“ നോക്കിയ 6.1 പ്ലസ്, നോക്കിയ 7.1 ഫോണുകള്‍ക്ക് പിന്നാലെ നോക്കിയ 3.1 പ്ലസിനും ഇന്ത്യയില്‍ വിലകുറച്ചു. ഏകദേശം 1,500 രൂപയോളമാണ് കുറച്ചത്. പുതുക്കിയ വിലയനുസരിച്ച് നോക്കിയ 3.1, 9999 രൂപക്ക് സ്വന്തമാക്കാം. ഇറങ്ങിയ സമയത്ത് 11,499 രൂപയായിരുന്നു വില. നോക്കിയ 5.1 പ്ലസ് ഫോണ്‍ 10,999 രൂപയ്ക്ക് വിപണിയിലെത്തിച്ചത് നിരവധി ഉപയോക്താക്കളെ നിരാശപ്പെടുത്തിയിരുന്നു. ഇക്കാരണത്താലാണ് നോക്കിയ 3.1 പ്ലസിന്റെ വില കുറക്കാന്‍ കമ്പനി തീരുമാനിച്ചത്. ഇതോടെ നോക്കിയ 3.1 പ്ലസ് ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്‌ഫോണുകളുടെ പട്ടികയില്‍ […]
Author: Tomy Thondamkuzhy
കൊല്ലം ബൈപ്പാസ് ഉദ്ഘാടനം: പദ്ധതി പ്രദേശത്തെ എം.എല്‍.എമാര്‍ക്ക് വേദിയിലിടമില്ല, ബി.ജെ.പി ജനപ്രതിനിധികള്‍ക്ക് പ്രത്യേക പരിഗണന
നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ കൊല്ലം ബൈപ്പാസ് ഇന്ന് നാടിന് തുറന്നുനൽകും. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. അതേസമയം ബൈപ്പാസ് ഉദ്ഘാടനത്തില്‍ നിന്ന് സ്ഥലം എം.എല്‍.എമാരെ ഒഴിവാക്കി. ഇരവിപുരം എം.എല്‍.എ എം.നൌഷാദിനെയാണ് ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത്. ചവറ എം.എല്‍.എ വിജയന്‍ പിള്ളയെയും ആദ്യം ഉള്‍പ്പെടുത്തിയിരുന്നില്ല. രണ്ടാമതിറക്കിയ പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്. കൊല്ലം മേയറുടെ പേരും ലിസ്റ്റില്‍ ഇല്ല. അതേസമയം സ്ഥലം എം.എല്‍.എ അല്ലാത്ത ഒ.രാജഗോപാലിന് ക്ഷണമുണ്ട്. ബി.ജെ.പി എം.പിമാരായ വി മുരളീധരനും സുരേഷ് ഗോപിക്കും വേദിയില്‍ […]
സമാന്തര സിനിമകൾക്ക് പുതുഭാവം നൽകിയ സംവിധായകന്‍
സമാന്തര സിനിമകൾക്ക് പുതുഭാവം നൽകിയ സംവിധായകനായിരുന്നു ലെനിൻ രാജേന്ദ്രൻ. 38 വർഷം മലയാള സിനിമയിൽ സജീവമായിരുന്ന അദ്ദേഹം സിനിമയിലെ മൂന്നു തലമുറകൾക്കൊപ്പം പ്രവർത്തിച്ചു. അവലംബിത തിരക്കഥകൾ ഒരുക്കുന്നതിലെ ലെനിൻ രാജേന്ദ്രന്റെ മികവിന് അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങൾ തെളിവാണ്. തിരുവനന്തപുരത്ത് ജനിച്ച ലെനിൻ രാജേന്ദ്രന് സിനിമയിലേക്കുള്ള വാതിൽ തുറന്നത് കോളജ് പഠനം കഴിഞ്ഞ് ജോലിക്കായി എറണാകുളത്ത് എത്തിയപ്പോഴാണ്. പ്രശസ്ത സംവിധായകനായിരുന്ന പി.എ ബക്കറിന്റെ സംവിധാനസഹായി ആയി തുടക്കം. സുകുമാരനെ നായകനാക്കി 1981ൽ വേനൽ എന്ന സൂപ്പർഹിറ്റ് ചിത്രം ഒരുക്കി […]
കനകദുര്‍ഗയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ചെന്ന് പരാതി
ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ചതായി പരാതി. കനകദുര്‍ഗ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തുള്ള ഭര്‍തൃവീട്ടിലെത്തിയതായിരുന്നു കനകദുര്‍ഗ. ഭര്‍തൃമാതാവ് കനകദുര്‍ഗയെ പട്ടിക ഉപയോഗിച്ച് തലക്കടിച്ചെന്നാണ് പരാതി. തുടര്‍ന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. അതേസമയം ഭര്‍തൃമാതാവും ആശുപത്രിയിലെത്തി. അവര്‍ പറയുന്നത് കനകദുര്‍ഗ തന്നെ പിടിച്ചുതള്ളിയെന്നാണ്. പൊലീസ് സ്ഥലത്തെത്തി ഇരുവരുടെയും മൊഴിയെടുത്തു.
