സൗദിയിൽ ഓൺലൈൻ ഡെലിവറി ജോലി, സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തും. ഘട്ടം ഘട്ടമായാണ് നിയമം നടപ്പിലാക്കുക. ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് യൂണിഫോം നിർബന്ധമാക്കാനും നിർദേശമുണ്ട്. സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയാണ് രാജ്യത്തെ ഓൺലൈൻ ഡെലിവറി മേഖലയെ നിയന്ത്രിക്കാനുള്ള പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. വിദേശികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നത് ലൈറ്റ് ട്രാൻസ്പോർട്ട് കമ്പനികൾ വഴിയാക്കുക, ഈ നിയമം 14 മാസത്തിനുള്ളിൽ പ്രാബല്യത്തിൽ കൊണ്ടുവരിക, ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങളിൽ പരസ്യങ്ങൾ അനുവദിക്കുക, ഡെലിവറിക്കു ഇരു ചക്ര […]
Author: Tomy Thondamkuzhy
96ാമത് ഓസ്‌കാര്‍ നോമിനേഷന്‍ പട്ടിക പ്രഖ്യാപിച്ചു; ബാര്‍ബിയും ഓപ്പണ്‍ഹെയ്മറും പട്ടികയില്‍
96ാമത് ഓസ്‌കാര്‍ നോമിനേഷന്‍ പട്ടിക പ്രഖ്യാപിച്ചു. മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള നോമിനേഷന്‍ ടു കില്‍ എ ടൈഗര്‍ നേടി. ഡോക്യുമെന്ററി ഫീച്ചറിനുള്ള മികച്ച ഓസ്‌കാറിലെ മറ്റ് നാല് നോമിനേഷനുകളില്‍ ബോബി വൈന്‍: ദി പീപ്പിള്‍സ് പ്രസിഡന്റ്, ദി എറ്റേണല്‍ മെമ്മറി, ഫോര്‍ ഡോട്ടേഴ്സ്, മരിയുപോളിലെ 20 ഡേയ്സ് എന്നിവ ഇടംപിടിച്ചു.ഓസ്‌കാര്‍ നോമിനേഷനുകള്‍ക്കുള്ള 10 വിഭാഗങ്ങളുടെ ചുരുക്കപ്പട്ടിക നേരത്തെ പുറത്തുവിട്ടിരുന്നു. ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം, ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം, ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം, മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിംഗ്, സംഗീതം […]
മക്ക, മദീന നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശികള്‍ക്കും നിക്ഷേപാവസരം
മക്ക, മദീന നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശികള്‍ക്കും നിക്ഷേപാവസരമൊരുക്കുന്നു. ആദ്യമായാണ് ഈ മേഖലയില്‍ വിദേശികള്‍ക്ക് നിക്ഷേപത്തിന് അവസരം നല്‍കുന്നത്. മക്ക, മദീന നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശ നിക്ഷേപത്തിന് നിലവില്‍ നിയന്ത്രണം ഉണ്ട്. ഇത് നീക്കി, പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് വിദേശികള്‍ക്കും പുണ്യ നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്താനുള്ള നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. സൗദി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി ഡയറക്ടര്‍ മുഹമ്മദ് അല്‍കുവൈസ് ആണ് ഇക്കാര്യം അറിയിച്ചത്. മക്ക മദീന നഗരങ്ങളില്‍ […]
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘര്‍ഷം; രാഹുല്‍ ഗാന്ധിക്കെതിരെ അസം പൊലീസ് കേസെടുത്തു
