India Kerala

ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചെന്ന് സര്‍ക്കാര്‍

51 യുവതികൾ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. ദര്‍ശനം നടത്തിയ 51 പേരുടെ പേരുവിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ദര്‍ശനം നടത്തിയവരില്‍ കൂടുതലും ആന്ധ്ര, തമിഴ്നാട് സ്വദേശികളാണ്. ശബരിമല ദര്‍ശനത്തിന് ശേഷം ഭീഷണി നേരിടുന്ന കനകദുര്‍ഗക്കും ബിന്ദുവിനും സുരക്ഷയൊരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Technology

തദ്ദേശവല്‍കരിക്കപ്പെടുന്ന ഇന്റര്‍നെറ്റ് അനുഭവങ്ങള്‍

സാങ്കേതിക വിദ്യയുടെ പ്രാരംഭകാലം മുതല്‍ ഉല്‍ഘോഷിച്ചു പോന്നിരുന്ന ഒരു വാദമാണ് അവ ആഗോള തലത്തില്‍ തന്നെ കൊണ്ടുവരാന്‍ ഇടയുള്ള സാംസ്കാരികപരമായ ഏകതാനത. പ്രശസ്ത മാധ്യമ ചിന്തകനായ മാര്‍ഷ്യല്‍ മക്‍ലൂഹന്‍ (Marshal McLuhan) വിഭാവനം ചെയ്ത ‘ആഗോള ഗ്രാമ’ (global village) – ത്തിലേക്കുള്ള ഒരു ചവിട്ടുപടിയായി പോലും പലരും ഈ വളര്‍ച്ചയെ നോക്കിക്കണ്ടു. എന്നാല്‍ സമകാലിക ലോകത്തെ നവമാധ്യമ സംസ്കാരത്തെ വീക്ഷിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുക അന്താരാഷ്ട്രസീമകള്‍ക്ക് അനുസ്യൂതമായി രൂപം കൊണ്ട് വരുന്ന സമാന്തര സംസ്കാരങ്ങളെയാണ്. സൈബര്‍ സംസ്കാരം […]

Entertainment Movies

സംഗീത സംവിധായകന്‍ എസ്. ബാലകൃഷ്ണന്‍ വിടവാങ്ങി

സംഗീത സംവിധായകന്‍ എസ്. ബാലകൃഷ്ണന്‍ അന്തരിച്ചു. ഏറെ നാളായി ക്യാന്‍സര്‍ ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. നെഞ്ചോട് ചേര്‍ത്തുവെച്ച ഒരു പിടി നല്ല ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച കലാകാരനാണ് എസ്. ബാലകൃഷ്ണന്‍. ഒരിക്കലും മറക്കാനാവാത്ത ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച് സിനിമയുടെ ലോകത്ത് നിന്ന് മാറി നിന്ന വ്യക്തിത്വമാണ് അദ്ദേഹം. ചെയ്ത 14 സിനിമകളിലൂടെ മലയാളിയുടെ മനസ്സില്‍ സംഗീതത്തിന്‍റെ മായാത്ത ഉഷസ്സായുദിച്ച സംഗീത സംവിധായകനായിരുന്നു എസ്. ബാലകൃഷ്ണന്‍. ഇൻ ഹരിഹർ നഗർ, […]

India National

ട്രെയിന്‍ യാത്രയ്ക്കിടെയുള്ള ഭക്ഷണത്തിന് ഇനി ബില്‍ ലഭിച്ചാല്‍ മാത്രം പണം നല്‍കിയാല്‍ മതി

