അർഗാവ് ,സൂർ നിവാസി ശ്രീ തോമസ് പുത്തന്റെ മാതാവ് ശ്രീമതി റോസി ലോനപ്പൻ ,മഞ്ഞപ്ര നിര്യയായ വിവരം വ്യസനസമേതം .അറിയിക്കുന്നു. സ്വിറ്റ്സർലൻഡ് നിവാസികളായ ഡേവിസ് അരീക്കൽ , ജോൺ അരീക്കൽ , വർഗീസ് അരീക്കൽ, വർഗീസ് ഗോപുരത്തുങ്കൽ ,പോളച്ചൻ ഗോപുരത്തുങ്കൽ എന്നിവർ പരേതയുടെ ബന്ധുക്കളാണ് ,. സംസ്‍കാര ശുശ്രുഷകൾ നാളെ 10.30നു സെന്റ് സെബാസ്റ്റ്യൻ ചർച്ച് മഞ്ഞപ്ര ,മേരിഗിരിയിൽ വച്ചു നടത്തപെടുന്നതാണ്. പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതിനോടൊപ്പം പരേതയുടെ വേർപാടിൽ വേദനിക്കുന്ന തോമസിന്റെ കുടുംബത്തിന് വിവിധ സാംസ്‌കാരിക സംഘടനകൾ […]
Association
KCSC BASEL YOUTH സംഘടിപ്പിച്ച മൂന്നാമത് MIXED YOUTH VOLLEYBALL CHAMPIONSHIP ഏപ്രിൽ 6 2024 ശനിയാഴ്ച ബാസലിൽ വച്ച് നടക്കുകയുണ്ടായി.
KCSC BASEL YOUTH ന്റെ ആഭിമുഖ്യത്തിൽ രാവിലെ 8 മണിക്ക് തുടക്കം കുറിച്ച വോളിബോൾ ടൂർണമെന്റിൽ സ്വിറ്റ്സർലൻഡിലെ വിവിധ മേഖലകളിൽ നിന്നായി 20 ടീമുകൾ പങ്കെടുത്തു. ഓരോ മത്സരങ്ങളും വോളിബോൾ പ്രേമികളായ കാണികളെ അത്യധികം ആകാംക്ഷാഭരിതരാക്കി. ആവേശത്തിരയിളക്കം സൃഷ്ടിച്ചുകൊണ്ട് നടന്ന ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ 2 ഗെയിമുകൾക്ക് VOLLEY ALL STARS SCHAFFHAUSEN നെ പരാജയപ്പെടുത്തി KARASUNO BASEL വിജയികളായി. MALLUSQUAD ZURICH മൂന്നാം സ്ഥാനം കരസ്ഥമാക്കി. കളിക്കളത്തിലെ മികച്ച പ്രകടനത്തിനുള്ള ട്രോഫിക്ക് KARASUNO BASEL ടീമിലെ […]
ബി ഫ്രെണ്ട്സ് സ്വിറ്റ്സർലാൻഡ് സ്വിസ്സിലെ കായിക പ്രേമികൾക്കായി ഒരുക്കുന്ന ബാഡ്മിന്റൻ ടൂർണമെന്റ് മാർച്ച് 23 ന് സൂറിച്ചിലെ വെറ്റ്‌സീകോണിൽ .
