കേരളത്തിന്റെ മുഖ്യമന്ത്രിയും ഭരണകക്ഷിയംഗങ്ങളും ചേർന്ന് ഡൽഹിയിൽ നടത്തുന്ന സമരം രാഷ്ട്രീയ നാടകമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സ്വന്തം വീഴ്ചകൾ മറക്കാൻ പൊതുഖജനാവിൽ നിന്ന് കോടി ചെലവാക്കിയുള്ള പ്രഹസനമാണ് രാജ്യതലസ്ഥാനത്ത് നടക്കാൻ പോകുന്നത്. എംഎൽഎമാരും എംപിമാരും പേഴ്സണൽ സ്റ്റാഫുമാരുമെല്ലാം ഡൽഹിയിലെത്തുമ്പോൾ ഒരുകോടി രൂപയെങ്കിലും ചിലവാകുമെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. ഒരു കള്ളം പലതവണ ആവർത്തിച്ചാൽ സത്യമാകുമെന്ന ഗീബൽസിയൻ തന്ത്രമാണ് ഇടതുപക്ഷം പ്രയോഗിക്കുന്നത്. 57,000 കോടി കേന്ദ്രത്തിൽനിന്ന് കിട്ടാനുണ്ടെന്ന കള്ളക്കണക്ക് ബജറ്റ് രേഖയിൽ ഉൾപ്പെടുത്തിയതിലൂടെ കെ.എൻ ബാലഗോപാൽ ബജറ്റിന്‍റെ പാവനത്വത്തെ നശിപ്പിച്ചെന്ന് മുരളീധരൻ […]
Author: Malayalees
പൊലീസുകാരുടെ അധിക അവധിക്ക് നിയന്ത്രണം; 15 ദിവസത്തിൽ കൂടുതലുള്ള എല്ലാ അപേക്ഷകളും DYSP മുഖാന്തരം സമർപ്പിക്കണം
കേരള പൊലീസിൽ പൊലീസുകാരുടെ അധിക അവധിക്ക് നിയന്ത്രണം ഏർപ്പെടുത്തി. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നടപടിയെന്നാണ് വിവരം. 15 ദിവസത്തിൽ കൂടുതലുള്ള എല്ലാ അപേക്ഷകളും DYSP മുഖാന്തരം സമർപ്പിക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരേ സ്റ്റേഷനിൽ നിന്നും നിരവധിപേർ അവധിക്കായി അപേക്ഷ സമർപ്പിക്കുന്നുവെന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഇനി മുതൽ അപേക്ഷ ലഭിച്ചാൽ, അത് അത്യാവശ്യം ആണോയെന്ന് പരിശോധിക്കണം. ജില്ലാ […]
‘കേന്ദ്രവും സംസ്ഥാനവും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി, സമരത്തിൽ നിന്ന് വിട്ടുനിന്നത് അതുകൊണ്ട്’; കൊടിക്കുന്നിൽ
ഡൽഹിയിലെ സമരത്തിനായി എൽഡിഎഫ് യോഗം ചേർന്ന് തീരുമാനമെടുത്ത ശേഷമാണ് യുഡിഎഫിനെ അറിയിച്ചത്. ഇതിൽ യുഡിഎഫിന് അതൃപ്തിയുണ്ട്. എൽഡിഎഫിന്റെ നയ സമീപനങ്ങളുടെ ഫലമായാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്. ഒരുവശത്ത് കേന്ദ്രസർക്കാരിന്റെ അവഗണനയും മറ്റൊരു വശത്ത് സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥതയും. ഈ രണ്ടു കൂട്ടരും ചേർന്ന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയ സാഹചര്യത്തിലാണ് വിട്ടുനിക്കലെന്ന് അദ്ദേഹം പറഞ്ഞു മോദി അധികാരത്തിൽ എത്തിയത് മുതൽ കേരളത്തിനോടുള്ള അവഗണനയ്ക്ക് എതിരെ തങ്ങൾ പ്രതിഷേധം നടത്തുന്നു. കർണാടക സർക്കാർ കേരളത്തിന് നൽകിയ പിന്തുണയിൽ തെറ്റില്ല.പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന […]
‘ഗ്യാരന്റി ഇല്ലാത്ത കോൺഗ്രസുകാർ മോദി ഗ്യാരന്റിയെ ചോദ്യം ചെയ്യേണ്ട’; നരേന്ദ്ര മോദി
രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ രാജ്യസഭയിൽ മറുപടിയുമായി പ്രധാനമന്ത്രി. കോൺഗ്രസ് കുടുമ്പാധിപത്യ പാർട്ടി. കോൺഗ്രസ് നേതാക്കൾക്ക് പോലും ഗ്യാരന്റി ഇല്ല. ഗ്യാരന്റി ഇല്ലാത്ത കോൺഗ്രസ്സുകാർ മോദി ഗ്യാരന്റിയെ ചോദ്യം ചെയ്യേണ്ട. കേന്ദ്രസർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്തത് കോൺഗ്രസ് ആണ്. സ്വാതന്ത്ര്യലബ്ദി ശേഷവും രാജ്യത്ത് അടിമത്വത്തിന്റെ മാനസികാവസ്ഥ കോൺഗ്രസ് ഉണ്ടാക്കി.ലാൽ ബത്തി കൾച്ചർ കോൺഗ്രസ് രാജ്യത്ത് പ്രചരിപ്പിച്ചു. മുഖ്യമന്ത്രിമാർക്ക് നെഹ്റു എഴുതിയ കത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിൽ വിശദീകരിച്ചു. ഒരുവിധത്തിലുള്ള സംവരണവും താൻ ഇഷ്ടപ്പെടുന്നില്ലെന്ന് നെഹ്റു കത്തിൽ പറഞ്ഞതായി നരേന്ദ്രമോദി […]
‘സർക്കസ് കൂടാരത്തിലെ നല്ല ബഫൂണിനെ പോലെയാണ് മോദി’; എം എം മണി
കേന്ദ്ര കേരളത്തിന്റെ പ്രതിഷേധത്തിൽ കോൺഗ്രസ് പങ്കെടുക്കാത്തതിൽ വിമർശനവുമായി എം എം മണി എം എൽ എ. കുഞ്ഞാങ്ങള ചത്താലും നാത്തൂന്റ കണ്ണീർ കണ്ടാൽ മതി എന്ന സമീപനമാണ് കോണ്ഗ്രസിന്റെത്. മുൻപ് കോണ്ഗ്രസ് ചെയ്തത് തന്നെയാണ് ഇപ്പോൾ ബിജെപി ചെയ്യുന്നത്. എല്ലാവരും ഒരുമിച്ചു നിന്നാലെ ബിജെപിയെ പരാജയപ്പെടുത്തൻ കഴിയൂ. സർക്കസ് കൂടാരത്തിലെ നല്ല ബഫൂണിനെ പോലെയാണ് മോദിയെന്നും എംഎം മണി വിമർശിച്ചു. കേന്ദ്ര അവഗണനയ്‌ക്കെതിരെ നാളെയാണ് ഡൽഹിയിൽ കേരളത്തിന്റെ സമരം. ഡൽഹിയിലെ ജന്തർ മന്തറിലാണ് പ്രതിഷേധം. കേരളത്തിൻ്റെ സമരത്തിന് […]
‘സ്വകാര്യ നിക്ഷേപവും വിദേശ സർവകലാശാലയും വരട്ടെ, എസ്എഫ്ഐയുമായി ചർച്ച നടത്തും’; എം വി ഗോവിന്ദൻ
സ്വകാര്യ-വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിദ്യാഭ്യാസ മേഖലയിൽ നിലവിൽ തന്നെ സ്വകാര്യ നിക്ഷേപമുണ്ട്. എസ്എഫ്ഐയുമായി ചർച്ച നടത്തും. നിയന്ത്രണങ്ങൾ ഉണ്ടാകും. സ്വകാര്യ നിക്ഷേപം നയം മാറ്റമല്ല. വിദ്യാർത്ഥികൾ പഠനത്തിനായി വിദേശത്തേക്ക് പോകുന്നത് കുറയും.സ്വകാര്യ നിക്ഷേപവും വിദേശ സർവകലാശാലയും വരട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. സിപിഐഎം നയത്തിൽ മാറ്റമില്ല. സ്വകാര്യ നിക്ഷേപമാകാമെന്നാണ് മുൻ നിലപാട്. പ്രതിപക്ഷത്തിന്റെ നിലപാട് നിഷേധാത്മകമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ആഗോള തലത്തിലാണ് സ്വകാര്യ മേഖലയെ എതിർത്തത്. സ്വകാര്യ […]
വിദേശ സർവകലാശാലകൾ; സർക്കാർ നിലപാട് സ്വാഗതാർഹമെന്ന് എബിവിപി
വിദേശ സർവകലാശാലകളുടെ കാര്യത്തിൽ മുൻ നിലപാടിൽ പുനഃപരിശോധനയ്ക്ക് തയ്യാറായ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് എബിവിപി. തീരുമാനം വിദ്യാഭ്യാസ നിലവാരത്തിൽ കാതലായ മാറ്റം സൃഷ്ടിക്കും. വിദേശ സർവ്വകലാശാലകളുടെ കടന്നുവരവ് നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെ ശിഥിലമാക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനാണെന്നും എബിവിപി. നിലവാരവുമില്ലാത്ത വിദേശ സർവകലാശാലകൾക്ക് മുന്നിൽ സർക്കാർ വാതിൽ തുറക്കരുത്. കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കണം. സാധാരണക്കാർക്കും താങ്ങാവുന്ന രീതിയിലുള്ളതായിരിക്കണം. വിദ്യാർത്ഥികൾ വിവേചനം നേരിടാൻ പാടില്ല. ഇവിടെയുള്ള വിദേശ സർവകലാശാലകളിൽ വിദ്യാഭ്യാസം നേടുന്നതിലൂടെ വിദ്യാർത്ഥികളുടെ പലായനം തടയാനും അതുവഴി […]