ട്രെയിന്‍ യാത്രക്കാര്‍ക്ക് സൌകര്യങ്ങളൊരുക്കി അവരുടെ തൃപ്തി പിടിച്ചു പറ്റാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍. ഇതിനായി സുരക്ഷിതത്വവും വൃത്തിയും ഭക്ഷണവും എല്ലാം മെച്ചപ്പെടുത്താനുള്ള ശ്രമം അവര്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞു. ട്രെയിന്‍ യാത്രക്കാരില്‍ നിന്ന് അമിതവില ഈടാക്കുന്നതില്‍ നിന്ന് കച്ചവടക്കാരെ തടയാനുള്ള നടപടികളിലാണ് ഐആര്‍സിറ്റിസി. കൃത്യമായി ബില്‍ നല്‍കുന്നില്ലായെങ്കില്‍ യാത്രയ്ക്കിടെ വാങ്ങിക്കഴിക്കുന്ന ഭക്ഷണത്തിന് പണം നല്‍കേണ്ടതില്ലെന്നാണ് ഐആര്‍സിറ്റിസി യാത്രക്കാര്‍ക്ക് നല്‍കുന്ന നിര്‍ദേശം. ട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ കൃത്യമായ ബില്‍ നല്‍കാന്‍ […]

India National

വിശാല സഖ്യത്തിന് നേതൃത്വം നല്‍കി ത്രിണമൂല്‍ കോണ്‍ഗ്രസ്

ബി.ജെ.പി വിരുദ്ധ പ്രാദേശിക പാര്‍ട്ടികളുടെ വിശാല സഖ്യത്തിന് നേതൃത്വം നല്‍കി ത്രിണമൂല്‍ കോണ്‍ഗ്രസ്. നാളെ കൊല്‍ക്കൊത്തയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലി നടക്കും. ടി.ആര്‍.എസ് റാലിയില്‍ നിന്നും വിട്ട് നില്‍ക്കും. ബി.എസ്.പി അധ്യക്ഷ മായാവതിയെ പോലെ പ്രധാനമന്ത്രി പദം തന്നെയാണ് ത്രിണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുടെയും ലക്ഷ്യം. 42 ലോക്സഭ സീറ്റുകളുള്ള പശ്ചിമ ബംഗാളില്‍ 34 സീറ്റ് കഴിഞ്ഞ തവണ ലഭിച്ചെഹ്കില്‍ല്‍ ഇത്തവണ മുഴുവന്‍ സീറ്റുകളും ലഭിക്കുമെന്നാണ് ടി.എം.സിയുടെ പ്രതീക്ഷ. എസ്.പിയുമായി സഖ്യത്തിലേര്‍പ്പെട്ടതോടെ 38 സീറ്റാണ് മായാവതിയുടെ […]

India National

അഴിമതി കേസില്‍ സായി ഡയറക്ടറെ സി.ബി.ഐ അറസ്റ്റ് ചെയ്തു

അഴിമതി കേസില്‍ സായി ഡയറക്ടറെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഗതാഗത വിഭാഗവുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് അറസ്റ്റ്. സായി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ ശര്‍മ്മയോടൊപ്പം മറ്റ് അഞ്ച് പേരെയും സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. സായി ആസ്ഥാനത്ത് റെയ്ഡ് നടത്തിയിരുന്നു ഡയറക്ടര്‍ അടക്കമുള്ളവരെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ചില ഉദ്യോസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എത്തിയ സി.ബി.ഐ അഞ്ച് മണിയോടെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം സീല്‍ ചെയ്തു. പിന്നാലെയായിരുന്നു റെയ്ഡും അറസ്റ്റും. […]

