India Kerala

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്; കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ബിഷപ്പിനെതിരായ പീഡനക്കേസില്‍ പരാതിക്കാരി അടക്കമുള്ള അഞ്ച് കന്യാസ്ത്രീമാര്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. സമ്മര്‍ദ്ദത്തിലാക്കി കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും കുറവിലങ്ങാട്ടെ മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. ഡി.ജി.പിക്കും വനിത കമ്മീഷനും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം. സ്ഥലംമാറ്റ ഉത്തരവ് പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണയ്ക്കുന്നവര്‍ പാലിച്ചിരുന്നില്ല. പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കൊപ്പം കുറവിലങ്ങാട്ടെ മഠത്തില്‍ തുടരാനായിരുന്നു ഇവരുടെ തീരുമാനം. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അന്ത്യശാസനവും നല്‍കിയത്. സ്ഥലംമാറ്റം അടക്കമുളള സമ്മര്‍ദ്ദ തന്ത്രങ്ങള്‍ മിഷണറീസ് […]

India Kerala

തിരുവല്ലയില്‍ നെല്ലിന് കീടനാശിനി തളിച്ച രണ്ട് പേര്‍ മരിച്ചു

തിരുവല്ല വേങ്ങല്‍ പാടശേഖരത്ത് നെല്ലിന് മരുന്ന് തളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട രണ്ടു പേര്‍ മരിച്ചു. വേങ്ങല്‍ കഴുപ്പില്‍ കോളനിയില്‍ സനല്‍ കുമാര്‍, ജോണി എന്നിവരാണ് മരിച്ചത്. മൂന്നു പേര്‍ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. വ്യാഴാഴ്ചയാണ് ഇവര്‍ പാടശേഖരത്ത് മരുന്ന് തളിച്ചത്. വിളവെടുപ്പിന് പാകമായ നെല്ലിനാണ് മരുന്ന് തളിച്ചത്. ഇന്നലെ ഇവര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ആശുപത്രിയില്‍ ആക്കുകയും ആയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. മരിച്ച രണ്ടു പേരും കര്‍ഷക തൊഴിലാളികള്‍ ആണ്. കൃഷി വകുപ്പ് അംഗീകരിച്ചു നല്‍കിയ […]

India Kerala

ശബരിമല സ്ത്രീ പ്രവേശം; സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ ഒരു പുരുഷന്‍ കൂടി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ ഒരു പുരുഷന്‍ കൂടി. തമിഴ്‌നാട് വില്ലുപുരം സ്വദേശി ദേവശിഖാമണിയാണ് യുവതിയായി രേഖപ്പെടുത്തിയിരിക്കുന്നത്. ദേവശിഖാമണി ശബരിമലയിലെത്തിയത് ഡിസംബര്‍ 17നാണെന്ന് സുഹൃത്ത് ബാലാജി മീഡിയവണിനോട് പറഞ്ഞു. അതേ സമയം ദര്‍ശനം നടത്തിയവരുടെ പേരും ഫോണ്‍ നമ്പരും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടത് വലിയതോതിലുള്ള സുരക്ഷ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് വിലിയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം ശബരിമലയില്‍ പ്രവേശിച്ച യുവതികളുടേതെന്ന് കാണിച്ചാണ് 51 പേരുടെ പട്ടിക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. […]

Football Sports

കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പുതിയ പരിശീലകന്‍

കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഡേവിഡ് ജെയിംസിന് പകരം പുതിയ പരിശീലകനെ നിയമിച്ചു. പോര്‍ച്ചുഗീസുകാരനായ നെലോ വിന്‍ഗാദയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍. ഐ.എസ്.എല്‍ രണ്ടാം ഘട്ടത്തിന് മുന്നോടിയായാണ് നിയമനം. നെലോ ഐ.എസ്.എല്‍ പരിശീലകനാകുന്നത് രണ്ടാം തവണയാണ്. 2016-17 സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകനായിരുന്നു പോര്‍ച്ചുഗല്‍ അണ്ടര്‍ 20, സൗദി അറേബ്യ, ഇറാന്‍(അണ്ടര്‍ 23) മലേഷ്യ, ഈജിപ്ത്, ജോര്‍ദാന്‍ എഫ് സി സിയോള്‍ എന്നീ ടീമുകളുടെ പരിശീലകനായിരുന്നു നെലോ വിന്‍ഗാദ. ‘ദി പ്രൊഫസര്‍’ എന്നാണ് നെലോ വിന്‍ഗാദ അറിയപ്പെടുന്നത്. […]

