ഡൽഹി മദ്യനയ അഴിമതി കേസിൽ ഇഡി നൽകിയ നാലാമത്തെ സമൻസും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അവഗണിച്ചു. ഉച്ചയോടെ നടന്ന ഡൽഹി സർക്കാരിന്റെ പരിപാടിയിൽ പങ്കെടുത്ത കെജ്രിവാൾ ഗോവയിലേക്ക് തിരിക്കും. ചോദ്യം ചെയ്യലിനായി ഇന്ന് 12 മണിക്ക് ഹാജരാക്കാൻ ആയിരുന്നു ഇഡിയുടെ നിർദ്ദേശം. മദ്യനയ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഇത്തവണയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പിടികൊടുത്തില്ല. കേസിലെ ചോദ്യം ചെയ്യലിന് 12 മണിക്ക് ഹാജരാകാൻ ആയിരുന്നു ഇഡിയുടെ നിർദേശം.സമൻസിനെ തീർത്തും അവഗണിച്ച് ഡൽഹി സർക്കാറിന്റെ പരിപാടിയിൽ പങ്കെടുക്കുകയും […]
Author: Tomy Thondamkuzhy
1.05 കോടി രൂപ ചെലവ്; നവകേരള സദസിന് ബസ് വാങ്ങിയത് അംഗീകരിച്ച് മന്ത്രിസഭ
നവകേരള സദസിന് ബസ് വാങ്ങിയത് അംഗീകരിച്ച് മന്ത്രിസഭ. 1.05 കോടി രൂപ ചെലവഴിച്ചാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ ബസ് വാങ്ങിയത്. ബസ് വാങ്ങി സൗകര്യങ്ങൾ ക്രമീകരിച്ച ഗതാഗത സെക്രട്ടറിയുടെ നടപടിക്കാണ് സാധുക്കരണം നൽകിയത്. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തിന്റെ കരടിനും മന്ത്രിസഭാ യോഗം അംഗീകാരം നൽകി. മന്ത്രിസഭാ ഉപസമിതി തയ്യാറാക്കിയ കരടാണ് അംഗീകരിച്ചത്. മുഖ്യമന്ത്രി ആവശ്യമായ മാറ്റങ്ങൾ ചേർത്ത് കരട് അംഗീകാരത്തിനായി ഗവർണ്ണർക്ക് കൈമാറും. സർക്കാറുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമാണെങ്കിലും പ്രസംഗം വായിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ […]
‘സ്‌ലിം’ നാളെ ചന്ദ്രനിലിറങ്ങും; സോഫ്റ്റ് ലാൻഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യമാകാൻ ജപ്പാൻ
ന്ത്യയുടെ ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിന് പിന്നാലെ ഏഷ്യയിൽ നിന്ന് മറ്റൊരു രാജ്യം കൂടി ചന്ദ്രനിലിറങ്ങാൻ ഒരുങ്ങുന്നു. ജപ്പാന്റെ ബഹിരാകാശ ഗവേഷണ ഏജൻസിയായ ജക്സയുടെ സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ(SLIM) എന്ന സ്‌ലിം ആണ് വെള്ളിയാഴ്ച ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങിന് തയ്യാറെടുക്കുന്നത്. 2023 സെപ്റ്റംബർ ആറിനാണ് എച്ച്-2 റോക്കറ്റിൽ ജപ്പാൻ സ്‌ലിം വിക്ഷേപിച്ചത്. ഡിസംബർ 25നാണ് സ്‌ലിം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. SLIM അതിന്റെ ഓൺബോർഡ് നാവിഗേഷൻ ക്യാമറ ഉപയോഗിച്ച് ചന്ദ്ര ഭൂപ്രദേശത്തിന്റെ പുതിയ ചിത്രങ്ങൾ പകർത്തി. […]
ഒറ്റ ചാർജിൽ 421 കിലോമീറ്റർ റേഞ്ച്; വില 10.99 ലക്ഷം രൂപ മുതൽ 14.49 ലക്ഷം രൂപ വരെ; ഇലക്ട്രിക് വാഹനവിപണിയിൽ ടാറ്റയുടെ ‘പഞ്ച്’
