തമിഴ്നാട്ടിലെ അവിനാശി താലൂക്കിലെ ‘അയിത്ത മതില്‍’ പൊളിച്ചു നീക്കി റവന്യൂ വകുപ്പ്. പതിറ്റാണ്ടുകളായി ദളിത് വിഭാഗക്കാര്‍ താമസിക്കുന്ന സ്ഥലമാണിത്. തൂത്തുകുടി എംപി കനിമൊഴിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മതില്‍ പൊളിക്കാന്‍ ഉത്തരവായത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. വിഐപി നഗറില്‍ സവര്‍ണ വിഭാഗം സ്ഥലം വാങ്ങി താമസം തുടങ്ങിയതോടെ ദളിതരുടെ വഴിയടച്ച് മതില്‍ കെട്ടി. ഇതോടെ പൊതുവഴിയിലെത്താന്‍ ഇവര്‍ക്ക് രണ്ട് കിലോമീറ്റര്‍ നടക്കേണ്ടിവന്നിരുന്നു. സേവൂര്‍ ഗ്രാമത്തില്‍ ദളിതര്‍ക്ക് വഴി മുടക്കി നിര്‍മിച്ച മതിലാണ് അധികൃതര്‍ ബുള്‍ഡോസര്‍ […]
Author: Tomy Thondamkuzhy
ഇലക്ട്രൽ ബോണ്ട് ഭരണഘടനാവിരുദ്ധം; അസാധുവാക്കി സുപ്രിംകോടതി
ഇലക്ട്രൽ ബോണ്ട് കേസിൽ സുപ്രിംകോടതിയുടെ നിർണായക വിധി. ഇലക്ട്രൽ ബോണ്ട് അസാധുവാക്കി സുപ്രിംകോടതി. ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. ഇലക്ടറൽ ബോണ്ട് വിവരാകാശ നിയമത്തിന്റെ ലംഘനമാണെന്നും സംഭാവനകളെ കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. 1000 രൂപ മുതൽ ബോണ്ടുകൾ ലഭ്യമാകും. എസ്ബിഐയുടെ നിശ്ചിത ശാഖകൾ മാത്രമേ ഇലക്ടറൽ ബോണ്ടുകൾ ലഭ്യമാകൂ. അതുകൊണ്ട് […]
‘ചിലരുടെ ധാർഷ്ട്യം മൂലം കോൺഗ്രസ് ഇല്ലാതായിക്കൊണ്ടിരിക്കുന്നു’; ഗുലാം നബി ആസാദ്
കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് മുൻ നേതാവും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) അധ്യക്ഷനുമായ ഗുലാം നബി ആസാദ്. ചിലരുടെ ദൗർബല്യവും ധാർഷ്ട്യവും മൂലം കോൺഗ്രസ് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ പാർട്ടി വിട്ടത് കോൺഗ്രസിന് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം എഎൻഐയോട് പറഞ്ഞു. അശോക് ചവാൻ കോൺഗ്രസിന് നിർണായക സംഭാവന നൽകിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പിതാവ് കോൺഗ്രസിൻ്റെ വലിയ നേതാവും കേന്ദ്രമന്ത്രിയുമായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടി വിടുമെന്നാണ് എനിക്ക് ലഭിച്ച വിവരം. പാർട്ടിക്ക് […]
നാളത്തെ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല; സംസ്ഥാനത്ത് പ്രകടനം മാത്രം
കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വനം ചെയ്‌ത ഗ്രാമീൺ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. കേരളത്തിൽ പ്രകടനം മാത്രം ഉണ്ടാകുമെന്ന് സംഘടനകൾ അറിയിച്ചു. ഭാരത് ബന്ദ് കേരളത്തിലെ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല. രാവിലെ 10 ന് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്ന് സംസ്ഥാനത്തെ സമരസമിതി കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം വിജയകുമാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ യൂണിയനുകളുമാണ് നാളെ ഗ്രാമീണ്‍ ഭാരത് […]
‘സപ്ലൈകോ കടുത്ത പ്രതിസന്ധിയിൽ’; വിപണി വില മൂന്ന് മാസത്തിനിടെ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി ജിആർ അനിൽ
സപ്ലൈകോ കടുത്ത പ്രതിസന്ധിയിലാണെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഇതിൻ്റെ അടിസ്ഥാനത്തിൽ വിദഗ്ധ സമിതിയുടെ ഉപദേശം ഉൾപ്പടെ തേടി. അതിൻ്റെ അടിസ്ഥാനത്തിലാണ് സബ്സിഡി കുറയ്ക്കാൻ തീരുമാനിച്ചത്. വിപണി വില മൂന്ന് മാസത്തിനിടെ പരിശോധിച്ച് വില നിശ്ചയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 2016 ലാണ് സപ്ലൈകോ വില കുറച്ച് വിതരണം ചെയ്യാൻ തീരുമാനിച്ചത്. അത് ഇത്ര കാലവും തുടരുന്നു. ജനങ്ങൾക്ക് അധികം പ്രയാസപ്പെടുത്താതെ വിലവർധന ബാധിക്കാതെ സാധനങ്ങൾ നൽകും. മാർക്കറ്റ് വിലയുടെ 35% വിലക്കുറച്ച് 13 ഇനങ്ങൾ നൽകും. വിപണി […]
