ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പിടിമുറുക്കി ശൈത്യ തരംഗം. വരുന്ന രണ്ടുദിവസം കൂടി ശക്തമായ മൂടൽമഞ്ഞിന് സാധ്യതയെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മൂടൽമഞ്ഞിൽ നിരവധി വിമാനങ്ങൾ വൈകിയതോടെ മണിക്കൂറുകൾ നേരം യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി. ഗോവയിൽനിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോയുടെ വിമാനം മുംബൈയിൽ ഇറക്കി. മൂടൽമഞ്ഞിനെ തുടർന്നുള്ള വിമാനത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി യാത്രക്കാർക്ക് നൽകാൻ ഡിജിസിഎ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി. വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. ഡൽഹിയിൽ വായു മലിനീകരണം ഉയർന്നതോടെ നിയന്ത്രണങ്ങൾ കർശനമാക്കി. താൽക്കാലിക […]
Author: Tomy Thondamkuzhy
ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി താഴെ തട്ടിൽ പ്രവർത്തനം ശക്തമാക്കാൻ കോൺഗ്രസ്
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി താഴെത്തട്ടിൽ പ്രവർത്തനം ശക്തമാക്കാൻ കോൺഗ്രസ്. ബൂത്ത് തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ചു. സിപിഐഎം മാതൃകയിൽ വോട്ടർപട്ടിക പരിശോധിച്ച് ഉറപ്പാക്കാൻ കമ്മിറ്റികൾക്ക് നിർദ്ദേശം നൽകി. ഓരോ ബൂത്ത് കമ്മിറ്റികളിലും പ്രത്യേകം സമിതികൾ രൂപീകരിച്ച് പ്രാദേശികതലത്തിൽ ചുവടുറപ്പിക്കാൻ ആണ് കോൺഗ്രസിന്റെ നീക്കം. ഇതിൻറെ ഭാഗമായി ബൂത്ത് തലത്തിൽ നാലങ്ക സമിതികൾക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നൽകി. വോട്ടർപട്ടിക പരിശോധിച്ച് ഉറപ്പുവരുത്താനും ബൂത്ത് തലത്തിൽ കുടുംബയോഗങ്ങൾ ഉൾപ്പെടെ വിളിച്ച് പ്രാദേശിക തലത്തിൽ തെരഞ്ഞെടുപ്പ് ഏകോപിപ്പിക്കേണ്ട പൂർണ്ണ ചുമതല ഈ സമിതികൾക്കായിരിക്കും. […]
ഫെബ്രുവരി 4ന് കോൺഗ്രസിന്റെ ബദൽ സംഗമം; മല്ലികാർജുൻ ഖർഗെ തൃശൂരിൽ എത്തും
ബിജെപിക്ക് പിന്നാലെ തൃശൂരിൽ മഹാ സംഗമം സംഘടിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനൊരുങ്ങി കോൺഗ്രസും. അടുത്ത മാസം നാലിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ സമരം ഉദ്ഘാടനം ചെയ്യും. ബൂത്ത് തല ഭാരവാഹികളായ 75,000 പേരെ പങ്കെടുപ്പിക്കാനാണ് നീക്കം. ജനുവരി 3നാണ് പ്രധാനമന്ത്രിയെ തൃശൂരിലെത്തിച്ച് ബിജെപി വലിയ സംഗമത്തിന് രൂപം നൽകിയത്. ഇതിന് പിന്നാലെയാണ് കോൺഗ്രസും മഹാസംഘമം നടത്താൻ തീരുമാനിച്ചത്. തൃശൂര് തേക്കിൻകാട് വച്ചാകും മഹാസംഗമം. സംസ്ഥാനത്തെ 25,000 ലധികം വരുന്ന ബൂത്ത് പ്രസിഡന്റുമാർ, ഡിഎൽഒമാർ എന്നിങ്ങനെ 75,000 […]
