ആതുരസേവനരംഗത്തു സ്റ്റാസ്റ്റ് സൂറിചിൽ ജോലിയെന്നവരെ പ്രേധിനിധീകരിച്ചു പേഴ്സണൽ കമ്മീഷനിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് ശ്രീ ദിപു ഉള്ളാട്ടിൽ മത്സരിക്കുന്നത് ..സൂറിച്ചിൽ നിന്നും ആദ്യമായാണ് ഒരു മലയാളീ ഈ രംഗത്തെ മത്സരത്തിലേക്ക് കടന്നുവരുന്നത് … സ്റ്റാസ്റ്റ് സൂറിചിൽ ജോലിചെയ്യുന്ന എല്ലാ മലയാളികളോടും വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള ശ്രീ ദിപുവിന്റെ സന്ദേശം ഉണ്ടായിരുന്നു . പേഴ്സണൽ കമ്മീഷനിൽ ഒരു മലയാളീ സാന്നിധ്യം ഉണ്ടാകുക എന്നത് വളരെ അഭിമാനകരമാണ് …. ദീപുവിന് എല്ലാവിധ ആശംസകളും … പേഴ്സണൽ കമ്മീഷൻ്റെ മാർഗ്ഗനിർദ്ദേശ തത്വം ഇതാണ്: ജിഎഫ്എയുടെ ഭാവിക്കായി […]
Association
WMC സ്വിസ്സ് പ്രൊവിൻസ് കേരള പിറവി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ചിത്രോത്സവം 2024 സംഗീത സാഗരമായി:
വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രൊവിൻസ് കേരള പിറവി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ ചിത്രോത്സവം സംഗീത പ്രേമികളിൽ പെരുമഴയായി പെയ്തിറങ്ങി. മലയാളികളുടെ അഹങ്കാരവും, പത്മഭൂഷൻ ജേതാവും,സൗത്ത് ഇന്ത്യൻ ഗാനരംഗത്തെ വാനമ്പാടിയുമായ ശ്രീമതി ചിത്രയോടൊപ്പം മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക തുടങ്ങിയവരുടെ മാസ്മരിക ഗാനങ്ങൾ കാണികളെ പുളകമണിയിച്ചു. നവംബർ രണ്ടാം തീയതി ഉച്ചതിരിഞ്ഞ് 3 30 ന് റാഫ്സിലെ സ്പോട്ട് ഹാളിൽ ഡബ്ലിയു.എം. സി ഗ്ലോബൽ പ്രസിഡൻറ് ശ്രീ. തോമസ് മുട്ടക്കൽ ആയിരക്കണക്കിന് കാണികളെ സാക്ഷിനിർത്തി തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. […]
ഇൻഡോ സ്വിസ്സ് സ്പോർട്സ് ക്ലബിന് പുതുതലമുറയുടെ നേതൃത്വത്തിൽ 2025 -26 ലേക്ക് നവസാരഥികൾ .പ്രദീപ് തെക്കോട്ടിൽ പ്രസിഡന്റ് ,അനീഷ് പോൾ സെക്രെട്ടറി ,ജോർജ് കുട്ടംപേരൂർ ട്രെഷറർ.