യുഎഇ പ്രധാനമന്ത്രിയുടെ ’MY STORY’ 50 വർഷത്തെ 50 ഓർമ്മകൾ പുസ്തകം നരേന്ദ്രമോദിക്ക് കൈമാറി
50 വർഷത്തെ സേവന കാലയളവിനിടയിലെ 50 ഓർമ്മകൾ പങ്കിടുന്ന പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്. നരേന്ദ്രമോദിക്ക് ആശംസകൾ കുറിച്ചുകൊണ്ടുള്ള പുസ്തകം യുഎഇ പ്രധാനമന്ത്രി നേരിട്ട് കൈമാറുകയായിരുന്നു. തുടർന്ന് ഇതിൽ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി മോദി എക്‌സിൽ കുറിപ്പ് പോസ്റ്റ് ചെയ്തു.യുഎഇയിൽ ദ്വിദിന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി മോദി യുഎഇ പ്രധാനമന്ത്രിക്കൊപ്പമായിരുന്നു ജെബെൽ അലിയിൽ ഭാരത് മാർട്ട് ഉദ്ഘാടനം ചെയ്തത്.യുഎഇ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം എനിക്ക് അദ്ദേഹത്തിന്റെ പുസ്തകം നൽകി. […]
നീണ്ട കാത്തിരിപ്പിനൊടുവിൽ സർഫറാസ് ഖാന് അരങ്ങേറ്റം, ധ്രുവ് ജുറേലും ടീമിൽ; മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ്
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി സർഫറാസ് ഖാനും ധ്രുവ് ജുറേലും അരങ്ങേറും. ഇന്ത്യൻ നിരയിൽ ആകെ നാല് മാറ്റങ്ങളും ഇംഗ്ലണ്ട് നിരയിൽ ഒരു മാറ്റവുമാണുള്ളത്. അക്സർ പട്ടേൽ, മുകേഷ് കുമാർ, കെഎസ് ഭരത്, ശ്രേയാസ് അയ്യർ എന്നിവരാണ് ടീമിൽ നിന്ന് പുറത്തായത്. രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവർ യഥാക്രമം അക്സറിനും മുകേഷിനും പകരക്കാരായപ്പോൾ ജുറേലും സർഫറാസും യഥാക്രമം ഭരതിനും ശ്രേയാസിനും പകരക്കാരായി […]
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി; സുപ്രിം കോടതി നിർദ്ദേശപ്രകാരം കേന്ദ്രസർക്കാരുമായുള്ള ചർച്ച ഇന്ന്
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സുപ്രിം കോടതി നിർദേശ പ്രകാരം കേരളവും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ച ഇന്ന് നടക്കും. ഡൽഹിയിൽ നടക്കുന്ന ചർച്ചയിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നേതൃത്വത്തിൽ നാലംഗ സംഘം പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് കേരളത്തിൽ നിന്നുള്ള മറ്റു പ്രതിനിധികൾ. കഴിഞ്ഞ ദിവസം കേരളത്തിന്റെ സ്യൂട്ട് ഹർജിയും അപേക്ഷയും പരിഗണിക്കുമ്പോഴായിരുന്നു […]
തെരഞ്ഞെടുപ്പ് ബോണ്ട് കേസിൽ സുപ്രിം കോടതിയുടെ നിർണായക വിധി ഇന്ന്
തെരഞ്ഞെടുപ്പ് ബോണ്ട് കേസിൽ സുപ്രിം കോടതിയുടെ നിർണായക വിധി ഇന്ന്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറയുക. 2018 മാർച്ചിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ പാസ്സാക്കിയതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. ജനപ്രാതിനിധ്യ നിയമം, റിസർവ് ബേങ്ക് ഓഫ് ഇന്ത്യ ആക്ട്, ആദായനികുതി നിയമം തുടങ്ങി നിരവധി നിയമങ്ങൾ ഭേദഗതി ചെയ്താണ് പദ്ധതി നടപ്പാക്കിയത്. സ്റ്റേറ്റ് ബേങ്കിന്റെ പ്രത്യേക ശാഖകളിൽ നിന്ന് 1,000 രൂപ മുതൽ ഒരു ലക്ഷം വരെയുള്ള തുകയുടെ ബോണ്ടുകൾ വാങ്ങി രാഷ്ട്രീയ […]
കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ പൊലീസ് സംരക്ഷണ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
ഗവർണ്ണർ നാമ നിർദേശം ചെയ്ത കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ പൊലീസ് സംരക്ഷണ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സർവകലാശാലയിലെ 7 സെനറ്റ് അംഗങ്ങൾ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹർജിയിൽ സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കും. സെനറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സി.പി.ഐ.എം എന്നിവിടങ്ങളിൽ നിന്ന് ഭീഷണി നേരിടുന്നു. സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ഇടതു സംഘടനകൾ ഭീഷണി മുഴക്കിയിട്ടുണ്ട്. സംരക്ഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല […]