Technology

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ റിപ്പബ്ലിക്കന്‍ ഡേ സെയില്‍ ഈ മാസം 20 മുതല്‍

ആമസോണിന് പിന്നാലെ റിപ്പബ്ലിക്കന്‍ ഡേ സെയിലുമായി ഫ്ളിപ്പ്കാര്‍ട്ട്. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന മേള ഈ മാസം 20ന് തുടങ്ങി 22ന് അവസാനിക്കും. അതേസമയം ഫ്ളിപ്പ്കാര്‍ട്ടിന്റെ പ്ലസ് അംഗങ്ങള്‍ക്ക് മൂന്ന് ദിവസമാണ്. അവര്‍ക്ക് ഒരു ദിവസം നേരത്തെ അവസരം ഉപയോഗപ്പെടുത്താനാവും. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ടെലിവിഷന്‍ എന്നിവ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാനാവും. പ്രത്യേക ഉല്‍പ്പനങ്ങള്‍ ബ്ലോക്ക്ബസ്റ്റര്‍ ഡീലിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു പ്രത്യേക സമയത്തെ ഷോപ്പിങ്ങിന് അധികം ഡിസ്‌കൗണ്ടും നല്‍കുന്നു. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10 […]

India National

ഏതെങ്കിലും പാര്‍ട്ടിയില്‍ അംഗമാകുമോ ? പ്രകാശ് രാജിന്റെ മറുപടി ഇങ്ങനെ…

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അടുത്തിടെയാണ് നടന്‍ പ്രകാശ് രാജ് പ്രഖ്യാപിച്ചത്. ഇതോടെ താരം ഏതു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുമെന്ന ചോദ്യവും ഉയര്‍ന്നു. എന്നാല്‍ താന്‍ ഒരു പാര്‍ട്ടിയിലും അംഗമാകില്ലെന്ന് വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് പ്രകാശ് രാജ്. നിലവിലെ പാര്‍ട്ടികളൊന്നും സംശുദ്ധമല്ലെന്ന് ആരോപിച്ചാണ് ഏതെങ്കിലും പാര്‍ട്ടിയുടെ അംഗത്വമെടുക്കുന്നതിനെ പ്രകാശ് രാജ് തള്ളിക്കളയുന്നത്. ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് പ്രകാശ് രാജ് പ്രഖ്യാപിച്ചത്. മൂന്നു മാസത്തില്‍ കൂടുതല്‍ ഒരു പാര്‍ട്ടിയിലും തനിക്ക് നില്‍ക്കാനാകില്ലെന്ന് പ്രകാശ് രാജ് പറയുന്നു. തനിക്ക് […]

India National

ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ യുണൈറ്റഡ് ഇന്ത്യ റാലി ഇന്ന്

ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ അണി നിരത്തിയുള്ള ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ യുണൈറ്റഡ് ഇന്ത്യ റാലി ഇന്ന്. കൊല്‍ക്കൊത്തയിലെ ചരിത്ര പ്രസിദ്ധമായ ബ്രിഗേഡ് മൈതാനത്താണ് റാലി. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കൊല്‍ക്കൊത്തയില്‍ എത്തി. ബി.ജെ.ഡിയും ടി.ആര്‍.എസും ഇടത് പാര്‍ട്ടികളും പരിപാടിയില്‍ നിന്നും വിട്ട് നില്‍ക്കും. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ബി.ജെ.പി ഇതര പാര്‍ട്ടികളെ അണിനിരത്തി പ്രതിപക്ഷ ശക്തി തെളിയിക്കുകയാണ് ത്രിണമൂല്‍ കോണ്‍ഗ്രസ് യുണൈറ്റഡ് ഇന്ത്യ റാലി കൊണ്ട് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ബിഎസ്പി നേതാവ് സതീഷ് […]

