India Kerala

കേരളത്തിലെ ആദ്യ മിന്നും പാലം; ഫറോക്ക് പാലം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി

കോഴിക്കോട് ഫറോക്ക് പഴയപാലത്തിന് ഇനി സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലമെന്ന പദവി സ്വന്തം. മന്ത്രി മുഹമ്മദ് റിയാസ് പാലം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി. 1.65 കോടി രൂപ മുതല്‍ മുടക്കിലാണ് പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ചേര്‍ന്ന് പാലം ദീപാലകൃതമാക്കിയത്. മന്ത്രി റിയാസ് തന്നെയാണ് പാലത്തിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. നവീകരിച്ച പാലങ്ങള്‍ ദീപാലംകൃതമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫറോക്ക് പഴയ പാലത്തില്‍ നടന്നു. കാഴ്ചക്കാര്‍ക്കുള്ള സെല്‍ഫി പോയിന്റും പാലത്തിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്.പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗമാണ് പാലത്തില്‍ […]

Cricket Sports

കെയ്ൻ വില്യംസൺ പാകിസ്ഥാൻ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിച്ചേക്കില്ല

പാക്കിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തിനിടെ പരിക്കേറ്റ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ശേഷിക്കുന്ന മത്സരത്തിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ താരം കളിക്കില്ലെന്ന് കോച്ച് ഗാരി സ്റ്റെഡ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിന് മൂന്നാഴ്ച്ചകൾ മാത്രം ശേഷിക്കെ, സൂപ്പർ താരത്തിന്റെ പരിക്ക് ടീമിന് തിരിച്ചടിയാണ്. വില്യംസണിന് പകരം ടിം സീഫെർട്ട് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരയുടെ ഏതെങ്കിലും ഒരു ഘട്ടത്തിൽ വിക്കറ്റ് കീപ്പറായി ഡെവൺ കോൺവെയ്‌ക്ക് പകരക്കാരനായി സീഫെർട്ടിനെ ഇറക്കുമെന്ന് സ്റ്റെഡ് സൂചന നൽകിയിരുന്നു. […]

India Kerala

പരിമിതികൾക്കുള്ളിൽ നിന്ന് സുരക്ഷിതമായ തീർഥാടനം സാധ്യമാക്കി: മന്ത്രി കെ. രാധാകൃഷ്ണൻ

മകരവിളക്ക് ദർശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. നിലവിൽ രണ്ടര ലക്ഷത്തിലേറെ ഭക്തർ സന്നിധാനത്തുണ്ട്. ശബരിമലയുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇത്തവണ സുരക്ഷിതമായ തീർഥാടനം ഒരുക്കാൻ സാധിച്ചതായി മന്ത്രി അറിയിച്ചു. ഇത്തവണ പ്രതീക്ഷിച്ചതിലധികം തിരക്കുണ്ടായി. മുൻവർഷങ്ങളെ അപേക്ഷിച്ച് അമ്മമാരും കുട്ടികളും കൂടുതലായി എത്തി. ഒരു മണിക്കൂറിൽ എത്തിച്ചേരുന്ന ഭക്തരുടെ എണ്ണവും വളരെ കൂടുതലായിരുന്നു. തിരക്ക് വർധിക്കും എന്ന് മുൻകൂട്ടിക്കണ്ട് പരമാവധി സൗകര്യങ്ങൾ സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയിരുന്നു. എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാണ് തീർഥാടനം […]

World

ഗോളാഘോഷത്തിൽ ഇസ്രയേൽ – പലസ്തീൻ യുദ്ധത്തെപ്പറ്റി സൂചന; ഇസ്രയേൽ താരം തുർക്കിയിൽ അറസ്റ്റിൽ