India Kerala

മിഠായിത്തെരുവില്‍ അനധികൃത പാര്‍ക്കിംഗ്; ഫയര്‍ഫോഴ്സിനും ബുദ്ധിമുട്ടാകുന്നു

അനധികൃത പാര്‍ക്കിംഗ് മൂലം മിഠായി തെരുവിലേക്ക് എത്താന്‍ പ്രയാസം നേരിടുന്നതായി ഫയര്‍ ഫോഴ്സ് അധികൃര്‍. ഇതു മൂലം തീപിടുത്തമടക്കമുള്ള അത്യാഹിതമുണ്ടായാല്‍‍ അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം മിഠായിത്തെരുവില്‍ തീപിടുത്തമുണ്ടായപ്പോഴും ഫയര്‍ഫോഴ്സിന് എത്താന്‍ പ്രയാസം നേരിട്ടിരുന്നു. കഴിഞ്ഞ ദിവസം മിഠായിത്തെരുവില്‍ രണ്ട് കടകള്‍ക്കാണ് തീപിടിച്ചത്. മിഠായിത്തെരുവിലേക്കുള്ള വഴികളിലെ അനധികൃത പാര്‍ക്കിംഗ് മൂലം ഫയര്‍ഫോഴ്സെത്താന്‍ ഏറെ പണിപ്പെട്ടു. ചെറിയ തീപിടുത്തം പോലും വലിയ അപകടമായി മാറിയേക്കാവുന്ന സാഹചര്യമാണ് മിഠായിത്തെരുവിലേതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറയുന്നു. മിഠായിത്തെരുവ് നവീകരണത്തിന് […]

India Kerala

ഹൈക്കോടതി വിധി അപ്രതീക്ഷിതം, വ്യാജ സിഡിക്ക് പിന്നില്‍ ലീഗെന്ന് കാരാട്ട് റസാഖ്

തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി അപ്രതീക്ഷിതമായിരുന്നുവെന്ന് കൊടുവള്ളി എം.എല്‍.എ ആയിരുന്ന കാരാട്ട് റസാഖ്. തന്നെ ഉന്‍മൂലനം ചെയ്യാനുള്ള മുസ്ലിം ലീഗിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് വ്യാജ സിഡിയെന്നും കാരാട്ട് റസാഖ് മീഡിയവണിനോട് പറഞ്ഞു.

India Kerala

ചിന്നക്കനാലില്‍ റിസോര്‍ട്ട് ഉടമയെയും സഹായിയെയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍

ഇടുക്കി ചിന്നക്കനാലില്‍ റിസോര്‍ട്ട് ഉടമയെയും സഹായിയെയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ബോബിന്‍‌ പൊലീസ് പിടിയിലായി. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് ബോബിന്‍ ഒളിവില്‍ പോയത്. തമിഴ് നാട്ടിലെ മധുരയില്‍ നിന്ന് ശാന്തന്‍പാറ സി.ഐയുടെ പ്രത്യേക സ്ക്വാഡാണ് ബോബിനെ പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്നാര്‍ ഗാപ്പ് റോഡിന് സമീപം ചിന്നക്കനലാല്‍ നടുപ്പാറ എസ്റ്റേററ് ഉടമ രാജേഷിനെയും സഹായിയെയും ബോബിന്‍ കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധരും ശാന്തന്‍പാറ പൊലീസും അന്വേഷണം വരിത്തിവരികയായിരുന്നു. രാജേഷിന്റെ മൃതദേഹം എസ്റ്റേറ്റിലെ ഏലക്കാട്ടിലും […]

India Kerala

മാന്ദാമംഗലം പള്ളിയിൽ യാക്കോബായ -ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം; 15 പേര്‍ക്ക് പരിക്ക്

തൃശൂർ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ യാക്കോബായ -ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം.15 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഘർഷമുണ്ടായത്. പള്ളിക്ക് മുൻപിൽ തടിച്ചു കൂടിയ ഓർത്തഡോക്സ് വിഭാഗക്കാരെയും പള്ളിക്കുള്ളിൽ സംഘടിച്ച യാക്കോബായ വിഭാഗക്കാരെയും രാത്രി 12 മണിയോടെ പൊലീസ് നീക്കിയതോടെയാണ് സംഘർഷം അവസാനിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ഓർത്തഡോക്സ് വിഭാഗം പള്ളി പ്രവേശനം ആവശ്യപ്പെട്ടു ഇവിടെ സമരത്തിലായിരുന്നു. ഗേറ്റ് തുറന്നു അകത്തു കടക്കാൻ ഓർത്തഡോക്സ് വിഭാഗം ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമെന്നു യാക്കോബായ വിഭാഗം […]