സ്വിറ്റ്സർലാൻഡിൽ മറ്റൊരു കായിക മാമാങ്കത്തിന് കേളിക്കൊട്ട് ഉയരുന്നു. സ്വിസ്സിലെ മലയാളി സംഘടനകളിൽ സാംസ്‌കാരിക രംഗത്തും കായിക രംഗത്തും സ്വിസ്സ് മലയാളികൾക്ക് എന്നും പ്രോത്സാഹനം നൽകി വരുന്ന ബി ഫ്രെണ്ട്സ് സ്വിറ്റ്സർലാൻഡ് സ്വിസ്സിലെ കായിക പ്രേമികൾക്കായി ഒരുക്കുന്ന ബാഡ്മിന്റൻ ടൂർണമെന്റ് മാർച്ച് 23 ന് സൂറിച്ചിലെ വെറ്റ്‌സീകോണിൽ . മാർച്ച് 23 ന് വെറ്റ്സിക്കോൺ ഷട്ടിൽ സോൺ ഹാളിൽ രാവിലെ 11 .30 ന് ടൂർണമെന്റ് മത്സരങ്ങൾക്ക് തുടക്കമാകും.സ്ത്രീ പുരുഷ വിഭാഗത്തിന്റെ ഡബിൾസ്, മിക്സഡ് ഡബിൾസ് ഇനങ്ങളിലും കൂടാതെ […]
വേൾഡ് മലയാളി കൌൺസിൽ സ്വിസ്സ് പ്രൊവിൻസ് വിമൻസ് ഫോറം അന്താരാഷ്ട്ര വനിതാദിനം സൂറിച്ചിൽ ആഘോഷിച്ചു…….
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വേൾഡ് മലയാളി കൌൺസിൽ സ്വിസ്സ് പ്രൊവിൻസ് വിമൻസ് ഫോറം മാർച്ച് എട്ടിന് സൂറിച്ചിലെ അഫോൾട്ടനിൽ വനിതാ ദിനം ആഘോഷിച്ചു . സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്ട്ര വനിതാദിനാചരണം. വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ,കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ ആണ് ഈ ദിവസം.സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ സ്ത്രീകൾ കൈവരിച്ച നേട്ടങ്ങളെ ലോകം വാനോളം പുകഴ്ത്തുന്ന ദിവസമാണ് മാർച്ച് എട്ട് . ‘ഉള്‍പ്പെടുത്തലിനെ പ്രോത്സാഹിപ്പിക്കുകയെന്നതായിരുന്നു ഈ വർഷത്തെ വനിതാ ദിനത്തിന്റെ […]
കേളിയുടെ രണ്ടാം തലമുറയിലെ കുട്ടികൾ നടത്തുന്ന പദ്ധതിയായ കിൻഡർ ഫോർ കിൻഡറിലൂടെ സമാഹരിച്ച സഹായധനം വിതരണം ചെയ്തു
സൂറിക്ക് / കൊച്ചി. സ്വിറ്റ്‌സർലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി യുടെ അഭിമാന പദ്ധതി കിൻഡർ ഫോർ കിൻഡർ ഈ വർഷത്തെ സ്പോൺസർഷിപ് തുക വിതരണം ചെയ്തു. എറണാകുളം രാജഗിരി കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് കേളിയുടെ ഫണ്ട് കൈമാറി.ഈ വർഷവും ഇരുനൂറ്റിഅൻപത് കുട്ടികളെയാണ് പഠനത്തിൽ സഹായിച്ചത്.വർഷങ്ങളായി സഹായം നൽകി വരുന്ന എല്ലാ കാരുണ്യ മനസ്സുകൾക്കും കേളി പ്രസിഡണ്ട് ദീപ മേനോൻ നന്ദി അറിയിച്ചു സ്വിസ് മലയാളികളുടെ സാമൂഹ്യ പ്രതിബദ്ധത എന്നും പ്രശംസനീയമാണ് […]
സിൽവർ ജൂബിലി നിറവിൽ സ്വിറ്റസർലണ്ടിലെ സാംസ്‌കാരിക സംഘടനയായ ഭാരതീയ കലാലയം മാർച്ച് രണ്ടിന് സൂറിച്ചിൽ ഒരുക്കുന്ന ഭാരതീയം മെഗാ ഷോയുടെ ഓൺലൈൻ ടിക്കറ്റ് സെയിൽ ആരംഭിച്ചു.