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ അസമിലെ ഗുവാഹത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ ഡിജിപിക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.ഇന്ന് രാവിലെ അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് അസം പൊലീസ് കേസെടുത്തിരിക്കുന്നത്. രാഹുല്‍ഗാന്ധിയെ കൂടാതെ, കെ സി വേണുഗോപാല്‍, കനയ്യകുമാര്‍ എന്നിവര്‍ക്കെതിരെയും കേസുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അക്രമം, കയ്യേറ്റം ചെയ്യല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പ്രകോപനം സൃഷ്ടിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഐപിസി 120 ബി, 143, […]
‘ശ്രീരാമന്റെ ചൈതന്യം എല്ലാവർക്കും സമാധാനവും സന്തോഷവും നൽകട്ടെ’; ക്രിക്കറ്റ് താരം കേശവ് മഹാരാജ്
‘പ്രാണപ്രതിഷ്ഠ’ ദിനത്തിൽ ഇന്ത്യൻ സമൂഹത്തിന് ആശംസകൾ നേർന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം കേശവ് മഹാരാജ്. ശ്രീരാമന്റെ ചൈതന്യം എല്ലാവർക്കും സമാധാനവും സന്തോഷവും നൽകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു അദ്ദേഹം ആശംസകൾ അറിയിച്ചത്. ‘നമസ്‌തേ…അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഈ ദിനം എല്ലാവരിലും സമാധനവും ഐശ്വര്യവും കൊണ്ടുവരട്ടെ. ജയ് ശ്രീറാം’- കേശവ് മഹാരാജ് പറഞ്ഞു. നേരത്തെ, ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ടെസ്റ്റ് മത്സരങ്ങളിലും ഏകദിനങ്ങളിലും ബാറ്റിങ്ങിന് ഇറങ്ങുമ്പോഴെല്ലാം ‘റാം സിയ റാം’ ആലപിച്ച് […]
ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു
ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു.79 വയസായിരുന്നു. ഇറ്റലി ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് റിവ. 35 മല്‍സരങ്ങളില്‍ നിന്ന് 45 ഗോളുകളാണ് അദ്ദേഹം നേടിയത്. 1968ല്‍ റിവയുടെ മികവിലാണ് ഇറ്റലി യൂറോപ്യന്‍ കിരീടം സ്വന്തമാക്കിയത്. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം റിവ ഇറ്റലിയെ ലോകകപ്പ് ഫൈനലിലേയ്ക്കും നയിച്ചു. കാഗ്ലിയാരിയുടെ ചരിത്രത്തിലെ ഏക സീരി എ കിരീടനേട്ടവും റിവയുടെ സുവര്‍ണകാലത്താണ്. 1990-2013 കാലഘട്ടത്തിൽ ദേശീയ ടീമിന്റെ ടീം മാനേജർ കൂടിയായിരുന്ന അദ്ദേഹം. 2006-ൽ […]
രാമക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു; അയോധ്യയിലേക്ക് ഭക്തരുടെ ഒഴുക്ക്
രാമക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് ദർശനം ആരംഭിച്ച ഇന്ന് അയോധ്യയിൽ ഭക്തജനപ്രവാഹം. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ഇന്ന് രാവിലെ ഏഴു മുതലാണ് ജനങ്ങളെ കയറ്റിവിടാൻ തുടങ്ങിയത്. ദിവസങ്ങൾക്ക് മുൻപേ അയോധ്യയിലെത്തിയെങ്കിലും ക്ഷേത്രദർശനം സാധ്യമാവാത്ത ഭക്തരുടെ തിരക്കാണ് ഇപ്പോൾ രൂക്ഷമായിരിക്കുന്നത്. ക്ഷേത്രത്തിന്റെ മുഖ്യ കവാടത്തിലൂടെ മാത്രമാണ് ഭക്തരെ കയറ്റിവിടുന്നത്. ഇതിനടുത്തുതന്നെ സൗജന്യ ഭക്ഷണം നൽകുന്ന ഭണ്ഡാരകളും തുറന്നിരിക്കുന്നത് തിരക്ക് വീണ്ടും വർധിക്കാൻ കാരണമാകുന്നുണ്ട്. ഭക്ഷണശാലകൾ അധികമില്ലാത്ത അയോധ്യ നഗരത്തിൽ പുറമേനിന്നെത്തുന്നവരിൽ കൂടുതലും സൗജന്യ ഭക്ഷണവിതരണ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. ക്ഷേത്രത്തിനകത്തെ തിരക്ക് നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് […]