ഭാരത് ജോഡോ ന്യായ് യാത്ര നാഗാലാൻഡിൽ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ മൂന്നാം ദിവസത്തെ പര്യടനം നാഗാലാൻഡിൽ നിന്ന് ആരംഭിക്കും. മണിപ്പൂരിലെ യാത്ര പൂർത്തിയാക്കി ഇന്നലെ രാത്രിയാണ് യാത്ര കൊഹിമയിലെത്തിയത്. രണ്ട് ദിവസം ന്യായ് യാത്ര നാഗാലാൻഡിൽ പര്യടനം നടത്തും. രാവിലെ എട്ടുമണിക്ക് കൊഹിമയിലെ വിശ്വേമയിൽ പുനരാരംഭിക്കുന്ന യാത്ര 257 കി.മീറ്റർ സഞ്ചാരിച്ച് അഞ്ചു ജില്ലകളിലൂടെ കടന്നുപോകും. ഒന്‍പതു മണിക്ക് കൊഹിമ യുദ്ധസ്മാരകത്തിൽ ആദരമർപ്പിക്കും. 9:30ന് കൊഹിമയികേ ഫുൽബാരിയിലെ ജനങ്ങളോട് സംസാരിക്കും. ഉച്ചയ്ക്ക് രണ്ടിന് കൊഹിമയിൽ രാഹുൽ […]
ഫിഫ ദി ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിക്ക്
2023ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിക്ക്. കിലിയൻ എംബാപ്പെ, എർലിംഗ് ഹാലാൻഡിനെയും പിന്നിലാക്കിയാണ് അർജന്റീനിയൻ നായകന്റെ നേട്ടം. സ്പാനിഷ് താരം ഐറ്റാന ബോൺമാറ്റിയാണ് മികച്ച വനിതാ ഫുട്ബോളർ. മാഞ്ചസ്റ്റർ സിറ്റി എഫ്‌സിയുടെ പെപ് ഗാർഡിയോളയാണ് മികച്ച പരിശീലകൻ. എഴുതിത്തീരാത്ത ചരിത്ര കഥയിലേക്ക് പുതിയൊരു ഏട് കൂടി. മനുഷ്യകുലം ഉള്ളടത്തോളം കാലം പറയാനുള്ള പുതു ചരിത്രം. ഇത് നാലാം തവണയാണ് മെസ്സി ഈ നേട്ടം കരസ്ഥമാക്കുന്നത്. നാല് തവണ ഫിഫ ബാലൺ […]
ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ
രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് 6.30ന് നെടുമ്പാശ്ശേരിയിലെത്തുന്ന മോദി ഹെലികോപ്ടറിൽ കൊച്ചിയിലെ സൗത്ത് നേവൽ സ്റ്റേഷനിലെത്തും. തുടർന്ന് കാറിൽ മഹാരാജാസ് ഗ്രൗണ്ട് ജംഗ്ഷനിലേക്ക്. അവിടെ നിന്ന് തുറന്ന വാഹനത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് റോഡ് ഷോ നടത്തും. വൈകിട്ട് ഏഴു മണിക്കാണ് മോദിയുടെ റോഡ് ഷോ ആരംഭിക്കുന്നത്. നാളെ രാവിലെ ആറരയോടെ അദ്ദേഹം നാവിക വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്ക് പോകും. ക്ഷേത്ര ദർശനത്തിന് ശേഷം, സുരേഷ് ഗോപിയുടെ […]
പെരുകുന്ന തട്ടിപ്പുകള്‍; സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മാത്രം ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായത് 201 കോടി
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളിലൂടെ നഷ്ടമായത് 201 കോടി രൂപ. തട്ടിപ്പുമായി ബന്ധപ്പെട്ട് 23,753 പരാതികള്‍ പൊലീസിന് ലഭിച്ചു. 5,107 ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് ബ്ലോക്ക് ചെയ്തു. നഷ്ടപ്പെട്ട തുകയുടെ 20 ശതമാനത്തോളം തുക തിരികെ പിടിക്കാന്‍ കഴിഞ്ഞതായും പൊലീസ് വ്യക്തമാക്കി. ട്രേഡിങ് തട്ടിപ്പുകൡലൂടെ മാത്രം കഴിഞ്ഞ വര്‍ഷം 3094 പേര്‍ക്ക് നഷ്ടമായത് 74 കോടി രൂപയാണ്. ഇത്തരം തട്ടിപ്പിനായി ഉപയോഗിച്ചിട്ടുള്ള 5107 ബാങ്ക് അക്കൗണ്ടുകളും 3289 മൊബൈല്‍ നമ്പരുകളും ഇരുനൂറോളം സോഷ്യല്‍ മിഡിയ […]