കൈവിരലുകളില് മാന്ത്രിക സംഗീതം തീര്ക്കുന്ന സ്റ്റീഫന് ദേവസ്സിയും ഇന്ത്യയിലെ പ്രശസ്തമായ ബാന്ഡ് സോളിഡും ,കൂടാതെ പ്രേശസ്ത ഗായകരും അണി നിരക്കുന്ന മെഗാ ഷോ ആണ് അണിയറയിൽ കലാലയം ഒരുക്കുന്നത് , സ്റ്റീഫന് ദേവസ്സി സ്വന്തം ബാന്ഡ് ആയ സോളിഡുമായ് സ്വിസ്സിൽ തരംഗം സൃഷ്ടിക്കാന് മറ്റു ഗായകരോടൊപ്പം എത്തുകയാണ് . തീർച്ചയായും ഭാരതീയം 24 സ്വിസ്സ് മലയാളികൾക്ക് പുതിയ അനുഭവമായിരിക്കും. ഭാരതീയം ഷോയുടെ ഓൺലൈൻ ടിക്കറ്റ് താഴെ കൊടുത്തിരിക്കുന്ന ഇമേജിൽ ക്ലിക്ക് ചെയ്തോ അല്ലെങ്കിൽ ലിങ്കിലൂടെയോ വാങ്ങാവുന്നതാണ് . […]
സ്വിസ് മലയാളീസ് വിന്റര്ത്തുർ ക്രിസ്സ്മസ്സ് ,പുതുവർഷ ആഘോഷങ്ങൾ സമുചിതമായി ആഘോഷിച്ചു .
സ്വിറ്റസർലണ്ടിലെ സാംസ്‌കാരിക സംഘടനയായ സ്വിസ് മലയാളീസ് വിന്റര്ത്തുർ ജനുവരി ആറിന് വിന്റര്ത്തുർ സെന്റ് ഉർബാൻ ദേവാലയത്തിലെ പാരിഷ് ഹാളിൽ ക്രിസ്സ്മസ്സ് ,പുതുവർഷ ആഘോഷങ്ങൾ സമുചിതമായി ആഘോഷിച്ചു . ശ്രീ ജോസ് പുതിയിടത്തിന്റെയും ശ്രീ ജേക്കബ് പുതുപലേടത്തിന്റയും നേതൃത്വത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ആഘോഷപരിപാടിയും നടത്തപ്പെട്ടു .അംഗങ്ങൾ തയാറാക്കിയ ക്രിസ്മസ് വിരുന്നും പരിപാടിക്ക് വ്യത്യസ്തതയേകി.ആഘോഷങ്ങളിൽ സന്നിഹിതരായിരുന്ന ബഹുമാനപെട്ട വർഗീസ് നടക്കലും ,ഫാദർ അരുണും ക്രിസ്മസ് പുതുവത്സരസന്ദേശങ്ങൾ നൽകി . സഹോദര്യത്തിന്റെ അടിസ്ഥാനത്തിലുള്ള സഹവര്ത്തിത്വമാണ് സമാധാനം ഉറപ്പാക്കുന്നതെന്നും . […]
കൈരളി നികേതൻ വിയന്നയില് പ്രവാസിമലയാളികള്ക്കായി മോളിവുഡ് ഗ്രൂപ്പ് ഡാന്സ് മത്സരം ഒരുക്കുന്നു ; അപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി 31
വിയന്ന: കൈരളി നികേതന് വിയന്നയുടെ ആഭിമുഖ്യത്തില് എല്ലാ പ്രായത്തിലുള്ളവര്ക്കുമായി മോളിവുഡ് ഗ്രൂപ്പ് ഡാന്സ് മത്സരം സംഘടിപ്പിക്കുന്നു. ജൂണ് 1ന് വിയന്നയില് ആയിരിക്കും മത്സരം. വിജയികള്ക്ക് ക്യാഷ് അവാര്ഡും, ട്രോഫിയും ലഭിക്കും. നാല് ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരങ്ങള് സബ് ജൂനിയര് (5 വയസുമുതല് 10 വയസ്), ജൂനിയര് (11 വയസുമുതല് 16 വയസ്), സീനിയര് (17 വയസുമുതല് 29 വയസ്), അഡള്ട്ട് (30 വയസ് തുടങ്ങി മുകളിലോട്ടുള്ളവര്) എന്നി വിഭാഗങ്ങളിലായിരിക്കും നടക്കുന്നത്. സബ് ജൂനിയര് വിഭാഗം ഒഴികെയുള്ള മറ്റു […]