ടാറ്റ മോട്ടോഴ്‌സിന്റെ നാലാമത്തെ ഇലക്ട്രിക് മോഡലായ മൈക്രോ എസ് യുവി ശ്രേണിയിലെ പഞ്ച് അവതരിപ്പിച്ചു. രണ്ടു വിഭാഗങ്ങളിലായി അഞ്ചു വേരിയന്റിലായാണ് പഞ്ച് എത്തുന്നത്. 10.99 ലക്ഷം രൂപ മുതൽ 14.49 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. സ്റ്റാന്റേഡ് റേഞ്ച്, ലോങ്ങ് റേഞ്ച് എന്നീ രണ്ട് വിഭാഗങ്ങളിലായി സ്മാർട്ട്, സ്മാർട്ട് പ്ലസ്, അഡ്വഞ്ചർ, എംപവേഡ്, എംപവേഡ് പ്ലസ് എന്നിങ്ങനെയാണ് വേരിയന്റുകൾ. 35 കിലോവാട്ട് ബാറ്ററി പാക്കുള്ള ലോങ്ങ് റേഞ്ച് മോഡൽ ഒറ്റത്തവണ ചാർജിൽ 421 കിലോമീറ്ററും 25 […]
റൺസെടുക്കാൻ പറ്റിയില്ല പകരം വിക്കറ്റിന് പിന്നിൽ തിളങ്ങി; സ്റ്റംപിങ്ങിൽ ‘സൂപ്പർ സഞ്ജു’
മലയാളി താരം സഞ്ജു സാംസണിനെ അഫ്ഗാനെതിരെയുള്ള ടീമിലുൾപ്പെടുത്തിയിരുന്നെങ്കിലും കളിക്കാനിറക്കാതിരുന്നത് വൻ വിമർശനം ഉയർന്നിരുന്നു. വിമർശനങ്ങൾക്ക് മറുപടി എന്നോണം അഫ്ഗാനെതിരെയുള്ള അവസാന ടി-20യിൽ താരത്തെ കളിക്കാനിറക്കി. എന്നാൽ ആവേശത്തോടെ കാത്തിരുന്ന താരത്ത നിരാശപ്പടുത്തി ഒരു റൺസും എടുക്കാൻ കഴിയാതെ താരം മടങ്ങുകയും ചെയ്തു. പുൾ ഷോട്ടിന് ശ്രമിച്ച താരത്തിന് പിഴയ്ക്കുകയായിരുന്നു. അതും നാല് ഓവറിൽ മൂന്നിന് 21 എന്ന നിലയിൽ നിൽക്കുമ്പോവാണ് സഞ്ജു വിക്കറ്റ് വലിച്ചെറിയുന്നത്. പിന്നീട് സൂപ്പർ ഓവറിൽ ബാറ്റ് ചെയ്യാനെത്തിയപ്പോഴും സഞ്ജുവിന് ആദ്യ പന്ത് തൊടാനായില്ല. […]
മഹാരാജാസ് കോളേജിൽ SFI നേതാവിന് കുത്തേറ്റ സംഭവം; രണ്ടു പേർ കസ്റ്റഡിയിൽ
മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റ സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. ബിലാൽ, അമൽ ടോമി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അമൽ ടോമി കെഎസ്‌യു മണ്ഡലം പ്രസിഡന്റാണ്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്കാണ് കുത്തേറ്റത്. നാസർ അബ്ദുൾ റഹ്മാൻ എന്ന വിദ്യാർത്ഥിക്കാണ് കുത്തേറ്റത്. ഇദ്ദേഹത്തെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവർത്തകരാണ് കുത്തിയതെന്ന് എസ്എഫ്ഐ ആരോപിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെ കോളേജിനു സമീപമാണ് സംഭവം. കുറച്ചു ദിവസങ്ങളായുള്ള സംഘർഷത്തിന്റെ തുടർച്ചയായിട്ടായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. ഫ്രറ്റേണിറ്റിയിലെ […]
സിസ് ബാങ്ക് തട്ടിപ്പ്; സിഇഒ അടക്കം 4 പേർക്കെതിരെ കേസ്
കോഴിക്കോട് സിസ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള കോടികളുടെ തട്ടിപ്പിൽ നടക്കാവ് പൊലീസ് 4 കേസുകൾ രജിസ്റ്റർ ചെയ്തു. നാലു പേർക്കെതിരെയാണ് കേസ്. സി ഇ ഒ വസിം തൊണ്ടിക്കോടൻ, മാനേജർ ഷംന കെ ടി, ഡയറക്ടർ റാഹില ബാനു, ഡയക്ടർ തൊണ്ടിക്കോട്ട് മൊയിതീൻകുട്ടി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മൂവായിരത്തോളം പേരിൽ നിന്നും 15 കോടി മുതൽ 20 കോടി രൂപ വരെ സ്വീകരിച്ചു എന്നാണ് ആരോപണം. ഉയർന്ന പലിശ വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചശേഷം […]