പൊലീസിന് വീഴ്ചയുണ്ടായി, സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തത് എന്തിന്?; വന്ദനയുടെ പിതാവ്
സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷൻ ബഞ്ച് അപ്പീൽ നൽകുമെന്ന് ഡോ. വന്ദനദാസിന്റെ പിതാവ് മോഹൻ ദാസ്. 20 തവണ കേസ് മാറ്റിവച്ചു. സിബിഐ അന്വേഷണം വേണമെന്നും സർക്കാർ എന്തിനാണ് എതിർക്കുന്നതെന്നും പിതാവ് ചോദിച്ചു. നാലര മണിക്കൂർ മകൾക്ക് ചികിത്സ ലഭിച്ചില്ല. എഫ്ഐആറിൽ പ്രശ്നങ്ങളുണ്ട്. സംഭവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും അവ്യക്തതയുണ്ട്. മകൾ രക്ഷിക്കണമെന്ന് പറഞ്ഞിട്ടും ആരും സഹായിച്ചില്ല. പൊലീസിൻ്റെ സാന്നിധ്യത്തിലുണ്ടായ കൊലപാതകമാണ്. അവരെ മാറ്റിനിർത്തി അന്വേഷിക്കുന്നത് എങ്ങനെയാണെന്നും പിതാവ് ചോദിച്ചു പൊലീസിനെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് […]
ഇടിവിന് ശേഷം സ്വര്‍ണവില തിരിച്ചുകയറി; ഇന്നത്തെ വിലയറിയാം…
കഴിഞ്ഞ മൂന്ന് ദിവസം തുടര്‍ച്ചയായി ഇടിവിലായ സ്വര്‍ണവില ഇന്ന് അല്‍പം തിരിച്ചുകയറി. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 46400 രൂപയായി. 5,800 രൂപ എന്ന നിലയിലാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില്‍പ്പന പുരോഗമിക്കുന്നത്. രണ്ടാം തിയതിയാണ് ഈ മാസത്തെ ഏറ്റവും കൂടുതല്‍ സ്വര്‍ണവില രേഖപ്പെടുത്തിയിരുന്നത്. അന്ന് 46640 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ ഇന്നലെ സ്വര്‍ണവില ഇടിഞ്ഞ് 46200 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ മാസം 18ന് […]
ഗസ്സയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യത തെളിയുന്നു; സമാധാനമുറപ്പിക്കാനുള്ള കരാറിന് ഹമാസിന്റെ അനുകൂല മറുപടി ലഭിച്ചെന്ന് സൂചന
നൂറിലേറെ ദിവസങ്ങളായി സംഘര്‍ഷം തുടരുന്ന ഗസ്സയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യതകള്‍ തെളിയുന്നതായി സൂചന. അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായി തയാറാക്കിയ കരാറില്‍ ഹമാസിന്റെ അനുകൂല മറുപടി ലഭിച്ചുവെന്നാണ് വിവരം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഇസ്രയേലിലെത്തിയിട്ടുമുണ്ട്.ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസ് തടങ്കലിലുള്ള ബന്ദികളുടെ മോചനം തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായി ഒരാഴ്ച മുന്‍പ് സമാധാന നീക്കങ്ങള്‍ ആരംഭിച്ചത്. മൂന്ന് രാജ്യങ്ങളും ഒത്തുചേര്‍ന്നാണ് സമാധാനത്തിനായുള്ള ഒരു ഫോര്‍മുല കരാറായി രൂപീകരിച്ചത്. ഇതിലാണ് […]