കരുത്തുറ്റ വനിതാ നേതൃത്വവുമായി ബി ഫ്രണ്ട്സ് സ്വിറ്റസർലണ്ടിന് 2024 – 25 കാലയളവിലേക്ക് പുതുഭാരവാഹികൾ .ശ്രീമതി ലൂസി വേഴേപറമ്പിൽ പ്രെസിഡന്റും ശ്രീമതി പുഷ്പാ തടത്തിൽ സെക്രെട്ടറിയും ,ശ്രീമതി സംഗീത മണിയേരി ട്രെഷററുമായി സംഘടനക്ക് ആദ്യമായി വനിതാ ഭരണസമിതി.
ശ്രീമതി ലൂസി വേഴേപറമ്പിൽ പ്രെസിഡന്റും ശ്രീമതി പുഷ്പാ തടത്തിൽ സെക്രെട്ടറിയും ,ശ്രീമതി സംഗീത മണിയേരി ട്രെഷററുമായി ബി ഫ്രണ്ട്സ് സ്വിറ്റസർലണ്ടിന് ആദ്യമായി വനിതാ നേതൃത്വം .പുതിയ ഭരണസമിതിയിൽ വനിതകൾക്ക് പ്രാധിനിത്യം.. ഡിസംബർ രണ്ടാം തീയതി സൂറിചിൽ വെച്ച് നടത്തിയ ജനറൽബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ബി ഫ്രണ്ട്സ് സ്വിറ്റസർലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതകൾ പ്രധാനസ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപെടുന്നത്. ഈ വർഷത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുവാൻ പ്രസിഡണ്ട് ടോമി തൊണ്ടാംകുഴിയുടെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ അധ്യക്ഷൻ ഏവർക്കും സ്വാഗതം […]
മാർച്ച് രണ്ടിന് സൂറിച്ചിൽ അരങ്ങേറുന്ന ഭാരതീയ കലാലയം സിൽവർ ജൂബിലി പ്രോഗ്രാം “ഭാരതീയം” മെഗാ മ്യൂസിക് ഷോയുടെ ടിക്കറ്റ് വിൽപന ആരംഭിച്ചതായി പി ആർ ഓ ശ്രീ. ശ്രീ ജീസൺ അടശ്ശേരി അറിയിച്ചു.
സ്വിറ്റ്‌സർലണ്ടിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ ഭാരതീയ കലാലയത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മാർച്ച് രണ്ടാം തിയതി അരങ്ങേറുന്ന “ഭാരതീയം” Mega Music show യുടെ ടിക്കറ്റ് വിൽപന കലാലയത്തിന്റെ ട്രെഷറർ ശ്രീമതി ജോസ്ലിൻ മരിയ വിതയത്തിൽ നിന്നും ആദ്യത്തെ ടിക്കറ്റ് ഏറ്റുവാങ്ങിക്കൊണ്ട് വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് ചെയർമാൻ ശ്രീ ജിമ്മി കൊരട്ടിക്കാട്ടുതറയിൽ ഡിസംബർ പതിനെട്ടിന് സൂറിച്ചിൽ കൂടിയ യോഗത്തിൽ വെച്ച് ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ, ഭാരതീയ കലാലയത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളും “ഭാരതീയം” Music […]