തൃശൂരിൽ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി. സ്ഥാനാർത്ഥിയുടെ പേര് പറയാതെയാണ് പ്രചാരണം.സ്ഥാനാർഥിയുടെ പേര് എഴുതാൻ സമയമായിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ സാന്നിധ്യത്തിൽ തൃശ്ശൂരിലെ വിവിധ മണ്ഡലങ്ങളിൽ ബിജെപി പ്രവർത്തകർ ചുവരെഴുതി. തൃശൂർ ലോക്‌സഭ മണ്ഡലത്തിലെ 15 കേന്ദ്രങ്ങളിൽ മതിലുകളിൽ ബിജെപി ചിഹ്നം വരച്ച് തുടങ്ങി. ഇവിടെയെല്ലാം സുരേഷ് ഗോപിയെത്തി. സ്ഥാനാർഥിയുടെ പേര് എഴുതാതെ ചിഹ്നം മാത്രമാണ് വരയ്ക്കുന്നത്. സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം പിന്നീട് എഴുതി ചേർക്കും.രാജ്യമൊട്ടാകെ താമര തരംഗമാകും. അത് തൃശൂരിലുമുണ്ടാകുമെന്ന […]
Author: Malayalees
ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ വർക്കല പാപനാശം
ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി വർക്കല പാപനാശം ബീച്ചും. ‘ലോണ്‍ലി പ്ലാനറ്റ്’ എന്ന പ്രസിദ്ധീകരണത്തിലാണ് ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ പാപനാശം ബീച്ച് ഇടംപിടിച്ചത്.ഗോവയിലെ പലോലം, ആൻഡമാനിലെ സ്വരാജ് ബീച്ച് എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യന്‍ കടൽത്തീരങ്ങൾ. ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള സ്ഥലമാണ് പാപനാശം ബീച്ച്. ഭൗമശാസ്ത്രജ്ഞര്‍ക്കിടയില്‍ ‘വര്‍ക്കല രൂപവത്കരണം’എന്ന് വിളിക്കപ്പെടുന്ന മനോഹരമായ പാറക്കെട്ടുകള്‍ ഉള്‍പ്പെട്ട ഭൂഗര്‍ഭ സ്മാരകം പാപനാശത്തിന്‍റെ പ്രധാന സവിശേഷതകളിലൊന്നാണ്.ലോകമെമ്പാടുമുള്ള യാത്രാ പ്രേമികൾ വായനക്കാരായിട്ടുള്ള പ്രസിദ്ധീകരണമാണ് ലോൺലി പ്ലാനെറ്റ്. ഇന്ത്യയിൽ നിന്ന് മൂന്ന് […]
കടലിൽ കുളിക്കാനിറങ്ങിയ 16കാരനെ കാണാതായി
കടലിൽ കുളിക്കാനിറങ്ങിയ 16 കാരനെ കാണാതായി. തൃശ്ശൂർ തളിക്കുളത്താണ് സംഭവം. എടമുട്ടം സ്വദേശി അസ്ലമിനെയാണ് കാണാതായത്. സുഹൃത്തുക്കളുമൊത്ത് ഇന്ന് രാവിലെ കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിൽ രണ്ടുപേർ തിരയിൽപെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.
പാലക്കാടും ആലത്തൂരും സിറ്റിംഗ് എംപിമാർ തന്നെ മത്സരിക്കും; വികെ ശ്രീകണ്ഠനെയും രമ്യാ ഹരിദാസിനെയും മാറ്റുന്ന കാര്യം ആലോചനയിലില്ലെന്ന് ഡിസിസി പ്രസിഡൻ്റ്
വരുന്ന ലോസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പാലക്കാട് സ്ഥാനാർത്ഥികളായി. പാലക്കാടും ആലത്തൂരും സിറ്റിംഗ് എംപിമാർ തന്നെ മത്സരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ. വികെ ശ്രീകണ്ഠനേയും രമ്യാ ഹരിദാസിനേയും മാറ്റുന്ന കാര്യം ആലോചനയിലേയില്ല. എഐസിസി ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകിക്കഴിഞ്ഞു. കഴിഞ്ഞ തവണത്തേതിനേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ ഇരുസ്ഥാനാർത്ഥികളും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.വി ഗോപിനാഥ് പാർട്ടി വിട്ടത് ആലത്തൂരിൽ ഒരു തരത്തിലും ബാധിക്കില്ല. എവി പാർട്ടി മാറിയാലും കോൺഗ്രസുകാർ മാറ്റി കുത്തുമെന്ന് കരുതുന്നില്ല. നിലവിൽ കോൺഗ്രസിനെ പിന്തുണക്കുന്നവർ രമ്യക്ക് […]
ഉത്തരാഖണ്ഡില്‍ മദ്രസ പൊളിച്ചു; സംഘര്‍ഷം, 4 മരണം, 250 പേർക്ക് പരുക്ക്
ഉത്തരാഖണ്ഡിൽ സർക്കാർ ഭൂമിയിലെ മദ്രസ പൊളിച്ചതിനെ ചൊല്ലി സംഘർഷം. മരണസംഖ്യ 4 ആയി. 250 പേർക്ക് പരുക്ക്. സംഘർഷം ഉണ്ടായത് ഹല്‍ദ്വാനിയില്‍.പ്രതിഷേധവുമായെത്തിയ ജനക്കൂട്ടം ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായി. ബന്‍ഭുല്‍പുര പൊലീസ് സ്റ്റേഷന് നേരെ കല്ലേറുണ്ടായി. നിരവധി വാഹനങ്ങള്‍ക്കും ട്രാന്‍സ് ഫോമറിനും തീയിട്ടു. അതേസമയം, സംഭവസ്ഥലത്ത് ജില്ലാ മജിസ്ട്രേറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ആക്രമണം നടത്തുന്നവരെ വെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഏതാനും ദിവസങ്ങളായി കോര്‍പറേഷന്റെ നേതൃത്വത്തില്‍ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കല്‍ നടപടി നടക്കുകയാണ്. കൈയേറിയ മൂന്ന് […]