സ്വിറ്റസർലണ്ടിലെ പ്രമുഖ സ്പോർട്സ് ക്ലബായ ഇൻഡോ സ്വിസ്സ് സ്പോർട്സ് ക്ളബ് ,പ്രവർത്തനമികവിലൂടെ പിന്നിട്ട ഇരുപത്തിരണ്ടുവർഷങ്ങളിലേക്കെത്തുമ്പോൾ തലമുറകൈമാറ്റത്തിലൂടെ സംഘടനയെ പുതിയ പടവുകളിലേയ്ക്ക് നയിക്കാനായി പുതുതലമുറയുടെ നേതൃത്വത്തിൽ 17 അംഗ ഭരണസമിതിയെ തെരെഞ്ഞെടുത്തു . ഒക്‌ടോബർ 26 നു വെറ്റ്‌സീക്കോണിൽ വെച്ച് നടന്ന ജനറൽ ബോഡി മീറ്റിംഗിലാണ് വരുന്ന രണ്ടു വർഷത്തേയ്ക്ക് സംഘടനയെ നയിക്കാനുള്ള ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തത് പ്രെസിഡെന്റ് ശ്രീ ടൈറ്റസ് പുത്തൻവീട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ സെക്രെട്ടറി ശ്രീ ടൈറ്റസ് നടുവത്തുമുറിയിൽ കഴിഞ്ഞ രണ്ടുവർഷത്തെ സംഘടനയുടെ പ്രവർത്തങ്ങളുടെ […]
വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രൊവിൻസ് നടത്തിയ ഇൻറർനാഷണൽ വോളിബോൾ ടൂർണമെന്റിൽ ജിമ്മി ജോർജ് ഫൗണ്ടേഷൻ കുവൈറ്റ് ചാമ്പ്യന്മാർ.
വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രൊവിൻസ് ഒക്ടോബർ അഞ്ചാം തീയതി റാപ്പ്സിൽ (സ്വിറ്റ്സർലൻഡ്) നടത്തിയ ഇൻറർനാഷണൽ വോളിബോൾ ടൂർണമെന്റിൽ ജിമ്മി ജോർജ് ഫൗണ്ടേഷൻ കുവൈറ്റ് ടീം യൂറോപ്പ് സ്റ്റാർ എന്ന മാൾട്ടയുടെ ചുണക്കുട്ടന്മാരെ വാശിയേറിയ മത്സരത്തിലൂടെ പരാജയപ്പെടുത്തിക്കൊണ്ട് ചാമ്പ്യന്മാരായി. കേരളത്തിൽ നിന്നുള്ള ടീമുകൾക്ക് പുറമേ ലിവർപൂൾ, മാൾട്ട, ബെർമിംഗാം, അയർലൻഡ്, വിയന്ന ,ദുബായ് തുടങ്ങിയ 8 പ്രഗൽഭ ടീമുകൾ മാറ്റുരച്ച സ്വിസ് ബോളി എന്ന ഇൻറർനാഷണൽ സംഘടനയുടെ നേതൃത്വത്തിലും മേൽനോട്ടത്തിലും നടത്തിയ വാശിയേറിയ മത്സരത്തിൽ എൽ എസ് […]
ഇഞ്ചോടിഞ്ച് പോരാട്ടവുമായി കാണികൾക്ക് വിസ്മയകാഴ്ചയൊരുക്കാൻ വേൾഡ് മലയാളി കൗൺസിൽ ഒക്‌ടോബർ അഞ്ചിന് സൂറിച്ചിൽ സംഘടിപ്പിക്കുന്ന ഇൻറർനാഷണൽ വോളിബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ.
വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രൊവിൻസ് സ്വിറ്റ്സർലൻഡിൽ സംഘടിപ്പിക്കുന്ന ഇൻറർനാഷണൽ വോളിബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വിസ് പ്രോവിൻസ് സംഘാടകർ അറിയിക്കുന്നു. ഒക്ടോബർ മാസം അഞ്ചാം തീയതി രാവിലെ 9.30 മുതൽ റാഫ്സിലുള്ള (Rafz- Zürich) സ്പോർട്സ് ഹാളിൽ വച്ചാണ് ടൂർണമെന്റ് അരങ്ങേറുന്നത്.ഇന്റർനാഷണൽ നിലവാരത്തിൽ നടത്തപ്പെടുന്ന വോളിബോൾ ടൂർണമെൻറ്തി കച്ചും സ്വിസ് വോളി എന്ന നാഷണൽ ഓർഗനൈസേഷൻ നൽകുന്ന നിർദ്ദേശത്തിലും മേൽനോട്ടത്തിലും ആയിരിക്കും നടത്തപ്പെടുന്നത്. കൂടാതെ റഫറിമാർ സ്വിസ് വോളിയുടെ പ്രതിനിധികൾ ആയിരിക്കും. കേരളത്തിൽ നിന്നുള്ള ടീമുകൾക്ക് […]
കേളി പൊന്നോണം 24 – കേളികൊട്ടുണരുവാൻ ഒരു ദിനം ബാക്കി – എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രസിഡന്റ് ദീപാ മേനോനും മറ്റു ഭാരവാഹികളും അറിയിച്ചു .
