അട്ടപ്പാടി ആനക്കല്ലിൽ പുലി ഇറങ്ങിയതായി പ്രദേശവാസികൾ. ആനക്കല്ലിൽ പശുവിനെ പുലി കൊന്നു. വനത്തോട് ചേർന്നുള്ള പ്രദേശത്താണ് ചത്ത പശുവിനെ കണ്ടെത്തിയത്. ആനക്കൽ സ്വദേശി ശശിയുടെ കറവപ്പശുവിനെ പുലി ആക്രമിച്ചുകൊല്ലുകയായിരുന്നു. സ്ഥലത്തെത്തിയ ശശി ബഹളം വെച്ചതോടെയാണ് പുലി പശുവിനെ ഉപേക്ഷിച്ചു പോയത്.
Author: Tomy Thondamkuzhy
സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; പ്രധാനമന്ത്രി ഗുരുവായൂരിൽ; ഇന്ന് വിവാഹിതാരാകുന്നവരെ ആശംസിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തി. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്. പ്രധാനനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് കനത്ത സുരക്ഷയാണ് ഗുരുവായൂരിൽ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയ്ക്ക് ക്ഷേത്രത്തിൽ താമര പൂവ് കൊണ്ട് തുലഭാരം നിശ്ചയിച്ചിട്ടുണ്ട്. ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിയെ പ്രത്യേക സ്വർണ തളിക നൽകികൊണ്ടാണ് സുരേഷ് ഗോപി സ്വീകരിക്കുക. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ വരൻ. ജൂലൈയിൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹ ചടങ്ങിൽ […]
രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; ജാമ്യാപേക്ഷ ജില്ലാ കോടതി ഇന്ന് പരിഗണിക്കും
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം. രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് ജില്ലാ കോടതി പരിഗണിക്കും. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടുള്ള രണ്ട് കേസുകളിൽ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഡിജിപി ഓഫീസിലേക്കുള്ള മാർച്ചുമായി ബന്ധപ്പെട്ടെടുത്ത കേസിലാണ് ജാമ്യാപേക്ഷ. ജാമ്യം ലഭിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിന് പുറത്തിറങ്ങാനാകും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിന് ഇന്നലെ ജാമ്യം അനുവദിച്ചത്. ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഇന്നലെയാണ് മൂന്ന് കേസിൽ കൂടി രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. […]
അഫ്ഗാനിസ്താനെതിരായ മൂന്നാം ടി20 ഇന്ന്; പരമ്പര തൂത്തുവാരാൻ ഇന്ത്യ
അഫ്ഗാനിസ്താനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരം ഇന്ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര നേടിയ ഇന്ത്യ പരമ്പര തൂത്തുവാരാനാണ് ലക്ഷ്യമിടുന്നത്. അതേസമയം ആശ്വാസ ജയം തേടിയാണ് അഫ്ഗാൻ ഇറങ്ങുക. ഇൻഡോറിൽ നടന്ന രണ്ടാം ടി20യിൽ ആറ് വിക്കറ്റിന് ജയിച്ചാണ് ടീം ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കിയത്. യശസ്വി ജെയ്സ്വാൾ (34 പന്തിൽ 68), ശിവം ദുബെ (32 പന്തിൽ 63) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. അതേസമയം […]
ശിവം ദുബെയ്ക്കും യശസ്വി ജയ്സ്വാളിനും ബിസിസിഐ കരാർ ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്
യുവതാരങ്ങളായ ശിവം ദുബെയ്ക്കും യശസ്വി ജയ്സ്വാളിനും ബിസിസിഐ കരാർ ലഭിചേക്കുമെന്ന് റിപ്പോർട്ട്. സമീപകാലത്തായി തകർപ്പൻ പ്രകടനം നടത്തുന്നത് യശസ്വിക്ക് ഗുണമായപ്പോൾ അഫ്ഗാനിസ്താനെതിരായ രണ്ട് ടി-20കളിലെയും മാച്ച് വിന്നിങ് പ്രകടനങ്ങളാണ് ദുബെയെ തുണച്ചത്. ഇരുവരും വരുന്ന ടി-20 ലോകകപ്പിൽ ടീമിലുണ്ടാവുമെന്നും സൂചനയുണ്ട്,. ആറ് വിക്കറ്റിനാണ് രണ്ടാം മത്സരത്തിൽ ഇന്ത്യ ജയം സ്വന്തമാക്കിയത്. 173 റൺസ് വിജയലക്ഷ്യം 26 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. യശ്വസി ജെയ്‌സ്വാൾ 68 റൺസും ശിവം ദുബെ 63 റൺസും നേടിയാണ് ഇന്ത്യയെ […]
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മോഹൻലാലും ഖുശ്ബുവും ഉൾപ്പെടെ വൻ താരനിര