എല്‍ജിയുടെ ഈ ടിവി ചുരുട്ടി, മടക്കിവെക്കാം
2019ല്‍ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണുമായി സാംസങ് എത്തുമെന്ന് അറിയിച്ചിരുന്നു. പിന്നാലെ മറ്റു കമ്പനികളും സമാന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ടെലിവിഷനിലും അത്തരമൊരു പരീക്ഷണം സാധ്യമായിരിക്കുന്നു. പ്രമുഖ ഇലക്ട്രോണിക് നിര്‍മ്മാതാക്കളായ എല്‍ജിയാണ് മടക്കി, ചുരുട്ടി വെക്കാവുന്ന ടി.വിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. 2019ലെ കണ്‍സ്യുമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് ടിവി പ്രദര്‍ശിപ്പിച്ചത്. പക്ഷേ സ്മാര്‍ട്ട്‌ഫോണ്‍ പോലെ മടക്കി കൊണ്ടുനടക്കാനാവില്ലെന്ന് മാത്രം.ടിവി സ്റ്റാന്‍ഡ് പോലുള്ള ഒരു പ്രത്യേക ബോക്‌സിനകത്തേക്ക് ചുരുണ്ടുപോകുന്നതാണ് സാങ്കേതിക വിദ്യ. ഒരു ബട്ടണ്‍ പ്രസ് ചെയ്താല്‍ ബോക്‌സില്‍ നിന്ന് ടി.വി […]
കലമുടച്ചു; ഏഷ്യന്‍ കപ്പില്‍ നിന്നും ഇന്ത്യ പുറത്ത്
ഏഷ്യൻ കപ്പ് ഫുട്ബോളില്‍ ബഹ്റെെനെതിരായ നിർണ്ണായക മത്സരത്തില്‍ ഇന്ത്യക്ക് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി. രണ്ട് പകുതികളിലുമായി ഇരു ടീമുകളും ഗോളടിക്കാൻ മറന്ന മത്സരത്തിൽ, ഇഞ്ചുറി ടെെമില്‍ അനാവശ്യമായി വഴങ്ങിയ പെനാൽട്ടിയാണ് ഇന്ത്യൻ വല കുലുക്കിയത്. ജമാൽ റഷീദ് ആണ് ബഹ്റെെനായി സ്കോർ ചെയ്തത്. ഇതോടെ മൂന്ന് കളികളിൽ നിന്നും ഒരു വിജയവും രണ്ട് പരാജയവും ഏറ്റുവാങ്ങി ഗ്രൂപ്പിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇന്ത്യ ഏഷ്യന്‍ കപ്പിൽ നിന്നും പ്രീക്വോര്‍ട്ടര്‍ കാണാതെ പുറത്തായി. ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ ഉണ്ടായെങ്കലും […]
കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയനാടകം: മൂന്ന് എം.എല്‍.എമാരെ ബി.ജെ.പി ഒളിവില്‍ താമസിപ്പിച്ചതായി കോണ്‍ഗ്രസ്
കര്‍ണാടകയില്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിനൊരുങ്ങി ബി.ജെ.പി. കോണ്‍ഗ്രസ്സ് എം.എല്‍.എമാരെ ബി.ജെ.പി തട്ടിയെടുക്കുന്നു എന്നാരോപിച്ച് മന്ത്രി ഡി.കെ ശിവകുമാര്‍ രംഗത്ത് വന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ അടിയന്തിര യോഗം ചേര്‍ന്നു. കോൺഗ്രസ് – ദൾ സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നടത്തുന്ന ‘ഓപ്പറേഷൻ ലോട്ടസ്’ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കം എന്നാണ് പ്രധാന ആരോപണം. മൂന്നു കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി മുംബൈയിൽ പാർപ്പിച്ചിരിക്കുന്നുവെന്ന ആരോപണവുമായി മന്ത്രി ഡി.കെ. ശിവകുമാര്‍ തന്നെയാണ് രംഗത്ത് വന്നത്. പുനഃസംഘടനയിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട രമേഷ് ജാർക്കിഹോളി, […]