സ്വിറ്റ്‌സർലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളിയുടെ പൊന്നോണം 2024 സെപ്റ്റംബർ 21 നു സൂറിച്ചിലെ വിശാലമായ ബ്യൂലാഹിലെ ഹാളിൽ അരങ്ങേറും. സാമൂഹ്യ പ്രതിബദ്ധതയോടെ വിവിധ കാരുണ്യപ്രവൃത്തികൾ ചെയ്തുവരുന്ന കേളിയുടെ ഇരുപത്തിയാറാം വാർഷികത്തോടനുബന്ധിച്ച് വൈവിധ്യവും രുചികരവുമായ ഇരുപത്തിയാറിലധികം കേരള വിഭവങ്ങൾ ഉൾക്കൊള്ളുന്ന സദ്യയാണ് കേളി ഒരുക്കുന്നത്.,ഓണസദ്യയോടൊപ്പം നടൻ പാട്ടുകളും ,തമാശയും കൂടാതെ ഒരു മണിക്കൂർ നീളുന്ന ഡാൻസ് പ്രോഗ്രാമും ഒപ്പം പ്രേശസ്ത ഗായകരുടെ സംഗീത വിരുന്നുമായി ഒരുക്കുന്ന പൊന്നോണത്തിന് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. മാവേലി […]
ശ്രീ ആനന്ദ് പഴേൻകോട്ടിലിന്റെ ശ്രെമഫലമായി എഫെറ്റികോൺ ഗെമൈൻഡയിൽ നിന്നും ദാനമെന്ന സംഘടനവഴി നാല്പതിനായിരം ഫ്രാങ്കിന്റെ ധനസഹായം നാട്ടിലെ അനാഥ് ആശ്രെമത്തിലേക്ക് – ഈ ശനിയും ,ഞായറും ഇൻഡിഷേ ആബെൻഡ് .
വി. മദർ തെരേസയുടെ ജീവിതo മാതൃകയായി സ്വീകരിച്ചു കൊണ്ട് ബോംബയിലെ slums ലും തെരുവുകളിലും കിടന്നു മരിക്കുന്ന അനാഥരായ മനുഷ്യരെ അവരുടെ ദയനീയമായ അവസ്ഥയിൽ നിന്നും രക്ഷിക്കാനായി കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്ന ക്ലാരിറ്റൻ സഭാഗമാണ് Rev. Fr. Robin Pazhamchirayil CMF. അദ്ദേഹം നടത്തുന്ന മഹത്തായ സേവനങ്ങളെ നേരിട്ടു കണ്ടു മനസിലാക്കി, അവിടെ ധനസഹായം ചെയ്യേണ്ടതിന്റെ ആവശ്യകത Effretikon ലെ Gemeinde, Ref Kirche, Kath. Kirche എന്നിവിടങ്ങളിലെ ഭാരവാഹികളെ ബോധ്യപെടുത്തുവാൻ Adv. Anand Pazhenkottil നു സാധിക്കുകയും […]
സംഗീതവും, നൃത്തവും, സദ്യയും, നാടൻപാട്ടുകളും നിറഞ്ഞ അവിസ്മരണീയമായ കേളി പൊന്നോണം സെപ്റ്റംബർ ഇരുപത്തിയൊന്നിന് സൂറിച്ചിൽ