‘കരുവന്നൂരില്‍ തട്ടിപ്പ് നടന്നു എന്നതില്‍ തര്‍ക്കമില്ല’ ; ജി സുധാകരന്‍
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്നു എന്നതില്‍ തർക്കമില്ലെന്ന് മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ ജി സുധാകരന്‍. സഹകരണവകുപ്പ് കൈകാര്യം ചെയ്ത തനിക്ക് അത് മനസിലാകുമെന്നും എസി മൊയ്തീനും മന്ത്രി പി രാജീവിനുമെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടക്കട്ടെയെന്നും സുധാകരന്‍ പറഞ്ഞു. ട്വന്റിഫോറിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ജി സുധാകരന്റെ പ്രതികരണം. കരുവന്നൂരില്‍ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുള്ളത് വസ്തുതയാണെന്നും ആരാണെന്നും ഏതാണെന്നുമുള്ള രേഖകള്‍ തന്റെ പക്കലില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇഡിയുടെ അന്വേഷണം ആര്‍ക്കും മാറ്റിമറിക്കാന്‍ കഴിയില്ല. എന്നാല്‍ ഇഡിയുടെ […]
രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങ്; കോടതികൾക്ക് അവധി നൽകണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസിന് കത്തയച്ചു
അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ജനുവരി 22ന് രാജ്യത്തെ എല്ലാ കോടതികൾക്കും അവധി നൽകണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസിന് കത്തയച്ചു. അയോധ്യയിലെ ചടങ്ങുകളിലും മറ്റ് ഇടങ്ങളിൽ നടക്കുന്ന അനുബന്ധ ചടങ്ങുകളിലും പങ്കെടുക്കുന്നതിലേക്ക് അവധി നൽകണമെന്നാണ് ആവശ്യം. രാജ്യത്തുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഈ ചടങ്ങ് വലിയ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ബിസിഐ ചെയർപേഴ്സൺ മനൻ കുമാർ മിശ്ര കത്തിൽ പറയുന്നു. ഉത്തർപ്രദേശിൽ നേതാക്കളുടെ കൂട്ടക്കൊഴിച്ചിൽ ഭീതിയിലാണ് കോൺഗ്രസ്. രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ മുതിർന്ന […]
ധോണിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് മുന്‍ ബിസിനസ് പങ്കാളികള്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ മാനനഷ്ടക്കേസ്. മുന്‍ ബിസിനസ് പങ്കാളികളായ മിഹിര്‍ ദിവാകര്‍, ഭാര്യ സൗമ്യദാസ് എന്നിവരാണ് ധോണിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് കാണിച്ചാണ് പരാതി. സമൂഹമാധ്യമങ്ങള്‍ക്കും, ചില മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെയും കേസ് നല്‍കിയിട്ടുണ്ട്. ഇന്ന് കേസില്‍ വാദം കേള്‍ക്കും. ആര്‍ക്ക സ്‌പോര്‍ട്‌സ് ആന്‍ഡ് മാനേജ്‌മെന്റ് എന്ന സ്ഥാപന ഉടമകളാണ് മിഹിര്‍ ദിവാകറും സൗമ്യ ദാസും. നേരത്തെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് മുന്‍ ബിസിനസ് പങ്കാളികള്‍ക്കെതിരെ ധോണി പരാതി […]












