ക് ശേഷം സ്വര്‍ണ വില ഇന്നും താഴേക്ക്
സംസ്ഥാനത്ത് റെക്കോര്‍ഡ് വിലയിലേക്കെത്തിയ ശേഷം സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും പവന് 500 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5240 രൂപയിലും പവന് 41,920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സ്വര്‍ണവിലയില്‍ ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. വ്യാഴാഴ്ച ഗ്രാമിന് 5310 രൂപയെന്ന സര്‍വകാല റെക്കോഡ് മറികടന്ന് സ്വര്‍ണ വില കുതിച്ചിരുന്നു.ഫെബ്രുവരിയില്‍ ഇതാദ്യമായാണ് സ്വര്‍ണവില കുറഞ്ഞ നിരക്കില്‍ വ്യാപാരം നടക്കുന്നത്. […]
സ്വർണ വില ഇടിഞ്ഞു
സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5310 രൂപയായി. ഒരു പവൻ സ്വർണത്തിന് 42,480 രൂപയുമായി. ഇന്നലെ 5310 രൂപയെന്ന സർവകാല റെക്കോഡ് മറികടന്ന് സ്വർണ വില കുതിച്ചിരുന്നു. ഇന്നലെ ഒരുഗ്രാം സ്വർണത്തിന് 60 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,360 രൂപയായിരുന്നു.
സാമൂഹ്യ സുരക്ഷാ പെന്‍ഷനും പ്രസവാനുകൂല്യങ്ങളും കൂട്ടണം; സാമ്പത്തിക വിദഗ്ധരുടെ ബജറ്റ് നിര്‍ദേശങ്ങള്‍
ഇത്തവണത്തെ കേന്ദ്രബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന് സാമ്പത്തിക വിദഗ്ധര്‍ അയച്ച കത്തിലെ വിവരങ്ങള്‍ പുറത്ത്. സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കണമെന്നും പ്രവസാനുകൂല്യങ്ങള്‍ക്ക് അധിക തുക അനുവദിക്കണമെന്നും 51 പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ അയച്ച കത്തില്‍ പറയുന്നു. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലെ ഓണററി പ്രൊഫസര്‍ ജീന്‍ ഡ്രെസ്, കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി ബെര്‍ക്ക്ലി എമറിറ്റസ് ഓഫ് ഇക്കണോമിക്സ് പ്രൊഫസര്‍ പ്രണബ് ബര്‍ധന്‍, ഐഐടി ഡല്‍ഹി ഇക്കണോമിക്സ് പ്രൊഫസര്‍ ആര്‍ നാഗരാജ്, ജെഎന്‍യു പ്രൊഫസര്‍ എമറിറ്റസ് സുഖദേവ് തൊറാട്ട് […]
കൊവിഡ് ലക്ഷണങ്ങളുള്ള ആപ്പിൾ ജീവനക്കാർക്ക് 5 ദിവസത്തെ അവധി; അൺലിമിറ്റഡ് സിക്ക് ലീവ് പോളിസി അവസാനിപ്പിക്കാനൊരുങ്ങി ആപ്പിൾ
കൊവിഡ് കേസുകൾ കുറഞ്ഞതോടെ മിക്ക രാജ്യങ്ങളിലെയും കമ്പനികൾ തങ്ങളുടെ കൊവിഡ് നയങ്ങളിൽ ഇളവ് വരുത്തുകയാണ്. കമ്പനിയിൽ ചില കൊവിഡ് നയങ്ങൾ പിൻവലിച്ചിരിക്കുകയാണ് ആപ്പിൾ. ഓഫീസ് പരിസരത്ത് പ്രവേശിക്കുന്നതിന് ജീവനക്കാർക്ക് ഉണ്ടായിരുന്ന കൊവിഡ് ടെസ്റ്റ് ഒഴിവാക്കുകയും ചെയ്തു. കൊവിഡ് രൂക്ഷമായ സമയത്ത് ആപ്പിൾ ജീവനക്കാർക്കുള്ള പരിശോധന വേഗത്തിലാക്കുകയും എല്ലാ വാക്സിൻ ഡോസുകളും എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. കൊവിഡ് ലക്ഷണങ്ങൾ അനുഭവപ്പെടുന്ന ജീവനക്കാർക്ക് അൺലിമിറ്റഡ് സിക്ക് ലീവും അനുവദിച്ചിരുന്നു. എന്നാൽ കൊവിഡ് നയങ്ങളിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് […]
റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണ വില; ഇന്നും ഉയർന്നു
റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണ വില. ഇന്ന് ഗ്രാമിന് 40 രൂപ വർധിച്ച് വില 5310 രൂപയിൽ എത്തി. ഒരു പവൻ സ്വർണത്തിന് 42,480 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 35 രൂപ വർധിച്ച് 4,395 രൂപയായി. രണ്ട് ദിവസം മുൻപാണ് സ്വർണവില സർവകാല റെക്കോർഡ് തകർത്തത്. അന്ന് ഗ്രാമിന് 35 രൂപ വർധിച്ച് വില 5270 ൽ എത്തിയിരുന്നു. 2020 ഓഗസ്റ്റ് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്. […]
സ്വർണ വിലയിൽ നേരിയ ഇടിവ്
സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,225 രൂപയായി. ഒരു പവൻ സ്വർണത്തിന് 41,800 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 4,325 രൂപയാണ്. സ്വർണ വില കുറഞ്ഞിട്ടും റെക്കോർഡിനരികെ തന്നെയാണ് വിനിമയ നിരക്ക് തുടരുന്നത്. 2020 ആഗസ്റ്റ് 7, 8, 9 തിയതികളിൽ സ്വർണത്തിന് റെക്കോർഡ് വിലയായ 5250 രൂപയാണ് ഉണ്ടായിരുന്നത്. 24k സ്വർണ്ണമാണ് […]
ട്വിറ്റർ ലേലം; കിളി പ്രതിമ വിറ്റുപോയത് 81 ലക്ഷത്തിലധികം രൂപയ്ക്ക്
ട്വിറ്ററിലെ ചെലവ് ചുരുക്കലിൻ്റെ ഭാഗമായി നടത്തിയ ലേലത്തിൽ ഏറ്റവുമധികം വില ലഭിച്ചത് ട്വിറ്റർ ലോഗോ ആയ കിളിയുടെ പ്രതിമയ്ക്ക്. ഒരു ലക്ഷം ഡോളറിനാണ് (81,24,000 രൂപ) ട്വിറ്റർ കിളിയുടെ പ്രതിമ വിറ്റുപോയത്. ആരാണ് ഇത് വാങ്ങിയതെന്നതിനെപ്പറ്റി വ്യക്തതയില്ല. ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ്, അടുക്കളോപകരണങ്ങൾ, മറ്റ് സ്‌മാരങ്ങൾ തുടങ്ങിയവയൊക്കെ ലേലത്തിലുണ്ടായിരുന്നു. ലേലത്തിൽ ഏറ്റവുമധികം വില ലഭിച്ച രണ്ടാമത്തെ സാധനവും ഈ പക്ഷിയാണ്. പക്ഷിയുടെ ഡിസ്പ്ലേയ്ക്ക് 40,000 ഡോളർ (32,18,240 രൂപ) ലഭിച്ചു.
റെക്കോര്‍ഡ് നിരക്ക് തുടരുന്നു; മാറ്റമില്ലാതെ ഉയര്‍ന്ന് തന്നെ സ്വര്‍ണം
സംസ്ഥാനത്ത് സ്വര്‍ണവിലയിലെ റെക്കോര്‍ഡ് നിരക്ക് തുടരുന്നു. തുടര്‍ച്ചയായ വര്‍ധനവിനിടെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 5220 രൂപയിലും 22 കാരറ്റ് ഒരുപവന്‍ സ്വര്‍ണത്തിന് 41760 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും തിങ്കളാഴ്ച സംസ്ഥാനത്ത് വര്‍ധനവുണ്ടായിരുന്നു. കഴിഞ്ഞ തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളില്‍ സ്വര്‍ണവില കുതിച്ചുയരുകയാണ്. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4315 രൂപയാണ് വിപണി നിരക്ക്. അതേസമയം കേരളത്തില്‍ ഒരു […]
മൂന്നാം ദിവസവും കുതിപ്പ്; സ്വർണവില റെക്കോർഡിനരികെ
മൂന്നാം ദിവസവും തുടർച്ചയായി സ്വർണവിലയിൽ കുതിപ്പ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,200 രൂപയായി. ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ച് വില 41,600 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 35 രൂപ വർധിച്ച് വില 4,300 രൂപയിലെത്തി. 2020 ഓഗസ്റ്റ് 5 ന് 5100 രൂപയായിരുന്നു സ്വർണം ഗ്രാമിന് വില. അതിനു ശേഷമുളള ഉയർന്ന വിലയാണിന്ന് രേഖപ്പെടുത്തിയത്. ആഗസ്റ്റ് […]