സ്വിറ്റസർലണ്ടിലെ പ്രശസ്ത സാംസ്‌കാരിക സംഘടനയായ കേളി സ്വിസ്സ് ഒരുക്കുന്ന പൊന്നോണം 2024 ഈ വര്ഷം സൂറിച്ചിലെ ബൂലാഹ് ഹാളിൽ വച്ച് സെപ്തംബര് 21 ആം തീയതി നടക്കുന്നതാണ്. വിശാലമായ പാർക്കിംഗ് സംവിധാനമാണ് 2400 ഓളം പേർക്കിരിക്കാവുന്ന ബൂലാഹ് ഹാളിൻറെ മറ്റൊരു പ്രത്യേകത. കേളിയുടെ ഇരുപത്തിയാറാം വാർഷികത്തോടനുബന്ധിച്ച് വൈവിധ്യവും രുചികരവുമായ ഇരുപത്തിയാറിലധികം കേരള വിഭവങ്ങൾ ഉൾക്കൊള്ളുന്ന സദ്യയാണ് കേളി ഒരുക്കുന്നത്. പോയ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ പ്രാവശ്യത്തെ പൊന്നോണത്തിൽ കേളി ” നാടൻ പാട്ടും നേരമ്പോക്കുകളും” ഒരുക്കുന്നു. […]
ശ്രീ ബാബു പുല്ലേലി ,ബെൻസൺ പഴയാറ്റിൽ കൂട്ടുകെട്ടിൽ വിരിഞ്ഞ പ്രണയം പൊഴിയും ഒരീണമായ് എന്ന സംഗീത ആൽബത്തിന് ലോസ് ഐഞ്ചൽസിൽ നിന്നും ഇന്റർനാഷണൽ അവാർഡ്
Honorable Mentions International Award 2024 to the Video song by Swiss Malayalees- Benson & BabuLove falling like a Touching meldody of music ശ്രീ ബെൻസൺ പഴയാറ്റിലിന്റെ വരികൾക്ക് സ്വിസ് ബാബു എന്ന ബാബു പുല്ലേലി സംഗീതം നൽകിയ പ്രണയം പൊഴിയും ഒരീണമായ്, Love falling like a touching melody of music, എന്ന മ്യൂസിക് വീഡിയോ ആൽബം Los Angels ലെ Independent Shorts Awards നൽകുന്ന […]
സ്വിറ്റസർലണ്ടിലെ ടെസ്സിനിൽ സീനിയർ സിറ്റിസൺസിന്റെ പുതിയ കൂട്ടായ്‌മയായ – ലെജൻഡ് ന്റെ ആദ്യ മീറ്റിങ്ങ് ജൂൺ 11 നു നടന്നു
സ്വിറ്റസർലണ്ടിലെ പ്രകൃതി സുന്ദരമായ ടെസ്സിനിൽ ആദ്യകാല കുടിയേറ്റക്കാരായ മലയാളീ സീനിയർ സിറ്റിസൺസ് (pensioners ) ന്റെ ആദ്യ മീറ്റിംഗ് ജൂൺ 11നു ഉച്ച കഴിഞ്ഞു 3 മണിക്ക് കാമോറീനോ യിൽ ശ്രീ എബ്രഹാം പാലപുരക്കൽ ന്റെ വസതിയിൽ വെച്ച് കൂടുകയുണ്ടായി. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ജീവിതയാത്രയുടെ ഭാഗമായി വർഷങ്ങൾക്കു മുൻപേ കുടിയേറിയ ഇരുപതുപേർ പേര് പങ്കെടുത്ത മീറ്റിംഗിൽ ശ്രീ എബ്രഹാം പാലപുരക്കൽ പഴയകാല സ്‌മരണകൾ ഓർമ്മിപ്പിച്ചുകൊണ്ട് സ്വാഗതം പറയുകയും ഈ കൂട്ടായ്മ – legends – […]