കേരള – അസം മത്സരം സമനിലയിൽ; കേരളത്തിന് ആദ്യ ഇന്നിംഗ്സ് ലീഡ്
രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയിൽ കേരളവും അസവും തമ്മിലുള്ള മത്സരം സമനിലയിൽ. ഫോളോ ഓൺ വഴങ്ങിയ അസം രണ്ടാം ഇന്നിംഗ്സിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 212 റൺസ് എന്ന നിലയിൽ നിൽക്കെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയതിനാൽ കേരളത്തിന് മൂന്ന് പോയിൻ്റ് ലഭിച്ചു. ആദ്യ ഇന്നിംഗ്സിൽ അസമിനെ 248 റൺസിന് എറിഞ്ഞിട്ട കേരളം 171 റൺസിൻ്റെ ലീഡാണ് നേടിയത്. ഇന്ന് 7 വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് എന്ന നിലയിൽ ഇന്നിംഗ്സ് […]
സുരേഷ് ഗോപി ലൂർദ് പള്ളിയിൽ; മകൾക്കൊപ്പം പൊൻകിരീടം സമർപ്പിച്ചു
തന്റെ കുടുബത്തോടൊപ്പം ലൂർദ് പള്ളി സന്ദർശിച്ച് നടൻ സുരേഷ് ഗോപി. മകൾക്കൊപ്പം പൊൻകിരീടം സമർപ്പിച്ചു. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ ഭാഗമായാണ് സുരേഷ് ഗോപി ലൂർദ് പള്ളിയിൽ എത്തിയത്. കല്യാണ ദിവസമായ 17ന് ഗുരുവായൂരില്‍ വിവാഹങ്ങള്‍ക്ക് സമയക്രമം ഏർപ്പെടുത്തിയിട്ടുണ്ട്. മോദിയെത്തുന്ന 17ാം തിയതി 48 വിവാഹങ്ങൾക്ക് പുലർച്ചെ അഞ്ചിനും ആറിനും മധ്യേയാണ് സമയം നൽകിയിരിക്കുന്നത്. ആറ് മണിക്കും ഒൻപതിനും മധ്യേ വിവാഹങ്ങൾ ഉണ്ടാകില്ല. അന്നേ ദിവസം വിവാഹ സംഘങ്ങൾ പ്രത്യേകം പാസെടുക്കണമെന്നും അധികൃതർ അറിയിച്ചു. ഇത് രണ്ടാം […]
ഡീപ് ഫേയ്ക്കില്‍ കുരുങ്ങി സച്ചിനും, ആശങ്ക പങ്കിട്ട് താരം
ഡീപ് ഫേയ്ക്കിന് ഇരയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. സച്ചിന്‍ ഒരു ഓണ്‍ലൈന്‍ ഗെയിം പരിചയപ്പെടുത്തുന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. മകൾ സാറ ഗെയിം കളിച്ച് ദിവസവും ഒന്നരലക്ഷം രൂപയിലേറെ വരുമാനമുണ്ടാക്കുന്നുവെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഡീപ് ഫെയ്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സച്ചിൻ ഇക്കാര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ഒറ്റനോട്ടത്തിൽ യഥാർത്ഥമെന്ന് തോന്നിക്കുന്നതാണ് ദൃശ്യം. ഒരു മൊബൈൽ ഗെയിംമിംഗ് ആപ്ലിക്കേഷനെ സച്ചിൻ പ്രൊമോട്ട് ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മകൾ സാറ ഗെയിം കളിച്ച് ദിവസവും […]












