പത്തനംതിട്ട കൂടല്‍ ബെവ്‌കോ ഔട്ട്‌ലെറ്റിലെ ജീവനക്കാരന്‍ ബാങ്കില്‍ അയയ്ക്കാനായി കൊടുത്തുവിട്ട പണം തട്ടിയ പ്രതി കോടതിയില്‍ കീഴടങ്ങി. 81 ലക്ഷം രൂപയാണ് പ്രതി തട്ടിയത്. അഭിഭാഷകന്‍ മുഖേനെയാണ് പ്രതി കോടതിയില്‍ കീഴടങ്ങിയത്. കൊല്ലം ശൂരനാട് സ്വദേശി അരവിന്ദാണ് കേസിലെ പ്രതി. ആറു മാസങ്ങളിലായാണ് പണം തട്ടിയെടുത്തത്. പ്രതിയ്ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. 81.6 ലക്ഷം രൂപ യശ്വന്ത്പുര്‍ സ്വദേശികളുടെ അക്കൗണ്ടിലേക്കാണ് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. വിവിധ ഘട്ടങ്ങളിലായി ബാങ്കിലടക്കാന്‍ നല്‍കിയ പണമാണ് അരവിന്ദ് തട്ടിയെടുത്തത്. കോടതിയില്‍ […]
Author: Tomy Thondamkuzhy
കാരുണ്യ ഭാഗ്യക്കുറി നറുക്കെടുത്തു; ഒന്നും രണ്ടും സമ്മാനങ്ങൾ ഇരിഞ്ഞാലക്കുടയിൽ വിൽപ്പന നടന്ന ടിക്കറ്റുകൾക്ക്; സമ്പൂർണഫലമറിയാം
സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. 80 ലക്ഷം രൂപയാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം. ഇരിഞ്ഞാലക്കുടയിൽ വിൽപ്പന നടന്ന KR 707363 നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്. കെ വി ദേവസ്സിയെന്ന ഏജന്റ് വഴിയാണ് ഈ ടിക്കറ്റിൻറെ വിൽപ്പന നടന്നത്. ഇരിഞ്ഞാലക്കുടയിൽ തന്നെയാണ് രണ്ടാം സമ്മാനവും അടിച്ചിരിക്കുന്നത്. 5 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം KV 133532 ടിക്കറ്റാണ് നേടിയത്. എം ഒ തോമസ് എന്ന ഏജന്റ് വഴിയാണ് ഈ […]
ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഡബിൾ ഡക്കർ തലസ്ഥാനത്ത്; ബസോടിച്ച് ഗണേഷ് കുമാർ
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിള്‍ ഡക്കർ ബസിന്‍റെ ട്രയൽ റണ്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നടത്തി. KSTC ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് വിവരം പങ്കുവച്ചത്. ഗണേഷ് കുമാർ ഓടിച്ച ബസിൽ കെഎസ്ആർടിസിയിലെ ജീവനക്കാരും ഉദ്യോഗസ്ഥരുമായിരുന്നു യാത്രക്കാർ. ഈ മാസം അവസാനത്തോടെ ബസ് നിരത്തിലിറങ്ങും. തിരുവനന്തപുരത്തെ നഗര കാഴ്ചകൾ കാണാനാണ് ഈ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് ഉപയോഗിക്കുക. ബജറ്റ് ടൂറിസത്തിന് വേണ്ടി കെഎസ്ആർടിസി വാങ്ങിയ രണ്ട് ഓപ്പൺ ബസുകളിലൊന്നാണ് തലസ്ഥാനത്തെത്തിയത്. നവകേരള ബസിന്റെ […]
ഷൊയ്ബ് മാലിക് മൂന്നാമതും വിവാഹിതനായി; വധു പാക് ടെലിവിഷൻ താരം സന ജാവേദ്
മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വേർപിരിയൽ അഭ്യൂഹങ്ങൾക്കിടയിൽ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായി. പാക് ടെലിവിഷൻ താരം സന ജാവേദാണ് വധു. ഷോയ്‌ബ് മാലിക്ക് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവാഹ ചിത്രം പങ്കുവെച്ചത്. സാനിയയും മാലിക്കും വേർപിരിഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യം ഇരുവരും സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് വേർപിരിയല്‍ അഭ്യൂഹങ്ങള്‍ ശക്തമാക്കി. “വിവാഹം ബുദ്ധിമുട്ടേറിയ ഒന്നാണ്. വേർപിരിയല്‍ കഠിനവും. അമിതവണ്ണം ബുദ്ധിമുട്ടേറിയ ഒന്നാണ്. ഫിറ്റായിരിക്കുക […]
ഐപിഎൽ സ്പോൺസർഷിപ്പ്; അടുത്ത അഞ്ചു വർഷത്തേക്ക് ടാറ്റ തന്നെ
ഐപിഎല്ലിന്റെ അടുത്ത അഞ്ചു വർഷത്തേക്ക് സ്പോൺസർഷിപ്പ് കരാർ ടാറ്റ നിലതനിർത്തി. പ്രതിവർഷം 500 കോടിയാണ് ടാറ്റ സ്പോൺസർഷിപ്പിനായി മുടക്കുക. 2022, 2023 സീസണുകളിലായി രണ്ടു വർഷത്തേക്കായിരുന്നു കരാർ. ഈ കരാറാണ് 2028 വരെ നിലനിർത്തിയിരിക്കുന്നത്. 2022-2023 ടാറ്റ 670 കോടിക്കാണ് കരാർ മേടിച്ചത്. ഐപിഎൽ 2024ൽ 74 മത്സരങ്ങളാണ് നടക്കുക. ഇത് 2025ലും 2026ലും മത്സരങ്ങളുടെ എണ്ണം 84 ആയും 2027ൽ 94 ആയും ഉയർത്താൻ ബിസിസിഐ ആലോചിക്കുന്നുണ്ട്. ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോയ്ക്ക് ശേഷമാണ് ടാറ്റ […]
‘രാംലല്ല വിഗ്രഹത്തിന്റെ ചിത്രം ചോർന്നത് അന്വേഷിക്കണം’; അയോധ്യയിലെ മുഖ്യ പൂജാരി
അയോധ്യയിൽ ഈ മാസം 22 ന് പ്രാണപ്രതിഷ്ഠ നടത്തുന്ന രാംലല്ല വിഗ്രഹത്തിന്റെ പൂർണ ചിത്രം പുറത്തുവന്നതിനെതിരെ അയോധ്യയിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ്. കഴിഞ്ഞ ദിവസമാണ് അയോധ്യയിലെ രാംലല്ല വിഗ്രഹത്തിന്റെ ചിത്രം പുറത്തുവിട്ടത്. എന്നാൽ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നേ വിഗ്രഹത്തിന്റെ ചിത്രങ്ങൾ ചോർന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആചാര്യ സത്യേന്ദ്ര ദാസ് ആവശ്യപ്പെട്ടു. പ്രാണപ്രതിഷ്ഠ പൂർത്തിയാകുന്നതിന് മുമ്പ് ശ്രീരാമന്റെ വിഗ്രഹത്തിന്റെ കണ്ണുകൾ വെളിപ്പെടുത്താനാകില്ല. ശ്രീരാമന്റെ കണ്ണുകൾ കാണുന്ന വിഗ്രഹം യഥാർത്ഥ വിഗ്രഹമല്ല. കണ്ണുകൾ കാണുന്ന ചിത്രം പ്രചരിക്കുന്നുണ്ടെങ്കിൽ ആരാണ് അത് […]
‘അയോധ്യയുടെ പുതിയ മാപ്പ് തയ്യാറാക്കുന്നതിനിടയിൽ ഖലിസ്ഥാൻ ബന്ധമുള്ള മൂന്ന് പേർ അറസ്റ്റിൽ’; ഗുർപത്‍വന്ത് സിങ് പന്നുവുമായി ബന്ധം
അയോധ്യയിൽ പ്രാണപ്രതിഷ്‌ഠയ്‌ക്ക് മുന്നോടിയായി ഖലിസ്ഥാൻ ബന്ധമുള്ള മൂന്ന് പേർ അറസ്റ്റിൽ. തീവ്രവാദ ബന്ധമാരോപിച്ച് യു.പി ഭീകരവിരുദ്ധ സേന മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കാനിരിക്കെയാണ് രാജസ്ഥാനിൽ നിന്നുള്ള ശങ്കർ ദുസാദ്, അജിത് കുമാർ ശർമ്മ, പ്രദീപ് പൂനിയ എന്നിവരെ പിടികൂടിയത്. അയോധ്യയിലെ പുതിയ മാപ്പ് തയ്യാറാക്കുന്നതിനിടയിലാണ് അറസ്റ്റ് എന്ന് പൊലീസ് അറിയിച്ചു.പിടിയിലായവർക്ക് ഖലിസ്ഥാൻ ഭീകരരുമായി ബന്ധമുണ്ടെന്നാണ് യു.പി പൊലിസ് ആരോപിക്കുന്നത്. വ്യാഴാഴ്ചയാണ് മൂവരേയും കസ്റ്റഡിയിലെടുത്തതെന്ന് പൊലിസ് അറിയിച്ചു. ശങ്കർ ദുസാദും പ്രദീപ് പൂനിയയും രാജസ്ഥാനിലെ […]