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിലെത്തുക വൻ താരനിര. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, നടൻ മോഹൻലാൽ, തെന്നിന്ത്യൻ താരം ഖുശ്ബു, ജയറാം, സംവിധായകൻ ഷാജി കൈലാസ്, ഭാര്യ ആനി തുടങ്ങി വലിയ താരനിരനിരയാണ് ക്ഷേത്രത്തിലെത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ക്ഷേത്ര ദർശന ശേഷം താമര കൊണ്ട് തുലാഭാരം നടത്തി. അതിന് ശേഷം ക്ഷേത്രത്തിൽ വിവാഹിതരായ മറ്റ് നവദമ്പതികളെ ആശിർവദിച്ചു. 8.45നാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം. ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിയെ പ്രത്യേക […]
ഭാഗ്യ സുരേഷ് വിവാഹിതയായി; മാലയെടുത്ത് കൊടുത്ത് പ്രധാനമന്ത്രി
സുരേഷ് ഗോപിയുടെ മകൾ ഭാര്യ സുരേഷ് വിവാഹിതയായി. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വധൂവരന്മാർക്ക് വിവാഹ മാല എടുത്ത് നൽകിയത്. ഇന്ന് രാവിലെ 8.45നായിരുന്നു വിവാഹം. വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിലെത്തിയത് വൻ താരനിരയാണ്. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, നടൻ മോഹൻലാൽ, തെന്നിന്ത്യൻ താരം ഖുശ്ബു, ജയറാം, സംവിധായകൻ ഷാജി കൈലാസ്, ഭാര്യ ആനി തുടങ്ങി വലിയ താരനിരനിരയാണ് ക്ഷേത്രത്തിലെത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ക്ഷേത്ര ദർശന ശേഷം താമര […]
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി; താമര കൊണ്ടുള്ള തുലാഭാരം നടത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തി. കിഴക്കേനടവഴി ക്ഷേത്രത്തിൽ പ്രവേശിച്ച പ്രധാനമന്ത്രി താമര കൊണ്ടുള്ള തുലാഭാരം നടത്തി. ഇന്ന് ഗുരുവായൂരിൽ വിവാഹിതരായവർക്ക് പ്രധാനമന്ത്രി ആശംസ നൽകി. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്. ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിയെ പ്രത്യേക സ്വർണ തളിക നൽകികൊണ്ടാണ് സുരേഷ് ഗോപി സ്വീകരിക്കുക. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ വരൻ. ജൂലൈയിൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഗുരൂവായൂരിലെത്തിയ ശേഷം തൃപ്രയാർ ക്ഷേത്രത്തിലും […]
പ്രധാനമന്ത്രി 150 കോടി ജനങ്ങളുടെ നേതാവ്, മാലദ്വീപിലേക്കില്ല പകരം ലക്ഷദ്വീപിലേക്ക്; നാഗാർജ്ജുന
മാലദ്വീപിലേക്കുള്ള തന്റെ സന്ദർശനം റദ്ദാക്കി തെലുഗു സൂപ്പർസ്റ്റാർ നാഗാർജ്ജുന. ഇന്ത്യ-മാലദ്വീപ് ബന്ധം വഷളായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നാഗാർജ്ജുനയുടെ തീരുമാനം. സംഗീതസംവിധായകൻ എംഎം കീരവാണിയുമായി നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്.പ്രധാനമന്ത്രി നരേന്ദ്രമോദി 150 കോടി ജനങ്ങളുടെ നേതാവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനുവരി 17നാണ് നടൻ മാലദ്വീപിലേക്ക് പോകാനിരുന്നത്. തുടർച്ചയായി 75 ദിവസം ജോലി ചെയ്തതിന്റെ ക്ഷീണം തീർക്കാനാണ് മാലദ്വീപ് യാത്ര പ്ലാൻ ചെയ്തത്. എന്നാൽ ഇപ്പോൾ താൻ ആ യാത്ര റദ്ദാക്കിയിരിക്കുകയാണെന്നും പകരം ലക്ഷദ്വീപിലേക്ക് ചെയ്യുമെന്നും അദ്ദേഹം […]
കമ്യൂണിസ്റ്റും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് അസഹിഷ്ണുത ഉച്ചസ്ഥായിയിലാണ്; ഖുഷ്ബു
കമ്യൂണിസ്റ്റും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കീഴിൽ അസഹിഷ്ണുത അതിന്റെ ഉച്ചസ്ഥായിയിലാണെന്ന് ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു സുന്ദർ. കോൺഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്നിടത്ത് വിശ്വാസങ്ങളെ ബഹുമാനിക്കാൻ കഴിയില്ല. അവരെയോർത്ത് ലജ്ജിക്കുന്നുവെന്നു. കോൺഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്നിടത്ത് കൊടിയ അസഹിഷ്ണുതയെന്നും അവർ ആരോപിച്ചു. എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലാണ് അവരുടെ പ്രതികരണം.ഗായികയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ലജ്ജാവഹമെന്നും ഖുശ്‌ബു വ്യക്തമാക്കി.‘‘കമ്യൂണിസ്റ്റും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കീഴിൽ അസഹിഷ്ണുത അതിന്റെ ഉച്ചസ്ഥായിയിലാണ്. അവർക്ക് ഒരാളുടെ വിശ്വാസങ്ങളെ ബഹുമാനിക്കാൻ കഴിയില്ല. അവരെയോർത്ത് […]