വര്‍ഗീയ ലഹളയ്ക്ക് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയക്കാരെ, ജനം ചുട്ടുകൊല്ലണമെന്ന് യു.പി മന്ത്രി
മതത്തിന്റെ പേരില്‍ സാധാരണക്കാരെ തമ്മില്‍ തെറ്റിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ നേതാക്കളെ ജനങ്ങള്‍ ചുട്ടുകൊല്ലണമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി. സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി) പ്രസിഡന്റും യു.പി മന്ത്രിയുമായ ഒ.പി രാജ്ബര്‍ ആണ് ഹിന്ദു മുസ്‍ലിം കലാപങ്ങള്‍ക്കെതിരെയും അതിനാഹ്വാനം ചെയ്യുന്ന നേതൃത്വത്തിനെതിരെ ഒന്നിച്ച് അണിനിരക്കാന്‍ ജനങ്ങളെ ഉദ്ബോധിപ്പിച്ചിരിക്കുന്നത്. ഇന്നലെ അലിഗഢില്‍ ഒരു പൊതുചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പിയില്‍ എന്‍.ഡി.എയുടെ സഖ്യകക്ഷിയാണെങ്കിലും ബി.ജെ.പി, സംഘപരിവാര്‍ നിലപാടുകള്‍ക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന നേതാവാണ് രാജ്ബര്‍. ‘’രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വേണ്ടിയല്ല […]
ആലപ്പാട്ടെ കരിമണൽ ഖനനത്തിനെതിരായ ഹരജി ഇന്ന് ഹൈക്കോടതിയില്‍
ആലപ്പാട്ടെ കരിമണൽ ഖനനം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കരിമണൽ ഖനനത്തെ തുടർന്ന് ആലപ്പാട് പഞ്ചായത്ത് കടലെടുത്തു പോകുന്ന സ്ഥിതിയാണെന്നും സുരക്ഷാ നടപടികളടക്കം സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ആലപ്പാട് സ്വദേശി കെ.എം ഹുസൈനാണ് ഹരജി നൽകിയിരിക്കുന്നത്. 89.5 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ടായിരുന്ന ആലപ്പാട് പഞ്ചായത്തിന്‍റെ വിസ്തൃതി ഭയാനകമാം വിധം കുറഞ്ഞതായി ഹരജിയിൽ പറയുന്നു. ഖനനം സംബന്ധിച്ച് പഠിച്ച കമ്മിഷൻ റിപ്പോർട്ടിൻമേൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാനും റിപ്പോർട്ടിലെ നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കാനും സർക്കാറിനോട് കോടതി ഉത്തരവിടണമെന്നും ഹരജിയിൽ പറയുന്നു. […]
മോദി ഇന്ന് കേരളത്തില്‍; കൊല്ലം ബൈപ്പാസ് നാടിന് സമര്‍പ്പിക്കും
നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ കൊല്ലം ബൈപ്പാസ് ഇന്ന് നാടിന് തുറന്നുനൽകും. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ബൈപ്പാസിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കും നാല് പതിറ്റാണ്ടോളം തന്നെ പഴക്കമുണ്ട്. കൊല്ലം നഗരത്തിലെത്താതെ എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് തിരക്കിൽപ്പെടാതെ യാത്ര ചെയ്യാൻ കഴിയുന്നതാണ് നിർദിഷ്ട ബൈപ്പാസ് പാത. 1972ൽ ടി.കെ ദിവാകരൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോഴാണ് ഈ ആശയം മുന്നോട്ട് വച്ചത്. പലപ്പോഴായി നിർമ്മാണം പൂർത്തിയാക്കി. മേവറം മുതൽ അയത്തിൽ വരെയുള്ള പാത 1993ലും അയത്തിൽ – കല്ലുംതാഴം […]