പെൻഷൻ ലഭിച്ചില്ല, കോഴിക്കോട് ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്‌തു
കോഴിക്കോട് ചക്കിട്ടപ്പാറയിൽ ഭിന്നശേഷിക്കാരൻ ആത്മഹ്യ ചെയ്‌തു. വളയത്ത് ജോസഫ് ആണ് മരിച്ചത്. 74 വയസായിരുന്നു. അഞ്ച മാസമായി പെൻഷൻ ലഭിക്കാത്തതിനെ തുടർന്നാണ് ആത്മഹത്യ ചെയ്‌തത്. പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നു. പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് പൊലീസിലും പഞ്ചായത്തിലും പരാതി നൽകിയിരുന്നു. പെന്‍ഷന്‍ മുടങ്ങിയതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇയാളുടെ കുടുംബം. അയല്‍വാസികളാണ് ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളെ പിന്നീട് അനാഥാലയത്തില്‍ എത്തിച്ചു. ഇയാളുടെ ഭാര്യ മരിച്ചിട്ട് ഒരു വര്‍ഷമായി. നവംബര്‍ 9നാണ് […]
നമ്മുടെ ആത്മാഭിമാനത്തെ തുച്ഛമായ വിലയ്ക്ക് വിൽക്കുന്നു; ബാബറി മസ്ജിദിന്റെ ചിത്രം പങ്കുവെച്ച് അമൽ നീരദ്
അയോധ്യാ രാമപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സംവിധായകന്‍ അമല്‍ നീരദ്. ബാബറി മസ്ജിദിന്റെ ചിത്രം പങ്കുവെച്ചാണ് അമല്‍നീരദിന്റെ വാക്കുകള്‍. മൂല്യബോധമുള്ളവര്‍ സ്വതന്ത്രരായ മനുഷ്യരാണെന്ന് അമല്‍ നീരദ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ബാബ്റി മസ്ജിദിന്റെ ചിത്രത്തിനൊപ്പം അലൻ മൂറിന്റെ വരികളാണ് സംവിധായകൻ അമൽ നീരദ് കുറിച്ചത്. നമ്മൾ നമ്മുടെ ആത്മാഭിമാനത്തെ തുച്ഛമായ വിലയ്ക്ക് വിൽക്കുന്നു. പക്ഷേ ശരിക്കും നമുക്കുള്ളത് അത് മാത്രമാണ്. അതാണ് നമ്മുടെ മൗലികമായ ഉള്ളടക്കം. എന്നാൽ അതിനുള്ളിൽ നമ്മൾ സ്വതന്ത്രരാണ് എന്ന് തുടങ്ങുന്ന അലൻ മൂറിന്റെ വി ഫോർ […]
ട്രെയിൻ ഇടിച്ച് മൂന്ന് റെയിൽവേ ജീവനക്കാർ മരിച്ചു
ട്രെയിൻ ഇടിച്ച് മൂന്ന് റെയിൽവേ ജീവനക്കാർ മരിച്ചു. മുംബൈയിലാണ് സംഭവം. റെയിൽ അറ്റകുറ്റപ്പണിക്കിടെയാണ് സംഭവം ഉണ്ടായത്. വസായിയിലെ സിഗ്നലിങ് ജോലിക്കിടെയാണ് ലോക്കൽ ട്രെയിൻ ഇടിച്ചത്. തിങ്കളാഴ്ച രാത്രി 8.55ന് വസായ് റോവയ്‌ക്ക് ഇടയിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം തകരാറിലായ ചില സിഗ്നലിംഗ് പോയിന്റ് പരിഹരിക്കാൻ പോയതായിരുന്നു അവർ. മരിച്ചത് ഭയന്തറിലെ ചീഫ് സിഗ്നലിംഗ് ഇൻസ്പെക്ടർ, വാസു മിത്ര; ഇലക്ട്രിക്കൽ സിഗ്നലിംഗ് മെയിന്റനർ സോമനാഥ് ഉത്തം ലംബുത്രെ, സഹായി സച്ചിൻ വാംഖഡെ എന്നിവരെന്ന് വെസ്റ്റേൺ റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു. […]