ഗോളടിച്ചതിനു ശേഷമുള്ള ആഘോഷത്തിൽ ഇസ്രയേൽ – പലസ്തീൻ യുദ്ധത്തെപ്പറ്റി സൂചിപ്പിച്ച ഇസ്രയേൽ ഫുട്ബോൾ താരം തുർക്കിയിൽ അറസ്റ്റിൽ. അൻ്റലിയാസ്പൊർ താരമായ സഗിവ് ജെഹെസ്കയാണ് അറസ്റ്റിലായത്. വെറുപ്പ് പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് താരത്തെ അറസ്റ്റ് ചെയ്തത്. ഇസ്രയേൽ ദേശീയ ടീമിനായി 8 തവണ കളത്തിലിറങ്ങിയ 28കാരനായ താരത്തെ ക്ലബ് സസ്പൻഡ് ചെയ്തുകഴിഞ്ഞു. ട്രാബ്സോൺപോർ ക്ലബിനെതിരെ ഗോൾ നേടിക്കഴിഞ്ഞ് ആഘോഷിക്കുമ്പോൾ കയ്യിലെ ബാൻഡേജിലാണ് വിവാദ സന്ദേശം രേഖപ്പെടുത്തിയിരുന്നത്. ’10 ദിവസം, 07/10′ എന്നതായിരുന്നു സന്ദേശം. യുദ്ധം തുടങ്ങി 100 ദിവസമായെന്നും ഒക്ടോബർ […]

India National

ഇന്ന് 76-ാമത് കരസേനാ ദിനം; സൈനികരുടെ പോരാട്ടവീര്യത്തിൻറെ ഓർമ്മപ്പെടുത്തൽ

രാജ്യം ഇന്ന് 76-ാമത് കരസേനാ ദിനം ആചരിക്കും. ഉത്തർ പ്രദേശിലെലക്‌നൗ ഗൂർഖ റൈഫിൾസ് റെജിമെന്റൽ സെന്ററിലാണ് കരസേനാ ദിനത്തോടനുബന്ധിച്ചുള്ള പരേഡ് നടക്കുക. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ അഭിവാദ്യം സ്വീകരിക്കും. ഇത് രണ്ടാം തവണയാണ് രാജ്യതലസ്ഥാനത്തിന് പുറത്ത് കരസേനാ ദിനം ആചരിക്കുന്നത്. ലക്‌നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമാൻഡ് ഓഫ് ആർമിയുടെ സെൻട്രൽ കമാൻഡിന് കീഴിലാണ് ഈ വർഷം പരേഡ് നടക്കുക. വൈകിട്ട് നടക്കുന്ന ശൗര്യ സന്ധ്യയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, […]

Football Sports

സ്പാനിഷ് സൂപ്പർ കപ്പിൽ റയൽ മുത്തം; എൽ ക്ലാസിക്കോയിൽ ബാഴ്സയ്ക്ക് വമ്പൻ തോൽവി

സ്പാനിഷ് സൂപ്പർ കപ്പിൽ റയൽ മാഡ്രിഡ് ചാംപ്യൻമാർ. ഫൈനലിൽ ചിരവൈരികളായ ബാഴ്‌സലോണയെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് റയൽ പരാജയപ്പെടുത്തിയത്. ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക്കിലാണ് റയലിന്റെ കിരീട നേട്ടം. റിയാദിലാണ് മത്സരം നടന്നത്. മത്സരത്തിന് സാക്ഷിയായി മുൻ റയൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുണ്ടായിരുന്നു. റോബർട്ട് ലെവൻഡോവ്‌സ്‌കിയാണ് ബാഴ്‌സയുടെ ആശ്വാസഗോൾ നേടിയത്. ബ്രസീലിയൻ താരമായ റോഡ്രിഡോ റയലിനായി നാലാം ​ഗോൾ കണ്ടെത്തിയത്. 4-3-1-2 ഫോർമേഷനിലിറങ്ങിയ റയൽ മാഡ്രിഡിനെ 4-2-3-1 ഫോർമേഷനിലാണ് ബാഴ്‌സലോണ നേരിട്ടത്. എഴുപത്തിയൊന്നാം മിനിറ്റിൽ […]

India Kerala

രണ്ടു ദിവസത്തെ കേരള സന്ദർശനം; പ്രധാനമന്ത്രി നാളെ കൊച്ചിയിൽ; സുരക്ഷാ പരിശോധന ശക്തമാക്കി പൊലീസ്