India Kerala

വൈദികരെയും കന്യാസ്ത്രീകളെയും നിയന്ത്രിക്കാന്‍ സീറോ മലബാര്‍ സഭ സിനഡ്

വൈദികരെയും കന്യാസ്ത്രീകളെയും നിയന്ത്രിക്കാന്‍ മാര്‍ഗരേഖ നടപ്പിലാക്കാന്‍ സീറോ മലബാര്‍ സഭ സിനഡ് തീരുമാനം. വൈദികരും കന്യാസ്ത്രീകളും നടത്തിയ പ്രത്യക്ഷ സമരങ്ങളും പ്രതിഷേധങ്ങളും അച്ചടക്കത്തിന്റെ സകലസീമകളും ലംഘിച്ചതായി സഭ സിനഡ് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗരേഖ നടപ്പില്‍ വരുത്തുന്നത്. സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് സഭയിലുണ്ടായിരിക്കുന്ന അച്ചടക്കരാഹിത്യങ്ങള്‍ പരിഹരിക്കാനാണ് വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മാര്‍ഗരേഖ നടപ്പിലാക്കുന്നതെന്നാണ് സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കുന്നത്. സഭയിലെ ഭൂരിപക്ഷം വൈദികരും കന്യാസ്ത്രീകളും തികഞ്ഞ അച്ചടക്കത്തോടെയാണ് കഴിയുന്നത്. എന്നാല്‍ ഒരു […]

India Kerala

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് മടക്കി അയച്ചു

ശബരിമല ദര്‍ശനത്തിനായി എത്തിയ രേഷ്മ നിശാന്തിനെയും ഷാനിലയെയും പൊലീസ് വീണ്ടും മടക്കി അയച്ചു. നിലക്കലില്‍ വെച്ചാണ് പൊലീസ് ഇവരെ തടഞ്ഞത്. ബുധനാഴ്ച മലകയറാന്‍ എത്തിയ ഇവരെ പൊലീസ് മടക്കി അയച്ചിരുന്നു.

India Kerala

മാന്ദാമംഗലം പള്ളിതര്‍ക്കം; എതിര്‍പ്പ് ക്ഷണിച്ച് വരുത്തി ഇടത് മുന്നണി

തൃശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് പള്ളി തര്‍ക്കത്തിലെ സര്‍‌ക്കാര്‍ നിലപാടിലൂടെ ഇരു സഭകളുടെയും എതിര്‍പ്പ് ക്ഷണിച്ച് വരുത്തുകയാണ് ഇടത് മുന്നണി. ഭദ്രാസനാധിപനെതിരെ വധശ്രമത്തിന് കേസെടുത്തത് ഓര്‍ത്തോഡോക്സ് സഭയെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചിരിക്കുന്നത്. തങ്ങള്‍ക്കെതിരായ ജില്ല ഭരണ കൂടത്തിന്റെ നിലപാട് രാഷ്ട്രീയ സമ്മര്‍ദ്ദത്താലാണെന്നാണ് യാക്കോബായ സഭയുടെ നിലപാട്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ കലവറയിലാത്ത പിന്തുണയില്‍ തുടങ്ങി വനിത മതിലിലെ ബിഷപ്പുമാരുള്‍പ്പെടെയുള്ള പങ്കാളിത്വം വരെ ഇടതിനൊപ്പം നിന്നതാണ് ഓര്‍ത്തഡോക്സ് സഭ. കോതമംഗലത്തെ പള്ളി തര്‍ക്കത്തില്‍ ഇരു വിഭാഗങ്ങളെയും അനുനയിപ്പിച്ച് പരിഹാരം കാണാനാണ് സര്‍ക്കാര്‍ […]