‘വിദേശ സർവകലാശാല വിഷയത്തിൽ പരസ്യപ്രസ്താവന വേണ്ട’; ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് മുഖ്യമന്ത്രിയുടെ നിർദേശം
വിദേശ സർവകലാശാല വിഷയത്തിൽ വിവാദവും പരസ്യപ്രസ്താവനയും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിർദേശം നൽകി മുഖ്യമന്ത്രി. ഔദ്യോഗിക സ്ഥാനങ്ങളിലുള്ളവർ പരസ്യമായി പ്രതികരിക്കേണ്ട. തന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമാണ് ബജറ്റിൽ ഇടം പിടിച്ചതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ അടക്കം ഉള്ളവർക്കാണ് നിർദേശം. ബജറ്റിലെ നിർദേശം തങ്ങൾ അറിയാതെ എന്നായിരുന്നു മന്ത്രി ആർ ബിന്ദുവിന്റെ പരാതി.കൗൺസിൽ അല്ല ആശയം മുന്നോട് വെച്ചത് എന്ന് വൈസ് […]
മാർ റാഫേൽ തട്ടിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന്
സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന്. രാവിലെ 11 മണിക്ക് പാർലമെൻറ് ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച. മേജർ ആർച്ച് ബിഷപ്പ് ആയി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ക്രൈസ്തവ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഉന്നയിക്കും. ജനുവരി 11നാണ് മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പായി ചുമതലയേറ്റത്. മേജർ ആർച്ച് ബിഷപ് ആയിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി […]
പെൻഷൻ മുടങ്ങി; ‘ദയാവധത്തിനു തയ്യാർ’ എന്ന ബോർഡ് സ്ഥാപിച്ച് വൃദ്ധ ദമ്പതികളുടെ പ്രതിഷേധം
പെൻഷൻ മുടങ്ങിയതിൽ വീണ്ടും ഇടുക്കിയിൽ പ്രതിഷേധം. ‘ദയാവധത്തിന് തയ്യാർ’ എന്ന ബോർഡ് സ്ഥാപിച്ച് വൃദ്ധ ദമ്പതികളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. വികലാംഗയായ 63കാരി ഓമനയും ഭർത്താവ് 72 വയസ്സുള്ള ശിവദാസുമാണ് പെട്ടിക്കടയ്ക്ക് മുന്നിൽ ബോർഡ് സ്ഥാപിച്ചത്. പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്ന് വൃദ്ധ ദമ്പതികൾ പറയുന്നു.
കെ. സുധാകരനും വി.ഡി സതീശനും നയിക്കുന്ന ‘സമരാഗ്നി’ ഇന്ന് കാസർഗോഡ് നിന്ന് ആരംഭിക്കും
കേന്ദ്ര സംസ്ഥാന സർക്കാരിനെതിരെയുള്ള കോൺഗ്രസിന്റെ പ്രതിഷേധ റാലി ‘സമരാഗ്നി’ ഇന്ന് കാസർഗോഡ് നിന്ന് ആരംഭിക്കും.കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി ഇന്ന് കാസർഗോഡ് നിന്ന് ആരംഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടാനുളള സമരാഗ്നി 14 ജില്ലകളിലും പര്യടനം നടത്തും. വൈകീട്ട് നാലിന് കാസർഗോഡ് മുനിസിപ്പല്‍ മൈതാനത്ത് കെ.സി വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും.കേരളത്തിന്‍റെ ചുമതല വഹിക്കുന്ന ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, ശശി തരൂര്‍, എം.എം ഹസന്‍, കെ.മുരളീധരന്‍ […]
മാസപ്പടി കേസ്; എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ
എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകി എക്സാലോജിക്. വീണാ വിജയൻറെ കമ്പനിയാണ് എക്സാലോജിക്. എക്സാലോജികിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേന്ദ്ര സര്‍ക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. കുല്‍ക്കര്‍ണിയെന്ന അഭിഭാഷകൻ മുഖേനയാണ് ഹര്‍ജി നല്‍കിയത്. സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും ശേഖരിച്ച വിവരങ്ങളിൽ എസ്എഫ്ഐഒ സംഘം പരിശോധന തുടരുകയാണ്. ഇതിനിടെയാണിപ്പോള്‍ അന്വേഷണത്തിനെതിരെ എക്സാലോജിക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കെഎസ്ഐഡിസിയും നേരത്തെ കേരള […]