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിൽ. കൊച്ചിൻ ഷിപ്പിയാർഡുമായി ബന്ധപ്പെട്ട് 4000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചില പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. നാളെ വൈകിട്ട് ആറു മുതൽ രാജേന്ദ്ര മൈതാനി മുതൽ ഗസ്റ്റ് ഹൗസ് വരെ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റോഡ് ഷോ നടത്തുന്ന പ്രദേശങ്ങളിൽ എസ്പിജിയുടെ സുരക്ഷാ സംഘം പരിശോധനകൾ നടത്തിയിരുന്നു. കൊച്ചി നഗരത്തിലെ സുരക്ഷാ ചുമതല എസ്പിജി ഏറ്റെടുത്തു. കൊച്ചിയിൽ നിന്ന് ഗുരുവായൂർ […]

India Kerala

തീവ്ര നിലപാട് പാടില്ല, പ്രസംഗിക്കുമ്പോൾ വാക്കുകൾ സൂക്ഷിക്കണം; നിർദേശവുമായി സമസ്‌ത

തീവ്ര നിലപാട് പാടില്ലെന്ന് പ്രസംഗകർക്ക് സമസ്‌തയുടെ നിർദേശം.തീവ്ര വികാരങ്ങൾ ഇളക്കിവിടുന്ന നിർദേശങ്ങൾ പാടില്ല. മത സംഘടനയുടെ ഔന്നത്യം പ്രസംഗത്തിലും എഴുത്തിലും കാത്തുസൂക്ഷിക്കണം. സൗഹാർദം വളർത്താനുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാവേണ്ടത്. ആവേശവും വികാരവും ഉണ്ടാവുമ്പോൾ എന്തെങ്കിലും പറയരുത്. ഒരു വിശ്വാസിക്ക് ഉപയോഗിക്കാൻ പറ്റുന്ന വാക്കുകൾ മാത്രമേ പറയാൻ പാടുള്ളൂ. ജനങ്ങൾക്ക് വെറുപ്പുണ്ടാക്കുന്നതോ വിരോധമുണ്ടാക്കുന്നതോ അനൈക്യമുണ്ടാക്കുന്നതോ ആയ പ്രയോഗങ്ങൾ ഉണ്ടാവരുതെന്നും തങ്ങൾ പറഞ്ഞു. സത്താർ പന്തലൂരിന്റെ കൈവെട്ട് പരാമർശം വിവാദമായ സാഹചര്യത്തിലാണ് നിർദേശം.കലാപാഹ്വാനം നടത്തിയെന്ന പരാതിയിൽ സത്താറിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. […]

India National

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിനം; യാത്ര കടന്നുപോകുന്നത് കലാപബാധിത മേഖലകളിലൂടെ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിനം. രാവിലെ 8 മണിക്ക് ഇംഫാലിൽ നിന്നും പര്യടനം ആരംഭിക്കും. യാത്ര കടന്നുപോകുന്നത് കലാപബാധിത മേഖലകളിലൂടെയാണ്. ഇന്നത്തെ സമാപനം നാഗാലാൻഡിലാണ്. രാഹുൽ ഗാന്ധി വൈകിട്ടോടെ നാഗാലാൻഡിൽ എത്തും. മണിപ്പൂരിലെ ഥൌബലിലാണ് യാത്രയ്ക്ക് തുടക്കമായത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാഹുൽ ഗാന്ധിക്ക് പതാക കൈമാറിയതോടെ യാത്രക്ക് തുടക്കമായി. മണിപ്പൂരിലെ സാഹചര്യം സൂചിപ്പിച്ച് നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ ആഞ്ഞടിച്ചാണ് രാഹുലും ഖർഗെയും യാത്രക്ക് തുടക്കമിട്ടത്. […]

India Kerala

മകരവിളക്ക്, തൈപ്പൊങ്കൽ; സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ഇന്ന് അവധി

സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ഇന്ന് അവധി. തൈപ്പൊങ്കൽ, മകരശീവേലി, മകരവിളക്ക് എന്നിവ പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് അവധി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.മകരശീവേലി പ്രമാണിച്ചാണ് തിരുവനന്തപുരം ജില്ലയിൽ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മകരവിളക്കുമായി ബന്ധപ്പെട്ടാണ് അവധി. പാലക്കാട്, വയനാട് ജില്ലകള്‍ക്ക് തൈപ്പൊങ്കലുമായി ബന്ധപ്പെട്ടാണ് അവധി. അവധി നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്യുകയും സർക്കാർ കലണ്ടറിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.ആറ് […]