ഇലക്ട്രിക് ബസിൽ വമ്പൻ പ്ലാനുകളുണ്ട്; കെഎസ്ആര്‍ടിസിക്ക് 60 ബസ് വാങ്ങിനൽകിയത് നഗരസഭ; 20 എണ്ണം ഉടൻ വാങ്ങും; ആര്യ രാജേന്ദ്രൻ
ഇലക്ട്രിക് ബസ്സുകൾ നഷ്ടത്തിലാണെന്നും അവ ഇനി വാങ്ങില്ലെന്നുമുള്ള ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന്റെ നിലപാടിനെ തള്ളുന്ന ഫേസ്ബുക്ക് കുറിപ്പുമായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനൻ രംഗത്ത്. തലസ്ഥാന നഗരത്തെ കാർബൺ ന്യുട്രൽ നഗരമാക്കണം എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയമാണെന്നും, അത് നടപ്പാക്കാൻ ആവശ്യമായ ചർച്ചകളും തീരുമാനങ്ങളും പദ്ധതികളുമായി നഗരസഭ ഭരണസമിതി മുന്നോട്ട് പോകുമെന്നും ആര്യ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി നഗരസഭ 60 ഇലട്രിക് ബസുകൾ നഗരത്തിൽ സർവീസിനായി വാങ്ങി നൽകിയിട്ടുണ്ട്. ഈ ബസുകളുടെ […]
മഹാരാജാസ് കോളജിലെ വിദ്യാർത്ഥി സംഘർഷം; അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി
മഹാരാജാസ് കോളജിലെ സംഘര്‍ഷത്തില്‍ അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി. തിങ്കളാഴ്ച മുതലുണ്ടായ സംഭവങ്ങള്‍ അന്വേഷിക്കും. വിദ്യാർത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ ഇന്നലെ സ്ഥലം മാറ്റിയിരുന്നു. പ്രിന്‍സിപ്പല്‍ വി എസ് ജോയിയെ പട്ടാമ്പി ശ്രീനീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളജിലേക്കാണ് സ്ഥലം മാറ്റിയത്. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രിയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കോളജ് അടച്ചത്. സംഘര്‍ഷത്തില്‍എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ കേസില്‍ കഴിഞ്ഞ ദിവസം ഒരു കെഎസ്‌യു പ്രവര്‍ത്തകനെ […]
ചിന്നക്കനാൽ റിസോർട്ട് കേസ്; വിജിലൻസ് ഇന്ന് മാത്യു കുഴൽനാടന്റെ മൊഴിയെടുക്കും
ഇടുക്കി ചിന്നക്കനാലിലെ റിസോർട്ടിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് നടത്തി എന്ന പരാതിയിൽ ഇന്ന് തൊടുപുഴ വിജിലൻസ് ഡിവൈഎസ്പി മാത്യു കുഴൽനാടൻ എംഎൽഎയുടെ മൊഴിയെടുക്കും. രാവിലെ 11 മണിക്ക് തൊടുപുഴ വിജിലൻസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്. രജിസ്ട്രേഷനിൽ വില കുറച്ചു കാട്ടി നികുതി വെട്ടിപ്പ് നടത്തിയെന്നാണ് പരാതി. ബെനാമി ഇടപാടിലൂടെ ആറു കോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും കുഴൽനാടൻ സ്വന്തമാക്കിയെന്നാണു കേസ്. സത്യവാങ്മൂലത്തില്‍ പറഞ്ഞതിനെക്കാള്‍ 30 ഇരട്ടി സ്വത്ത് മാത്യു നേടിയിട്ടുണ്ടെന്നാണ് ആരോപണം. ആദ്യമായാണ് കേസില്‍ […]












